1അതിന്റെശേഷം ഭൂമിമേലും കടലിന്മേലും യാതൊരു വൃക്ഷത്തിന്മേലും കാറ്റു ഊതാതിരിക്കേണ്ടതിന്നു നാലു ദൂതന്മാര്‍ ഭൂമിയിലെ നാലു കാറ്റും പിടിച്ചുകൊണ്ടു ഭൂമിയുടെ നാലു കോണിലും നിലക്കുന്നതു ഞാന്‍ കണ്ടു.
1ထိုနောက်မှမြေကြီး၊ ပင်လယ်၊ သစ်ပင်များတို့၌ လေမလာစေခြင်းငှါ၊ ကောင်းကင်တမန် လေးပါးတို့သည် မြေ၏ လေးမျက်နှာလေတို့ကိုကိုင်၍၊ မြေလေးမျက်နှာ၌ ရပ်နေသည်ကို ငါမြင်၏။
2മറ്റൊരു ദൂതന്‍ ജീവനുള്ള ദൈവത്തിന്റെ മുദ്രയുമായി കിഴക്കുനിന്നു കയറുന്നതും കണ്ടു. അവന്‍ ഭൂമിക്കും സമുദ്രത്തിന്നും കേടുവരുത്തുവാന്‍ അധികാരം ലഭിച്ച നാലു ദൂതന്മാരോടു
2အသက်ရှင်တော်မူသော ဘုရားသခင်၏ တံဆိပ်ပါသော ကောင်းကင် တမန်တပါးသည် အရှေ့မျက်နှာက တက်လာသည်ကို ငါမြင်၏။ သူသည်လည်း မြေနှင့်ပင်လယ်ကိုညဉ်းဆဲရသောအခွင့်ရှိသော ကောင်းကင်တမန်လေးပါးကိုအသံလွှင့်၍၊
3നമ്മുടെ ദൈവത്തിന്റെ ദാസന്മാരുടെ നെറ്റിയില്‍ ഞങ്ങള്‍ മുദ്രയിട്ടു കഴിയുവോളം ഭൂമിക്കും സമൂദ്രത്തിന്നും വൃക്ഷങ്ങള്‍ക്കും കേടുവരുത്തരുതു എന്നു ഉറക്കെ വിളിച്ചുപറഞ്ഞു.
3ငါတို့ဘုရားသခင်၏ ကျွန်ုပ်တို့ကိုနဖူး၌ တံဆိပ် မခတ်မှီတိုင်အောင်၊ မြေ ၊ ပင်လယ် ၊ သစ်ပင်တို့ကို မညှင်းဆဲပါနှင့်ဟုကြီးသောအသံနှင့် ကြွေးကြော်လေ၏။
4മുദ്രയേറ്റവരുടെ എണ്ണവും ഞാന്‍ കേട്ടു; യിസ്രായേല്‍മക്കളുടെ സകല ഗോത്രത്തിലും നിന്നു മുദ്രയേറ്റവര്‍ നൂറ്റിനാല്പത്തിനാലായിരം പേര്‍.
4တံဆိပ်ခတ်ခြင်းကိုခံရသော သူအရေအတွက်ကို ငါကြား၍၊ ဣသရေလအမျိုးသားတို့၌ အသီးသီးသော အမျိုးအနွယ်ထဲက လူတသိန်း လေးသောင်းလေးထောင်တို့သည် တံဆိပ်ခတ်ခြင်းကိုခံရကြ၏။
5യെഹൂദാഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തീരായിരം; രൂബേന്‍ ഗോത്രത്തില്‍ പന്തീരായിരം; ഗാദ് ഗോത്രത്തില്‍ പന്തീരായിരം;
5ယုဒအမျိုးထဲက တသောင်းနှစ်သောင်း၊ ရူဗင်အမျိုးထဲက တသောင်းနှစ်ထောင်၊ ဂဒ်အမျိုးထဲက တသောင်းနှစ်ထောင်။
6ആശേര്‍ഗോത്രത്തില്‍ പന്തീരായിരം; നപ്താലിഗോത്രത്തില്‍ പന്തീരായിരം; മനശ്ശെഗോത്രത്തില്‍ പന്തീരായിരം;
6အာရှာအမျိုးထဲက တသောင်းနှစ်ထောင်၊ နဿလိအမျိုးထဲက တသောင်းနှစ်ထောင်၊ မနာရှေ အမျိုးထဲက တသောင်းနှစ်ထောင်၊
7ശിമെയോന്‍ ഗോത്രത്തില്‍ പന്തീരായിരം; യിസ്സാഖാര്‍ഗോത്രത്തില്‍ പന്തീരായിരം;
7ရှိမောင်အမျိုးထဲက တသောင်းနှစ်ထောင်၊ လေဝိ အမျိုးထဲက တသောင်းနှစ်ထောင် ၊ ဣသခါ အမျိုး ထဲက တသောင်းနှစ်ထောင်၊
8സെബൂലോന്‍ ഗോത്രത്തില്‍ പന്തീരായിരം; യോസേഫ് ഗോത്രത്തില്‍ പന്തീരായിരം; ബെന്യാമീന്‍ ഗോത്രത്തില്‍ മുദ്രയേറ്റവര്‍ പന്തിരായിരം പേര്‍.
