Malayalam

Myanmar

Psalms

13

1യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറെക്കും?
1အိုထာဝရဘုရား၊ အကျွန်ုပ်ကို အလျှင်းမမှတ်ဘဲ အဘယ်မျှ ကာလပတ်လုံးမေ့လျော့တော်မူမည်နည်း။ အဘယ်မျှကာလပတ်လုံး မျက်နှာတော်ကို ကွယ်ထား တော်မူမည်နည်း။
2എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ചു എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?
2အကျွန်ုပ်သည် အစဉ်ဝမ်းနည်းလျက်၊ အဘယ် မျှ ကာလပတ်လုံး တွေးတောသောစိတ်ရှိရပါမည်နည်း။ အကျွန်ုပ်၏ ရန်သူသည် အဘယ်မျှ ကာလပတ်လုံး အကျွန်ုပ်ကို အုပ်စိုးရပါမည်နည်း။
3എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
3အကျွန်ုပ်၏ ဘုရားသခင် ထာဝရဘုရား၊ အကျွန်ုပ်စကားကို မျက်နှာပြု၍ နားထောင်တော်မူပါ။ အကျွန်ုပ်မျက်စိကို လင်းစေတော်မူပါ။ သို့မဟုတ်လျှင် အသေအိပ်ပျော်ခြင်းသို့ ရောက်ရပါမည်။
4ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാല്‍ എന്റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.
4အကျွန်ုပ်၏ရန်သူက၊ ငါနိုင်ပြီဟုဆို၍၊ အကျွန်ုပ် ကို နှောင့်ရှက်သော သူတို့သည် အကျွန်ုပ်လှုပ်ရှားသည် ကို ဝမ်းမြောက်ကြပါလိမ့်မည်။
5ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും.
5အကျွန်ုပ်သည် ကရုဏာတော်ကို ယုံကြည်ပါ၏။ ကယ်တင်တော်မူခြင်းအရာ၌ နှလုံးရွှင်လန်းပါလိမ့်မည်။
6യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാന്‍ അവന്നു പാട്ടു പാടും.
6အကျွန်ုပ်၌ ကျေးဇူးပြုတော်မူသောကြောင့် ထာဝရဘုရားကို ထောမနာသီချင်းဆိုပါမည်။