Malayalam

Myanmar

Psalms

45

1എന്റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന്‍ പറയുന്നു. എന്റെ നാവു സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍ ആകുന്നു.
1ငါ့စိတ်နှလုံးသည် မင်္ဂလာစကားနှင့်ပွက်ထ လျက်ရှိ၍၊ ငါစီရင်သောအရာကို ရှင်ဘုရင်ရှေ့တော်၌ မြွက်ဆိုပေအံ့။ ငါ့လျှာသည်လည်း လိမ္မာကျွမ်းကျင်သော စာရေး၏ကညစ်ဖြစ်ရ၏။
2നീ മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍ ; ലാവണ്യം നിന്റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
2ကိုယ်တော်သည် လူမျိုးထက်အဆင်းလှပါ၏။ နှုတ်တော်သည် ကျေးဇူးစကားနှင့် ပြည့်စုံပါ၏။ ထိုကြောင့်ဘုရားသခင်သည် ကိုယ်တော်ကို အစဉ်အမြဲ ကောင်းကြီးပေးတော်မူ၏။
3വീരനായുള്ളോവേ, നിന്റെ വാള്‍ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
3တန်ခိုးကြီးသောအရှင်၊ ဘုန်းအသရေတော် ဖြစ်သော ကိုယ်တော်၏ထားကို ပေါင်တော်၌ စည်း တော်မူပါ။
4സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്‍ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
4သစ္စာတရား၊ နူးညံ့ခြင်းတရား၊ ဖြောင့်မတ်ခြင်း တရားကြောင့်၊ အသရေတော်ထင်ရှားလျက်၊ အောင်မြင် ၍ စီးသွားတော်မူပါ။ လက်ျာလက်တော်လည်း ကြောက် မက်ဘွယ်သောအရာကို ကိုယ်တော်အားပြပါလိမ့်မည်။
5നിന്റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്റെ കീഴില്‍ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
5ရှင်ဘုရင်၏ ရန်သူတို့နှလုံးထဲမှာ မြှားတော်တို့သည် ထက်သည်ဖြစ်၍၊ လူတို့သည် ခြေတော်အောက်၌ လဲကြ ပါ၏။
6ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോലാകുന്നു.
6အိုဘုရားသခင်၊ ကိုယ်တော်၏ပလ္လင်သည် နိစ္စထာဝရပလ္လင်ဖြစ်ပါ၏။ ကိုယ်တော်၏နိုင်ငံသည် တရားသဖြင့်စီရင်သော နိုင်ငံဖြစ်ပါ၏။
7നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
7ကိုယ်တော်သည်ဖြောင့်မတ်ခြင်းတရားကို နှစ် သက်၍ မတရားသောအမှုကို မုန်းတော်မူ၏။ ထိုကြောင့် ဘုရားသခင်၊ ကိုယ်တော်၏ဘုရားသခင်သည် ကိုယ် တော်၏အပေါင်းအဘော်တို့ထက်၊ ကိုယ်တော်ကို ချီမြှောက်၍၊ ဝမ်းမြာက်ခြင်းဆီနှင့်ဘိသိတ်ပေးတော်မူပြီ။
8നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്‍നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
8ဆင်စွယ်ဘုံဗိမာန်ထဲက ထုတ်သောအဝတ် တန်ဆာတော်ရှိသမျှတို့သည်မုရန်၊ အကျော်၊ သစ်ကြံပိုးအမွှေး နှင့် ပြည့်စုံ၍ နှစ်သက်တော်မူဘွယ် ဖြစ်ကြပါ၏။
9നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.
9အပြည်ပြည်သော မင်းသမီးတို့သည် မောင်းမ မိဿံအဝင်ဖြစ်၍၊ လက်ျာတော်ဘက်မှာ ဩဖိရရွှေ တန်ဆာဆင်သော မြောက်သားတော်နေရာဖြစ်ပါ၏။
10അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
10ငါ့သမီးနားထောင်လော့။ ဆင်ခြင်၍ နာယူ လော့။ ကိုယ်အမျိုးသားချင်းနှင့် ကိုယ်အဘ၏အိမ်ကို မေ့လျော့လော့။
11അപ്പോള്‍ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.
11သို့ပြုလျှင် သင်လှသောအဆင်းကို ရှင်ဘုရင် သည် နှစ်လိုစုံမက်တော်မူမည်။ သူသည် သင်၏အရှင် ဖြစ်သောကြောင့် သူ့ကိုကိုးကွယ်လော့။
12സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
12တုရုမင်းသမီးမှစ၍ လူစုတွင် ဥစ္စာရတတ်သော သူတို့သည်လည်း၊ လက်ဆောင်ပဏ္ဏာပါလျက် သင့်ကို ဖျောင်းဖျရကြလိမ့်မည်။
13അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍ കസവുകൊണ്ടുള്ളതു.
13ရှင်ဘုရင်၏သမီးတော်သည် အတွင်း၌ ဂုဏ် အသရေသက်သက်ရှိ၏။ ရွှေဖြင့်ချယ်လှယ်သော အဝတ် တန်ဆာကိုဆင်၏။
14അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരും.
14ဈာနှင့်ကာလျက် ရှင်ဘုရင်ထံသို့ ဆောင်ခဲ့ရ၏။ နောက်လိုက်သောအပေါင်းအဘော် အပျိုတော်များကို လည်း၊ ကိုယ်တော်ထံသို့ သွင်းရလိမ့်မည်။
15സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കും.
15ဝမ်းမြောက်ရွှင်လန်းသောအခြင်းအရာနှင့် ဆောင်ခဲ့၍၊ ရှင်ဘုရင်၏နန်းတော်သို့ဝင်ရကြလိမ့်မည်။
16നിന്റെ പുത്രന്മാര്‍ നിന്റെ പിതാക്കന്മാര്‍ക്കും പകരം ഇരിക്കും; സര്‍വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
16ကိုယ်တော်၏အဘများ ကိုယ်စားသားများကို ရ၍၊ မြေကြီးတပြင်လုံးတွင် မင်းအရာ၌ခန့်ထားတော် မူလိမ့်မည်။
17ഞാന്‍ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഔര്‍ക്കുംമാറാക്കും. അതു കൊണ്ടു ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.
17အကျွန်ုပ်သည် ကိုယ်တော်၏နာမကို လူမျိုး အစဉ်အဆက် အောက်မေ့ကျော်စောစေသဖြင့်၊ လူမျိုးတို့ သည် ကမ္ဘာအဆက်ဆက် ကိုယ်တော်ကို ချီးမွမ်းကြလတံ့ သတည်း။