Malayalam

Myanmar

Philippians

1

1ക്രിസ്തുയേശുവിന്റെ ദാസന്മാരായ പൌലോസും തിമൊഥെയോസും ഫിലിപ്പിയില്‍ ക്രിസ്തുയേശുവിലുള്ള സകല വിശുദ്ധന്മാര്‍ക്കും അദ്ധ്യക്ഷന്മാര്‍ക്കും ശുശ്രൂഷന്മാര്‍ക്കും കൂടെ എഴുതുന്നതു
1ယေရှုခရစ်၏ ကျွန်ဖြစ်သောပေါလုနှင့် တိမောသေသည်၊ ဖိလိပ္ပိမြို့၌ရှိသော သင်းအုပ်တို့နှင့် သင်း ထောက်တို့မှစ၍ ယေရှုခရစ်၏ သန့်ရှင်းသူအပေါင်းတို့ကို ကြားလိုက်ပါ၏။
2നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
2သခင်ယေရှုခရစ်နှင့် ငါတို့အဘတည်းဟူသော ဘုရားသခင့်အထံတော်က ကျေးဇူးတော်နှင့် ငြိမ်သက် ခြင်းသည် သင်တို့၌ ရှိပါစေသော။
3ഞാന്‍ നിങ്ങള്‍ക്കു എല്ലാവര്‍ക്കും വേണ്ടി കഴിക്കുന്ന സകലപ്രാര്‍ത്ഥനയിലും എപ്പോഴും സന്തോഷത്തോടെ പ്രാര്‍ത്ഥിച്ചും
3ငါသည်ဆုတောင်းပဌနာပြုသောအခါခါ၊
4നിങ്ങളില്‍ നല്ല പ്രവൃത്തിയെ ആരംഭിച്ചവന്‍ യേശുക്രിസ്തുവിന്റെ നാളോളം അതിനെ തികെക്കും എന്നു ഉറപ്പായി വിശ്വസിച്ചുമിരിക്കുന്നു.
4ဝမ်းမြောက်သောစိတ်နှင့် သင်တို့ရှိသမျှအဘို့ကို အစဉ်ဆုတောင်းပဌနာပြုလျက်၊ သင်တို့ကို အောက်မေ့သောအခါခါ၊
5ഒന്നാംനാള്‍ മുതല്‍ ഇതുവരെയും സുവിശേഷഘോഷണത്തില്‍ നിങ്ങള്‍ക്കുള്ള കൂട്ടായ്മ നിമിത്തം
5သင်တို့သည် ရှေ့ဦးစွာ သောနေ့ရက်မှစ၍ ယခုတိုင်အောင် ဧဝံဂလိတရားကို ဆက်ဆံ၍ ခံစားကြောင်းကို ငါထောက်သဖြင့်၊ ဘုရားသခင်၏ ကျေးဇူးတော်ကို ချီးမွမ်းပါ၏။
6ഞാന്‍ നിങ്ങളെ ഔര്‍ക്കുംമ്പോള്‍ ഒക്കെയും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
6သင်တို့တွင် ကောင်းသောအမှုကို ပြုစပြုတော်မူသောသူသည်၊ ယေရှုခရစ်၏နေ့ရက်တိုင်အောင် ပြီးစီး လျက်ပြုတော်မူမည်ဟု ငါသဘောကျ၏။
7കൃപയില്‍ എനിക്കു കൂട്ടാളികളായ നിങ്ങളെ ഒക്കെയും എന്റെ ബന്ധനങ്ങളിലും സുവിശേഷത്തിന്റെ പ്രതിവാദത്തിലും സ്ഥിരീകരണത്തിലും ഞാന്‍ എന്റെ ഹൃദയത്തില്‍ വഹിച്ചിരിക്കകൊണ്ടു അങ്ങനെ നിങ്ങളെ എല്ലാവരെയും കുറിച്ചു വിചാരിക്കുന്നതു എനിക്കു ന്യായമല്ലോ.
