Malayalam

Myanmar

Revelation

17

1പിന്നെ ഏഴു കലശമുള്ള ഏഴു ദൂതന്മാരില്‍ ഒരുവന്‍ വന്നു എന്നോടു സംസാരിച്ചുവരിക, ഭൂമിയിലെ രാജാക്കന്മാരോടു വേശ്യാവൃത്തി ചെയ്തു തന്റെ വേശ്യാവൃത്തിയുടെ മദ്യത്താല്‍
1ဖလားခုနစ်လုံးရှိသော ကောင်းကင်တမန် ခုနစ်ပါးတို့တွင် တပါးသည်လာပြီးလျှင် ၊ ငါ့ကိုနှုတ်ဆက် ၍၊ လာခဲ့ပါ။ ရေအပေါ်မှာ ထိုင်သော ပြည်တန်ဆာကြီး၌ စီရင်ခြင်းအမှုကို ငါပြမည်။
2ഭൂവാസികളെ മത്തരാക്കിയവളായി പെരുവെള്ളത്തിന്മീതെ ഇരിക്കുന്ന മഹാവേശ്യയുടെ ന്യായവിധി ഞാന്‍ കാണിച്ചുതരാം എന്നു പറഞ്ഞു.
2လောကီရှင်ဘုရင်တို့သည် မတရားသော မေထုန်ကို သူနှင့်ပြုကြပြီ။ မြေကြီးသားတို့သည် သူ၏ မတရားသောမေထုန်၏ စပျစ်ရည်နှင့် ယစ်မူးကြပြီဟု ပြောဆိုလျက်၊
3അവന്‍ എന്നെ ആത്മാവില്‍ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോള്‍ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങള്‍ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേല്‍ ഒരു സ്ത്രീ ഇരിക്കുന്നതു ഞാന്‍ കണ്ടു.
3ငါ့ကို ဝိညာဉ်တော်အားဖြင့် တောသို့ဆောင်သွားလေ၏။ ခေါင်းခုနစ်လုံးနှင့် ချိုဆယ်ချောင်းရှိ၍၊ ဘုရားသခင်၏ အသရေတော်ကို ရှုတ်ချသောနာမတို့နှင့် အပြည့်ရှိသော သားရဲနီအပေါ်မှာ ထိုင်လျက်ရှိသော မိန်းမတဦးကို ငါမြင်၏။
4ആ സ്ത്രീ ധൂമ്രവര്‍ണ്ണവും കടുഞ്ചുവപ്പു നിറവും ഉള്ള വസ്ത്രം ധരിച്ചു പൊന്നും രത്നവും മുത്തും അണിഞ്ഞവളായി തന്റെ വേശ്യവൃത്തിയുടെ മ്ളേച്ഛതയും അശുദ്ധിയും നിറഞ്ഞ സ്വര്‍ണ്ണപാനപാത്രം കയ്യില്‍ പിടിച്ചിരുന്നു.
4ထိုမိန်းမသည် အဝတ်နီ၊ အဝတ်မောင်းကို ဝတ်လျက်၊ ရွှေတန်ဆာ၊ ကျောက်မြတ်တန်ဆာ၊ ပုလဲ တန်ဆာကို ဆင်လျက်ရှိ၏။ စက်ဆုတ်ရွံ့ရှာဘွယ်သော အရာနှင့်၎င်း၊ မိမိမတရားသော မေထုန်၏ ညစ်ညူးခြင်း နှင့်၎င်း ပြည့်သောရွှေဖလားကို ကိုင်လျက်ရှိ၏။
5മര്‍മ്മംമഹതിയാം ബാബിലോന്‍ ; വേശ്യമാരുടെയും മ്ളേച്ഛതകളുടെയും മാതാവു എന്നൊരു പേര്‍ അവളുടെ നെറ്റിയില്‍ എഴുതീട്ടുണ്ടു.
5နဖူး၌အက္ခရာတင်သော ဘွဲ့မူကား၊ နက်နဲသော အရာ၊ ဗာဗုလုန်မြို့ကြီး၊ ပြည်တန်ဆာတို့၏ အမိ ၊ မြေ၌ စက်ဆုပ်ရွံ့ရှာဘွယ်သော အရာတို့၏ အမိပေတည်း။
6വിശുദ്ധന്മാരുടെ രക്തവും യേശുവിന്റെ സാക്ഷികളുടെ രക്തവും കുടിച്ചു സ്ത്രീ മത്തയായിരിക്കുന്നതു ഞാന്‍ കണ്ടു; അവളെ കണ്ടിട്ടു അത്യന്തം ആശ്ചര്യപ്പെട്ടു.
