1അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍
1အမြင့်ဆုံးသော ဘုရား၏ကွယ်ကာရာဌာန တော်၌ နေသောသူသည် အနန္တတန်ခိုးရှင်၏ အရိပ်ကို ခိုရလိမ့်မည်။
2യഹോവയെക്കുറിച്ചുഅവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
2ထာဝရဘုရားသည် ငါခိုလှုံရာ၊ ငါ၏ရဲတိုက်၊ ငါကိုးစားသော ဘုရားသခင်ဖြစ်တော်မူသည်ဟု ငါပြော ဆို၏။
3അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.
3အကယ်စင်စစ် မုဆိုး၏ ကျော့ကွင်းနှင့်၎င်း၊ သေတတ်သောအနာနှင့်၎င်း၊ သင့်ကို ကင်းလွတ်စေတော်မူမည်။
4തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
4အတောင်တော် အမွေးနှင့်ဖုံးအုပ်တော်မူ၍၊ အတောင်တော်အောက်၌ သင်သည်လုံခြုံစွာ နေရလိမ့်မည်။ သစ္စာတော်သည် သင်၏ ဒိုင်းလွှားဖြစ်လိမ့် မည်။
5രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും
5ညဉ့်အခါဖြစ်တတ်သော ဘေးကို၎င်း၊ နေ့အချိန်၌ ပစ်သောမြှားကို၎င်း၊
6ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
6မှောင်မိုက်ထဲမှာ လည်တတ်သော ကာလနာကို၎င်း၊ မွန်းတည့်အချိန်၌ ဖျက်ဆီးတတ်သော ဥပဒ်ကို၎င်း၊ သင်သည်မကြောက်ရ။
7നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
7သင်၏ အနားမှာလူတထောင်၊ သင်၏လက်ျာ ဘက်မှာ လူတသောင်းလဲသော်လည်း၊ သင့်ကို မထိ မခိုက်ရ။
8നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും.
8သင်သည် ကိုယ်မျက်စိနှင့် ကြည့်၍၊ မတရား သော သူတို့၌ ရောက်ရသော အပြစ်ကိုမြင်ရုံမျှသာရှိ လိမ့်မည်။
9യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
9ထာဝရဘုရားသည် ငါခိုလှုံရာဖြစ်တော်မူ၏ဟု သင်သည်ဆို၍၊ အမြင့်ဆုံးသော ဘုရား၌ နေရာကျသော ကြောင့်၊
10ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
10သင်၌ မကောင်းသော အနိဌရုပ်မကပ် မရောက်။ သင့်နေရာသို့ ဘေးဥပဒ်မချဉ်းရ။
11നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
11သွားလေရာရာ၌ သင့်ကိုစောင့်ရှောက် စေခြင်း ငှါ၊ ကောင်းကင်တမန်တို့အား သင့်အဘို့မှာ ထားတော် မူသည်ဖြစ်၍၊
12നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
12သင်၏ခြေကို ကျောက်နှင့် မထိမခိုက်စေခြင်း ငှါ၊ သူတို့သည် သင့်ကို လက်နှင့်မစချီပင့်ကြလိမ့်မည်။
13സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
13သင်သည် ခြင်္သေ့နှင့်မြွေဆိုးအပေါ်မှာ ကျော် သွား၍၊ ခြင်္သေ့ပျိုနှင့်နဂါးတို့ကို ခြေဖြင့်နင်းလိမ့်မည်။
14അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.
14သူသည် ငါ့ကို ချစ်သောကြောင့်၊ သူ့ကို ငါကယ် နှုတ်မည်။ ငါ၏နာမကို သိသောကြောင့်၊ သူ့ကို ငါချီး မြှောက်မည်။
15അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
15သူသည် ငါ့ကိုခေါ်သောအခါ ငါထူးမည်။ ဒုက္ခ ခံရသောအခါ သူ့ဘက်မှာ ငါနေ၍ ချမ်းသာပေးမည်။ သူ၏ဘုန်းကိုလည်း ထင်ရှားစေမည်။
16ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. (ശബ്ബത്ത് നാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)
16ရှည်သောအသက်နှင့် သူ့ကိုရောင့်ရဲစေ၍၊ ငါ၏ ကယ်တင်ခြင်းကျေးဇူးကို သူ့အားပြမည်။