1ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
1အိုဘုရားသခင်၊ ကိုယ်တော်သည် အကျွန်ုပ်၏ ဘုရားသခင် ဖြစ်တော်မူ၏။ ကိုယ်တော်ကို ကြိုးစား၍ ရှာပါ၏။ ရေမရှိသွေ့ခြောက်သော လွင်ပြင်၌ အကျွန်ုပ်၏ဝိညာဉ်သည် ကိုယ်တော်ကို ငတ်ပါ၏။ အကျွန်ုပ်၏ ကိုယ်ခန္ဓာသည်လည်း ကိုယ်တော်ကို လွမ်းဆွတ်ပါ၏။
2അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാന്‍ വിശുദ്ധമന്ദിരത്തില്‍ നിന്നെ നോക്കിയിരിക്കുന്നു.
2ဘုန်းတန်ခိုးအာနုဘော်တော်ကို မြင်ခြင်းငှါ၊ သန့်ရှင်းရာဌာနတော်၌ ထိုသို့ ကိုယ်တော်ကို ဖူးမျှော်ပါပြီ။
3നിന്റെ ദയ ജീവനെക്കാള്‍ നല്ലതാകുന്നു; എന്റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും.
3ကရုဏာတော်သည် အသက်ထက်သာ၍ ကောင်းသောကြောင့်၊ အကျွန်ုပ်၏နှုတ်သည် ကိုယ်တော်ကို ချီးမွမ်းရပါမည်။
4എന്റെ ജീവകാലം ഒക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തില്‍ ഞാന്‍ എന്റെ കൈകളെ മലര്‍ത്തും.
4ထိုသို့ အသက်ရှင်စဉ်တွင် ကိုယ်တော်ကို ကောင်းကြီးပေးပါမည်။ နာမတော်ကို အမှီပြုလျက် လက်ကို ချီပါမည်။
5എന്റെ കിടക്കയില്‍ നിന്നെ ഔര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍
5အိပ်ရာပေါ်မှာ ကိုယ်တော်ကို အောက်မေ့၍၊ ညဉ့်ယံတို့၌ ကိုယ်တော်ကို ဆင်ခြင်လျက် နေသောအခါ၊ ဆီဥကို၎င်း၊ ဆူသောအသားကို၎င်း စား၍ ဝသကဲ့သို့၊ အကျွန်ုပ်၏ဝိညာဉ်သည် ဝ၍ ရွှင်လန်းသော နှုတ်ခမ်းနှင့် အကျွန်ုပ်၏နှုတ်သည် ကိုယ်တော်ကို ချီးမွမ်းပါမည်။
6എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു.
6အကျွန်ုပ်ကို မစတော်မူသောကြောင့်၊ အတောင်တော် အရိပ်၌ ဝမ်းမြောက်ပါမည်။
7നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോ; നിന്റെ ചിറകിന്‍ നിഴലില്‍ ഞാന്‍ ഘോഷിച്ചാനന്ദിക്കുന്നു.
7အကျွန်ုပ်၏ဝိညာဉ်သည် ကိုယ်တော်၌ မှီဝဲ၍၊ လက်ျာလက်တော်သည် အကျွန်ုပ်ကို ထောက်မ တော်မူ၏။
8എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
8အကျွန်ုပ်အသက်ကို ဖျက်ဆီးခြင်းငှါ ရှာသော သူတို့သည် မြေကြီးအောက်အရပ်သို့ ဆင်းရကြမည်။ ထားဘေးဖြင့် ဆုံး၍၊ မြေခွေးစားရန် ဖြစ်ရကြလိမ့်မည်။
9എന്നാല്‍ അവര്‍ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
9ရှင်ဘုရင်မူကား၊ ဘုရားသခင်၌ ဝမ်းမြောက်လိမ့်မည်။
10അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികള്‍ക്കു അവര്‍ ഇരയായ്തീരും.
10ဘုရားသခင်ကို တိုင်တည်၍ ကျိန်ဆိုသောသူအပေါင်းတို့သည် ဝါကြွားကြလိမ့်မည်။ မုသာစကားကို ပြောသောသူတို့၏နှုတ်မူကား ပိတ်လျက်ရှိလိမ့်မည်။ ဒါဝဒ်သည်ယုဒတော၌ရှိသောအခါ စပ်ဆိုသောဆာလံ။
11എന്നാല്‍ രാജാവു ദൈവത്തില്‍ സന്തോഷിക്കും അവന്റെ നാമത്തില്‍ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷകു പറയുന്നവരുടെ വായ് അടഞ്ഞുപോകും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)