1യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
1တဖန် ထာဝရဘုရားသည် မောရှေအား မိန့်တော်မူသည်ကား၊
2സകലകുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താല്‍ അശുദ്ധനായ ഏവനെയും പാളയത്തില്‍ നിന്നു പുറത്താക്കുവാന്‍ യിസ്രായേല്‍മക്കളോടു കല്പിക്ക.
2ငါနေသောတပ်ကို မညစ်ညူးစေခြင်းငှါ၊
3ആണായാലും പെണ്ണായാലും അവരെ പാളയത്തില്‍നിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മദ്ധ്യേ വസിക്കയാല്‍ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുതു.
3ဣသရေလအမျိုးသားတို့သည် နူသောသူ၊ ရိနာ စွဲသောသူ၊ အသေကောင်ထိ၍ မစင်ကြယ်သောသူ ယောက်ျားမိန်းမအပေါင်းတို့ကို၊ တပ်ပြင်မှာ နေရာချထား ရမည်အကြောင်း ဆင့်ဆိုလော့ဟု
4യിസ്രായേല്‍മക്കള്‍ അങ്ങനെ ചെയ്തു അവരെ പാളയത്തില്‍ നിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ ചെയ്തു.
4မောရှေအား မိန့်တော်မူသည်အတိုင်း ဣသ ရေလအမျိုးသားတို့သည် ပြုကြ၏။
5യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു
5တဖန်မောရှေအား ထာဝရဘုရားက၊ သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊
6നീ യിസ്രായേല്‍മക്കളോടു പറകഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാല്‍ ചെയ്ത പാപം
6လူပြုတတ်သော ဒုစရိုက်ကိုပြု၍၊ ထာဝရဘုရား ကို ပြစ်မှားသဖြင့် အပြစ်ရောက်သော ယောက်ျားမိန်းမ သည်၊
7അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിന്നു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവന്നു പകരം കൊടുക്കേണം.
7ထိုအပြစ်ကို ဘော်ပြ၍ တောင်းပန်ရမည်။ ပြစ် မှားသောအတွက်၊ ငါးစုတစုကိုထပ်၍ ပြစ်မှားခံသော သူအားပေးရမည်။
9യിസ്രായേല്‍മക്കള്‍ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുവരുന്ന സകലവിശുദ്ധവസ്തുക്കളിലും ഉദര്‍ച്ചയായതൊക്കെയും അവന്നു ഇരിക്കേണം.
8ထိုအပြစ်အတွက် ပေးသောဥစ္စာကိုခံထိုက်သော အမျိုးသားချင်းမရှိလျှင်၊ ယဇ်ပုရောဟိတ်အဘို့ ထာဝရ ဘုရားအားပူဇော်ရမည်။ ထိုမှတပါး အပြစ်ဖြေစေခြင်းငှါ အပြစ်ဖြေရာယဇ်ဘို့ သိုးတကောင်ကို ပူဇော်ရမည်။
10ആരെങ്കിലും ശുദ്ധീകരിച്ചര്‍പ്പിക്കുന്ന വസ്തുക്കള്‍ അവന്നുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതന്നു കൊടുക്കുന്നതെല്ലാം അവന്നുള്ളതായിരിക്കേണം.
9ယဇ်ပုရောဟိတ်အား ဣသရေလအမျိုးသား ပူဇော်၍ သန့်ရှင်းသောအရာရှိသမျှတို့သည်၊ ယဇ်ပုရော ဟိတ်၏ဥစ္စာ ဖြစ်ရမည်။
11യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു.
10လူတိုင်းသန့်ရှင်းစေ၍ ယဇ်ပုရောဟိတ်အား လှူ သမျှတို့သည်လည်း ယဇ်ပုရောဟိတ်အား လှူသမျှတို့ သည်လည်း ယဇ်ပုရောဟိတ်၏ ဥစ္စာဖြစ်ရမည်ဟု မိန့် တော်မူ၏။
12നീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍വല്ല പുരുഷന്റെയും ഭാര്യ പിഴെച്ചു അവനോടു ദ്രോഹിച്ചു,
11တဖန်မောရှေအားထာဝရဘုရားက သင်သည် ဣသရေလအမျိုးသားတို့အား ဆင့်ဆိုရမည်မှာ၊
13ഒരുത്തന്‍ അവളോടുകൂടെ ശയിക്കയും അതു അവളുടെ ഭര്‍ത്താവിന്നു വെളിപ്പെടാതെ മറവായിരിക്കയും അവള്‍ അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷിയില്ലാതിരക്കയും
12လင်ရှိသော မိန်းမသည် အခြားတပါးသော ယောက်ျားနှင့် မှားယွင်း၍ လင်ကိုပြစ်မှားလျှင်၎င်း၊
14അവള്‍ ക്രിയയില്‍ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയായിരിക്കയും ചെയ്താല്‍, അല്ലെങ്കില്‍ ശങ്കാവിഷം അവനെ ബാധിച്ചു അവന്‍ ഭാര്യയെ സംശയിക്കയും അവള്‍ അശുദ്ധയല്ലാതിരിക്കയും ചെയ്താല്‍
13မှားယွင်းစဉ်တွင် သူတပါးမတွေ့မိ သက်သေမရှိ၊ သီလပျက် သော်လည်း ထိုအမှုကို ဝှက်ထား၍ လင်မသိလျှင်၎င်း၊
15ആ പുരുഷന്‍ ഭാര്യയെ പുരോഹിതന്റെ അടുക്കല്‍ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ടു ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേല്‍ എണ്ണ ഒഴിക്കരുതു; കുന്തുരുക്കം ഇടുകയും അരുതു; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നേ.