7ရှိသမျှသောသင်တို့၏ အမှုအရာ၌ ဤသို့ငါယူအပ်၏။ အကြောင်းမူကား၊ ငါခံရသော ကျေးဇူးတော်ကို သင်တို့အပေါင်းသည် ဆက်ဆံကြသည်ဖြစ်၍၊ ငါသည် အကျဉ်းခံရသော်၎င်း၊ ဧဝံဂလိတရားဘက်၌ သက်သေခံ ၍ ထိုတရားကို တည်စေသော်၎င်း၊ သင်တို့ကို အောက်မေ့၏။
8ക്രിസ്തുയേശുവിന്റെ ആര്‍ദ്രതയോടെ ഞാന്‍ നിങ്ങളെ എല്ലാവരെയും കാണ്മാന്‍ എത്ര വാഞ്ഛിക്കുന്നു എന്നതിന്നു ദൈവം സാക്ഷി.
8ငါသည် သင်တို့အပေါင်းကို ယေရှုခရစ်၏ မေတ္တာကရုဏာနှင့် အဘယ်မျှလောက် လွမ်းသည်ဟု ဘုရားသခင်သည် ငါ့သက်သေဖြစ်တော်မူ၏။
9നിങ്ങളുടെ സ്നേഹം മേലക്കുമേല്‍ പരിജ്ഞാനത്തിലും സകല വിവേകത്തിലും വര്‍ദ്ധിച്ചു വന്നിട്ടു
9ငါသည်အဘယ်သို့ ဆုတောင်းသနည်းဟူမူကား၊ သင်တို့သည် ခြားနားသောအရာတို့ကို ပိုင်းခြား စေခြင်းငှါ ဥာဏ်ပညာအမျိုးမျိုးရှိလျက်၊
10നിങ്ങള്‍ ഭേദാഭേദങ്ങളെ വിവേചിപ്പാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിര്‍മ്മലന്മാരും ഇടര്‍ച്ചയില്ലാത്തവരും
10မေတ္တာပါရမီတိုးပွား၍ ပြည့်စုံမည်အကြောင်းကို၎င်း၊
11ദൈവത്തിന്റെ മഹത്വത്തിന്നും പുകഴ്ചെക്കുമായിട്ടു യേശുക്രിസ്തുവിനാല്‍ നീതി ഫലം നിറഞ്ഞവരുമായി തീരേണം എന്നും ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
11ယေရှုခရစ်အားဖြင့် ဘုရားသခင်၏ ဘုန်းအသရေတော်ကို ထင်ရှားစေတတ်သော ဖြောင့်မတ်ခြင်း အကျင့်နှင့် သင်တို့သည် ပြည့်စုံ၍ ခရစ်တော်၏ နေ့ရက်တိုင်အောင် စိတ်ကြည်ဖြူလျက်၊ တိမ်းလဲခြင်းအမှုနှင့် ကင်းလွတ်လျက်ရှိမည်အကြောင်းကို၎င်း၊ ငါဆုတောင်း ပဌနာပြု၏။
12സഹോദരന്മാരേ, എനിക്കു ഭവിച്ചതു സുവിശേഷത്തിന്റെ അഭിവൃദ്ധിക്കു കാരണമായിത്തീര്‍ന്നു എന്നു നിങ്ങള്‍ അറിവാന്‍ ഞാന്‍ ഇച്ഛിക്കുന്നു.
12ညီအစ်ကိုတို့၊ ငါ၌ရောက်သော အမှုအရာတို့သည် ဧဝံဂေလိတရားကို မမြစ်တားသည်သာမက၊ ပြုစု ရာဖြစ်သည်ဟု သင်တို့ သိစေခြင်းငှါ ငါအလိုရှိ၏။
13എന്റെ ബന്ധനങ്ങള്‍ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തില്‍ ഒക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായിവരികയും
13ထိုသို့သောအားဖြင့် ခရစ်တော်ကြောင့် ငါခံရသော ချည်နှောင်ခြင်းအမှုအရာသည်၊ နန်းတော်၌ အနှံ့ အပြားထင်ရှားသည်သာမက၊ ခပ်သိမ်းသောအရပ်၌ ထင်ရှား၏။
14സഹോദരന്മാര്‍ മിക്കപേരും എന്റെ ബന്ധനങ്ങളാല്‍ കര്‍ത്താവില്‍ ധൈര്യം പൂണ്ടു ദൈവത്തിന്റെ വചനം ഭയംകൂടാതെ പ്രസ്താവിപ്പാന്‍ അധികം തുനിയുകയും ചെയ്തിരിക്കുന്നു.
