1ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടു എട്ടാം മാസത്തില്‍ ഇദ്ദോ പ്രവാചകന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്‍യ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
1ဒါရိမင်းကြီး နန်းစံနှစ်နှစ်၊ အဋ္ဌမလတွင်၊ ဣဒေါ သား ဗာရခိ၏သား ပရောဖက်ဇာခရိသို့ ရောက်လာ သော ထာဝရဘုရား၏နှုတ်ကပတ်တော်ဟူမူကား၊
2യഹോവ നിങ്ങളുടെ പിതാക്കന്മാരോടു അത്യന്തം കോപിച്ചിരിക്കുന്നു.
2ထာဝရဘုရားသည် သင်တို့ ဘိုးဘေးများကို အလွန်အမျက်ထွက်တော်မူပြီ။
3ആകയാല്‍ നീ അവരോടു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎങ്കലേക്കു തിരിവിന്‍ എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു; എന്നാല്‍ ഞാന്‍ നിങ്ങളുടെ അടുക്കലേക്കും തിരിയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
3သို့သော်လည်း၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား၏အမိန့်တော်ကို သူတို့အား ဆင့်ဆိုရမည် မှာ၊ ငါ့ထံသို့ ပြန်၍လာကြလော့ဟု၊ ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားမိန့်တော်မူ၏။
4നിങ്ങള്‍ നിങ്ങളുടെ പിതാക്കന്മാരെപ്പോലെ ആയിത്തീരരുതു; സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെയും ദുഷ്പ്രവൃത്തികളെയും വിട്ടുതിരിവിന്‍ എന്നിങ്ങനെ പണ്ടത്തെ പ്രവാചകന്മാര്‍ അവരോടു പ്രസംഗിച്ചിട്ടും അവര്‍ കേള്‍ക്കയോ എനിക്കു ചെവി തരികയോ ചെയ്തിട്ടില്ല എന്നു യഹോവയുടെ അരുളപ്പാടു.
4ရှေးပရောဖက်တို့က၊ သင်တို့မကောင်းသော လမ်း၊ မကောင်းသော အကျင့်များကို ယခု ကြဉ်ရှောင် ကြလော့ဟု၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူသည်ကို ဆင့်ဆိုလျက် ကြွေးကြော်သော်လည်း နားမကြား၊ ငါ့စကားကိုလည်း နားမထောင်သော သင်တို့ ဘိုးဘေးများကဲ့သို့ မပြုကြနှင့်ဟု၊ ထာဝရဘုရား မိန့်တော် မူ၏။
5നിങ്ങളുടെ പിതാക്കന്മാര്‍ എവിടെ? പ്രവാചകന്മാര്‍ സദാകാലം ജീവിച്ചിരിക്കുമോ?
5ဘိုးဘေးတို့သည် အဘယ်မှာ ရှိကြသနည်း။ ပရောဖက်တို့သည် အစဉ်အမြဲ အသက် ရှင်တတ်ကြ သလော။
6എന്നാല്‍ ഞാന്‍ എന്റെ ദാസന്മാരായ പ്രവാചകന്മാരോടു കല്പിച്ച വചനങ്ങളും ചട്ടങ്ങളും നിങ്ങളുടെ പിതാക്കന്മാരെ തുടര്‍ന്നുപിടിച്ചില്ലയോ? ഞങ്ങളുടെ വഴികള്‍ക്കും പ്രവൃത്തികള്‍ക്കും തക്കവണ്ണം സൈന്യങ്ങളുടെ യഹോവ ഞങ്ങളോടു ചെയ്‍വാന്‍ നിരൂപിച്ചതുപോലെ തന്നേ അവന്‍ ഞങ്ങളോടു ചെയ്തിരിക്കുന്നു എന്നു അവര്‍ മനംതിരിഞ്ഞു പറഞ്ഞില്ലയോ?
6ငါ၏ ကျွန်ပရောဖက်တို့၌ ငါမှာထားသော ငါ၏ ပညတ်စကားတို့သည် သင်တို့ ဘိုးဘေးများကို မှီကြပြီ မဟုတ်လော။ သူတို့သည် သတိရ၍ ငါတို့ကျင့်ကြံပြုမူ သည်နှင့်အလျောက်၊ ကောင်းကင်ဗိုလ်ခြေအရှင် ဘုရား သခင် ထာဝရဘုရားသည် ငါတို့၌ စီရင်မည်ဟု အကြံ ရှိတော်မူသည်အတိုင်း၊ စီရင်တော်မူပြီဟု ပြောဆိုကြသည် မဟုတ်လောဟု မိန့်တော်မူ၏။
7ദാര്‍യ്യാവേശിന്റെ രണ്ടാം ആണ്ടില്‍ ശെബാത്ത് മാസമായ പതിനൊന്നാം മാസം, ഇരുപത്തു നാലാം തിയ്യതി, ഇദ്ദോവിന്റെ മകനായ ബെരെഖ്യാവിന്റെ മകനായ സെഖര്‍യ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാല്‍
7ဒါရိမင်းကြီး နန်းစံနှစ်နှစ်၊ ဧကာဒသမလတည်း ဟူသော ရှေဗတ်လနှစ်ဆယ်လေးရက်နေ့တွင်၊ ထာဝရ ဘုရား၏နှုတ်ကပတ်တော်သည် ဣဒေါသားဖြစ်သော ဗာရခိ၏သား ပရောဖက်ဇာခရိသို့ ရောက်လာ၍၊
8ഞാന്‍ രാത്രിയില്‍ ചുവന്ന കുതിരപ്പുറത്തു കയറിയിരിക്കുന്ന ഒരു പുരുഷനെ കണ്ടു; അവന്‍ ചോലയിലെ കൊഴുന്തുകളുടെ ഇടയില്‍ നിന്നു; അവന്റെ പിമ്പില്‍ ചുവപ്പും കുരാല്‍നിറവും വെണ്മയും ഉള്ള കുതിരകള്‍ ഉണ്ടായിരുന്നു.
