Malayalam

Myanmar

Philemon

1

1ക്രിസ്തുയേശുവിന്റെ ബദ്ധനായ പൌലോസും സഹോദരനായ തിമൊഥെയൊസും ഞങ്ങളുടെ പ്രിയനും കൂട്ടുവേലക്കാരനുമായ ഫിലേമോന്‍ എന്ന നിനക്കും
1ယေရှုခရစ်နှင့်စပ်ဆိုင်သောအားဖြင့် အကျဉ်းခံရသော ငါပေါလုနှင့် ငါ့ညီတိမောသေသည်၊ ငါတို့ ချစ်သော လုပ်ဘော်ဆောင်ဘက်ချင်းဖိလေမုန်၊
2സഹോദരിയായ അപ്പിയെക്കും ഞങ്ങളുടെ സഹഭടനായ അര്‍ക്കിപ്പൊസിന്നും നിന്റെ വീട്ടിലെ സഭെക്കും എഴുതുന്നുതു
2ငါတို့ချစ်သော နှမအပ္ပိ၊ ငါတို့စစ်သူရဲချင်း အာခိပ္ပုမှစ၍ သင်၏ အိမ်၌ရှိသော အသင်းတော်ကို ကြားလိုက်ပါ၏။
3നമ്മുടെ പിതാവായ ദൈവത്തിങ്കല്‍ നിന്നും കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
3ငါတို့သခင်ယေရှုခရစ်နှင့် ငါတို့အဘတည်းဟူသော ဘုရားသခင့်အထံတော်ကကျေးဇူးတော်နှင့် ငြိမ်သက်ခြင်းသည် သင်တို့၌ ရှိပါစေသော။
4കര്‍ത്താവായ യേശുവിനോടും സകലവിശുദ്ധന്മാരോടും നിനക്കുള്ള സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ചു
4သင်သည်သခင် ယေရှုခရစ်ကို ယုံကြည်၍ သန့်ရှင်းသူအပေါင်းတို့ကို ချစ်သည်ဟု ငါသည်ကြားလျှင်၊
5ഞാന്‍ കേട്ടിട്ടു നമ്മിലുള്ള എല്ലാനന്മയുടെയും പരിജ്ഞാനത്താല്‍ നിന്റെ വിശ്വാസത്തിന്റെ കൂട്ടായ്മ ക്രിസ്തുവിന്നായി സഫലമാകേണ്ടതിന്നു
5ငါ၏ဘုရားသခင့် ကျေးဇူးတော်ကို အစဉ်ချီးမွမ်း၍၊ သင့်အဘို့ အလိုငှါ ဆုတောင်းပဌနာ ပြုလျက်နေ၏။
6എന്റെ പ്രാര്‍ത്ഥനയില്‍ നിന്നെ ഔര്‍ത്തു എപ്പോഴും എന്റെ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
6ဆုတောင်းသောအချက်ဟူမူကား၊ သင်သည် ယုံကြည်ခြင်းကို ဆက်ဆံသော အရှိန်ကြီး၍၊ သူတပါးတို့ သည် ယေရှုခရစ်အဘို့အလိုငှါ ငါတို့၌ ကောင်းသောအရာ ရှိသမျှတို့ကို ဝန်ခံမည်အကြောင်း ဆုတောင်း ပဌနာပြု၏။
7സഹോദരാ, വിശുദ്ധന്മാരുടെ ഹൃദയം നീ തണുപ്പിച്ചതുനിമിത്തം നിന്റെ സ്നേഹത്തില്‍ എനിക്കു വളരെ സന്തോഷവും ആശ്വാസവും ഉണ്ടായി.
7အချင်းငါ့ညီ၊ သင်သည် သန့်ရှင်းသူတို့၏ စိတ်နှလုံးကို သက်သာစေသောကြောင့်၊ သင်၏မေတ္တာကို ထောက်၍ ငါတို့သည် အလွန်ဝမ်းမြောက်ချမ်းသာခြင်းရှိ၏။
8ആകയാല്‍ യുക്തമായതു നിന്നോടു കല്പിപ്പാന്‍ ക്രിസ്തുവില്‍ എനിക്കു വളരെ ധൈര്യം ഉണ്ടെങ്കിലും
8ထိုကြောင့်၊ သင်သည်ပြုသင့်သောအမှုအရာကို ပညတ်ထားခြင်းငှါ၊ ငါသည် ခရစ်တော်အားဖြင့် အလွန် ရဲရင့်စရာ အခွင့်ရှိသော်လည်း၊
9പൌലോസ് എന്ന വയസ്സനും ഇപ്പോള്‍ ക്രിസ്തുയേശുവിന്റെ ബദ്ധനുമായിരിക്കുന്ന ഈ ഞാന്‍ സ്നേഹം നിമിത്തം അപേക്ഷിക്കയത്രേ ചെയ്യുന്നതു.