14သီလပျက်သည်ဖြစ်စေ ပျက်သည်ဖြစ်စေ၊ လင် သည် မယားကို မယုံလျှင်၎င်း
16പുരോഹിതന്‍ അവളെ അടുക്കല്‍ വരുത്തി യഹോവയുടെ സന്നിധിയില്‍ നിര്‍ത്തേണം.
15ထိုမိန်းမပြုရသော ပူဇော်သက္ကာဘို့မှယောမုန့်၊ တဩမဲပါလျက် သူ့ကိုယဇ်ပုရောဟိတ်ထံသို့ ခေါ်သွားရမည်။ မုန့်ညက်ပေါ်မှာ ဆီကိုမလောင်းရ။ လောဗန်ကိုမတင်ရ။ မယားကိုမယုံခြင်း ပူဇော်သက္ကာအပြစ်ကို ဖေါ်တင်ရာ ပူဇော်သက္ကာဖြစ်၏။
17പുരോഹിതന്‍ ഒരു മണ്‍പാത്രത്തില്‍ വിശുദ്ധജലം എടുക്കേണം; പുരോഹിതന്‍ തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്തു ആ വെള്ളത്തില്‍ ഇടേണം.
16ယဇ်ပုရောဟိတ်သည်၊ ထိုပူဇော်သက္ကာကို ယူ၍ ထာဝရဘုရားရှေ့တော်၌ ထားရမည်။
18പുരോഹിതന്‍ സ്ത്രീയെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തി അവളുടെ തലമുടി അഴിച്ചു അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കയ്യില്‍ വെക്കേണം; പുരോഹിതന്റെ കയ്യില്‍ ശാപകരമായ കൈപ്പുവെള്ളവും ഉണ്ടായിരിക്കേണം.
17ယဇ်ပုရောဟိတ်သည် သန့်ရှင်းသော ရေကို မြေအိုး၌ လောင်းပြီးလျှင်၊ တဲတော်၌ရှိသော မြေမှုန့်ကို ယူ၍ ရေထဲမှာ ထည့်ရမည်။
19പുരോഹിതന്‍ അവളെക്കൊണ്ടു സത്യം ചെയ്യിച്ചു അവളോടു പറയേണ്ടതുആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കില്‍ ശാപകരമായ ഈ കൈപ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
18ထိုမိန်းမကို ထာဝရဘုရားရှေ့တော်မှာထားပြီး လျှင်၊ ခေါင်း၌ အချည်းစည်းရှိစေ၍၊ မယားကိုမယုံခြင်း၊ ပူဇော်သက္ကာတည်းဟူသော သတိပေးရာ ပူဇော်သက္ကာကို မိန်းမလက်၌ ထည့်ရမည်။ ကျိန်ခြင်းဘေးကိုဖြစ်စေသော ရေခါးကို၊ ယဇ်ပုရောဟိတ်ကိုယ်တိုင်ကိုင်ရမည်။
20എന്നാല്‍ നിനക്കു ഭാര്‍ത്താവുണ്ടായിരിക്കെ നീ പിഴെച്ചു അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന്‍ നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കില്‍ -
19ထိုအခါ ယဇ်ပုရောဟိတ်သည်၊ ထိုမိန်းမကို အကျိန်တိုက်လျက် သင်သည် ကိုယ်ခင်ပွန်းမှ တပါး အခြားသော ယောက်ျားနှင့် မှားယွင်းခြင်း ညစ်ညူးခြင်း မရှိလျှင်၊ ကျိန်ခြင်းဘေးကိုဖြစ်စေသော၊ ဤရေခါးနှင့် ကင်းလွတ်စေသတည်း။
21അപ്പോള്‍ പുരോഹിതന്‍ സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ചു അവളോടുയഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയില്‍ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.
20ကိုယ်ခင်ပွန်းမှ တပါးအခြားသော ယောက်ျား နှင့် မှားယွင်း၍ ညစ်ညူးခြင်းရှိလျှင်၊
22ശാപകരമായ ഈ വെള്ളം നിന്റെ കുടലില്‍ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷിയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന്നു സ്ത്രീആമെന്‍ , ആമെന്‍ എന്നു പറയേണം.
21ထာဝရဘုရားသည်၊ သင်၏ပေါင်ကို ပိန်စေ၍ ဝမ်းကိုလည်း ရောင်စေသဖြင့်၊ သင့်ကိုကျိန်အပ်သောသူ၊ အထိမ်းအမှတ်ပြု၍ လူများကျိန်ဆိုခြင်းကို ခံရသောသူ ဖြစ်စေခြင်းငှါ စီရင်တော်မူစေသတည်း။
23പുരോഹിതന്‍ ഈ ശാപങ്ങള്‍ ഒരു പുസ്തകത്തില്‍ എഴുതി കൈപ്പുവെള്ളത്തില്‍ കഴുകി കലക്കേണം.
