Malayalam

Myanmar

Psalms

65

1ദൈവമേ, സീയോനില്‍ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേര്‍ച്ച കഴിക്കുന്നു.
1အို ဘုရားသခင်၊ ဇိအုန်မြို့၌ ကိုယ်တော်ရှေ့မှာ ငြိမ်ဝပ်စွာ နေ၍ ချီးမွမ်းရပါ၏။ ကိုယ်တော် အားလည်း သစ္စာဝတ်ကို ဖြေရပါ၏။
2പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
2ပဌနာစကားကို နားထောင်တော်မူသော ဘုရား၊ ကိုယ်တော်ထံသို့ လူသားအပေါင်းတို့သည် ချဉ်းကပ် ရကြလိမ့်မည်။
3എന്റെ അകൃത്യങ്ങള്‍ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.
3မတရားသောအမှုသည် အလွန်များ၍ အကျွန်ုပ်သည် မတတ်နိုင်ပါ။ သို့သော်လည်း၊ အကျွန်ုပ်တို့ ပြစ်မှားခြင်း အပြစ်များကို ကိုယ်တော်ဖြေရှင်းတော်မူမည်။
4നിന്റെ പ്രാകാരങ്ങളില്‍ പാര്‍ക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഞങ്ങള്‍ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
4တန်တိုင်းတော်အတွင်း၌ နေ၍၊ အထံတော်သို့ ချဉ်းကပ်စေခြင်းငှါ၊ ကိုယ်တော်ရွေးကောက် တော်မူသော သူသည် မင်္ဂလာရှိပါ၏။ သန့်ရှင်းသော ဗိမာန်တော်တည်းဟူသော အိမ်တော်၌ ကောင်းသော အရာတို့နှင့် အကျွန်ုပ်တို့သည် ဝပြောကြပါစေသော။
5ഭൂമിയുടെ എല്ലാഅറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാല്‍ നീതിയോടെ ഞങ്ങള്‍ക്കു ഉത്തരമരുളുന്നു.
5အကျွန်ုပ်တို့ကို ကယ်တင်တော်မူသော ဘုရား၊ အကျွန်ုပ်တို့၏ ပဌနာကို နားထောင်၍ အံ့ဘွယ်သော အမှုတို့ကို တရားတော်နှင့်အညီ ပြတော်မူ၏။ ကိုယ်တော်သည် ဝေးစွာသော မြေကြီးစွန်းနှင့်၊ ပင်လယ်စွန်းတို့၌ နေသောသူတို့၏ ကိုးစားရာ ဖြစ်တော်မူ၏။
6അവന്‍ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാല്‍ പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.
6ကိုယ်တော်သည် တန်ခိုးနှင့် ပြည့်စုံသဖြင့်၊ အားကြီး၍ တောင်များကို တည်စေတော်မူ၏။
7അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
7သမုဒ္ဒရာမြည်သံ၊ လှိုင်းတံပိုးဟုန်းသံ၊ လူတို့ ရုန်းရင်းခတ်သံများကိုလည်း ငြိမ်းစေတော်မူ၏။
8ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
8အဝေးဆုံးသော အရပ်တို့၌နေသော သူတို့သည် ကိုယ်တော်၏ နိမိတ်များကို မြင်၍ ကြောက်ရွံ့ကြ ပါ၏။ နေထွက်ရာအရပ်နှင့် နေဝင်ရာအရပ်တို့ကို ရွှင်လန်းစေတော်မူ၏။
9നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കും ധാന്യം കൊടുക്കുന്നു.
9မြေကြီးကို အကြည့်အရှုကြွလာ၍၊ မိုဃ်းကို များစွာ ရွာစေလျက်၊ ရေနှင့် ပြည့်သော ဘုရားသခင်၏ မြစ်အားဖြင့် အလွန်ကြွယ်ဝစေတော်မူ၏။ ထိုသို့ မြေကို ပြုပြင်ပြီးမှ၊ မြေသားတို့အဘို့ စပါးကို ပြုပြင်တော်မူ၏။
10നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാല്‍ നീ അതിനെ കുതിര്‍ക്കുംന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
10မြေရိုးတို့ကို စိုစွတ်စေ၍၊ လယ်ပြင်ကို တညီတည်း စီရင်ပြီးမှ၊ မိုဃ်းရွာသောအားဖြင့် ပြော့စေ၍၊ ပေါက်သော အပင်များကို ကောင်းကြီးပေးတော်မူ၏။
11നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
11နှစ်တို့ကို ကျေးဇူးတော်နှင့် ပတ်ရစ်တော်မူ၍၊ ခြေတော်ရာတို့သည် ဆီဥယိုတတ်ကြပါ၏။
12മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്ടിപൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
12သာယာသော တောအရပ်တို့လည်း ယို၍၊ တောင်တို့သည်လည်း ပီတိခါးစည်းနှင့် စည်းလျက် ရှိကြပါ၏။
13മേച്ചല്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങള്‍കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവര്‍ ആര്‍ക്കുംകയും പാടുകയും ചെയ്യുന്നു. (സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)
13ကျက်စားရာအရပ်တို့သည် သိုးဆိတ်စုတို့နှင့် ပြည့်စုံလျက်၊ လယ်ပြင်တို့လည်း စပါးပင်နှင့် လွှမ်းမိုးလျက် ရှိ၍၊ ကျူးဧသော အသံနှင့် သီချင်းဆိုကြပါ၏။