8ညဉ့်အခါမြင်ရသော ရူပါရုံဟူမူကား၊ မြင်းနီကို စီးသော လူတဦးသည် ထင်ရှား၍ ချိုင့်တွင်ရှိသော မုရတု တော၌ ရပ်၏။ သူ့နောက်မှာနီသောမြင်း၊ ညိုသော မြင်း၊ ဖြူသောမြင်းတို့သည် ရှိကြ၏။
9യജമാനനേ, ഇവര്‍ ആരാകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതന്‍ ഇവര്‍ ആരെന്നു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
9ငါကလည်း၊ အိုသခင်၊ ထိုသူတို့ကား အဘယ်သူ နည်းဟု မေးသော်၊ ငါနှင့်ပြောဆိုသော ကောင်းကင်တမန် က၊ ထိုသူတို့ကား အဘယ်သူဖြစ်သည်ကို ငါပြမည်ဟု ဆိုပြီးမှ၊
10എന്നാല്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന പുരുഷന്‍ ഇവര്‍ ഭൂമിയില്‍ ഊടാടി സഞ്ചരിക്കേണ്ടതിന്നു യഹോവ അയച്ചിരിക്കുന്നവര്‍ തന്നേ എന്നു ഉത്തരം പറഞ്ഞു.
10မုရတုတော၌ ရပ်သော လူက၊ ထိုသူတို့သည် မြေကြီးအရပ်ရပ်တို့ကို လှည့်လည်၍ သွားစေခြင်းငှါ၊ ထာဝရဘုရား စေလွှတ်တော်မူသောသူဖြစ်ကြသည်ဟု ပြန်ပြော၏။
11അവര്‍ കൊഴുന്തുകളുടെ ഇടയില്‍ നിലക്കുന്ന യഹോവയുടെ ദൂതനോടുഞങ്ങള്‍ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു, സര്‍വ്വഭൂമിയും സ്വസ്ഥമായി വിശ്രമിച്ചിരിക്കുന്നതു കണ്ടു എന്നു ഉത്തരം പറഞ്ഞു.
11ထိုသူတို့ကလည်း၊ အကျွန်ုပ်တို့သည် မြေကြီး အရပ်ရပ်တို့ကို လှည့်လည်၍ သွားပါပြီ။ မြေကြီး တရှောက်လုံး တော၌ရပ်သော ထာဝရဘုရား၏ ကောင်း ကင်တမန်အား ပြန်လျှောက်ကြ၏။
12എന്നാറെ യഹോവയുടെ ദൂതന്‍ സൈന്യങ്ങളുടെ യഹോവേ, ഈ എഴുപതു സംവത്സരം നീ ക്രൂദ്ധിച്ചിരിക്കുന്ന യെരൂശലേമിനോടും യെഹൂദാപട്ടണങ്ങളോടും നീ എത്രത്തോളം കരുണ കാണിക്കാതിരിക്കും എന്നു ചോദിച്ചു.
12တဖန် ထာဝရဘုရား၏ ကောင်းကင်တမန်က၊ အို ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၊ ကိုယ်တော် သည် အနှစ်ခုနစ်ဆယ်ပတ်လုံး အမျက်ထွက်တော်မူသော ယေရုရှလင်မြို့နှင့် ယုဒမြို့များကို အဘယ်မျှကာလပတ် လုံး မသနားဘဲ နေတော်မူမည်နည်းဟု မေးလျှောက် သော်၊
13അതിന്നു യഹോവ എന്നോടു സംസാരിക്കുന്ന ദൂതനോടു നല്ല വാക്കും ആശ്വാസകരമായ വാക്കും അരുളിച്ചെയ്തു.
13ထာဝရဘုရားသည် ငါနှင့်ပြောဆိုသော ကောင်း ကင်တမန်အား ကောင်းသောစကား၊ နှစ်သိမ့်စေသော စကားပြန်ပြောတော်မူ၏။
14എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടു പറഞ്ഞതുനീ പ്രസംഗിച്ചു പറയേണ്ടതെന്തെന്നാല്‍സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ യെരൂശലേമിന്നും സീയോന്നും വേണ്ടി മഹാ തീക്ഷണതയോടെ എരിയുന്നു.