14သခင်ဘုရား၌ ညီအစ်ကိုအများတို့သည် ငါခံရသော ချည်နှောင်ခြင်းကြောင့် ယုံမှားသောစိတ်နှင့် ကင်းလွတ်၍ ကြောက်ရွံ့ခြင်း မရှိဘဲ၊ နှုတ်ကပတ်တရားတော် ကို သာ၍ ဟောပြောဝံ့ကြ၏။
15ചിലര്‍ ക്രിസ്തുവിനെ അസൂയയും പിണക്കവും നിമിത്തം പ്രസംഗിക്കുന്നു;
15လူအချို့တို့သည် ငြူစူရန်တွေ့ချင်သောသဘောနှင့် ခရစ်တော်၏တရားကို ဟောပြောကြ၏။ အချို့တို့ သည် စေတနာစိတ်နှင့် ဟောပြောကြ၏။
16ചിലരോ നല്ല മനസ്സോടെ തന്നേ. അവര്‍ സുവിശേഷത്തിന്റെ പ്രതിവാദത്തിന്നായിട്ടു ഞാന്‍ ഇവിടെ കിടക്കുന്നു എന്നു അറിഞ്ഞിട്ടു അതു സ്നേഹത്താല്‍ ചെയ്യുന്നു.
16ငါသည် ဧဝံဂေလိတရားကို ထောက်မဘို့ရာ ခန့်ထားသောသူဖြစ်ကြောင်းကို ဤသူတို့သည်သိ၍ ခရစ်တော်၏တရားကို မေတ္တာစိတ်နှင့် ဟောပြောကြ၏။
17മറ്റവരോ എന്റെ ബന്ധനങ്ങളില്‍ എനിക്കു ക്ളേശം വരുത്തുവാന്‍ ഭാവിച്ചുകൊണ്ടു നിര്‍മ്മലതയോടെയല്ല ശാഠ്യത്താല്‍ അത്രേ ക്രിസ്തുവിനെ പ്രസംഗിക്കുന്നതു.
17ထိုသူတို့သည် ကြည်ဖြူသောစိတ်မရှိ၊ ချည်နှောင်ခြင်းကို ငါခံရသည်တွင် သာ၍ ဆင်းရဲစေမည်ဟု အကြံရှိ၍၊ ရန်တွေ့ချင်သောစိတ်နှင့် ဟောပြောကြ၏။
18പിന്നെ എന്തു? നാട്യമായിട്ടോ പരമാര്‍ത്ഥമായിട്ടോ ഏതുവിധമായാലും ക്രിസ്തുവിനെ അല്ലോ പ്രസംഗിക്കുന്നതു. ഇതില്‍ ഞാന്‍ സന്തോഷിക്കുന്നു; ഇനിയും സന്തോഷിക്കും.
18သို့ဖြစ်၍ အဘယ်သို့နည်း၊ လျှို့ဝှက်၍ ဟောပြောသည်ဖြစ်စေ၊ သစ္စာရှိ၍ ဟောပြောသည်ဖြစ်စေ၊ အဘယ်သို့သောအားဖြင့် ဟောပြောသည်ဖြစ်စေ၊ ခရစ်တော်၏တရားကို ဟောပြောခြင်းရှိ၏။ ထိုအကြောင်း ကြောင့် ငါသည်ယခုဝမ်းမြောက်၏။ နောင်၌လည်း ဝမ်းမြောက်လိမ့်မည်။
19നിങ്ങളുടെ പ്രാര്‍ത്ഥനയാലും യേശുക്രിസ്തുവിന്റെ ആത്മാവിന്റെ സഹായത്താലും അതു എനിക്കു രക്ഷാകാരണമായിത്തീരും എന്നു ഞാന്‍ അറിയുന്നു.
