1യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
1အို ထာဝရဘုရား၊ ကိုယ်တော်သည် ပြည်တော် ကိုစိတ်နှင့်တွေ့တော်မူ၍၊ ဘမ်းဆီးသိမ်းသွားခြင်းကို ခံရသော ယာကုပ်အမျိုးသားတို့ကို ပြန်ပို့စေတော်မူပြီ။
2നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
2ကိုယ်တော်၏ လူတို့အပြစ်ကိုလွှတ်၍၊ သူတို့၏ ဒုစရိုက်အပေါင်းကိုလည်း ဖုံးအုပ်တော်မူပြီ။
3നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
3စိတ်တော်ရှင်းရှင်းပြေ၍၊ အမျက်တော်အရှိန်ကို လျော့စေတော်မူပြီ။
4ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
4အကျွန်ုပ်တို့ကို ကယ်တင်တော်မူသော ဘုရား၊ တဖန်အကျွန်ုပ်တို့ကို ပြောင်းလဲစေ၍၊ ထွက်ဘူးသော အမျက်တော်ကို ငြိမ်းစေတော်မူပါ။
5നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീര്‍ഘിച്ചിരിക്കുമോ?
5အကျွန်ုပ်တို့၌ အစဉ်အမျက်ထွက်တော်မူမည် လော။ ကာလအစဉ်အဆက် စိတ်တော်မပြေဘဲ နေတော် မူမည်လော။
6നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
6ကိုယ်တော်၏ လူတို့သည် ကိုယ်တော်ကို အမှီပြု ၍ ဝမ်းမြောက်ပါမည်အကြောင်း၊ တဖန်အကျွန်ုပ်တို့ကို အသက်ရှင်စေတော်မူမည်မဟုတ်လော။
7യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.
7အိုထာဝရဘုရား၊ အကျွန်ုပ်တို့အား ကရုဏာ တော်ကိုပြ၍၊ ကယ်တင်တော်မူခြင်းကျေးဇူးကို ပြုတော် မူပါ။
8യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
8ထာဝရအရှင် ဘုရားသခင်သည် အဘယ်သို့ မိန့်တော်မူမည်ကို ငါနားထောင်မည်။ အကယ်စင်စစ် မိမိလူ၊ မိမိသန့်ရှင်းသူတို့အား ငြိမ်သက်ခြင်းအကြောင်း ကို မိန့်တော်မူလိမ့်မည်။ သို့ရာတွင်၊ နောက်တဖန် မိုက် သော အကျင့်ကို မကျင့်ကြပါစေနှင့်။
9തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
9ငါတို့ပြည်၌ ဘုန်းတော်ကျိန်းဝပ်မည်အကြောင်း၊ ကယ်တင်တော်မူခြင်း ကျေးဇူးသည်၊ ဘုရားသခင်ကို ကြောက်ရွံ့သော သူတို့၏အနီးသို့ ဧကန်အမှန် ရောက် လေပြီ။
10ദയയും വിശ്വസ്തതയും തമ്മില്‍ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍ ചുംബിച്ചിരിക്കുന്നു.
10ကရုဏာနှင့်သစ္စာဆုံမိပြီ။ တရားနှင့်ချမ်းသာ သည် တပါးကို တပါးနမ်းကြပြီ။
11വിശ്വസ്തത ഭൂമിയില്‍നിന്നു മുളെക്കുന്നു; നീതി സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു.
11သစ္စာသည် မြေကြီးထဲက ပေါက်လိမ့်မည်။ တရားသည်လည်း ကောင်းကင်ပေါ်ကငုံ့ကြည့်လိမ့်မည်။
12യഹോവ നന്മ നലകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
12အကယ်စင်စစ် ထာဝရဘုရားသည် ကျေးဇူးပြု တော်မူ၍၊ ငါတို့ မြေသည် မိမိဘဏ္ဍာကို ပေးလိမ့်မည်။
13നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാല്‍ചുവടുകളുടെ വഴി നോക്കുകയും ചെയ്യും. (ദാവീദിന്റെ ഒരു പ്രാര്‍ത്ഥന.)
13တရားသည် ရှေ့တော်၌သွား၍ ခြေတော်ရာ တို့ကို ပဲ့ပြင်လိမ့်မည်။