8ဇာဗုလုန်အမျိုးထဲက တသောင်းနှစ်ထောင်၊ ယောသပ်အမျိုးထဲက တသောင်းနှစ်ထောင်၊ ဗင်္ယာမိန် အမျိုးထဲက တသောင်းနှစ်ထောင်တို့သည် တံဆိပ်ခတ် ခြင်းကိုခံရကြ၏။
9ഇതിന്റെ ശേഷം സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലുംനിന്നു ഉള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കി ധരിച്ചു കയ്യില്‍ കുരുത്തോലയുമായി സിംഹാസനത്തിന്നും കുഞ്ഞാടിന്നും മുമ്പാകെ നിലക്കുന്നതു ഞാന്‍ കണ്ടു.
9ထို့နောက်မှ ငါကြည့်လျှင်၊ အသီးအသီး ဘာသာစကားကို ပြောသော လူအမျိုးအနွယ်ခပ်သိမ်းတို့ အထဲမှ ထွက်၍၊ အဘယ်သူမျှ မရေတွက်နိုင်သော လူများအပေါင်းတို့သည် ဖြူသော ဝတ်လုံကို ဝတ်ဆင် လျက်၊ စွန်ပလွံ ခက်ကိုကိုင်လျက်၊ ပလ္လင်တော်ရှေ့၊ သိုးသငယ် ရှေ့မှာရပ်နေကြ၏။
10രക്ഷ എന്നുള്ളതു സിംഹാസനത്തില്‍ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം എന്നു അവര്‍ അത്യുച്ചത്തില്‍ ആര്‍ത്തുകൊണ്ടിരുന്നു.
10သူတို့ကလည်း၊ ပလ္လင်ပေါ်မှာ ထိုင်တော်မူသော ငါတို့၏ ဘုရားသခင်နှင့်သိုးသငယ်သည် ကယ်တင်တော်မူခြင်းချမ်းသာရှိတော်မူစေသတည်းဟု ကြီးသော အသံနှင့်ကြွေးကြော်ကြ၏။
11സകലദൂതന്മാരും സിംഹാസനത്തിന്റെയും മൂപ്പന്മാരുടെയും നാലു ജീവികളുടെയും ചുറ്റും നിന്നു സിംഹാസനത്തിന്റെ മുമ്പില്‍ കവിണ്ണു വീണു; ആമേന്‍ ;
11ပလ္လင်တော်မှစသော အသက်ကြီးသူတို့နှင့် သတ္တဝါလေးပါး၏ ပတ်ဝန်းကျင်၌ ရပ်နေသော ကောင်း ကင်တမန်အပေါင်းတို့သည်၊ ပလ္လင်တော်ရှေ့မှာ ပြပ်ဝပ်၍ ဘုရားသခင်ကို ကိုးကွယ်လျက်၊
12നമ്മുടെ ദൈവത്തിന്നു എന്നെന്നേക്കും സ്തുതിയും മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാനവും ശക്തിയും ബലവും; ആമേന്‍ എന്നു പറഞ്ഞു ദൈവത്തെ നമസ്കരിച്ചു.
