1അഞ്ചാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ഒരു നക്ഷത്രം ആകാശത്തുനിന്നു ഭൂമിയില്‍ വീണുകിടക്കുന്നതു ഞാന്‍ കണ്ടു; അവന്നു അഗാധകൂപത്തിന്റെ താക്കോല്‍ ലഭിച്ചു.
1ပဥ္စမကောင်းကင်တမန်သည် တံပိုးမှုတ်သောအခါ၊ ကြယ်တလုံးသည် ကောင်းကင်က မြေကြီးပေါ်သို့ ကျသည်ကို ငါမြင်၏။ သူ၌အနက်ဆုံးသော တွင်း၏ သော့ကို အပ်ပေးသည်ဖြစ်၍၊
2അവന്‍ അഗാധകൂപം തുറന്നു; ഉടനെ പെരുഞ്ചൂളയിലെ പുകപോലെ കൂപത്തില്‍നിന്നു പുകപൊങ്ങി; കൂപത്തിന്റെ പുകയാല്‍ സൂര്യനും ആകാശവും ഇരുണ്ടുപോയി.
2သူသည်အနက်ဆုံးသော တွင်းကိုဖွင့်လျှင်၊ ကြီးစွာသော မီးဖို၏ အခိုးကဲ့သို့သော အခိုးသည် တွင်း ထဲက တက်လေ၏။ ထိုတွင်း၏ မီးခိုးကြောင့်၊ နေနှင့် အာကာသ ကောင်းကင်သည် မှောင်မိုက်လေ၏။
3പുകയില്‍നിന്നു വെട്ടുക്കിളി ഭൂമിയില്‍ പുറപ്പെട്ടു അതിന്നു ഭൂമിയിലെ തേളിന്നുള്ള ശക്തി ലഭിച്ചു.
3ကျိုင်းကောင်တို့သည် မီးခိုးအထဲက မြေကြီးအပေါ်သို့ထွက်၍ မြေကင်းမြီးကောက်တန်ခိုးကဲ့သို့သော တန်ခိုးကိုရကြ၏။
4നെറ്റിയില്‍ ദൈവത്തിന്റെ മുദ്രയില്ലാത്ത മനുഷ്യര്‍ക്കല്ലാതെ ഭൂമിയിലെ പുല്ലിന്നും പച്ചയായതൊന്നിന്നും യാതൊരു വൃക്ഷത്തിന്നും കേടുവരുത്തരുതു എന്നു അതിന്നു കല്പന ഉണ്ടായി.
4မြေ၏မြက်ပင်မှစ၍ စိမ်းသောအရာများ၊ သစ်ပင်များအပေါင်းတို့ကို ထား၍၊ နဖူး၌ဘုရားသခင် ၏ တံဆိပ်ခတ်ခြင်းကို မခံသော လူတို့ကိုညှဉ်းဆဲမည် အကြောင်းသူတို့အား ပညတ်ထား၏။
5അവരെ കൊല്ലുവാനല്ല, അഞ്ചുമാസം ദണ്ഡിപ്പിപ്പാനത്രേ അതിന്നു അധികാരം ലഭിച്ചതു; അവരുടെ വേദന, തേള്‍ മനുഷ്യനെ കുത്തുമ്പോള്‍ ഉള്ള വേദനപോലെ തന്നേ.
5တံဆိပ်ခတ်ခြင်းကို မခံသောသူတို့ကိုကား သတ်ရသောအခွင့်မရှိ။ ငါးလပတ်လုံး ပြင်းစွာသော ဝေဒနာ ဖြစ်စေသော အခွင့်ရှိ၏။ ထိုကျိုင်းကောင် ဖြစ်စေသော ဝေဒနာသည်ကား၊ ကင်းမြီးကောက်သည် လူကိုထိုးသော ဝေဒနာကဲ့သို့ဖြစ်သတည်း။
6ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ടു ഔടിപ്പോകും.
6ထိုနေ့ရက်ကာလ၌ လူတို့သည် သေခြင်းကို ရှာကြလိမ့်မည်။ ရှာသော်လည်း မတွေ့ရကြ။ အလွန် သေချင်သော်လည်း သေမင်းသည် သူတို့ထံမှ ပြေးသွားလိမ့်မည်။
7വെട്ടുക്കിളിയുടെ രൂപം യുദ്ധത്തിന്നു ചമയിച്ച കുതിരെക്കു സമം; തലയില്‍ പൊന്‍ കിരീടം ഉള്ളതുപോലെയും മുഖം മാനുഷമുഖംപോലെയും ആയിരുന്നു.
