1അതുകൊണ്ടു വിധിക്കുന്ന ഏതു മനുഷ്യനുമായുള്ളോവേ, നിനക്കു പ്രതിവാദം പറവാന്‍ ഇല്ല; അന്യനെ വിധിക്കുന്നതില്‍ നീ നിന്നെത്തന്നെ കുറ്റം വിധിക്കുന്നു; വിധിക്കുന്ന നീ അതു തന്നേ പ്രവര്‍ത്തിക്കുന്നുവല്ലോ.
1သူတပါးကို စစ်ကြောစီရင်တတ်သောသူ၊ သင်သည်ကိုယ်အပြစ်ကို မဖုံးနိုင်ရာ။ အကြောင်းမူကား၊ သင်သည်စစ်ကြောစီရင်သော အမှုကိုပင် ကိုယ်တိုင်ပြုသည်ဖြစ်၍၊ သူတပါးကို စစ်ကြောစီရင်သည်တွင် ကိုယ်အပြစ်ရှိကြောင်းကို စီရင်ဆုံးဖြတ်ရာရောက်၏။
2എന്നാല്‍ ആവക പ്രവര്‍ത്തിക്കുന്നവരുടെ നേരെ ദൈവത്തിന്റെ വിധി സത്യാനുസരണയായിരിക്കുന്നു എന്നു നാം അറിയുന്നു.
2ဘုရားသခင်သည် ထိုသို့ပြုသောသူတို့ကို စီရင်တော်မူခြင်း အရာသည် သမ္မာတရားနှင့် ညီသည်ကို ငါတို့သိကြ၏။
3ആവക പ്രവര്‍ത്തിക്കുന്നവരെ വിധിക്കയും അതു തന്നേ പ്രവര്‍ത്തിക്കയും ചെയ്യുന്ന മനുഷ്യ, നീ ദൈവത്തിന്റെ വിധിയില്‍നിന്നു തെറ്റി ഒഴിയും എന്നു നിനെക്കുന്നുവോ?
3ထိုသို့သောအမှုကိုကိုယ်တိုင်ပြုလျက်ပင်၊ သူတပါးပြုသည်ကို စစ်ကြောစီရင်သောသူ၊ သင်သည် ဘုရားသခင်စီရင်တော်မူခြင်းနှင့် လွတ်မည်ဟု ထင်မှတ် သလော။
4അല്ല, ദൈവത്തിന്റെ ദയ നിന്നെ മാനസാന്തരത്തിലേക്കു നടത്തുന്നു എന്നു അറിയാതെ നീ അവന്റെ ദയ, ക്ഷമ, ദീര്‍ഘക്ഷാന്തി എന്നിവയുടെ ഐശ്വര്യം നിരസിക്കുന്നുവോ?
4ဘုရားသခင်၏ ကျေးဇူးတော်သည် သင့်ကို နောင်တလမ်းသို့ သွေးဆောင်သည်ကို မသိမမှတ်ဘဲ၊ ကြွယ်ဝစွာ ကျေးဇူးပြုတော်မူခြင်း၊ သည်းခံတော်မူခြင်း၊ စိတ်ရှည်တော်မူခြင်းတို့ကို မထီမဲ့မြင်ပြုသလော။
5എന്നാല്‍ നിന്റെ കാഠിന്യത്താലും അനുതാപമില്ലാത്ത ഹൃദയത്താലും നീ ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപദിവസത്തേക്കു നിനക്കു തന്നേ കോപം ചരതിച്ചുവെക്കുന്നു.
5ထိုသို့ပြုလျှင် စိတ်ခိုင်မာ၍ နောင်တမရသည်နှင့်အညီ ဒေါသနေ့တည်းဟူသော ဘုရားသခင်၏ တရားတော်ထင်ရှားသောနေ့၌ ကိုယ်ခံစရာဘို့ အမျက်ဒေါသကို ဆည်းပူးသလော။
6അവന്‍ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്ക പകരം ചെയ്യും.
6ဘုရားသခင်သည် လူအသီးသီးတို့အား မိမိတို့ အကျင့်နှင့် အလျောက်အကျိုးအပြစ်ကို ဆပ်ပေးတော် မူလတံ့၊
7നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കും
7ကောင်းသောအကျင့်ကို အမြဲကျင့်၍၊ ဘုန်း အသရေကို၎င်း၊ မဖေါက်ပြန်သောဇာတိကို၎င်း၊ ရှာသော သူတို့အား ထာဝရအသက်ကို ပေးတော်မူလတံ့၊
8നിത്യജീവനും, ശാഠ്യം പൂണ്ടു സത്യം അനുസരിക്കാതെ അനീതി അനുസരിക്കുന്നവര്‍ക്കും കോപവും ക്രോധവും കൊടുക്കും.
