Malayalam

Myanmar

Revelation

2

1എഫെസൊസിലെ സഭയുടെ ദൂതന്നു എഴുതുകഏഴു നക്ഷത്രം വലങ്കയ്യില്‍ പിടിച്ചും കൊണ്ടു ഏഴു പൊന്‍ നിലവിളക്കുകളുടെ നടുവില്‍ നടക്കുന്നവന്‍ അരുളിച്ചെയ്യുന്നതു
1ဧဖက်မြို့၌ရှိသော အသင်းတော်၏တမန်ကို ဤသို့ ရေး၍မှာ လိုက်လော့။ လက်ျာလက်၌ ကြယ်ခုနစ် လုံးကိုကိုင်၍၊ ရွှေမီးခွက်ခုနစ် လုံးအလယ်၌ သွားလာသောသူ၏အမိန့်တော်ကား၊ သင်အကျင့်ကျင့်ခြင်း၊ ပင်ပန်းစွာ လုပ်ဆောင်ခြင်း၊ သည်းခံခြင်းကိုငါသိ၏။
2ഞാന്‍ നിന്റെ പ്രവൃത്തിയും പ്രയത്നവും സഹിഷ്ണുതയും കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാത്തതും അപ്പൊസ്തലന്മാരല്ലാതിരിക്കെ തങ്ങള്‍ അപ്പൊസ്തലന്മാര്‍ എന്നു പറയുന്നവരെ നീ പരീക്ഷിച്ചു കള്ളന്മാര്‍ എന്നു കണ്ടതും,
2သင်သည်မတရားသောသူတို့ကို လက်မခံနိုင်ကြောင်းကို၎င်း၊ တမန်တော်မဟုတ်ဘဲ၊ တမန်တော်ဖြစ် ယောင်ဆောင်သောသူတို့ကို စစ်ဆေး၍ လှည့်ဖြားသော သူဖြစ်သည်ဟု သိကြောင်းကို၎င်း ၊
3നിനക്കു സഹിഷ്ണുതയുള്ളതും എന്റെ നാമംനിമിത്തം നീ സഹിച്ചതും തളന്നുപോകാഞ്ഞതും ഞാന്‍ അറിയുന്നു.
3ခန္တီနှင့်ပြည့်စုံ၍။ ငါ၏နာမကြောင့်ဆင်းရဲခံ၍ အားမလျော့ကြောင်းကို၎င်းငါသိ၏။
4എങ്കിലും നിന്റെ ആദ്യസ്നേഹം വിട്ടുകളഞ്ഞു എന്നു ഒരു കുറ്റം നിന്നെക്കുറിച്ചു പറവാനുണ്ടു.
4သို့သော်လည်း၊ သင်သည် ရှေ့ဦးစွာသော ချစ်ခြင်း မေတ္တာလျော့ပြီဟုသင်၌ အပြစ်တင်စရာရှိ၏။
5നീ ഏതില്‍നിന്നു വീണിരിക്കുന്നു എന്നു ഔര്‍ത്തു മാനസാന്തരപ്പെട്ടു ആദ്യത്തെ പ്രവൃത്തി ചെയ്ക; അല്ലാഞ്ഞാല്‍ ഞാന്‍ വരികയും നീ മാനസാന്തരപ്പെടാഞ്ഞാല്‍ നിന്റെ നിലവിളകൂ അതിന്റെ നിലയില്‍നിന്നു നീക്കുകയും ചെയ്യും.
5ထိုကြောင့်၊ သင်သည်မရွေ့လျော့မှီ ၊ အရင်နေရာ အရပ်ကို အောက်မေ့လော့ ၊ နောင်တရလော့။ ရှေ့ဦးစွာသော အကျင့်ကို ကျင့်လော့၊ သို့မဟုတ် သင်ရှိရာ သို့ငါသည်အလျင်အမြန်လာမည်။ နောင်တမရလျှင်၊ သင်၏မီးခွက်ကိုနေရာမှရွှေ့မည်။
6എങ്കിലും നിക്കൊലാവ്യരുടെ നടപ്പു നീ പകെക്കുന്നു എന്നൊരു നന്മ നിനക്കുണ്ടു.
