1യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
1ထာဝရဘုရားသည် ကောင်းမြတ်တော်မူ၍၊ ကရုဏာတော် အစဉ်အမြဲတည်သောကြောင့်၊ ဂုဏ် ကျေးဇူးတော်ကို ချီးမွမ်းကြလော့။
2യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?
2ထာဝရဘုရား၏ တန်ခိုးကြီးခြင်း အရာတော် တို့ကို အဘယ်သူပြောနိုင်သနည်း။ ဂုဏ်ကျေးဇူးတော်ကို အဘယ်သူသည် အကုန်အစင် ဘော်ပြနိုင်သနည်း။
3ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍.
3ခပ်သိမ်းသော အခါတို့၌ တရားကို စောင့် ရှောက်၍၊ ဖြောင့်မတ်စွာ ကျင့်သောသူတို့သည် မင်္ဂလာ ရှိကြ၏။
4യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
4အို ထာဝရဘုရား၊ အကျွန်ုပ်သည် ရွေးကောက် တော်မူသော သူတို့၏ကောင်းကျိုးကို မြင်စေခြင်းငှါ၎င်း၊
5നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.
5ကိုယ်တော်၏ လူမျိုးဝမ်းမြောက်ခြင်း၌ ဝမ်းမြောက်၍၊ ကိုယ်တော်၏ အမွေဖြစ်သောသူတို့နှင့်အတူ ဝါကြွား ရွှင်လန်းစေခြင်းငှါ၎င်း၊ ကိုယ်တော်၏ လူတို့ခံရသော စေတနာတော်နှင့်တကွ၊ အကျွန်ုပ်ကို အောက်မေ့တော် မူပါ။ အကျွန်ုပ်ကို အကြည့်အရှုကြွလာ၍ ကယ်တင်တော် မူပါ။
6ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.
6အကျွန်ုပ်တို့သည် ဘိုးဘေးတို့နှင့်အတူ ပြစ်မှား ကြပါပြီ။ ဒုစရိုက်ကို ပြုကြပါပြီ။ မတရားသောအမှုကို ပြုကြပါပြီ။
7ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയും കടല്‍ക്കരയില്‍, ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.
7အဲဂုတ္တုပြည်၌ ပြုတော်မူသော အံ့ဩဘွယ်တို့ကို ဘိုးဘေးတို့သည် နားမလည်ကြ။ များစွာသော ကရုဏာ တော်ကို မအောက်မေ့ကြ။ ပင်လယ်နား၊ ဧဒုံပင်လယ်နား မှာ ပုန်ကန်ကြပါ၏။
8എന്നിട്ടും അവന്‍ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
8သို့သော်လည်း၊ မဟာတန်ခိုးတော်ကို ထင်ရှား စေခြင်းငှါ၊ နာမတော်၏အကြောင်းကြောင့် သူတို့ကို ကယ်တင်တော်မူ၏။
9അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.
9ဧဒုံပင်လယ်ကို ဆုံးမတော်မူ၍၊ ပင်လယ်ရေ သည် ခန်းခြောက်လေ၏။ တော၌ ပို့ဆောင်သကဲ့သို့ နက်နဲရာအရပ်၌ သူတို့ကို ပို့ဆောင်တော်မူ၏။
10അവന്‍ പകയന്റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.
10မုန်းသောသူ၏လက်မှ သူတို့ကို ကယ်တင်၍၊ ရန်သူ၏လက်မှ ရွေးနှုတ်တော်မူ၏။
11വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.
11ရန်သူတစုံတယောက်ကိုမျှ မကျန်ရစ်စေခြင်းငှါ၊ ရေသည် လွှမ်း မိုးလေ၏။
12അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
12ထိုအခါ စကားတော်ကို ယုံ၍ ဂုဏ်ကျေးဇူး တော်ကို သီချင်းဆိုကြ၏။
13എങ്കിലും അവര്‍ വേഗത്തില്‍ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
13သို့သော်လည်း၊ အမှုတော်ကို အလျင်အမြန် မေ့လျော့သည်ဖြစ်၍၊ အကြံအစည်တော်ကို မဆိုင်းမလင့် ဘဲ၊
14മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.
