Malayalam

Myanmar

Zechariah

10

1പിന്മഴയുടെ കാലത്തു യഹോവയോടു മഴെക്കു അപേക്ഷിപ്പിന്‍ ; യഹോവ മിന്നല്‍പിണര്‍ ഉണ്ടാക്കുന്നുവല്ലോ; അവന്‍ അവര്‍ക്കും വയലിലെ ഏതു സസ്യത്തിന്നുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
1နောက်မိုဃ်းရွာရာကာလတွင် မိုဃ်းရွာစေမည် အကြောင်း၊ ထာဝရဘုရားထံတော်၌ ဆုတောင်းကြလော့။ ထာဝရဘုရားသည် လျှပ်စစ်ကိုပြင်ဆင်၍ များစွာ မိုဃ်း ရွာစေသဖြင့်၊ ခပ်သိမ်းသောလူတို့အဘို့ လယ်ပြင်၌ အပင် ပေါက်စေတော်မူမည်။
2ഗൃഹബിംബങ്ങള്‍ മിത്ഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ത്ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ടു അവര്‍ ആടുകളെപ്പോലെ പുറപ്പെട്ടു ഇടയന്‍ ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
2တေရပ်ရုပ်တုတို့သည် အနတ္တစကားကို ပြောကြ၏။ ပရောဖက်လုပ်သော သူတို့သည် မုသာ ရူပါရုံကိုမြင်၍၊ မမှန်သော အိပ်မက်ကို ဟောပြောကြ၏။ အချည်းနှီးနှစ်သိမ့်စေကြ၏။ ထိုကြောင့်၊ သိုးစုကဲ့သို့ လည် သွား၍ သိုးထိန်းမရှိသောကြောင့် ဆင်းရဲခံရကြ၏။
3എന്റെ കോപം ഇടയന്മാരുടെ നേരെ ജ്വലിച്ചിരിക്കുന്നു; ഞാന്‍ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിന്‍ കൂട്ടത്തെ സന്ദര്‍ശിച്ചു അവരെ പടയില്‍ തനിക്കു മനോഹരതുരഗം ആക്കും.
3သိုးထိန်းတို့ကို ငါအမျက်ထွက်၍၊ ဆိတ်ထီးတို့ကို စစ်ကြောသဖြင့်၊ ကောင်းကင်ဗိုလ်ခြေအရှင် ထာဝရ ဘုရားသည် မိမိသိုးစုယုဒအမျိုးကို အကြည့်အရှုကြွလာ ၍၊ ဘုန်းတော်ကို ဆောင်သော စစ်တိုက်မြင်းကဲ့သို့ ဖြစ်စေ တော်မူမည်။
4അവന്റെ പക്കല്‍നിന്നു മൂലക്കല്ലും അവന്റെ പക്കല്‍നിന്നു ആണിയും അവന്റെ പക്കല്‍നിന്നു പടവില്ലും അവന്റെ പക്കല്‍നിന്നു ഏതു അധിപതിയും വരും.
4ထိုအမျိုးထဲက တိုက်ထောင့်အမြစ်ကျောက်၊ တံစို့၊ စစ်တိုက်လေး၊ မင်းဖြစ်သော လူအပေါင်းတို့သည် ထွက်ကြလိမ့်မည်။
5അവര്‍ യുദ്ധത്തില്‍ ശത്രുക്കളെ വീഥികളിലെ ചേറ്റില്‍ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെയാകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ടു അവര്‍ കുതിരച്ചേവകര്‍ ലജ്ജിച്ചുപോവാന്‍ തക്കവണ്ണം പൊരുതും.
5သူတို့သည် စစ်တိုက်ရာတွင် လမ်း၌ရှိသော ရွှံ့ ကိုနင်းသော စစ်သူရဲကဲ့သို့ ဖြစ်ကြလိမ့်မည်။ ထာဝရ ဘုရား၏ ကျေးဇူးတော်ကို ခံရသောကြောင့်၊ စစ်တိုက်၍ မြင်းစီးသူရဲတို့ကို အရှက်ခွဲကြလိမ့်မည်။
6ഞാന്‍ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്കു അവരോടു കരുണയുള്ളതുകൊണ്ടു അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ അവര്‍ക്കും ഉത്തരമരുളും.