6သို့သော်လည်း ငါမုန်းသောနိကောလ တပည့်တို့၏ အကျင့်ကို သင်လည်းမုန်းသည်ဟု ပြောစရာရှိ၏။
7അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.
7ဝိညာဉ်တော်သည် အသင်းတော်တို့အား အဘယ်သို့ မိန့်တော်မူသည်ကို၊ နားရှိသောသူ မည်သည် ကားကြားပါစေ။ အကြင်သူ သည်အောင်မြင်၏။ ထိုသူသည်ငါ၏ဘုရားသခင် ပရဒိသုဥယျာဉ်၌ ရှိသော အသက်ပင်၏ အသီးကိုစားစေခြင်းငှါ အခွင့်ပေးမည်။
8സ്മൂര്‍ന്നയിലെ സഭയുടെ ദൂതന്നു എഴുതുകമരിച്ചവനായിരുന്നു വീണ്ടും ജീവിക്കയും ചെയ്ത ആദ്യനും അന്ത്യനുമായവന്‍ അരുളിച്ചെയ്യുന്നതു
8စမုရနမြို့၌ရှိသော အသင်းတော်၏ တမန်ကို ဤသို့ရေး၍ မှာလိုက်လော့။ အဦးဆုံးသောသူ၊ နောက်ဆုံးသော သူတည်းဟူသော၊ အရင်သေ၍ အသက်ရှင်လျက်ရှိသော သူ၏ အမိန့်တော်ကား၊
9ഞാന്‍ നിന്റെ കഷ്ടതയും ദാരിദ്ര്യവും — നീ ധനവാനാകുന്നു താനും — തങ്ങള്‍ യെഹൂദര്‍ എന്നു പറയുന്നുവെങ്കിലും യെഹൂദരല്ല, സാത്താന്റെ പള്ളിക്കാരായവരുടെ ദൂഷണവും അറിയുന്നു.
9သင်အကျင့်ကျင့်ခြင်း၊ ဒုက္ခခံခြင်း၊ ဆင်းရဲခြင်း ကိုငါသိ၏။ သို့သော်လည်း၊ သင်သည် ကြွယ်ဝပြည့်စုံခြင်း ရှိ၏။ ယုဒလူဖြစ်ယောင် ဆောင်၍ ယုဒလူမှန်မဟုတ်၊ စာတန်၏ အပေါင်းအသင်းဖြစ်သော သူတို့၏ ကဲ့ရဲ့ခြင်း ကိုလည်း ငါသိ၏။
10പേടിക്കേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നു പിശാചു നിങ്ങളില്‍ ചിലരെ തടവില്‍ ആക്കുവാന്‍ പോകുന്നു; പത്തു ദിവസം നിങ്ങള്‍ക്കു ഉപദ്രവം ഉണ്ടാകും; മരണ പര്യന്തം വിശ്വസ്തനായിരിക്ക; എന്നാല്‍ ഞാന്‍ ജീവ കിരീടം നിനക്കു തരും.
10သင်သည်ခံရမည့်အရာ တစုံတခုကိုမျှ မကြောက်နှင့်။ သင်တို့သည် စုံစမ်းခြင်းကိုခံရမည် အကြောင်း၊ မာရ်နတ်သည် သင်တို့တွင် အချို့ကို ထောင်ထဲ၌ လှောင်ထား၍၊ သင်တို့သည် ဆယ်ရက်ပတ်လုံး ဆင်းရဲဒုက္ခကိုခံရကြလိမ့်မည်။ သေသည်တိုင်အောင် သစ္စာစောင့်လော့။ သို့ဖြစ်လျှင်၊ အသက်သရဖူကို ငါပေးမည်။
11ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.
11ဝိညာဉ်တော်သည် အသင်းတော်တို့အား အဘယ်သို့ မိန့်တော်မူသည်ကို နားရှိသောသူ မည်သည် ကား ကြားပါစေ။ အောင်မြင်သော သူကို ဒုတိယသေခြင်းသည် မညှဉ်းဆဲရ။
12പെര്‍ഗ്ഗമൊസിലെ സഭയുടെ ദൂതന്നു എഴുതുകമൂര്‍ച്ചയേറിയ ഇരുവായ്ത്തലവാള്‍ ഉള്ളവന്‍ അരുളിച്ചെയ്യുന്നതു
12ပေရဂံမြို့၌ရှိသော အသင်းတော်၏ တမန်ကို ဤသို့ရေး၍ မှာလိုက်လော့။ ထက်သောသန်လျက် ရှိသော သူ၏ အမိန့်တော်ကား၊
13നീ എവിടെ പാര്‍ക്കുംന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.