7ထိုကျိုင်းကောင်တို့၏ အဆင်းသဏ္ဍန်သည် စစ်တိုက်ခြင်းငှါ ပြင်ဆင်သောမြင်း၏ အဆင်းသဏ္ဍာန် နှင့်တူ၏။ ခေါင်းပေါ်မှ ရွှေသရဖူကို ဆောင်းဟန်ရှိ၏။ မျက်နှာသည်လူမျက်နှာကဲ့သို့ဖြစ်၏။
8സ്ത്രീകളുടെ മുടിപോലെ അതിന്നു മുടി ഉണ്ടു; പല്ലു സിംഹത്തിന്റെ പല്ലുപോലെ ആയിരുന്നു.
8ဆံပင်သည်မိန်းမဆံပင်ကဲ့သို့ဖြစ်၏။ သွားသည်လည်း ခြင်္သေ့သွားကဲ့သို့ ဖြစ်၏။
9ഇരിമ്പുകവചംപോലെ കവചം ഉണ്ടു; ചിറകിന്റെ ഒച്ച പടെക്കു ഔടുന്ന അനേകം കുതിരത്തേരുകളുടെ ഒച്ചപോലെ ആയിരുന്നു.
9ရင်အုပ်တန်ဆာသည် သံရင်အုပ်တန်ဆာကဲ့သို့ဖြစ်၏။ အတောင်ခတ်သော အသံသည် စစ်တိုက်၍ ပြေးလာသော မြင်းရထားအများ၏ အသံကဲ့သို့ဖြစ်၏။
10തേളിന്നുള്ളതുപോലെ വാലും വിഷമുള്ളും ഉണ്ടു; മനുഷ്യരെ അഞ്ചുമാസം ഉപദ്രവിപ്പാന്‍ അതിന്നുള്ള ശക്തി വാലില്‍ ആയിരുന്നു.
10အမြီးသည် ကင်းမြီးကောက်နှင့်တူ၏။ အမြီး၌လည်း ဆူးရှိ၏။ လူတို့ကို ငါးလပတ်လုံး ညှဉ်းဆဲရသော အခွင့်တန်ခိုးရှိ၏။
11അഗാധദൂതന്‍ അതിന്നു രാജാവായിരുന്നു; അവന്നു എബ്രായഭാഷയില്‍ അബദ്ദോന്‍ എന്നും യവനഭാഷയില്‍ അപ്പൊല്ലുവോന്‍ എന്നും പേര്‍.
11သူတို့၏ ရှင်ဘုရင်မူကား၊ ဟေဗြဲဘာသာအားဖြင့် အဗဒ္ဒုန်ဟူ၍၎င်း၊ ဟေလသဘာသာအားဖြင့် အပေါ လျုန်ဟူ၍၎င်း ခေါ်ဝေါ်သော အနက်ဆုံးသောတွင်း တမန်ဖြစ်၏။
12കഷ്ടം ഒന്നു കഴിഞ്ഞു; ഇനി രണ്ടു കഷ്ടം പിന്നാലെ വരുന്നു.
12အမင်္ဂလာတပါးလွန်ပြီ။ ထိုနောက်မှ အမင်္ဂလာ နှစ်ပါးလာလေဦးမည်။
13ആറാമത്തെ ദൂതന്‍ ഊതി; അപ്പോള്‍ ദൈവസന്നിധിയിലെ സ്വര്‍ണ്ണ പീഠത്തിന്റെ കൊമ്പുകളില്‍നിന്നു ഒരു ശബ്ദം കാഹളമുള്ള ആറാം ദൂതനോടു
13ဆဋ္ဌမကောင်းကင်တမန်သည် တံပိုးမှုတ်သောအခါ၊ ဘုရားသခင်ရှေ့တော်၌ရှိသော ရွှေယဇ်ပလ္လင်၏ ချိုလေးချောင်းထဲက ထွက်သော အသံကား၊
14യുഫ്രാത്തേസ് എന്ന മഹാനദീതീരത്തു ബന്ധിച്ചിരിക്കുന്ന നാലു ദൂതന്മാരെയും അഴിച്ചുവിടുക എന്നു പറയുന്നതു ഞാന്‍ കേട്ടു.
14ဥဖရတ်မြစ်ကြီးနားမှာ ချည်နှောင်လျက်ရှိသော ကောင်းကင်တမန်လေးပါးကို လွှတ်လော့ဟု တံပိုးရှိသော ဆဌမကောင်းကင်တမန်အားဆိုသည်ကို ငါကြား၏။
15ഉടനെ മനുഷ്യരില്‍ മൂന്നിലൊന്നിനെ കൊല്ലുവാന്‍ ഇന്ന ആണ്ടു, മാസം, ദിവസം, നാഴികെക്കു ഒരുങ്ങിയിരുന്ന നാലു ദൂതന്മാരെയും അഴിച്ചുവിട്ടു.
15ထိုအခါ လူသုံးစုတစုကို အသေသတ်ခြင်းငှါ။ တနာရီ၊ တရက်၊ တလ၊ တနှစ် အဘို့ပြင်ဆင်သော ကောင်းကင်တမန်လေးပါးတို့ကို လွှတ်လေ၏။
16കുതിരപ്പടയുടെ സംഖ്യപതിനായിരം മടങ്ങു ഇരുപതിനായിരം എന്നു ഞാന്‍ കേട്ടു.
