Malayalam

Myanmar

Psalms

146

1യഹോവയെ സ്തുതിപ്പിന്‍ ; എന്‍ മനമേ, യഹോവയെ സ്തുതിക്ക.
1အိုငါ့ဝိညာဉ်၊ ထာဝရဘုရားကိုချီးမွမ်းလော့။
2ജീവനുള്ളന്നും ഞാന്‍ യഹോവയെ സ്തുതിക്കും; ഞാന്‍ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീര്‍ത്തനം ചെയ്യും.
2ငါသည် အသက်ရှင်စဉ်အခါ၊ ထာဝရဘုရားကို ချီးမွမ်း မည်။ ငါဖြစ်စဉ်ကာလပတ်လုံး၊ ငါ၏ဘုရားသခင်ကို ထောမနာသီချင်းဆိုမည်။
3നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുതു, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
3မင်းများမှစ၍ မကယ်တင်နိုင်သော လူသားကို မကိုးစားကြနှင့်။
4അവന്റെ ശ്വാസം പോകുന്നു; അവന്‍ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങള്‍ നശിക്കുന്നു.
4သူသည်အသက်ထွက်၍ မြေသို့ပြန်သွားတတ် ၏။ ထိုနေ့ခြင်းတွင်၊ သူ၏အကြံအစည်တို့သည် ပျက်စီး ကြ၏။
5യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയില്‍ പ്രത്യാശയുള്ളവന്‍ ഭാഗ്യവാന്‍ .
5ယာကုပ်အမျိုး၏ ဘုရားသခင်မစတော်မူသော သူ၊ မိမိဘုရားသခင် ထာဝရဘုရားကို မြော်လင့်သော သူသည် မင်္ဂလာရှိ၏။
6അവന്‍ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവന്‍ എന്നേക്കും വിശ്വസ്തത കാക്കുന്നു.
6ထိုဘုရားသခင်သည် ကောင်းကင်၊ မြေကြီး၊ သမုဒ္ဒရာနှင့်တကွ အရပ်ရပ်၌ ရှိသမျှတို့ကို ဖန်ဆင်း တော်မူ၏။ သစ္စာတော်ကို အစဉ်အမြဲစောင့်တော်မူ၏။
7പീഡിതന്മാര്‍ക്കും അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്കും അവന്‍ ആഹാരം നലകുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
7ညှဉ်းဆဲခြင်းကိုခံရသော သူတို့အား တရားပြု တော်မူ၏။ ငတ်မွတ်သော သူတို့ကိုကျွေးမွေးတော်မူ၏။ ထာဝရဘုရားသည် ချုပ်ထားခြင်းကို ခံရသောသူတို့ကို လွှတ်တော်မူ၏။
8യഹോവ കുരുടന്മാര്‍ക്കും കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
8ထာဝရဘုရားသည် မျက်စိကန်းသောသူတို့ကို မြင်စေတော်မူ၏။ ထာဝရဘုရားသည် နှိမ့်ချသောသူတို့ ကို ကြွပင့်တော်မူ၏။ ထာဝရဘုရားသည် ဖြောင့်မတ် သော သူတို့ကို ချစ်တော်မူ၏။
9യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാല്‍ ദുഷ്ന്മാരുടെ വഴി അവന്‍ മറിച്ചുകളയുന്നു.
9ထာဝရဘုရားသည် ဧည့်သည်တို့ကို စောင့်မ တော်မူ၍၊ မုတ်ဆိုးမနှင့်မိဘမရှိသော သူတို့ကို ထောက်မ တော်မူ၏။ မတရားသောသူတို့၏ လမ်းကိုကား၊ ကွေ့ ကောက်စေတော်မူ၏။
10യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.
10အိုဇိအုန်မြို့၊ သင်၏ဘုရားသခင်တည်းဟူသော ထာဝရဘုရားသည် ကာလအစဉ်အမြဲ ကမ္ဘာအဆက် ဆက်စိုးစံတော်မူလတံ့သတည်း။ ဟာလေလုယ။