1സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ .
1လူများအပေါင်းတို့၊ ကြားကြလော့။ ခပ်သိမ်း သောလောကသား၊
2സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
2အယုတ်အမြတ်၊ ကြွယ်ဝသောသူ၊ ဆင်းရဲသော သူ၊ တညီတညွတ်တည်း နားထောင်ကြလော့။
3എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
3ငါ့နှုတ်သည်ပညာကိုမြွတ်ဆိုမည်။ ငါ့နှလုံးသည် ဥာဏ်နှင့်ဆိုင်သောအရာကို ဆင်ခြင်မည်။
4ഞാന്‍ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേള്‍പ്പിക്കും.
4ပုံစကားသို့ ကိုယ်နားကိုလှည့်လျက် နက်နဲသော အရာကို စောင်းတီး၍ ဖွင့်ပြပေအံ့။
5അകൃത്യം എന്റെ കുതികാലിനെ പിന്തുടര്‍ന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ ഭയപ്പെടുന്നതു എന്തിന്നു?
5ခဲယဉ်းဆိုးယုတ်သော ကာလ၌ငါ၏အရာတို့ လုယူချင်သောသူတို့၏ ဒုစရိုက်အမှုသည် ငါ့ကို ဝိုင်းသော် လည်း၊ ငါသည် အဘယ်ကြောင့် ကြောက်ရမည်နည်း။
6അവര്‍ തങ്ങളുടെ സമ്പത്തില്‍ ആശ്രയിക്കയും ധനസമൃദ്ധിയില്‍ പ്രശംസിക്കയും ചെയ്യുന്നു.
6ထိုသူတို့သည် ကိုယ်ဥစ္စာကို ကိုးစား၍၊ ကိုယ် စည်းစိမ်များသောကြောင့် ဝါကြွားသော်လည်း၊
7സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
7မိမိညီအစ်ကိုကို အဘယ်သူမျှအလျှင်းမရွေးနိုင်။ ရွေးရန်အဘိုးကိုဘုရားသခင်၌ မပေးနိုင်။
8അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.
8သူတို့အသက်ဝိညာဉ်၏ ရွေးရန် အဘိုးကြီးလှ ပေ၏။ သို့ဖြစ်၍ အစဉ်ရှုံးလျက်နေရမည်။
9അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
9ရွေးလျှင် အစဉ်အမြဲ အသက်ရှင်ရာ၏။ ပုပ်စပ် ခြင်းသို့ မရောက်ရာ။
10ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
10ထင်ရှားသောအရာဟူမူကား၊ ပညာရှိသော သူတို့သည် သေတတ်ကြ၏။ ထိုအတူမိုက်သောသူနှင့် တိရစ္ဆာန်သဘောရှိသော သူတို့သည် ပျက်စီးခြင်း သို့ရောက်၍၊ မိမိတို့ဥစ္စာကို သူတပါးတို့၌ ချန်ထားကြ၏။
11തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗ്ഗതം; തങ്ങളുടെ നിലങ്ങള്‍ക്കു അവര്‍ തങ്ങളുടെ പേരിടുന്നു.
11မိမိတို့အိမ်သည် ထာဝရဖြစ်လိမ့်မည်။ မိမိတို့ နေရာလည်း လူမျိုးအစဉ်အဆက်တည်လိမ့်မည်။ မိမိတို့ နာမသည် မြေပေါ်မှာ ကျော်စောလိမ့်မည်ဟု သူတို့ စိတ်ထင်ရှိကြ၏။
12എന്നാല്‍ മനുഷ്യന്‍ ബഹുമാനത്തില്‍ നിലനില്‍ക്കയില്ല. അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍ .
12သို့ရာတွင် လူသည်ဂုဏ်အသရေ၌ မတည်မနေ တတ်။ ပျက်စီးခြင်းသို့ ရောက်တတ်သော တိရစ္ဆာန်နှင့် တူ၏။
13ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില്‍ ഇഷ്ടപ്പെടുന്നു. സേലാ
13ထိုသို့ပြုမူခြင်းအရာသည် သူတို့၏ကိုးစားရာ ဖြစ်၍၊ သူတို့သားမြေးတို့သည် သူတို့စကားကို နှစ်သက် တတ်ကြ၏။
14അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.
14ထိုသူတို့ကို သိုးများကဲ့သို့ မရဏာနိုင်ငံ၌ ချထား ၍ သေမင်းစားလိမ့်မည်။ ကာလမကြာမမြင့်မှီ ဖြောင့် မတ်သောသူတို့သည် အုပ်စိုးရကြလိမ့်မည်။ သူတို့၏ ကိုယ်ခန္ဓာသည် ဖောက်ပြန်ဘို့ရာဖြစ်၏။ မရဏာနိုင်ငံ သည် သူတို့၏နေရာဖြစ်၏။
15എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
15ငါ့ကိုမူကား၊ ဘုရားသခင်သိမ်းယူတော်မူသော ကြောင့်၊ ငါ၏ဝိညာဉ်ကို မရဏာနိုင်ငံ၏ တန်ခိုးမှ ရွေးတော်မူမည်။
16ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ദ്ധിച്ചാലും നീ ഭയപ്പെടരുതു.
16သူတပါးသည် ဥစ္စာကြွယ်ဝ၍၊ အိမ်၏ဂုဏ် အသရေတိုးပွါးသောအခါ သင်သည် မစိုးရိမ်နှင့်။
17അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിന്‍ ചെല്ലുകയുമില്ല.
17ထိုသူသည်သေသောအခါ၊ အဘယ်ဥစ္စာမျှ မပါရ။ သူ၏ဂုဏ်အသရေသည် သူ့နောက်သို့ မဆင်း သက်ရ။
18അവന്‍ ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.
18ထိုသူသည် အသက်ရှင်စဉ်အခါ၊ မိမိညာဉ်ကို ကောင်းကြီးပေး တတ်၏။ မိမိအကျိုးကို ပြုစုသော အခါ သူတပါးတို့သည်ချီးမွမ်းတတ်ကြ၏။
19അവന്‍ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.
19သို့သော်လည်း၊ သူသည် သူ၏ဘိုးဘေးအမျိုး ရှိရာသို့ သွားရလိမ့်မည်။ ကာလအစဉ်အဆက် သူတို့သည်အလင်းကို မမြင်ရကြ။
20മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ.
20ဂုဏ်အသရေနှင့်ပြည့်စုံလျက် ပညာသတိမရှိ သောသူသည်ကား၊ ပျက်စီးခြင်းသို့ ရောက်တတ်သော တိရစ္ဆာန်နှင့်တူ၏။