6ထိုမိန်းမသည် သန့်ရှင်းသူတို့၏ အသွေး၊ ယေရှု၏ သက်သေခံတို့၏ အသွေးနှင့် ယစ်မူးသည်ကို ငါမြင်၏။ ထိုသို့မြင်သောအခါ အလွန်အံ့ဩမိန်းမော၍ နေ၏။
7ദൂതന്‍ എന്നോടു പറഞ്ഞതുനീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉള്ളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മര്‍മ്മം ഞാന്‍ പറഞ്ഞുതരാം.
7ကောင်းကင်တမန်ကလည်း၊ အဘယ်ကြောင့် အံ့ဩသနည်း။ ထိုမိန်းမ၏ နက်နဲသော အရာကို၎င်း၊ ခေါင်းခုနစ်လုံးနှင့် ချိုဆယ်ချောင်းရှိ၍ ထိုမိန်းမကို ဆောင်သော သားရဲ၏ နက်နဲသောအရာကို၎င်း၊ ငါပြော မည်။
8നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോള്‍ ഇല്ലാത്തതും ഇനി അഗാധത്തില്‍നിന്നു കയറി നാശത്തിലേക്കു പോകുവാന്‍ ഇരിക്കുന്നതും ആകുന്നു; ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുള്ളതുമായ മൃഗത്തെ ലോകസ്ഥാപനം മുതല്‍ ജീവപുസ്തകത്തില്‍ പേര്‍ എഴുതാതിരിക്കുന്ന ഭൂവാസികള്‍ കണ്ടു അതിശയിക്കും.
8ယခုမြင်သော သားရဲသည် ဖြစ်ဘူးပြီ၊ ဖြစ်ဆဲမရှိ၊ အနက်ဆုံးသော တွင်းထဲကတက်၍ ဖျက်ဆီးခြင်းသို့ ရောက်လိမ့်မည်။ ကမ္ဘာဦးကပင် အသက်စာစောင်၌ စာရင်းမဝင်သော မြေကြီးသားတို့သည် ဖြစ်ဘူး၍၊ ဖြစ်ဆဲမရှိ၊ ဖြစ်လတံ့သောသားရဲကို မြင်ရသောအခါ၊ အံ့ဩကြလိမ့်မည်။
9ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു.
9ဤအရာ၌ ပညာနှင့်ပြည့်စုံသော ဥာဏ်ရှိ၏။ ခေါင်းခုနစ်လုံးကား၊ မိန်းမထိုင်သော ထောင်ခုနစ်လုံး ဖြစ်၏။
10അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേര്‍ വീണുപോയി; ഒരുത്തന്‍ ഉണ്ടു; മറ്റവന്‍ ഇതുവരെ വന്നിട്ടില്ല; വന്നാല്‍ പിന്നെ അവന്‍ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു.
10ရှင်ဘုရင်ခုနစ်ပါးလည်းဖြစ်၏။ ငါးပါးကျပြီး၊ တပါးရှိသေး၏။ တပါးဖြစ်လေဦးမည်။ ဖြစ်သောအခါ တခဏသာတည်လိမ့်မည်။
11ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരില്‍ ഉള്‍പ്പെട്ടവനും തന്നേ; അവന്‍ നാശത്തിലേക്കു പോകുന്നു.
11ဖြစ်ဘူး၍ ဖြစ်ဆဲမရှိသောသားရဲသည် ရှစ်ပါးမြောက်သော ရှင်ဘုရင်ဖြစ်၏။ ခုနစ်ပါးအဝင်လည်း ဖြစ်၏။ ဖျက်ဆီးခြင်းသို့ ရောက်ရလိမ့်မည်။
12നീ കണ്ട പത്തു കൊമ്പു പത്തു രാജാക്കന്മാര്‍; അവര്‍ ഇതുവരെ രാജത്വം പ്രാപിച്ചിട്ടില്ല; മൃഗത്തോടു ഒന്നിച്ചു ഒരു നാഴിക നേരത്തേക്കു രാജാക്കന്മാരേപ്പോലെ അധികാരം പ്രാപിക്കും താനും.
