1നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
1ငါသည်စကားဖြင့်မျှ မပြစ်မှားမည်အကြောင်း၊ ကိုယ်ကျင့်ကို သတိပြုမည်။ မတရားသောသူသည် ငါ့ရှေ့ မှာရှိစဉ်၊ ငါသည်ကိုယ်နှုတ်ကို ချည်နှောင်မည်ဟု ငါပြော ထား၏။
2ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
2စကားမပြောဘဲအလျက်နေ၏။ ကောင်းသော အရာကိုပင် မပြော။ ထိုသို့နေစဉ်၊ ငါသည် စိတ်ညစ်ညူး ခြင်းရှိ၏။
3എന്റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കല്‍ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.
3ကိုယ်အထဲမှာ နှလုံးပူဆွေးခြင်းရှိ၏။ ငါညည်း တွားစဉ်၊ မီးလောင်လေ၏။ ထိုအခါငါသည် နှုတ်မြွက်၏။
4യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.
4အိုထာဝရဘုရား၊ အကျွန်ုပ်သည် ကိုယ်ပျက် တတ်သော သဘောကိုသိရပါမည်အကြောင်း၊ အကျွန်ုပ် ၏လမ်းဆုံးကို၎င်း၊ အကျွန်ုပ်၏ အသက်အပိုင်းအခြားကို၎င်း သိစေတော်မူပါ။
5ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
5အကျွန်ုပ်အသက်တာကို တမိုက်မျှသာ ခန့်ထား တော်မူပြီ။ အကျွန်ုပ်အရွယ်သည် ရှေ့တော်၌ ဘာမျှ မဟုတ်သကဲ့သို့ဖြစ်ပါ၏။ အကယ်စင်စစ် လူမည်သည် ကား၊ လူ၏အထွဋ်သို့ ရောက်သော်လည်း၊ အနတ္တသက် သက်ဖြစ်ပါ၏။
6മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.
6အကယ်စင်စစ်လူသည် အရိပ်၌သာ ကျင်လည် ပါ၏။ အကယ်စင်စစ် လူသည် အရိပ်၌သာ ကျင်လည် ပါ၏။ အကယ်စင်စစ် လူတို့သည် အကျိုးမဲပင်ပန်းကြ ပါ၏။ ဥစ္စာကိုဆည်းဖူးသော်လည်း အဘယ်သူရအံ့သည် ကို မသိရပါ။
7എന്നാല്‍ കര്‍ത്താവേ, ഞാന്‍ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കല്‍ വെച്ചിരിക്കുന്നു.
7ယခုမူကား၊ အကျွန်ုပ်သည် အဘယ်သို့ မြော်လင့်ရပါမည်နည်း။ အိုထာဝရဘုရား၊ ကိုယ်တော်၌ သာ မြော်လင့်စရာအကြောင်းရှိပါ၏။
8എന്റെ സകലലംഘനങ്ങളില്‍നിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
8ပြစ်မှားမိသမျှသောအပြစ်တို့မှ အကျွန်ုပ်ကို လွှတ်တော်မူပါ။ မိုက်သော သူတို့၏ ကဲ့ရဲ့ခြင်းကို ခံစေတော်မမူပါနှင့်။
9ഞാന്‍ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
9ကိုယ်တော်စီရင်တော်မူရာ ဖြစ်သောကြောင့်၊ အကျွန်ုပ်ပြောစရာမရ။ နှုတ်ကို မဖွင့်ဘဲနေရပါ၏။
10നിന്റെ ബാധ എങ്കല്‍നിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാല്‍ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.
10အကျွန်ုပ်ကို ဒဏ်ခတ်တော်မမူပါနှင့်ဦး။ လက်တော်အောက်၌ ဆုံမခြင်းကိုခံရ၍ အားကုန်ပါပြီ။
11അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
11ကိုယ်တော်သည် လူတို့အပြစ်ကြောင့် ဆုံးမ၍ ဒဏ်ခတ်တော်မူလျှင်၊ ပိုးရွဖျက်တတ်သကဲ့သို့၊ လူတို့၏ တင့်တယ်ခြင်းအသရေကို ပြယ်ပျောက်စေတော်မူ၏။ အကယ်စင်စစ်လူခပ်သိမ်းတို့သည် အနတ္တသက်သက် ဖြစ်ကြပါ၏။
12യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നുവല്ലോ.
12အိုထာဝရဘုရား၊ အကျွန်ုပ်ဆုတောင်းခြင်း ပဌနာကို ကြားတော်မူပါ။ အကျွန်ုပ်အောဟစ်သော အသံကို နားထောင်တော်မူပါ။ အကျွန်ုပ်မျက်ရည်ကို ကြည့်၍ နေတော်မမူပါနှင့်။ ဘိုးဘေးအပေါင်းတို့သည် ဖြစ်ဘူးသကဲ့သို့၊ အကျွန်ုပ်သည် ရှေ့တော်၌ဧည့်သည် အာဂန္တုဖြစ်၏။
13ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കല്‍നിന്നു മാറ്റേണമേ.
13အကျွန်ုပ်သည် ရွေ့သွား၍ မပျောက်မှီတွင် သက်သာရမည်အကြောင်း၊ မျက်နှာလွှဲတော်မူပါ။