Malayalam

Myanmar

Zechariah

6

1ഞാന്‍ വീണ്ടും തല പൊക്കി നോക്കിയപ്പോള്‍ രണ്ടു പര്‍വ്വതങ്ങളുടെ ഇടയില്‍നിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പര്‍വ്വതങ്ങളോ താമ്രപര്‍വ്വതങ്ങള്‍ ആയിരുന്നു.
1တဖန် ငါမျှော်ကြည့်၍၊ ကြေးဝါဖြင့် ပြီးသော တောင်နှစ်လုံးကြားမှ ရထားလေးစီးထွက်လာ၏။
2ഒന്നാമത്തെ രഥത്തിന്നു ചുവന്ന കുതിരകളെയും രണ്ടാമത്തെ രഥത്തിന്നു കറുത്ത കുതിരകളെയും
2ပဌမရထား၌ မြင်းနီ၊ ဒုတိယရထား၌ မြင်းနက်၊
3മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാല്‍നിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
3တတိယရထား၌မြင်းဖြူ၊ စတုတ္ထရထား၌ ခွန် အားကြီးသော မြင်းကျားတို့သည် ကလျက်ရှိကြ၏။
4എന്നോടു സംസാരിക്കുന്ന ദൂതനോടുയജമാനനേ, ഇതു എന്താകുന്നു എന്നു ഞാന്‍ ചോദിച്ചു.
4အကျွန်ုပ်သခင်၊ ထိုရထားတို့ကား အဘယ်သို့ နည်းဟု ငါနှင့်ပြောဆိုသော ကောင်းကင်တမန်အား ငါမေးသော်၊
5ദൂതന്‍ എന്നോടു ഉത്തരം പറഞ്ഞതുഇതു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നിട്ടു പുറപ്പെടുന്ന ആകാശത്തിലെ നാലു കാറ്റു ആകുന്നു.
5ကောင်းကင်တမန်က၊ ထိုရထားတို့သည်၊ မြေကြီးတပြင်လုံးကို အစိုးပိုင်တော်မူသော အရှင်၏ရှေ့ တော်၌ ရပ်နေရာမှ ထွက်သွားသော မိုဃ်းကောင်းကင် လေ လေးပါးဖြစ်၏။
6കറുത്ത കുതിരകള്‍ ഉള്ളതു വടക്കെ ദേശത്തിലേക്കു പുറപ്പെട്ടു; വെളുത്തവ അവയുടെ പിന്നാലെ പുറപ്പെട്ടു; പുള്ളിയുള്ളവ തെക്കേ ദേശത്തേക്കു പുറപ്പെട്ടു.
6ကသော မြင်းနက်တို့သည် မြောက်ပြည်သို့ သွား ကြ၏။ မြင်းဖြူတို့သည် မြင်းနက်နောက်သို့ လိုက်ကြ၏။ မြင်းကျားတို့သည် တောင်ပြည်သို့ သွားကြ၏ဟု ဆို၏။
7കുരാല്‍നിറമുള്ളവ പുറപ്പെട്ടു ഭൂമിയില്‍ ഊടാടി സഞ്ചരിപ്പാന്‍ നോക്കിനിങ്ങള്‍ പോയി ഭൂമിയില്‍ ഊടാടി സഞ്ചരിപ്പിന്‍ എന്നു അവന്‍ കല്പിച്ചു; അങ്ങനെ അവ ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു.
7ခွန်အားကြီးသော မြင်းတို့သည် ထွက်၍၊ မြေ ကြီးပေါ်မှာ တောင်မြောက်သို့ လှည့်လည်ခြင်းငှါ အား ထုတ်ကြ၏။ ကောင်းကင်တမန်ကလည်း၊ သွား၍ မြေကြီး ပေါ်မှာ တောင်မြောက်သို့ လှည်လည်ကြလော့ ဟုဆိုသည် အတိုင်း၊ သူတို့သည် မြေကြီးပေါ်မှာ တောင်မြောက်သို့ လှည့်လည်ကြ၏။
8അവന്‍ എന്നോടു ഉറക്കെ വിളിച്ചു; വടക്കെ ദേശത്തേക്കു പുറപ്പെട്ടിരിക്കുന്നവ വടക്കെ ദേശത്തിങ്കല്‍ എന്റെ കോപത്തെ ശമിപ്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
