1എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;
1အကျွန်ုပ်ကို ကယ်တင်တော်မူသော ဘုရား သခင် ထာဝရဘုရား၊ အကျွန်ုပ်သည် ရှေ့တော်၌ နေ့ညဉ့် မပြတ် အော်ဟစ်ပါ၏။
2എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
2အကျွန်ုပ်ပြုသောပဌနာသည် အထံတော်သို့ ဝင်ပါစေသော။ အော်ဟစ်သံကို နားထောင်တော်မူပါ။
3എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.
3အကျွန်ုပ်၏ ဝိညာဉ်သည် ဒုက္ခနှင့်ပြည့်၍၊ အသက်သည်လည်း မရဏနိုင်ငံအနီးသို့ ရောက်ပါပြီ။
4കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
4အကျွန်ုပ်သည် သင်္ချိုင်းတွင်းထဲသို့ ဆင်းသော သူတို့နှင့်အတူ ရေတွက်ဝင်ခြင်းသို့ ရောက်ပါ၏။ အား ကုန်သော သူကဲ့သို့ ဖြစ်ပါ၏။
5ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.
5အသေကောင်တို့တွင် ပစ်ထားသောသူ၊ ကွပ် မျက်၍ သင်္ချိုင်းတွင်း၌ အိပ်နေသောသူတည်းဟူသော အောက်မေ့တော်မမူ၊ လက်တော်၏ မစခြင်းနှင့်ကွာဝေး သော သူကဲ့သို့ ဖြစ်ပါ၏။
6നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
6အကျွန်ုပ်ကို အနက်ဆုံးသောတွင်း၊ မှောင်မိုက် ဖုံးလွှမ်း၍ အလွန်နက်နဲသော အရပ်၌ ချထားတော်မူပြီ။
7നിന്റെ ക്രോധം എന്റെമേല്‍ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
7အမျက်တော်သည် အကျွန်ုပ်အပေါ်၌ ဖိလျက် ရှိပါ၏။ လှိုင်းတံပိုးတော်အပေါင်းတို့နှင့် နှိပ်စက်တော် မူ၏။
8എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
8အကျွန်ုပ်၏ အသိအကျွမ်းများကို အဝေးသို့ ရွေ့တော်မူပြီ။ သူတို့အား အကျွန်ုပ်ကို ရွံ့ရှာဖွယ် ဖြစ်စေတော်မူပြီ။ အကျွန်ုပ်သည် အချုပ်ခံရ၍၊ ပြင်သို့ မထွက်ရပါ။
9എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.
9အကျွန်ုပ်ခံရေသော ဒုက္ခကြောင့် အကျွန်ုပ် မျက်စိသည် ပျက်ပါ၏။ အို ထာဝရဘုရား၊ ကိုယ်တော်ကို အစဉ်အော်ဟစ်ပါ၏။ အထံတော်သို့ လက်ကိုဆန့်ပါ၏။
10നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
10သေလျက်နေသောသူတို့အား အံ့ဘွယ်သော အမှုတို့ကို ပြတော်မူမည်လော။ သင်္ချိုင်းသားတို့သည်ထ၍ ကိုယ်တော်ကို ချီးမွမ်းကြပါမည်လော။
11ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?
11ကရုဏာတော်ကို သင်္ချိုင်းတွင်း၌၎င်း၊ သစ္စာ တော်ကို ပျက်စီးရာအရပ်၌၎င်း ကြားပြောရကြပါ မည်လော။
12അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
12အံ့ဘွယ်သော အမှုတော်တို့ကို မှောင်မိုက်သော အရပ်၌၎င်း၊ ဖြောင့်မတ်တော်မူခြင်းတရားကို မေ့လျော့ ရာပြည်၌၎င်း သိရကြပါမည်လော။
13എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.
13အိုထာဝရဘုရား၊ ကိုယ်တော်ကို အကျွန်ုပ် အော်ဟစ်ပါ၏။ နံနက်အချိန်၌ အကျွန်ုပ်၏ ပဌနာသည် ရှေ့တော်သို့ရောက်ပါ၏။
14യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
14အိုထာဝရဘုရား၊ အကျွန်ုပ်၏ ဝိညာဉ်ကို အဘယ်ကြောင့် ပယ်တော်မူသနည်း။ မျက်နှာတော်ကို အကျွန်ုပ်မှ အဘယ်ကြောင့်လွှဲတော်မူသနည်း။
15ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
15အကျွန်ုပ်သည် ဒုက္ခဝေဒနာကိုခံရ၍ သေဆဲ ရှိပါ၏။ စီရင်တော်မူသောဘေးများကို ငယ်သောအရွယ် ကပင် ခံရ၍ ပင်ပန်းပါ၏။
16നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.
16အမျက်တော်သည် အကျွန်ုပ်ကို လွှမ်းမိုးပါ၏။ စီရင်တော်မူသော ဘေးတို့သည် အကျွန်ုပ်၏ အသက်ကို ညှဉ်းဆဲသည်တိုင်အောင်၊
17അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
17ရေကဲ့သို့ အစဉ်မပြတ်ဝိုင်း၍ တညီတညွတ် တည်း ဝန်းရံကြပါ၏။
18സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)
18ချစ်သောသူနှင့်အဆွေခင်ပွန်းကို အကျွန်ုပ်နှင့် ဝေးဝေးရွှေ့တော်မူပြီ။ အသိအကျွမ်းတို့သည် မှောင်မိုက် ထဲမှာရှိကြပါ၏။