13သင်အကျင့်ကျင့်ခြင်းကို၎င်း၊ စာတန်၏ ရာဇပလ္လင်ရှိရာ အရပ်တည်းဟူသောသင်၏နေရာအရပ် ကို၎င်း ငါသိ၏။ စာတန်၏ နေရာအရပ်၌ သင်တို့တွင် အသေသတ်ခြင်းကိုခံရသော အန္တိပသည် သစ္စာရှိ၍ ငါ့ဘက်၌သက်သေခံရသောနေ့ရက်ကာလတွင်ပင်၊ သင်သည်ငါ၏နာမကို စွဲကိုင်၏။ ငါ၏ယုံကြည်ခြင်း တရားကို မစွန့်မပယ်။
14എങ്കിലും നിന്നെക്കുറിച്ചു കുറഞ്ഞോരു കുറ്റം പറവാന്‍ ഉണ്ടു; യിസ്രായേല്‍മക്കള്‍ വിഗ്രഹാര്‍പ്പിതം തിന്നേണ്ടതിന്നും ദുര്‍ന്നടപ്പു ആചരിക്കേണ്ടതിന്നും അവരുടെ മുമ്പില്‍ ഇടര്‍ച്ചവെപ്പാന്‍ ബാലാക്കിന്നു ഉപദേശിച്ചുകൊടുത്ത ബിലെയാമിന്റെ ഉപദേശം പിടിച്ചിരിക്കുന്നവര്‍ അവിടെ നിനക്കുണ്ടു.
14သို့သော်လည်း ဣသရေလအမျိုးသားတို့သည် ရုပ်တုရှေ့မှာ ပူဇော်သောယဇ်ကောင်ကို စားစေခြင်းငှါ ၎င်း၊ မတရားသော မေထုန်ကို ပြုစေခြင်းငှါ၎င်း ၊ ထိမိ၍ လဲစရာအရာကို သူတို့ရှေ့၌ ချထားမည်အကြောင်း၊ ဗာလက်မင်းကိုအကြံပေးသောသူတည်းဟူသော ဗာလမ်၏ အယူကို စွဲလမ်းသောသူတို့သည် သင်၏နေရာ ၌ရှိကြသည်ဖြစ်၍၊ သင်၌အနည်းငယ်သောအပြစ်တင်စရာရှိ၏။
15അവ്വണ്ണം നിക്കൊലാവ്യരുടെ ഉപദേശം കൈക്കൊള്ളുന്നവര്‍ നിനക്കും ഉണ്ടു.
15ထိုအယူနှင့်သဘောတူသော နိကောလတပည့်တို့၏ အယူကို စွဲလမ်းသော သူတို့သည် ထိုနည်းတူ သင်၌ရှိကြ၏။
16ആകയാല്‍ മാനസാന്തരപ്പെടുക; അല്ലാഞ്ഞാല്‍ ഞാന്‍ വേഗത്തില്‍ വന്നു എന്റെ വായിലെ വാളുകൊണ്ടു അവരോടു പോരാടും.
16ထိုကြောင့်နောင်တရလော့။ မရလျှင်သင်ရှိရာသို့ငါသည် အလျင်အမြန်လာမည်။ ထိုသူတို့ကို ငါ့ခံတွင်း၏သန်လျက်နှင့် စစ်တိုက်မည်။
17ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.
