1ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
1အိုဘုရားသခင်၊ အကျွန်ုပ်တို့သည် ကိုယ်တော် ကိုချီးမွမ်းကြပါ၏။ နာမတော်နီးကြောင်းကို အံ့ဘွယ် သော အမှုတော်တို့သည် သက်သေခံကြသည်ဖြစ်၍၊ ကိုယ်တော်ကို ချီးမွမ်းကြပါ၏။
2സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
2ချိန်းချက်သော အချိန်ကာလနှင့် ငါတွေ့ကြုံ သောအခါ ဖြောင့်မတ်စွာ တရားစီရင်မည်။
3ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
3မြေကြီးနှင့် မြေကြီးသားအပေါင်းတို့သည် လှုပ်ရှားခြင်းရှိသည် ဖြစ်၍၊ မြေကြီးတည်သော တိုင်တို့ကို ငါထောက်ခံရ၏။
4ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.
4မိုက်သော အကျင့်ကို မကျင့်ကြနှင့်ဟု မိုက် သော သူတို့အား၎င်း၊ ဦးချိုကို မမြှောက်ကြနှင့်။
5നിങ്ങളുടെ കൊമ്പു മേലോട്ടു ഉയര്‍ത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
5သင်တို့၏ ဦးချိုကို မချီးမြှောက်ကြနှင့်။ လည် ပင်းခိုင်မာလျက် မပြောကြနှင့်ဟု မတရားသောသူတို့ အား၎င်း ငါပြောထား၏။
6കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നതു.
6အရှေ့၊ အနောက်၊ တောင်အရပ်တို့တွင် အဘယ်အရပ်မျှ ကျေးဇူးမပြုနိုင်။
7ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
7ဘုရားသခင်သည် စီရင်ပိုင်တော်မူ၏။တယောက် ကို နှိမ့်ချ၍၊ တယောက်ကို ချီးမြှောက်တော် မူ၏။
8യഹോവയുടെ കയ്യില്‍ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവന്‍ അതില്‍നിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
8ထာဝရဘုရား၏လက်တော်၌ ဖလားရှိ၏။ နီသောစပျစ်ရည်ပါ၏။ ဆေးမျိုးနှင့်ရောလျက်ရှိ၏။ ထိုစပျစ်ရည်ကို လောင်းတော်မူ၏။ အနည်အဖတ်ကို လည်း မတရားသော မြေသားအပေါင်းတို့သည် ညှစ်၍ သောက်ရကြ၏။
9ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
9ငါမူကားအစဉ်မပြတ်ချီးမွမ်း၍၊ ယာကုပ်အမျိုး ၏ ဘုရားခင်ကို ထောမနာသီချင်းဆိုပါမည်။
10ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)
10မတရားသောသူတို့၏ ဦးချိုအပေါင်းကို ငါချိုး မည်။ တရားသော သူ၏ဦးချိုတို့မူကား၊ ချီးမြှောက်ခြင်းသို့ ရောက်ရကြလိမ့်မည်။