8ငြင်းဆန်သောသဘောရှိ၍၊ သမ္မာတရားကို နားမထောင်ဘဲ မတရားသဖြင့် ကျင့်သောသူတို့ကိုကား၊ ပြင်းစွာသော ဒေါသအမျက်ထွက်တော်မူလတံ့၊
9തിന്മ പ്രവര്‍ത്തിക്കുന്ന ഏതു മനുഷ്യാത്മാവിന്നും കഷ്ടവും സങ്കടവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും വരും.
9ရှေးဦးစွာ၌ ယုဒလူ၊ နောက်၌ဟေလသလူ၊ ဆိုးညစ်သောအမှုကို ပြုသောသူရှိသမျှတို့သည် ကြီးစွာ သော ဆင်းရဲဒုက္ခဝေဒနာကို ခံရကြလတံ့၊
10നന്മ പ്രവര്‍ത്തിക്കുന്ന ഏവന്നു മഹത്വവും മാനവും സമാധാനവും ആദ്യം യെഹൂദന്നും പിന്നെ യവനന്നും ലഭിക്കും.
10ရှေးဦးစွာ၌ယုဒလူ၊ နောက်၌ဟေလသလူ၊ ကောင်းသော အကျင့်ကိုကျင့်သောသူရှိသမျှတို့သည် ဘုန်းအသရေချမ်းသာကို ခံစားရကြလတံ့။
11ദൈവത്തിന്റെ പക്കല്‍ മുഖപക്ഷം ഇല്ലല്ലോ.
11ဘုရားသခင်သည် အဘယ်သူ၏မျက်နှာကို မျှမှတ်တော်မမူ။
12ന്യായപ്രമാണം ഇല്ലാതെ പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണം കൂടാതെ നശിച്ചുപോകും; ന്യായപ്രമാണം ഉണ്ടായിട്ടു പാപം ചെയ്തവര്‍ ഒക്കെയും ന്യായപ്രമാണത്താല്‍ വിധിക്കപ്പെടും.
12ပညတ်တရားကို မသိဘဲပြစ်မှားသော သူတို့သည် ပညတ်တရားမဲ့ပျက်စီးခြင်းသို့ရောက်ကြလိမ့်မည်။ ပညတ်တရားကို သိလျက်ပင်ပြစ်မှားသော သူတို့သည် ပညတ်တရား၏စီရင်ခြင်းကို ခံရကြလိမ့်မည်။
13ന്യായപ്രമാണം കേള്‍ക്കുന്നവരല്ല ദൈവസന്നിധിയില്‍ നീതിമാന്മാര്‍; ന്യായപ്രമാണം ആചരിക്കുന്നവരത്രേ നീതികരിക്കപ്പെടുന്നതു.
13အကြောင်းမူကား၊ တရားနာသောသူသည် ဘုရားသခင်ရှေ့၌ ဖြောင့်မတ်သည်မဟုတ်။ တရားကို ကျင့်သောသူသာလျှင် ဖြောင့်မတ်ရာသို့ ရောက်လိမ့်မည်။
14ന്യായപ്രമാണമില്ലാത്ത ജാതികള്‍ ന്യായപ്രമാണത്തിലുള്ളതു സ്വഭാവത്താല്‍ ചെയ്യുമ്പോള്‍ ന്യായപ്രമാണമില്ലാത്ത അവര്‍ തങ്ങള്‍ക്കു തന്നേ ഒരു ന്യായപ്രമാണം ആകുന്നു.
14သာသနာပလူတို့သည် ပညတ်တရားတော်ကို မသိဘဲ၊ ကိုယ်အလိုအလျောက်တရားတော်ကို ကျင့်သောအခါ၊ သူတို့သည် ပညတ်တရားတော်ကို မသိဘဲ၊ ကိုယ်ကျင့်တရားကို အမှီပြုသဖြင့်၎င်း၊
15അവരുടെ മനസ്സാക്ഷിക്കുടെ സാക്ഷ്യം പറഞ്ഞും അവരുടെ വിചാരങ്ങള്‍ തമ്മില്‍ കുറ്റം ചുമത്തുകയോ പ്രതിവാദിക്കയോ ചെയ്തുംകൊണ്ടു അവര്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തി തങ്ങളുടെ ഹൃദയത്തില്‍ എഴുതിയിരിക്കുന്നതായി കാണിക്കുന്നു;
15ကိုယ်ကို ကိုယ်သိသောစိတ်နှလုံးသည် သက်သေခံသဖြင့်၎င်း၊ အချင်းချင်းဆွေးနွေးဆင်ခြင်၍ အပြစ်တင်လျက်၊ လွှတ်လျက်နေသဖြင့်၎င်း၊ မိမိတို့စိတ်နှလုံးထဲ၌ မှတ်သားသော တရား၏အကျိုးကို ထင်ရှားစွာ ပြကြ၏။
16ദൈവം യേശു ക്രിസ്തു മുഖാന്തരം മനുഷ്യരുടെ രഹസ്യങ്ങളെ എന്റെ സുവിശേഷപ്രകാരം ന്യായം വിധിക്കുന്ന നാളില്‍ തന്നേ.