9အသက်ကြီးသော ပေါလုတည်းဟူသော ယေရှုခရစ်ကြောင့် အကျဉ်းခံရသောသူ ဖြစ်လျက်ပင်၊ မေတ္တာအားဖြင့်သာ သင့်ကို တောင်းပန်ပါ၏။
10തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.
10ချည်နှောင်ခြင်းကိုခံစဉ်တွင် ငါဖြစ်ဘွါးစေသော သားတည်းဟူသော၊
11അവന്‍ മുമ്പെ നിനക്കു പ്രയോജനമില്ലാത്തവന്‍ ആയിരുന്നു; ഇപ്പോള്‍ നിനക്കും എനിക്കും നല്ല പ്രയോജനമുള്ളവന്‍ തന്നേ.
11သင်သည် အထက်ကအသုံးမရသောသူ၊ ယခုတွင် ငါနှင့်သင်သည် အသုံးရသောသူ ဩနေသိမ်အဘို့ ငါတောင်းပန်ပါ၏။
12എനിക്കു പ്രാണപ്രിയനായ അവനെ ഞാന്‍ മടക്കി അയച്ചിരിക്കുന്നു.
12ထိုသူကို သင့်ထံသို့ ငါပြန်စေသည်ဖြစ်၍၊ သူ့ကို ငါ့ရင်သွေးကဲ့သို့မှတ်လျက် လက်ခံလော့။
13സുവിശേഷംനിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കല്‍ തന്നേ നിര്‍ത്തിക്കൊള്‍വാന്‍ എനിക്കു ആഗ്രഹമുണ്ടായിരുന്നു.
13ဧဝံဂေလီတရားကြောင့် ချည်နှောင်ခြင်းကို ငါခံစဉ်တွင်၊ သူသည် သင်၏ ကိုယ်စားငါ့ကို ပြုစုစေမည် အကြောင်း၊ သူ့ကို ငါထားချင်သော်လည်း၊
14എങ്കിലും നിന്റെ ഗുണം നിര്‍ബ്ബന്ധത്താല്‍ എന്നപോലെ അല്ല, മനസ്സോടെ ആകേണ്ടതിന്നു നിന്റെ സമ്മതം കൂടാതെ ഒന്നും ചെയ്‍വാന്‍ എനിക്കു മനസ്സില്ലായിരുന്നു.
14သင်သည်ငါ၌ ကျေးဇူးပြုရာတွင် အနိုင်ပြုရသကဲ့သို့မဟုတ်၊ အလိုအလျောက်ပြုစေချင်သော စိတ် ရှိသည်ဖြစ်၍၊ သင်၏ အခွင့်မရှိလျှင် အလျှင်းမပြုလို။
15അവന്‍ അല്പകാലം വേറുവിട്ടുപോയതു അവനെ സദാകാലത്തേക്കും നിനക്കു ലഭിക്കേണ്ടതിന്നു ആയിരിക്കും;
15ထိုမှတပါး၊ သင်သည်သူ့ကို အစဉ်ရစေခြင်းငှါ၊ သူသည် သင်နှင့်ခဏကွာသွားသည်ဟု ဆိုစရာရှိ၏။
16അവന്‍ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരന്‍ തന്നേ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം?
16ထိုသို့ဆိုသော်၊ အစေခံ ကျွန်ကဲ့သို့ရမည်ဟု မဆိုလို၊ ငါ၌ အထူးသဖြင့် ချစ်သောညီ၊ သင်၌ကား၊ ဇာတိအားဖြင့်၎င်း၊ သခင်ဘုရားအားဖြင့်၎င်း၊ သာ၍ချစ်သော ညီကဲ့သို့ရမည်ဟု ဆိုလိုသတည်း။
17ആകയാല്‍ നീ എന്നെ കൂട്ടാളി എന്നു കരുതുന്നു എങ്കില്‍ അവനെ എന്നെപ്പോലെ ചേര്‍ത്തുകൊള്‍ക.
