Malayalam

Myanmar

Psalms

26

1യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.
1အိုထာဝရဘုရား၊ အကျွန်ုပ်သည် ဖြောင့်မတ် ခြင်းလမ်းသို့ လိုက်သောကြောင့်၊ အကျွန်ုပ်ဘက်၌ တရား စီရင်တော်မူပါ။ အကျွန်ုပ်သည် ထာဝရဘုရားကို ခိုလှုံ၍၊ ရွေ့လျားခြင်းနှင့် ကင်းလွတ်ပါလိမ့်မည်။
2യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
2အိုထာဝရဘုရား၊ အကျွန်ုပ်ကို စစ်ဆေးစုံစမ်း၍၊ နှလုံး ကျောက်ကပ်ကို ဆေးကြောတော်မူပါ။
3നിന്റെ ദയ എന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്നു; നിന്റെ സത്യത്തില്‍ ഞാന്‍ നടന്നുമിരിക്കുന്നു.
3အကျွန်ုပ်သည် မေတ္တာကျေးဇူးတော်ကို မျက် မှောက်ပြု၍၊ သစ္စာတရားတော်နှင့်အညီ ကျင့်ပါ၏။
4വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.
4လျှပ်ပေါ်သော လူတို့နှင့်အတူ မထိုင်ပါ။ လျှို့ဝှက်သော လူစုထဲတို့ မဝင်ပါ။
5ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.
5မတရားသောသူတို့၏ စည်းဝေးခြင်းကို မုန်းပါ ၏။ ဆိုးသွမ်းသော သူတို့နှင့်အတူ မထိုင်ပါ။
6സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും
6ကျေးဇူးတော်ကို ချီးမြှောက်သောအသံနှင့် မြွက်ဆို၍၊
7ഞാന്‍ കുറ്റമില്ലായ്മയില്‍ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
7အံဩဘွယ်သော အမှုတော်အလုံးစုံတို့ကို ကြား ပြောခြင်းငှါ၊ အကျွန်ုပ်သည် ကိုယ်လက်ကို အပြစ် ကင်းခြင်းနှင့်ဆေး၍၊ ယဇ်ပလ္လင်တော်ကို ဝန်းရံလျက် နေပါသည်၊ ထာဝရဘုရား။
8യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
8အိုထာဝရဘုရား၊ အိမ်တော်သည် အိမ်တော် တည်ရာကို၎င်း၊ ဘုန်းတော်ထင်ရှားသော အရပ်ဌာနကို ၎င်း အကျွန်ုပ်နှစ်သက်ပါ၏။
9പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
9ပြစ်မှားသောသူတို့နှင့်အတူ အကျွန်ုပ်၏ ဝိညာဉ် ကို၎င်း၊ လူအသက်ကိုသတ်သော သူတို့နှင့်အတူ အကျွန်ုပ် အသက်ကို၎င်း ချုပ်ထားတော်မမူပါနှင့်။
10അവരുടെ കൈകളില്‍ ദുഷ്കര്‍മ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.
10သူတို့လက်သည် မကောင်းသောအကြံအစည်၌ ကျင်လည်၍၊ သူတို့လက်ျာလက်သည်လည်း တံစိုးနှင့် ပြည့်ဝပါ၏။
11ഞാനോ, എന്റെ നിഷ്കളങ്കതയില്‍ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
11အကျွန်ုပ်မူကား၊ ဖြောင့်မတ်ခြင်း လမ်းသို့ လိုက် ပါ၏။ အကျွန်ုပ်ကို ရွေးနှုတ်၍ ကယ်မသနားတော်မူပါ။
12എന്റെ കാലടി സമനിലത്തു നിലക്കുന്നു; സഭകളില്‍ ഞാന്‍ യഹോവയെ വാഴ്ത്തും.
12အကျွန်ုပ်သည် ညီညွတ်သောအရပ်၌ နေရာ ကျ၍၊ ပရိသတ်အလယ်မှာ ထာဝရဘုရားကို ကောင်းကြီး ပေးပါမည်။