14တော၌အလွန်တပ်မက်၍၊ လူဆိတ်ညံရာအရပ် ၌ ဘုရားသခင်ကို စုံစမ်းကြ၏။
15അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
15သူတို့တောင်းသော ဆုကို ပေးတော်မူ၏။ သို့သော်လည်း၊ သူတို့၌ ပိန်ကြုံခြင်းကို သွင်းပေး တော်မူ၏။
16പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
16ထိုသူတို့သည်လည်း၊ တပ်ထဲမှာ မောရှေကို၎င်း၊ ထာဝရဘုရား၏ သန့်ရှင်းသူအာရုန်ကို၎င်း ငြူစူကြ၏။
17ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
17မြေကြီးသည် ကွဲလျက် ဒါသန်ကိုမျို၍၊ အဘိရံ၏ အသင်းအဝင်ကို ဖုံးအုပ်လေ၏။
18അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
18သူတို့အသင်းအဝင်ထဲမှာ မီးရှို့၍၊ မတရားသော သူတို့ကို လောင်လေ၏။
19അവര്‍ ഹോരേബില്‍വെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
19သူတို့သည် ဟောရပ်တောင်နားမှာ နွားသငယ် ကို လုပ်၍၊ အရည်သွန်းသော ရုပ်တုကို ပြပ်ဝပ်ကိုးကွယ် ကြ၏။
20ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.
20သူတို့၏ဘုန်းကိုလဲ၍ မြက်ကိုစားသော နွား၏ ပုံသဏ္ဍာန်ကို ယူကြ၏။
21മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
21အဲဂုတ္တုပြည်၌ ကြီးသော အမှုတို့ကို၎င်း၊
22ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
22ဟာမအမျိုးနေရာ၌ အံ့ဘွယ်သောအမှုတို့ကို၎င်း၊ ဧဒုံပင်လယ်နားမှာ ကြောက်မက်ဘွယ်သော အမှုတို့ ကို၎င်း ပြု၍၊ ကယ်တင်တော်မူသော အရှင်ဘုရားသခင် ကို မေ့လျော့ကြ၏။
23ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
23ထိုအခါ ရွေးကောက်တော်မူသော မောရှေသည် အမျက်တော်ကို လွှဲ၍၊ ထိုသူတို့ကို ဖျက်ဆီးတော်မမူစေ ခြင်းငှါ၊ ဖျက်ဆီးရာအရပ်၊ ရှေ့တော်၌ မရပ်လျှင်၊ သူတို့ကို ဖျက်ဆီးမည်ဟု အကြံရှိတော်မူ၏။
24അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
24ထိုသူတို့သည်လည်း စကားတော်ကို မယုံ၊ သာယာသောပြည်ကို မထီမဲ့မြင်ပြုကြ၏။
25അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.
25မိမိတို့တဲများ၌ ဆန့်ကျင်ဘက်ပြု၍၊ ထာဝရ ဘုရား၏ နှုတ်ကပတ်တော်ကို နားမထောင်ဘဲနေကြ၏။
26അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും
26ထိုကြောင့် သူတို့ကို တော၌လှဲခြင်းငှါ၎င်း၊
27അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തി സത്യംചെയ്തു.
27သူတို့အမျိုးအနွယ်ကို တပါးအမျိုးသားတို့တွင် လှဲ၍၊ အပြည်ပြည်အရပ်ရပ်သို့ ကွဲပြားစေခြင်းငှါ၎င်း၊ သူတို့တဘက်၌ ကျိန်ဆိုတော်မူ၏။
28അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.
28ထိုသူတို့သည် ဗာလပေဂုရဘုရား၌ မှီဝဲ၍ လူသေရှေ့မှာ ပူဇော်သောယဇ်ကောင်ကို စားကြ၏။
29ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്‍ക്കും തട്ടി.
29ထိုသို့မိမိတို့အမှုများအားဖြင့် အမျက်တော်ကို နှိုးဆော်၍၊ ကာလနာသည် သူတို့ကို လုယက်လေ၏။
30അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.
30ထိုအခါ ဖိနဟတ်သည် ထ၍တရားစီရင်သဖြင့်၊ ကာလနာသည် ငြိမ်းလေ၏။
31അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
31ထိုအမှုကို သူ၏ဖြောင့်မတ်ခြင်းကဲ့သို့ လူမျိုး အဆက်ဆက်တည်သော ကာလအစဉ်မပြတ် မှတ်ရ သတည်း။
32മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
32တဖန် မေရိဘရေအနားမှာ အမျက်တော်ကို နှိုးဆော်ကြသဖြင့်၊ သူတို့အတွက်ကြောင့် မောရှေ၌ အမင်္ဂလာဖြစ်လေ၏။
33അവര്‍ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.