17သို့ဖြစ်၍ သင်သည်ငါ့ကို အပေါင်းအဘော်ကဲ့သို့ မှတ်လျှင်၊ သူ့ကိုငါကဲ့သို့ပင် လက်ခံလော့။
18അവന്‍ നിന്നോടു വല്ലതും അന്യായം ചെയ്തിട്ടോ കടം പെട്ടിട്ടോ ഉണ്ടെങ്കില്‍ അതു എന്റെ പേരില്‍ കണക്കിട്ടുകൊള്‍ക.
18သူသည် သင်၌ပြစ်မှားခြင်း၊ ကြွေးတင်ခြင်း တစုံတခုရှိလျှင်၊ ငါ့အတွက်အတာ မှတ်လော့။
19പൌലോസ് എന്ന ഞാന്‍ സ്വന്തകയ്യാല്‍ എഴുതിയിരിക്കുന്നു; ഞാന്‍ തന്നു തീര്‍ക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാന്‍ കടംപെട്ടിരിക്കുന്നു എന്നു ഞാന്‍ പറയേണം എന്നില്ലല്ലോ.
19ဆပ်ပေးမည်ဟု ငါပေါလုသည် ကိုယ်လက်နှင့် ရေးထား၏။ သို့ရာတွင် သင်၏ကိုယ်တည်းဟူသော ကြွေးကိုပင် ငါ့အားဆပ်ပေးရသောအကြောင်းရှိသည်ဟု ငါမဆို။
20അതേ സഹോദരാ, നിന്നെക്കൊണ്ടു എനിക്കു കര്‍ത്താവില്‍ ഒരനുഭവം വേണ്ടിയിരിക്കുന്നു; ക്രിസ്തുവില്‍ എന്റെ ഹൃദയം തണുപ്പിക്ക.
20အချင်းငါ့ညီ၊ သခင်ဘုရား၌ငါ့ကို ကျေးဇူးပြုပါလော့။ ခရစ်တော်၌ ငါ့စိတ်နှလုံးကို သက်သာစေပါလော့။
21നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാന്‍ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാന്‍ എഴുതുന്നതു.
21သင်သည်နားထောင်မည်ဟု ယုံမှားခြင်းမရှိသည် သာမက၊ ငါပြောသည်ထက်သာ၍ ပြုမည်ဟု အမှန်သိလျက် ငါရေးလိုက်ပါ၏။
22ഇതല്ലാതെ നിങ്ങളുടെ പ്രാര്‍ത്ഥനയാല്‍ ഞാന്‍ നിങ്ങള്‍ക്കു നല്കപ്പെടും എന്നു പ്രത്യാശ ഉണ്ടാകകൊണ്ടു എനിക്കു പാര്‍പ്പിടം ഒരുക്കിക്കൊള്‍ക.
22ထိုမှတပါး၊ ငါတည်းခိုစရာအရပ်ကိုလည်း ပြင်လော့။ အကြောင်းမူကား၊ သင်တို့သည် ဆုတောင်း ပဌနာပြုသောအားဖြင့် သင်တို့ရှိရာသို့ ငါရောက်ရသော အခွင့်ကို ပေးတော်မူမည်ဟု မြော်လင့်ခြင်းရှိ၏။
23ക്രിസ്തുയേശുവില്‍ എന്റെ സഹബദ്ധനായ എപ്പഫ്രാസും
23ယေရှုခရစ်ကြောင့် ငါနှင့်အတူ အကျဉ်းခံရသော ဧပဖြမှ စ၍၊
24എന്റെ കൂട്ടുവേലക്കാരനായ മര്‍ക്കൊസും അരിസ്തര്‍ക്കൊസും ദേമാസും ലൂക്കൊസും നിനക്കു വന്ദനം ചൊല്ലുന്നു.
24ငါ၏ လုပ်ဘော်ဆောင်ဘက် မာကု၊ အာရိတ္တာခု၊ ဒေမ၊ လုကာတို့သည် သင့်ကို နှုတ်ဆက်ကြ၏။
25നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവോടുകൂടെ ഇരിക്കുമാറാകട്ടെ. ആമേന്‍ .
25ငါတို့ သခင်ယေရှုခရစ်၏ ကျေးဇူးတော်သည် သင်တို့၏ စိတ်ဝိညာဉ်နှင့်အတူ ရှိပါစေသတည်း။ အာမင်။