16ငါဟောပြောသော ဧဝံဂေလိတရားအတိုင်း၊ ဘုရားသခင်သည် ယေရှုခရစ်အားဖြင့် လူတို့၏ မထင်ရှား သော အမှုအရာတို့ကို စစ်ကြော စီရင်တော်မူသောနေ့၌ ထိုသို့စီရင်တော်မူလတံ့။
17നീയോ യെഹൂദന്‍ എന്നു പേര്‍ കൊണ്ടും ന്യായപ്രമാണത്തില്‍ ആശ്രയിച്ചും
17သင်သည် ယုဒလူဟု သမုတ်ခြင်းကို ခံသောသူ၊ ပညတ်တရားတော်ကို ကိုးစားသောသူ၊ ဘုရားသခင်ကို အမှီပြု၍ ဝါကြွားသောသူ၊
18ദൈവത്തില്‍ പ്രശംസിച്ചും ന്യായപ്രമാണത്തില്‍ നിന്നു പഠിക്കയാല്‍ അവന്റെ ഇഷ്ടം അറിഞ്ഞും ഭേദാഭേദങ്ങള്‍ വിവേചിച്ചും
18အလိုတော်ကိုသိသောသူ၊ ပညတ်တရားတော်ကို လေ့ကျက်သဖြင့် ခြားနားသောအရာတို့ကို ပိုင်းခြားထား တတ်သောသူဖြစ်သည်နှင့်၊
19ജ്ഞാനത്തിന്റെയും സത്യത്തിന്റെയും സ്വരൂപം ന്യായപ്രമാണത്തില്‍ നിന്നു നിനക്കു ലഭിച്ചതുകൊണ്ടു നീ കുരുടര്‍ക്കും വഴി കാട്ടുന്നവന്‍ ,
19လူကန်းတို့အား လမ်းပြသောသူ၊ မှောင်မိုက်၌ နေသောသူတို့ကို လင်းစေသောသူ၊
20ഇരുട്ടിലുള്ളവര്‍ക്കും വെളിച്ചം, മൂഢരെ പഠിപ്പിക്കുന്നവന്‍ , ശിശുക്കള്‍ക്കു ഉപദേഷ്ടാവു എന്നു ഉറെച്ചുമിരിക്കുന്നെങ്കില്‍-
20လူမိုက်တို့ကို ဆုံးမတတ်သောသူ၊ သူငယ်တို့ကို နည်းပေးသောသူ၊ ပညတ်တရားတော်အားဖြင့် ပညာကို ၎င်း၊ သမ္မာတရားကို၎င်းရိပ်မိသောသူဖြစ်သည်ဟူ၍၊ ကိုယ်ကိုထင်မှတ်တတ်သည်မှန်လျှင်၊
21ഹേ, അന്യനെ ഉപദേശിക്കുന്നവനേ, നീ നിന്നെത്തന്നെ ഉപദേശിക്കാത്തതു എന്തു? മോഷ്ടിക്കരുതു എന്നു പ്രസംഗിക്കുന്ന നീ മോഷ്ടിക്കുന്നുവോ?
21သူတပါးကိုဆုံးမလျက်ပင်ကိုယ်ကို မဆုံးမသလော။ သူ့ဥစ္စာကို မခိုးနှင့်ဟုတရားဟောလျက်ပင် ကိုယ်တိုင်ခိုးသလော။
22വ്യഭിചാരം ചെയ്യരുതു എന്നു പറയുന്ന നീ വ്യഭിചാരം ചെയ്യുന്നുവോ? വിഗ്രഹങ്ങളെ വെറുക്കുന്ന നീ ക്ഷേത്രം കവര്‍ച്ച ചെയ്യുന്നുവോ?
22သူ့မယားကို မပြစ်မှားနှင့်ဟုဆိုလျက်ပင် ကိုယ်တိုင်ပြစ်မှားသလော။ ရုပ်တုကိုစက်ဆုပ်ရွံ့ရှာလျက် ပင် ဗိမာန်တော်ကို လုယူဖျက်ဆီးသလော။
23ന്യായപ്രമാണത്തില്‍ പ്രശംസിക്കുന്ന നീ ന്യായപ്രമാണലംഘനത്താല്‍ ദൈവത്തെ അപമാനിക്കുന്നുവോ?