19အဘယ်သို့နည်းဟူမူကား၊ ငါသည်အလျှင်းရှက်ကြောက်ခြင်းမရှိ၊ ရဲရင့်ခြင်းနှင့်ပြည့်စုံ၍ အသက်ရှင်သည်ဖြစ်စေ၊ သေသည်ဖြစ်စေ၊ ငါ့ကိုယ်ခန္ဓာ၌ ခရစ်တော်သည် အစဉ်မပြတ် ဂုဏ်အသရေထင်ရှား တော်မူသကဲ့သို့၊
20അങ്ങനെ ഞാന്‍ ഒന്നിലും ലജ്ജിച്ചുപോകാതെ പൂര്‍ണ്ണധൈര്യം പൂണ്ടു ക്രിസ്തു എന്റെ ശരീരത്തിങ്കല്‍ ജീവനാല്‍ ആകട്ടെ മരണത്താല്‍ ആകട്ടെ എപ്പോഴും എന്നപോലെ ഇപ്പോഴും മഹിമപ്പെടുകേയുള്ളു എന്നു പ്രതീക്ഷിക്കയും പ്രത്യശിക്കയും ചെയ്യുന്നു.
20ယခုပင်ထင်ရှားတော်မူမည်ဟု ငါမြော်လင့်အားကြီး၍ တောင့်တသည်နှင့်အညီ သင်တို့ဆုတောင်းသဖြင့်၎င်း၊ ယေရှုခရစ်၏ ဝိညာဉ်တော်မစသဖြင့်၎င်း၊ ဤအကြောင်းအရာသည် ငါ့ကိုကယ်တင်သော အကြောင်းအရာဖြစ် မည်ဟု ငါသိ၏။
21എനിക്കു ജീവിക്കുന്നതു ക്രിസ്തുവും മരിക്കുന്നതു ലാഭവും ആകുന്നു.
21အသက်ရှင်သည်အရာမှာ ခရစ်တော်ဖြစ်၏။ သေလျှင်မူကား၊ သာ၍အကျိုးရှိ၏။
22എന്നാല്‍ ജഡത്തില്‍ ജീവിക്കുന്നതിനാല്‍ എന്റെ വേലെക്കു ഫലം വരുമെങ്കില്‍ ഏതുതിരഞ്ഞെടുക്കേണ്ടു എന്നു ഞാന്‍ അറിയുന്നില്ല.
22ဤကိုယ်ခန္ဓာ၌ ငါသည်အသက်ရှင်လျှင်၊ ငါပြုသောအမှု၏ အကျိုးကား ထိုသို့သောအကျိုးဖြစ်၏။ သို့သော်လည်း အဘယ်အကျိုးကို ရွေးယူရမည်ဟု ငါမသိ။
23ഇവ രണ്ടിനാലും ഞാന്‍ ഞെരുങ്ങുന്നു; വിട്ടു പിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാന്‍ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ.
23ထိုအကျိုးနှစ်ပါး၏အကြား၌ ငါသည်ယခု ကျဉ်းမြောင်းစွာ နေရ၏။ စုတေ့၍ ခရစ်တော်နှင့်အတူ နေ ခြင်းငှါ တောင့်တလိုချင်သော စိတ်ရှိ၏။ သာ၍ အလွန် ထူးမြတ်သောအကျိုးဖြစ်၏။
24എന്നാല്‍ ഞാന്‍ ജഡത്തില്‍ ഇരിക്കുന്നതു നിങ്ങള്‍ നിമിത്തം ഏറെ ആവശ്യം.
24သို့သော်လည်း ကိုယ်ခန္ဓာ၌ နေရလျှင် သင်တို့၌ သာ၍ အကျိုးရှိလိမ့်မည်။
25ഇങ്ങനെ ഉറെച്ചുകൊണ്ടു നിങ്ങളുടെ വിശ്വാസത്തിന്റെ അഭിവൃദ്ധിക്കും സന്തോഷത്തിന്നുമായി തന്നേ ഞാന്‍ ജീവനോടിരിക്കും എന്നും നിങ്ങളോടു എല്ലാവരോടും കൂടെ ഇരിക്കും എന്നും അറിയുന്നു.
