1ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും.
1အိုထာဝရဘုရား၊ အကျွန်ုပ်သည် စိတ်နှလုံး အကြွင်းမဲ့ကိုယ်တော်ကို ချီးမွမ်းပါမည်။ အံ့ဘွယ်သော အမှုတော်ရှိသမျှတို့ကို ပြညွှန်ပါမည်။
2ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും.
2ကိုယ်တော်ကို အမှီပြု၍ ဝမ်းသာရွှင်လန်းပါ မည်။ နာမတော်ကို ထာမနာသီချင်းဆိုပါမည်။ အမြင့်ဆုံး သောဘုရား။
3എന്റെ ശത്രുക്കള്‍ പിന്‍ വാങ്ങുകയില്‍ ഇടറിവീണു, നിന്റെ സന്നിധിയില്‍ നശിച്ചുപോകും.
3အကြောင်းမူကား၊ အကျွန်ုပ်၏ရန်သူတို့သည် ပြန်ဆုတ်၍ လဲကြပါ၏။ ရှေ့တော်၌ ပျက်စီးကြပါ၏။
4നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍ ഇരിക്കുന്നു;
4ကိုယ်တော်သည် အကျွန်ုပ်ဘက်မှာ တရား ဆုံးဖြတ်တော်မူပြီ။ ပလ္လင်တော်ပေါ်မှာ ထိုင်၍ဖြောင့်မတ် စွာ စီရင်တော်မူပြီ။
5നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
5တပါးအမျိုးသားတို့ကို ဆုံးမတော်မူပြီ။ ဆိုးသော သူတို့ကို ဖျက်ဆီး၍ သူတို့ နာမကိုကာလအစဉ်အဆက် ချေဖျောက်တော်မူပြီ။
6ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
6ရန်သူတို့သည် အကုန်အစင်ပျက်စီးခြင်းသို့ ရောက်ကြပါပြီ။ မြို့တို့ကို ဖြိုဖျက်တော်မူ၍၊ သူတို့အမှတ် မျှမရှိပျောက်ပါပြီ။
7എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.
7ထာဝရဘုရားမူကား၊ ကာလအစဉ်အဆက် တည်တော်မူ၏။ တရားပလ္လင်တော်ကို ပြင်ဆင်၍၊
8അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും.
8မြေကြီးသားတို့ကို တရားသဖြင့် စီရင်တော်မူ ၏။ လူမျိုးတို့အား ဖြောင့်မတ်စွာသော စီရင်ခြင်းကို ပြုတော်မူ၏။
9യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
9ထာဝရဘုရားသည် ညှဉ်းဆဲခြင်းကိုခံရသော သူတို့၏ခိုလှုံရာ၊ ဘေးအန္တရာယ်ရောက်သည် ကာလ ခိုလှုံရာဖြစ်တော်မူ၏။
10നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
10နာမတော်ကို သိသောသူတို့သည် ကိုယ်တော်ကို ယုံကြည်ကြပါလိမ့်မည်။ အကြောင်းမူကား၊ အိုထာဝရ ဘုရား၊ ကိုယ်တော်ကိုရှာသော သူတို့ကိုစွန့်ပစ်တော်မမူ တတ်ပါ။
11സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .
11ဇိအုန်မြို့မှာ ကျိန်းဝပ်တော်မူသော ထာဝရ ဘုရားကို ထောမနာသီချင်းဆိုကြလော့။ အမှုတော်များကို လူမျိုးတို့အား ဟောပြောကြလော့။
12രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.
12လူအသက်သတ်ခြင်းအမှုကို စစ်တော်မူ၍၊ အသေခံရသောသူတို့ကို အောက်မေ့တော်မူ၏။ နှိမ့်ချ လျက်ရှိသော သူတို့၏အော်ဟစ်ခြင်း အသံကိုမေ့လျော့ တော်မမူတတ်ပါ။
13യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
13အိုထာဝရဘုရား၊ အကျွန်ုပ်ကို ကယ်မသနား တော်မူပါ။ အကျွန်ုပ်ကို မုန်းသောသူတို့၏ ညှဉ်းဆဲခြင်း အမှုကိုကြည့်ရှု၍၊ သေမင်းလက်မှ အကျွန်ုပ်ကို ကယ်နှုတ် တော်မူပါ။
14ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.
14သို့ဖြစ်၍ ဂုဏ်ကျေးဇူးတော်အပေါင်းကို ဇိအုန် မြို့တံခါးဝမှာ အကျွန်ုပ်ပြညွှန်ပါမည်။ ကယ်တင်တော် မူခြင်းကျေးဇူးကို အမှီပြု၍ ဝမ်းမြောက်ပါမည်။
15ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
15တပါးအမျိုးသားတို့သည် ကိုယ်တူးသော တွင်းထဲသို့ ကိုယ်ကျကြ၏။ ကိုယ်ဝှက်ထားသော ကျော့ ကွင်းထဲမှာ ကိုယ်ခြေတို့သည် ကျော့မိကြ၏။
16യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
16ထာဝရဘုရားသည် တရားစီရင် ဆုံးဖြတ်တော်မူ ခြင်းအားဖြင့် ထင်ရှားတော်မူ၏။ မတရားသောသူသည် မိမိလုပ်သော အလုပ်ထဲမှာ ကျော့မိခြင်းကိုခံရ၏။
17ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
17မတရားသောသူတို့နှင့် ဘုရားသခင်ကို မေ့ လျော့သော အမျိုးသားအပေါင်းတို့သည် မရဏာနိုင်ငံသို့ နှင်ခြင်းကို ခံရကြလိမ့်မည်။
18ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
18ငတ်မွတ်သော သူတို့ကို အစဉ်မေ့လျော့တော် မမူ။ ဆင်းရဲသော သူတို့သည် မြော်လင့်၍ မရဘဲ အစဉ် မနေရကြ။
19യഹോവേ, എഴുന്നേല്‍ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്റെ സന്നിധിയില്‍ വിധിക്കപ്പെടുമാറാകട്ടെ.
19အိုထာဝရဘုရား၊ ထတော်မူပါ။ လူမနိုင်ပါစေ နှင့်။ တပါးအမျိုးသားတို့သည် ရှေ့တော်၌ စစ်ကြောစီရင် ခြင်းကို ခံရကြပါစေသော။
20യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.
20အိုထာဝရဘုရား၊ သူတို့ကို ချောက်လှန့်တော် မူပါ။ သို့ဖြစ်၍ မိမိတို့သည် လူသက်သက်ဖြစ်သည်ကို လူမျိုးတို့သည် သိကြပါလိမ့်မည်။