17ဝိညာဉ်တော်သည် အသင်းတော်တို့အား အဘယ်သို့ မိန့်တော်မူသည်ကို၊ နားရှိသောသူမည်သည် ကား ကြားပါစေ။ အကြင်သူသည် အောင်မြင်၏။ ဝှက်ထားသောမန္နကို၎င်း၊ ကျောက်ဖြူလက်ဖွဲ့ကို၎င်း၊ ထိုကျောက်ပေါ်၌ အက္ခရာတင်သောနာမသစ်ကို၎င်း ထိုသူအား ငါပေးမည်။ ထိုကျောက်ကိုရသော သူမှတပါး အဘယ်သူမျှ ထိုနာမကို မသိနိုင်ရာ။
18തുയഥൈരയിലെ സഭയുടെ ദൂതന്നു എഴുതുകഅഗ്നിജ്വാലെക്കു ഒത്ത കണ്ണും വെള്ളോട്ടിന്നു സദൃശമായ കാലും ഉള്ള ദൈവപുത്രന്‍ അരുളിച്ചെയ്യുന്നതു
18သွာတိရမြို့၌ ရှိသောအသင်းတော်၏ တမန်ကို ဤသို့ရေး၍ မှာလိုက်လော့။ မီးလျှံကဲ့သို့သော မျက်စိနှင့် ၎င်း ၊ ကြေးဝါစစ်နှင့်တူသောခြေနှင့်၎င်း၊ ပြည့်စုံသော ဘုရားသခင့်သားတော်၏ အမိန့်တော်ကား၊
19ഞാന്‍ നിന്റെ പ്രവൃത്തിയും നിന്റെ സ്നേഹം, വിശ്വാസം, ശുശ്രൂഷ, സഹിഷ്ണുത എന്നിവയും നിന്റെ ഒടുവിലത്തെ പ്രവൃത്തി ആദ്യത്തേതിലും ഏറെയെന്നും അറിയുന്നു.
19သင်အကျင့်ကျင့်ခြင်း၊ ချစ်ခြင်း၊ အမှုဆောင်ခြင်း၊ ယုံကြည်ခြင်း၊ သည်းခံခြင်းကို၎င်း နောက်ကျင့် သောအကျင့်တို့သည် အရင်ကျင့်သောအကျင့်ထက် သာ၍ များကြောင်းကို၎င်း ငါသိ၏။
20എങ്കിലും താന്‍ പ്രവാചകി എന്നു പറഞ്ഞു ദുര്‍ന്നടപ്പു ആചരിപ്പാനും വിഗ്രഹാര്‍പ്പിതം തിന്മാനും എന്റെ ദാസന്മാരെ ഉപദേശിക്കയും തെറ്റിച്ചുകളകയും ചെയ്യുന്ന ഈസബേല്‍ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുറ്റം നിന്നെക്കുറിച്ചു പറവാന്‍ ഉണ്ടു.
20သို့သော်လည်း၊ ငါ၏အစေခံကျွန်တို့သည် မတရားသော မေထုန်ကို ပြုစေခြင်းငှါ၎င်း၊ ရုပ်တု ရှေ့မှာ ပူဇော်သော ယဇ်ကောင်ကို စားစေခြင်းငှါ၎င်း၊ ပရောဖက်မဟူ၍ ကိုယ်ကိုခေါ်ဝေါ်သောသင်၏ ခင်ပွန်း ယေဇဗေလသည် သွန်သင်၍ မှားယွင်းစေရသောအခွင့်ကို သင်သည်ပေးသောကြောင့်၊ သင်၌ အပြစ်တင်စရာ ရှိ၏။
21ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തിട്ടും ദുര്‍ന്നടപ്പുവിട്ടു മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല.
21နောင်တရသင့်သောကာလကို ငါပေးသော်လည်း၊ သူသည် မိမိမတရားသောမေထုန်ကို နောင်တ ရချင်သော စိတ်မရှိ။
22ഞാന്‍ അവളെ കിടപ്പിലും അവളുമായി വ്യഭിചരിക്കുന്നവരെ അവളുടെ നടപ്പു വിട്ടു മാനസാന്തരപ്പെടാതിരുന്നാല്‍ വലിയ കഷ്ടതയിലും ആക്കിക്കളയും.