25ထိုသို့ရှိလိမ့်မည်ဟု ယုံမှားခြင်းနှင့် ကင်းလွတ်သည်ဖြစ်၍၊ သင်တို့ရှိရာသို့ ငါတဖန်ရောက်လာသော အားဖြင့်၊ သင်တို့သည် ယေရှုခရစ်ကိုအမှီပြု၍ ငါ့အတွက်ကြောင့် သာ၍ ဝါကြွားဝမ်းမြောက်ခြင်း ရှိစေခြင်းငှါ၊
26അങ്ങനെ ഞാന്‍ നിങ്ങളുടെ അടുക്കല്‍ മടങ്ങി വരുന്നതിനാല്‍ എന്നെക്കുറിച്ചു നിങ്ങള്‍ക്കുള്ള പ്രശംസ ക്രിസ്തുയേശുവില്‍ വര്‍ദ്ധിപ്പാന്‍ ഇടയാകും.
26သင်တို့သည် ယုံကြည်ခြင်း၌ တိုးပွားဝမ်းမြောက်မည်အကြောင်း၊ ငါသည်ကိုယ်ခန္ဓာ၌နေ၍ သင်တို့ရှိသမျှနှင့် ပေါင်းဘော်ရမည်ဟု ငါသိ၏။
27ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ സുവിശേഷത്തിന്നു യോഗ്യമാംവണ്ണം മാത്രം നടപ്പിന്‍ .
27သင်တို့သည် ရန်သူများကြောင့် အလျှင်း မကြောက်ရွံ့မတုန်လှုပ်ဘဲ၊ တပါးတည်းသော စိတ်ဝိညာဉ်၌ တည်၍၊ ဧဝံဂေလိတရားနှင့်ဆိုင်သော ယုံကြည်ခြင်းအဘို့အလိုငှါ တညီတညွတ်တည်း ကြိုးစားအား ထုတ်ကြသည် အကြောင်းအရာကို၊ ငါရောက်လျှင် သင်တို့နှင့် မျက်မှောက်တွေ့သည်ဖြစ်စေ၊ ကွာလျက်နေသည် ဖြစ်စေ၊ ငါကြားသိရပါမည်အကြောင်း၊ ခရစ်တော်၏ ဧဝံဂေလိတရားနှင့် အထိုက်အလျောက် ဝတ်ကြီး ဝတ်ငယ်များကို ပြု၍သာနေကြလော့။
28ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു;
28ထိုသို့ရန်သူများကြောင့် အလျှင်းမကြောက်ရွံ့ မတုန်လှုပ်သော အကြောင်းအရာသည်၊ သူတို့၌ ပျက်စီး ခြင်း၏ နိမိတ်လက္ခဏာဖြစ်၏။
29അതു ദൈവം തന്നേ വെച്ചതാകുന്നു. ക്രിസ്തുവില്‍ വിശ്വസിപ്പാന്‍ മാത്രമല്ല അവന്നു വേണ്ടി കഷ്ടം അനുഭവിപ്പാനും കൂടെ നിങ്ങള്‍ക്കു വരം നല്കിയിരിക്കുന്നു.
29အကြောင်းမူကား၊ သင်တို့သည် အထက်ကမြင်သည်အတိုင်း၊ ယခုလည်း ကြားသည်အတိုင်း ငါခံရသော တိုက်လှန်ခြင်းကို ခံရသည်နည်းတူ၊ သင်တို့သည် ခံရကြသည်ဖြစ်၍၊ ခရစ်တော်ကို ယုံကြည်ခြင်းအခွင့်မှတပါး၊ ခရစ်တော်အတွက်ကြောင့် ဆင်းရဲခံရခြင်းအခွင့်ကို ကျေးဇူးတော်အားဖြင့် ရကြ၏။
30നിങ്ങള്‍ എങ്കല്‍ കണ്ടതും ഇപ്പോള്‍ എന്നെക്കുറിച്ചു കേള്‍ക്കുന്നതുമായ അതേ പോരാട്ടം നിങ്ങള്‍ക്കും ഉണ്ടല്ലോ.