23ပညတ်တရားတော်ကိုအမှီပြု၍ ဝါကြွားလျက်ပင် ထိုတရားကို လွန်ကျူး၍ ဘုရားသခင်၏ ဂုဏ် အသရေတော်ကို ရှုတ်ချသလော။
24“നിങ്ങള്‍ നിമിത്തം ദൈവത്തിന്റെ നാമം ജാതികളുടെ ഇടയില്‍ ദുഷിക്കപ്പെടുന്നു” എന്നു എഴുതിയിരിക്കുന്നുവല്ലോ.
24အကြောင်းမူကား၊ ကျမ်းစာ၌ လာသည်နှင့်အညီ၊ တပါးအမျိုးသားတို့သည် သင်တို့အကျင့်ကို ထောက်၍ ဘုရားသခင်၏နာမတော်ကို ကဲ့ရဲ့တတ်ကြ၏။
25നീ ന്യായപ്രമാണം ആചരിച്ചാല്‍ പരിച്ഛേദന പ്രയോജനമുള്ളതു സത്യം; ന്യായപ്രമാണലംഘിയായാലോ നിന്റെ പരിച്ഛേദന അഗ്രചര്‍മ്മമായിത്തീര്‍ന്നു.
25သင်သည်ပညတ်တရားကို ကျင့်လျှင်၊ အရေဖျားလှီးခြင်းအားဖြင့် အကျိုးရှိ၏။ ပညတ်တရားကို လွန်ကျူးလျှင်၊ သင်၏အရေဖျားလှီးခြင်းသည် အရေဖျား မလှီးဘဲဖြစ်ပြန်၏။
26അഗ്രചര്‍മ്മി ന്യായ പ്രമാണത്തിന്റെ നിയമങ്ങളെ പ്രമാണിച്ചാല്‍ അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന എന്നു എണ്ണുകയില്ലയോ?
26ထိုမှတပါး၊ အရေဖျားလှီးခြင်းကို မခံသောသူ သည်တရား၌ ပါသောပညတ်တို့ကို စောင့်ရှောက်လျှင်၊ ထိုသူ၏အရေဖျားမလှီးဘဲ အဖြစ်ကို အရေဖျားလှီးခြင်း အဖြစ်ကဲ့သို့ မှတ်ရသည်မဟုတ်လော။
27സ്വഭാവത്താല്‍ അഗ്രചര്‍മ്മിയായവന്‍ ന്യായപ്രമാണം അനുഷ്ഠിക്കുന്നു എങ്കില്‍ അക്ഷരവും പരിച്ഛേദനയുമുള്ള ന്യായപ്രമാണലംഘിയായ നിന്നെ അവന്‍ വിധിക്കയില്ലയോ?
27အရေဖျားလှီးခြင်းကို မခံသောသူသည်လည်း ကိုယ်အလိုအလျောက်ပညတ်တရားကို ကျင့်လျှင်၊ ကျမ်းစာနှင့်အရေဖျားလှီးခြင်းရှိလျက်ပင် ပညတ်တရားကို လွန်ကျူးသောသင်ကို တရားတွေ့၍ အရှုံးခံစေမည် မဟုတ်လော။
28പുറമെ യെഹൂദനായവന്‍ യെഹൂദനല്ല; പുറമെ ജഡത്തിലുള്ളതു പരിച്ഛേദനയുമല്ല;
28အကြောင်းမူကား၊ အပြင်အားဖြင့်သာ ယုဒလူဖြစ်သောသူသည် ယုဒလူမှန်မဟုတ်။ အပြင်အားဖြင့်သာ ကိုယ်အသား အရေဖျားလှီးခြင်းသည် အရေဖျားလှီးခြင်း အမှန် မဟုတ်။
29അകമെ യെഹൂദനായവനത്രേ യെഹൂദന്‍ ; അക്ഷരത്തിലല്ല ആത്മാവിലുള്ള ഹൃദയപരിച്ഛേദനയത്രേ പരിച്ഛേദന; അവന്നു മനുഷ്യരാലല്ല ദൈവത്താല്‍ തന്നേ പുകഴ്ച ലഭിക്കും.
29အတွင်းအားဖြင့် ယုဒလူဖြစ်သောသူသည် ယုဒလူမှန်၏။ အရေဖျားလှီးခြင်းလည်း ကျမ်းဟောင်း တရားအားဖြင့်မဟုတ်ဘဲ၊ ဝိညာဉ်တော်တရားအားဖြင့် စိတ်နှလုံးနှင့်စပ်ဆိုင်၏။ ထိုသို့အရေးဖျားလှီးခြင်းကို ခံသောသူ၏အချီးအမွမ်းသည် လူအလိုနှင့်မဆိုင်၊ ဘုရားသခင့်အလိုတော်နှင့်ဆိုင်သတည်း။