33သူ၏စိတ်ကို ချုပ်ချယ်နှောင့်ရှက်ကြသဖြင့်၊ သူသည် အမှတ်တမဲ့ မြွက်ဆို၏။
34യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.
34ထာဝရဘုရားမိန့်တော်မူသည် အတိုင်းမပြု၊ တပါးအမျိုးသားတို့ကို မဖျက်ဆီးဘဲ နေကြ၏။
35അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
35သူတို့နှင့်ရောနှော၍ သူတို့၏ ဘာသာဓလေ့ကို သင်ကြ၏။
36അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.
36သူတို့၏ရုပ်တုများကို ဝတ်ပြု၍ ကျော့ကွင်း၌ ကျော့မိကြ၏။
37തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.
37ကိုယ်သားသမီးတို့ကို နတ်ဆိုးတို့အား ယဇ် ပူဇော်ကြ၏။
38അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.
38ထိုသို့အပြစ်မရှိသော သူတို့၏ အသွေး၊ ခါနာန် ရုပ်တုတို့ရှေ့မှာ ယဇ်ပူဇော်သော ကိုယ်သားသမီးတို့၏ အသွေးကို သွန်ကြ၍၊ ထိုမြေသည် အသွေးနှင့် ညစ်ညူး လေ၏။
39ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.
39သူတို့သည် ကိုယ်အကျင့်အားဖြင့် ကိုယ်ကို ညစ်ညူးစေ၍၊ ကိုယ်အမှုတို့တွင် မှားယွင်းကြ၏။
40അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.
40ထိုကြောင့် ထာဝရဘုရားသည် မိမိလူတို့ကို အမျက်တော်ထွက်၍၊ မိမိအမွေတော်ကို ရွံရှာတော်မူ၏။
41അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.
41သူတို့ကို တပါးအမျိုးသားတို့လက်သို့ အပ်တော် မူသဖြင့်၊ မုန်းသောသူတို့သည် အုပ်စိုးရကြ၏။
42അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.
42ရန်သူတို့သည် ညှဉ်းဆဲ၍၊ သူတို့သည် ရန်သူတို့ အောက်မှာ နှိမ့်ချခြင်းကို ခံရကြ၏။
43പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
43သူတို့ကို ကြိမ်ဖန်များစွာ ကယ်နှုတ်တော်မူသော်လည်း၊ ပုန်ကန်သော အကြံကိုသာ ကြံ၍၊ မိမိတို့ဒုစရိုက် အပြစ်ကြောင့် နှိပ်စက်ခြင်းကို ခံရကြ၏။
44എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
44တဖန်သူတို့ အော်ဟစ်ခြင်းကို ကြားတော်မူလျှင်၊ သူတို့၌ဆင်းရဲဒုက္ခကို ကြည့်ရှုသဖြင့်၊
45അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
45ဝန်ခံခြင်းဂတိတော်ကို သူတို့အဘို့အောက်မေ့၍၊ ကရုဏာတော် များပြားသည်အတိုင်း နောင်တရတော် မူ၏။
46അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
46သူတို့ကို ချုပ်ထားသိမ်းသွားသော သူအပေါင်း တို့သည် သနားရကြမည်အကြောင်း ပြုတော်မူ၏။
47ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.
47အကျွန်ုပ်တို့၏ ဘုရားသခင်ထာဝရဘုရား၊ သန့်ရှင်းသော နာမတော်၏ ဂုဏ်ကျေးဇူးသည် ကြီးလှပါ ၏ဟု အကျွန်ုပ်တို့သည် ဝန်ခံ၍၊ ကိုယ်တော်ကို ချီးမွမ်း ခြင်း၌ ဝါကြွားဝမ်းမြောက်မည်အကြောင်း၊ အကျွန်ုပ်တို့ကို ကယ်တင်လျက်၊ တပါးအမျိုးသားတို့အထဲက နှုတ်ယူ၍ စုသိမ်းတော်မူပါ။
48യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .
48ဣသရေလအမျိုး၏ ဘုရားသခင်ထာဝရဘုရား သည် ကမ္ဘာအဆက်ဆက် မင်္ဂလာရှိတော်မူစေသတည်း။ လူခပ်သိမ်းတို့သည် အာမင်ဟု ဝန်ခံကြစေ။ ဟာလေ လုယ။