14ငါနှင့် ပြောဆိုသော ကောင်းကင်တမန်က လည်း၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား၏ အမိန့်တော်ကို ဆင့်ဆို၍ ကြွေးကြော်ရမည်မှာ၊ ငါသည် ယေရုရှလင်မြို့နှင့် ဇိအုန်တောင်အဘို့ အလွန်ကြင်နာ သောစိတ်အားကြီး၏။
15ഞാന്‍ അല്പം മാത്രം കോപിച്ചിരിക്കെ അവര്‍ അനര്‍ത്ഥത്തിന്നായി സഹായിച്ചതുകൊണ്ടു സ്വൈരമായിരിക്കുന്ന ജാതികളോടു ഞാന്‍ അത്യന്തം കോപിക്കുന്നു.
15ငြိမ်ဝပ်စွာနေသော တပါးအမျိုးသားတို့ကို အလွန်အမျက်ထွက်၏။ အကြောင်းမူကား၊ ငါသည် ယေရုရှလင်မြို့ကို အနည်းငယ်အမျက်ထွက်သောအခါ သူတို့သည် ဝိုင်း၍ ညှဉ်းဆဲကြပြီ။
16അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ കരുണയോടെ യെരൂശലേമിങ്കലേക്കു തിരിഞ്ഞിരിക്കുന്നു; എന്റെ ആലയം അതില്‍ പണിയും; യെരൂശലേമിന്മേല്‍ അളവുനൂല്‍ പിടിക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
16ထိုကြောင့် ထာဝရဘုရားမိန့်တော်မူသည်ကား၊ ကျေးဇူးပြုချင်သောစိတ်နှင့် ယေရုရှလင်မြို့သို့ ငါပြန်လာ ပြီ။ ဤမြို့တွင် ငါ့အိမ်ကို တည်ဆောက်ရမည်။ မြို့ရာကို လည်း တိုင်းထွာရမည်ဟု၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရဘုရား မိန့်တော်မူ၏။
17നീ ഇനിയും പ്രസംഗിച്ചു പറയേണ്ടതുസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ പട്ടണങ്ങള്‍ ഇനിയും അഭിവൃദ്ധിഹേതുവായി വിശാലത പ്രാപിക്കും; യഹോവ ഇനിയും സീയോനെ ആശ്വസിപ്പിക്കയും ഇനിയും യെരൂശലേമിനെ തിരഞ്ഞെടുക്കയും ചെയ്യും.
17တဖန် ကောင်းကင်ဗိုလ်ခြေအရှင် ထာဝရ ဘုရား၏အမိန့်တော်ကို ဆင့်ဆို၍ ကြွေးကြော်ရမည်မှာ၊ ငါ၏မြို့ရွာတို့သည် အရပ်ရပ်၌ နှံ့ပြား၍ စည်ပင်ကြလိမ့် မည်။ ထာဝရဘုရားသည် ဇိအုန်တောင်သားတို့ကို နှစ် သိမ့်စေဦးမည်။ ယေရုရှလင်မြို့သားတို့ကို ရွေးကောက်၍ ပြုစုဦးမည်ဟု မိန့်တော်မူ၏။
18တဖန် ငါမျှော်ကြည့်၍ ဦးချိုလေးချောင်းကို မြင်၏။
19ငါနှင့် ပြောဆိုသော ကောင်းကင်တမန်အား လည်း၊ ထိုဦးချိုတို့ကား အဘယ်သို့နည်းဟု မေးမြန်းသော်၊ ထိုဦးချိုတို့သည် ယုဒပြည်၊ ဣသရေလပြည်၊ ယေရုရှလင် မြို့တို့ကို အရပ်ရပ်သို့ ကွဲပြားစေသော ဦးချိုဖြစ်သည်ဟု ပြန်ပြော၏။
20ထာဝရဘုရားသည်လည်း လက်သမားလေးဦး တို့ကို ပြတော်မူ၏။
21ငါကလည်း၊ ဤသူတို့သည် အဘယ်အမှုကို ပြုခြင်းငှါ လာပါသနည်းဟု မေးလျှောက်သော်၊ ကောင်း ကင်တမန်က၊ ထိုဦးချိုတို့သည် အဘယ်သူမျှ မျှော်၍ မကြည့်ဝံ့အောင်၊ ယုဒပြည်သားတို့ကို ကွဲပြားစေသော ဦးချိုဖြစ်ကြ၏။ ဤလက်သမားတို့သည် ယုဒပြည်သားတို့ ကို ခြိမ်းမောင်း၍၊ တပါးအမျိုး၏ ဦးချိုတို့ကို ရှုတ်ချသော သူ ဖြစ်ကြသည်ဟု ပြန်ပြော၏။