16မြင်းစီးသူရဲတို့၏ အရေအတွက်ကား ၊ နှစ်သင်္ချေ ဖြစ်၏။ ထိုအရေအတွက်ကို ငါကြားရ၏။
17ഞാന്‍ കുതിരകളെയും കുതിരപ്പുറത്തു ഇരിക്കുന്നവരെയും ദര്‍ശനത്തില്‍ കണ്ടതു എങ്ങനെ എന്നാല്‍ അവര്‍ക്കും തീനിറവും രക്തനീലവും ഗന്ധകവര്‍ണ്ണവുമായ കവചം ഉണ്ടായിരുന്നു; കുതിരകളുടെ തല സിംഹങ്ങളുടെ തലപോലെ ആയിരുന്നു; വായില്‍ നിന്നു തീയും പുകയും ഗന്ധകവും പുറപ്പെട്ടു.
17ထိုအတူဗျာဒိတ်ရူပါရုံ၌ ထင်ရှားသော မြင်းတို့ကို၎င်း၊ ကန့်၊ မီး၊ ဝှါကိန္တုကျောက်နှင့်ပြီးသော ရင်အုတ် တန်ဆာရှိသော မြင်းစီးသူရဲတို့ကို၎င်း ငါမြင်ရ၏။ မြင်းတို့၏ ခေါင်းသည်ခြင်္သေ့ခေါင်းကဲ့သို့ ဖြစ်၏။ သူတို့၏ ခံတွင်း ထဲကလည်း ကန့်၊ မီးလျှံ၊ မီးခိုးထွက်ကြ၏။
18വായില്‍ നിന്നു പറപ്പെടുന്ന തീ, പുക, ഗന്ധകം എന്നീ മൂന്നു ബാധയാല്‍ മനുഷ്യരില്‍ മൂന്നിലൊന്നു മരിച്ചുപോയി.
18သူတို့၏ခံတွင်းထဲက ထွက်သော ကန့်၊ မီးလျှံ၊ မီးခိုးတည်းဟူသော ဘေးသုံးပါးကြောင့်၊ လူသုံးစုတစု သေကြ၏။
19കുതിരകളുടെ ശക്തി വായിലും വാലിലും ആയിരുന്നു; വാലോ സര്‍പ്പത്തെപ്പോലെയും തലയുള്ളതും ആയിരുന്നു;
19အကြောင်းမူကား၊ သူတို့တန်ခိုးသည် ခံတွင်း၌၎င်း၊ အမြီး၌၎င်းတည်၏။ အမြီးသည် ခေါင်းနှင့် ပြည့်စုံ၍ မြွေနှင့်တူ၏ ။အမြီးအားဖြင့်ညှင်းဆဲတတ်ကြ၏။
20ഇവയാലത്രേ കേടു വരുത്തുന്നതു. ഈ ബാധകളാല്‍ മരിച്ചുപോകാത്ത ശേഷം മനുഷ്യരോ ദുര്‍ഭൂതങ്ങളെയും, കാണ്മാനും കേള്‍പ്പാനും നടപ്പാനും വഹിയാത്ത പൊന്നു, വെള്ളി, ചെമ്പു, കല്ലു, മരം ഇവകൊണ്ടുള്ള ബിംബങ്ങളെയും നമസ്കരിക്കാതവണ്ണം തങ്ങളുടെ കൈപ്പണി വിട്ടു മാനസാന്തരപ്പെട്ടില്ല.
20ထိုဘေးဒဏ်ကြောင့် မသေဘဲကြွင်းသော လူတို့သည် နတ်တို့ကို၎င်း၊ မမြင်နိုင်၊ မကြားနိုင်၊ မသွားလာနိုင်သောရွှေရုပ်တု၊ ငွေရုပ်တု၊ ကြေးနီရုပ်တု၊ ကျောက်ရုပ်တု၊ သစ်သားရုပ်တုတို့ကို၎င်း မကိုးကွယ်ဘဲ နေခြင်းငှါ၊ ကိုယ်လက်နှင့် လုပ်သော အရာများကို နောင်တမရဘဲနေကြ၏။
21തങ്ങളുടെ കുലപാതകം, ക്ഷുദ്രം, ദുര്‍ന്നടപ്പു, മോഷണം എന്നിവ വിട്ടു മാനസാന്തരപ്പെട്ടതുമില്ല.
21ကိုယ်ကျင့်သော အကျင့်တည်းဟူသော လူအသက်ကို သတ်ခြင်း၊ သူတပါးကိုပြုစားခြင်း ၊ မတရား သောမေထုန်၌မှီဝဲခြင်း ၊ သူ့ဥစ္စာကိုခိုးခြင်း ၊ အမှုများကို လည်း နောင်တမရဘဲနေကြ၏။