22ထိုကြောင့်၊ သူ့ကိုအိပ်ရာ၌ငါချထားမည်။ သူနှင့်အတူ မတရားသော မေထုန်ကိုပြု၍၊ ထိုသို့သော အကျင့်ကိုနောင်တမရသောသူတို့ကိုလည်း၊ ကြီးစွာသော ဆင်းရဲခြင်းသို့ ရောက်စေမည်။
23അവളുടെ മക്കളെയും ഞാന്‍ കൊന്നുകളയും; ഞാന്‍ ഉള്‍പൂവുകളെയും ഹൃദയങ്ങളെയും ആരായുന്നവന്‍ എന്നു സകലസഭകളും അറിയും; നിങ്ങളുടെ പ്രവൃത്തിക്കു തക്കവണ്ണം ഞാന്‍ നിങ്ങള്‍ക്കു ഏവര്‍ക്കും പകരം ചെയ്യും.
23သူ၏သားသမီးတို့ကိုလည်း အသေသတ်မည်။ ငါသည် နှလုံးကျောက်ကပ်ကို စစ်ဆေးတော်မူသော သူဖြစ်ကြောင်းကို ထိုသို့သောအားဖြင့် ခပ်သိမ်းသော အသင်းတော်တို့သည် သိရကြလိမ့်မည်။ သင်တို့သည် အသီးအသီးကျင့်သော အကျင့်နှင့်အလျောက် အကျိုးအပြစ်ကို ငါပေးမည်။
24എന്നാല്‍ ഈ ഉപദേശം കൈക്കൊള്ളാതെയും അവര്‍ പറയുംപോലെ സാത്താന്റെ ആഴങ്ങള്‍ അറിഞ്ഞിട്ടില്ലാതെയും തുയഥൈരയിലെ ശേഷം പേരോടുവേറൊരു ഭാരം ഞാന്‍ നിങ്ങളുടെ മേല്‍ ചുമത്തുന്നില്ല.
24ထိုမိစ္ဆာဒိဌိအယူကို ယူသောသူတို့ ခေါ်ဝေါ် သည်နှင့်အညီ၊ စာတန်၏ နက်နဲသောအရာဟုခေါ်ဝေါ် သောအရာတို့ကို မကျွမ်း၊ ထိုမိစ္ဆာဒိဌိအယူကိုမယူ၊ ကြွင်းသောသွာတိရမြို့သားတို့ကို ငါဆိုသည်ကား၊ သင်တို့ သည် ရသမျှကို ငါလာသည်တိုင်အောင် စွဲကိုင်ကြလော့။
25എങ്കിലും നിങ്ങള്‍ക്കുള്ളതു ഞാന്‍ വരുംവരെ പിടിച്ചുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു.
25ထိုမှတပါး အခြားသောဝန်ကို သင်တို့အပေါ်၌ ငါမတင်။
26ജയിക്കയും ഞാന്‍ കല്പിച്ച പ്രവൃത്തികളെ അവസാനത്തോളം അനുഷ്ഠിക്കയും ചെയ്യുന്നവന്നു എന്റെ പിതാവു എനിക്കു തന്നതുപോലെ ഞാന്‍ ജാതികളുടെ മേല്‍ അധികാരം കൊടുക്കും.
26အကြင်သူသည်အောင်မြင်၍ အဆုံးတိုင်အောင် ငါ့အကျင့်ကိုကျင့်၏။ ငါ့ခမည်းတော်သည် ငါ့အား အခွင့် ပေးတော်မူသကဲ့သို့၊ လူမျိုးတို့ကို အုပ်စိုးစေခြင်းငှါ ထိုသူအားငါသည် အခွင့်ပေးမည်။
27അവന്‍ ഇരിമ്പുകോല്‍കൊണ്ടു അവരെ മേയിക്കും; അവര്‍ കുശവന്റെ പാത്രങ്ങള്‍പോലെ നുറുങ്ങിപ്പോകും.
27ထိုသူသည် သူတို့ကိုသံလှံတံနှင့်အုပ်စိုး၍၊ မြေအိုးကိုခွဲဖျက် သကဲ့သို့ ခွဲဖျက်လိမ့်မည်။
28ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും.
28မိုဃ်းသောက်ကြယ်ကိုလည်း ထိုသူအား ငါပေးမည်။
29ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
29ဝိညာဉ်တော်သည် အသင်းတော်တို့အား အဘယ်သို့ မိန့်တော်မူသည်ကို နားရှိသောသူ မည်သည် ကား ကြားပါစေ။