12ယခုမြင်သော ချိုဆယ်ချောင်းကား၊ မင်းအာဏာစက်ကို မရသေးသော ရှင်ဘုရင်ဆယ်ပါး ဖြစ်၏။ ရှင် ဘုရင်၏ အာဏာစက်ကို သားရဲနှင့်အတူ တချက်တည်း ရကြလိမ့်မည်။
13ഇവര്‍ ഒരേ അഭിപ്രായമുള്ളവര്‍; തങ്ങളുടെ ശക്തിയും അധികാരവും മൃഗത്തിന്നു ഏല്പിച്ചുകൊടുക്കുന്നു.
13ထိုသူတို့သည် သဘောတူ၍ မိမိတို့တန်ခိုး အာဏာစက်ကို သားရဲ၌ အပ်ပေးကြလိမ့်မည်။
14അവര്‍ കുഞ്ഞാടിനോടു പോരാടും; താന്‍ കര്‍ത്താധികര്‍ത്താവും രാജാധിരാജാവും ആകകൊണ്ടു കുഞ്ഞാടു തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ ജയിക്കും.
14သူတို့သည် သိုးသငယ်ကို စစ်တိုက်၍ သိုးသငယ်သည် နိုင်တော်မူမည်။ အကြောင်းမူကား၊ သိုး သငယ်သည် သခင်တို့၏သခင် ဘုရင်တို့၏ဘုရင် ဖြစ်တော်မူ၏။ ကိုယ်တော်နှင့် အတူရှိသော သူတို့သည် လည်း ခေါ်တော်မူသောသူ၊ ရွေးချယ်တော်မူသောသူ၊ သစ္စာရှိသောသူ ဖြစ်ကြ၏။
15പിന്നെ അവന്‍ എന്നോടു പറഞ്ഞതുനീ കണ്ടതും വേശ്യ ഇരിക്കുന്നതുമായ വെള്ളം വംശങ്ങളും പുരുഷാരങ്ങളും ജാതികളും ഭാഷകളും അത്രേ.
15ယခုမြင်၍ ပြည်တန်ဆာထိုင်သော ရေကား၊ အသီးအသီး ဘာသာစကားကို ပြောသော လူအမျိုးမျိုး အစုစု ဖြစ်သတည်း။
16നീ കണ്ട പത്തു കൊമ്പും മൃഗവും വേശ്യയെ ദ്വേഷിച്ചു ശൂന്യവും നഗ്നവുമാക്കി അവളുടെ മാംസം തിന്നുകളയും; അവളെ തീകൊണ്ടു ദഹിപ്പിക്കയും ചെയ്യും.
16ယခုမြင်သော ချိုဆယ်ချောင်းနှင့် သားရဲသည် ပြည်တန်ဆာကို မုန်း၍ သူ၏စည်းစိမ်ကို ဖျက်ဆီးလိမ့် မည်။ သူ၏အဝတ်တန်ဆာကိုချွတ်၍ သူ၏အသားကို ကိုက်စားလိမ့်မည်။
17ദൈവത്തിന്റെ വചനം നിവൃത്തിയാകുവോളം തന്റെ ഹിതം ചെയ്‍വാനും ഒരേ അഭിപ്രായം നടത്തുവാനും തങ്ങടെ രാജത്വം മൃഗത്തിന്നു കൊടുപ്പാനും ദൈവം അവരുടെ ഹൃദയത്തില്‍ തോന്നിച്ചു.
17သူ၏ကိုယ်ကိုလည်း မီးရှို့လိမ့်မည်။ အကြောင်းမူကား၊ သူတို့သည် ဘုရားသခင်၏ အလိုတော်ကို ပြုခြင်းငှါ၎င်း၊ နှုတ်ကပတ်တော်မပြည့်စုံမှီတိုင်အောင် သဘောတူ၍ မိမိတို့နိုင်ငံများကို သားရဲ၌ အပ်ပေးခြင်းငှါ၎င်း၊ ဘုရားသခင်သည် သူတို့၌ အကြံပေးတော်မူ၏။
18നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേല്‍ രാജത്വമുള്ള മഹാനഗരം തന്നേ.
18ယခုမြင်သော မိန်းမသည်လည်း၊ လောကီရှင်ဘုရင်တို့ကို အုပ်စိုးသော မြို့ကြီးဖြစ်သတည်းဟု ကောင်းကင်တမန် ပြောဆို၏။