22ကျိန်ခြင်းဘေး ဖြစ်စေသော ဤရေသည်သင်၏ ဝမ်းထဲသို့ ဝင်၍ ဝမ်းရောင်းခြင်း၊ ပေါင်ပိန်ခြင်းကိုဖြစ်စေ သတည်းဟု ယဇ်ပုရောဟိတ်သည် ကျိန်ခြင်းအကျိန်တိုက် လျှင် မိန်းမက၊ အာမင်၊ အာမင်ဟု ဝန်ခံရမည်။
24അവന്‍ ശാപകരമായ കൈപ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും;
23ယဇ်ပုရောဟိတ်သည်လည်း၊ ထိုအကျိန်တို့ကို ရေးမှတ်၍ တဖန် ရေခါးနှင့်ချေပြီးမှ၊
25പുരോഹിതന്‍ സ്ത്രീയുടെ കയ്യില്‍നിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്തു യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കേണം.
24ကျိန်ခြင်းဘေးဖြစ်စေသောရေခါးကို မိန်းမအား တိုက်ရမည်။ ထိုရေသည် မိန်းမထဲသို့ဝင်၍ ခါးလိမ့်မည်။
26പിന്നെ പുരോഹിതന്‍ ഭോജനയാഗത്തില്‍ ഒരു പിടി എടുത്തു യാഗപീഠത്തിന്മേല്‍ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെ ശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
25ထိုအခါ ယဇ်ပုရောဟိတ်သည်၊ မယားကို မယုံ ခြင်း၊ ပူဇော်သက္ကာကို မိန်းမလက်မှ ယူ၍ ထာဝရဘုရား ရှေ့တော်၌ ချီလွှဲလျက် ယဇ်ပလ္လင်ပေါ်မှာဆက်ပြီးလျှင်၊
27അവള്‍ അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കില്‍ അവളെ വെള്ളം കുടിപ്പിച്ച ശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളില്‍ ചെന്നു കൈപ്പായ്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയില്‍ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
26မုန့်ညက်တလက်ဆွန်းတည်းဟူသော ပူဇော် သက္ကာအတွက်အတာကို ယဇ်ပလ္လင်ပေါ်မှာ မီးရှို၍ ထိုနောက် အကျိန်ရေကို မိန်းမသောက်စေရမည်။
28എന്നാല്‍ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കില്‍ അവള്‍ക്കു ദോഷം വരികയില്ല; അവള്‍ ഗര്‍ഭം ധരിക്കും.
27ထိုမိန်းမသည် လက်ကိုပြစ်မှား၍ ညစ်ညူးခြင်း ရှိလျင် ကျိန်ခြင်း ဘေးဖြစ်စေသော ရေကိုသောက်ပြီးမှ သူ့အထဲ၌ ရေဝင်၍ ခါးသဖြင့် ဝမ်းရောင်ခြင်း၊ ပေါင်ပိန် ခြင်းသို့ရောက်၍ ထိမိန်းမသည် မိမိအမျိုး၌ ကျိန်အပ် သောသူဖြစ်လိမ့်မည်။
29ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
28သို့မဟုတ် ထိုမိန်းမသည် မညစ်ညူး၊ စင်ကြယ် ခြင်းရှိလျှင်၊ ဘေးနှင့်လွတ်၍ ပဋိသန္ဓေယူသော အခွင့် ရှိလိမ့်မည်။
30ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴെച്ചു അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ചു, അവന്‍ ഭാര്യയെ സംശയിക്കയോ ചെയ്തിട്ടു അവളെ യഹോവയുടെ സന്നിധിയില്‍ നിര്‍ത്തുമ്പോള്‍ പുരോഹിതന്‍ ഈ പ്രമാണമൊക്കെയും അവളില്‍ നടത്തേണം.
29ဤရွှေ့ကား၊ မိန်းမသည် ကိုယ်ခင်ပွန်းမှတပါး အခြားသော ယောက်ျားနှင့် မှားယွင်း၍ ညစ်ညူးခြင်း ရှိသော်၎င်း၊
31എന്നാല്‍ പുരുഷന്‍ അകൃത്യത്തില്‍ ഔഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
30ယောက်ျားသည် မယားကို မယုံသောသဘော စွဲလမ်းသော်၎င်း၊ စောင့်ရသော တရားပေတည်း။ ယောက်ျားသည် မယားကိုမယုံ ထာဝရဘုရားရှေ့တော်၌ ထားသောအခါ ယဇ်ပုရောဟိတ်သည် ဤတရားအတိုင်း စီရင်သဖြင့်၊
31ယောက်ျားသည် အပြစ်နှင့် ကင်းလွတ်၍ မိန်းမသည် မိမိအပြစ်ကို ခံရမည်ဟု မိန့်တော်မူ၏။