6ယုဒအမျိုးကိုလည်း ငါခိုင်ခံ့စေမည်။ ယောသပ် အမျိုးကိုလည်း ငါကယ်တင်မည်။ သူတို့ကို သနားစုံမက် သောကြောင့် နေရာချမည်။ သူတို့သည် နှင်ထုတ်ခြင်းကို မခံဘူးသကဲ့သို့ ဖြစ်ကြလိမ့်မည်။ ငါသည် သူတို့၏ဘုရား သခင်ထာဝရဘုရားဖြစ်၍ သူတို့စကားကို နားထောင် မည်။
7എഫ്രയീമ്യര്‍ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്നപോലെ സന്തോഷിക്കും; അവരുടെ പുത്രന്മാര്‍ അതു കണ്ടു സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയില്‍ ഘോഷിച്ചാനന്ദിക്കും.
7ဧဖရိမ်အမျိုးသားတို့သည် သူရဲကဲ့သို့ ဖြစ်၍၊ စပျစ်ရည်နှင့်ဝသကဲ့သို့ ဝမ်းမြောက်ကြလိမ့်မည်။ သား မြေးတို့သည် မြင်လျက် ဝမ်းမြောက်၍၊ ထာဝရဘုရားကို အမှီပြုလျက် ရွှင်လန်းကြလိမ့်မည်။
8ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാല്‍ അവരെ ചൂളകുത്തി ശേഖരിക്കും; അവര്‍ പെരുകിയിരുന്നതുപോലെ പെരുകും.
8သူတို့ကို ငါနှိုးဆော်၍ စုဝေးစေမည်။ သူတို့သည် ငါ၏ရွေးနှုတ်ခြင်းကို ခံရသောအားဖြင့်၊ အရင်များပြား သကဲ့သို့ တဖန် များပြားကြလိမ့်မည်။
9ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ വിതറും; ദൂരദേശങ്ങളില്‍വെച്ചു അവര്‍ എന്നെ ഔര്‍ക്കും; അവര്‍ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
9သူတို့ကို တပါးအမျိုးသားတို့တွင် မျိုးစေ့ကဲ့သို့ ငါကြဲသဖြင့်၊ ဝေးသောပြည်၌ ငါ့ကိုအောက်မေ့၍၊ သား မြေးတို့နှင့်တကွ အသက်ရှင်လျက် ပြန်လာကြလိမ့်မည်။
10ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരില്‍നിന്നു അവരെ ശേഖരിക്കും; ഗിലെയാദ് ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്കും ഇടം പോരാതെവരും.
10သူတို့ကို အဲဂုတ္တုပြည်မှ တဖန် ငါဆောင်ခဲ့ဦး မည်။ အာရှုရိပြည်မှ ခေါ်၍ စုဝေးစေမည်။ ဂိလဒ်ပြည် နှင့် လေဗနုန်ပြည်သို့ တဖန် ငါဆောင်ခဲ့သဖြင့်၊ သူတို့ နေစရာဘို့ မြေမလောက်နိုင်။
11അവന്‍ കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഔളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വ്വം താഴുകയും മിസ്രയീമിന്റെ ചെങ്കോല്‍ നീങ്ങിപ്പോകയും ചെയ്യും.
11ပင်လယ်အလယ်၌ ရှောက်သွား၍ ညှဉ်းဆဲ လျက်၊ ပင်လယ်တံပိုးများကို ဒဏ်ခတ်တော်မူမည်။ မြစ်၌ နက်နဲသောအရပ်ရှိသမျှတို့လည်း ခန်းခြောက်ကြလိမ့် မည်။ အာရှုရိပြည်၏မာနကို နှိမ့်ချ၍၊ အဲဂုတ္တုမင်း၏ အာဏာသည်လည်း ကွယ်ပျောက်လိမ့်မည်။
12ഞാന്‍ അവരെ യഹോവയില്‍ ബലപ്പെടുത്തും; അവര്‍ അവന്റെ നാമത്തില്‍ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
12သူတို့ကို ထာဝရဘုရားအားဖြင့် ငါခိုင်ခံ့စေမည်။ နာမတော်ကို အမှီပြုလျက် လှည့်လည်၍ သွားကြလိမ့်မည် ဟု ထာဝရဘုရား မိန့်တော်မူ၏။