12အာမင်။ ငါတို့၏ ဘုရားသခင်သည် ကမ္ဘာ အဆက်ဆက် ကောင်းကြီးမင်္ဂလာ၊ ဘုန်း၊ ပညာနှင့်တကွ ကျေးဇူးချီးမွမ်းခြင်း၊ ဂုဏ်အသရေ၊ တန်ခိုးသတ္တိရှိတော်မူစေသတည်း။ အာမင်ဟုပြောဆိုကြ၏။
13മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുവെള്ളനിലയങ്കി ധരിച്ചിരിക്കുന്ന ഇവര്‍ ആര്‍? എവിടെ നിന്നു വന്നു എന്നു ചോദിച്ചു.
13အသက်ကြီးသူတပါးကလည်း၊ ဖြူသော ဝတ်လုံကို ဝတ်ဆင်သော ဤသူတို့သည် အဘယ်သူနည်း။ အဘယ်အရပ်က လာကြသနည်းဟု ငါအားမေးမြန်းလျှင်၊
14യജമാനന്‍ അറിയുമല്ലോ എന്നു ഞാന്‍ പറഞ്ഞതിന്നു അവന്‍ എന്നോടു പറഞ്ഞതുഇവര്‍ മഹാകഷ്ടത്തില്‍നിന്നു വന്നവര്‍; കുഞ്ഞാടിന്റെ രക്തത്തില്‍ തങ്ങളുടെ അങ്കി അലക്കി വെളുപ്പിച്ചിരിക്കുന്നു.
14ငါက၊ သခင်၊ ကိုယ်တော်သိပါ၏ဟု ပြန်လျှောက်၏။ သူကလည်း၊ ဤသူတို့သည် ကြီးစွာသော ဆင်းရဲဒုက္ခအထဲက ထွက်မြောက်၍၊ မိမိတို့ဝတ်လုံကို သိုးသငယ်၏ အသွေး၌လျှော်၍ ဖြူစေသော သူဖြစ်ကြ သတည်း။
15അതുകൊണ്ടു അവര്‍ ദൈവത്തിന്റെ സിംഹാസനത്തിന്‍ മുമ്പില്‍ ഇരുന്നു അവന്റെ ആലയത്തില്‍ രാപ്പകല്‍ അവനെ ആരാധിക്കുന്നു; സിംഹാസനത്തില്‍ ഇരിക്കുന്നവന്‍ അവര്‍ക്കും കൂടാരം ആയിരിക്കും.
15ထိုကြောင့်၊ ဘုရားသခင်၏ ပလ္လင်တော်ရှေ့မှာ နေရာကိုရ၍၊ ဗိမာန်တော်၌ဘုရားဝတ်ကိုနေ့ညဉ့်မပြတ် ပြုရကြ၏။ ပလ္လင်ပေါ်မှာ ထိုင်တော်မူသော သူသည် သူတို့တွင် ကျိန်းဝပ်တော်မူမည်။
16ഇനി അവര്‍ക്കും വിശക്കയില്ല ദാഹിക്കയും ഇല്ല; വെയിലും യാതൊരു ചൂടും അവരുടെ മേല്‍ തട്ടുകയുമില്ല.
16သူတို့သည် နောက်တဖန် ရေစာကို မငတ်မွတ်ရကြ။ နေရောင်ခြည်အလျှင်းမထိရ။ အဘယ်အပူကိုမျှ မခံရကြ။
17സിംഹാസനത്തിന്റെ മദ്ധ്യേ ഉള്ള കുഞ്ഞാടു അവരെ മേച്ചു ജീവജലത്തിന്റെ ഉറവുകളിലേക്കു നടത്തുകയും ദൈവം താന്‍ അവരുടെ കണ്ണില്‍നിന്നു കണ്ണുനീര്‍ എല്ലാം തുടെച്ചുകളകയും ചെയ്യും.
17အကြောင်းမူကား၊ ပလ္လင်တော်အတွင်း၌ ရှိသော သိုးသငယ်သည် သူတို့ကို လုပ်ကျွေး၍ ၊ အသက် စမ်းရေတွင်းသို့ လမ်းပြလိမ့်မည်။ ဘုရားသခင်သည်လည်း သူတို့မျက်စိ၌ မျက်ရည်ရှိသမျှတို့ကို သုတ်တော် မူမည်ဟုဆိုလေ၏။