8ကောင်းကင်တမန်သည်လည်း ငါ့ကို ခေါ်၍၊ ကြည့်လော့။ မြောက်ပြည်သို့ သွားသော မြင်းတို့သည် ငါ့အမျက်ကို မြောက်ပြည်၌ တည်စေကြပြီဟု ဆို၏။
9യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
9တဖန် ထာဝရဘုရား၏ နှုတ်ကပတ်တော်သည် ငါ့ဆီသို့ ရောက်လာသည်ကား၊
10നീ ഹെല്ദായി, തോബീയാവു, യെദായാവു എന്നീ പ്രവാസികളോടു വാങ്ങുക; അവര്‍ ബാബേലില്‍നിന്നു വന്നെത്തിയിരിക്കുന്ന സെഫന്യാവിന്റെ മകനായ യോശീയാവിന്റെ വീട്ടില്‍ നീ അന്നു തന്നേ ചെല്ലേണം.
10အရင်သိမ်းသွားခြင်းကို ခံရ၍ ယခု ဗာဗုလုန် မြို့မှ ပြန်လာသော ဟေလဒဲအမျိုး၊ တောဘိယအမျိုး၊ ယေဒါယအမျိုးအချို့တို့ကို ခေါ်၍၊ တနေ့ခြင်းတွင် ဇေဖနိ၏သားယောရှိအိမ်သို့ သွားပြီးသော်၊
11അവരോടു നീ വെള്ളിയും പൊന്നും വാങ്ങി കിരീടം ഉണ്ടാക്കി മഹാപുരോഹിതനായി യെഹോസാദാക്കിന്റെ മകനായ യോശുവയുടെ തലയില്‍ വെച്ചു അവനോടു പറയേണ്ടതെന്തെന്നാല്‍
11ရွှေငွေတို့ကို ယူ၍ သရဖူကို လုပ်ပြီးလျှင် ယောဇ ဒက်သား ယဇ်ပုရောဟိတ်မင်းယောရှု၏ ခေါင်းပေါ်မှာ တင်လော့။
12സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന്‍ തന്റെ നിലയില്‍നിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.
12ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏ အမိန့်တော်ကို ထိုသူအား ဆင့်ဆိုရမည်မှာ၊ အညွန့်အမည် ရှိသော သူကို ကြည့်ရှုလော့။ မိမိဒေသအရပ်၌ ပေါက်၍ ထာဝရဘုရား၏ဗိမာန်တော်ကို တည်ဆောက်လိမ့်မည်။
13അവന്‍ തന്നേ യഹോവയുടെ മന്ദിരം പണിയും; അവന്‍ ബഹുമാനഭൂഷണം ധരിച്ചു സിംഹാസനത്തില്‍ ഇരുന്നു വാഴും; അവന്‍ സിംഹാസനത്തില്‍ പുരോഹിതനുമായിരിക്കും; ഇരുവര്‍ക്കും തമ്മില്‍ സമാധാനമന്ത്രണം ഉണ്ടാകും.
13ထာဝရဘုရား၏ဗိမာန်တော်ကို တည်ဆောက် ပြီးလျှင်၊ ဘုန်းကြီး၍ မိမိရာဇပလ္လင်ပေါ်မှာ ထိုင်လျက် စိုးစံလိမ့်မည်။ ရာဇပလ္လင် တော် ပေါ်မှာ ယဇ်ပုရောဟိတ်လည်း ဖြစ်၍၊ ထိုနှစ်ပါးတို့သည် မိဿဟာယ ပဋိညာဉ်ကို ဖွဲ့ကြ လိမ့်မည်။
14ആ കിരീടമോ, ഹേലെം, തോബീയാവു, യെദായാവു, സെഫന്യാവിന്റെ മകനായ ഹേന്‍ എന്നിവരുടെ ഔര്‍മ്മെക്കായി യഹോവയുടെ മന്ദിരത്തില്‍ ഉണ്ടായിരിക്കേണം.
14ထိုသရဖူသည်ဟေလင်၊ တောဘိယ၊ ယေဒါယ၊ ဇေဖနိ၏သား ဟင်တို့အဘို့၊ ထာဝရဘုရား၏ ဗိမာန် တော်၌ သက်သေဖြစ်ရမည်။
15എന്നാല്‍ ദൂരസ്ഥന്മാര്‍ വന്നു യഹോവയുടെ മന്ദിരത്തിങ്കല്‍ പണിയും; സൈന്യങ്ങളുടെ യഹോവ എന്നെ നിങ്ങളുടെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയും; നിങ്ങള്‍ ശ്രദ്ധയോടെ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിക്കുമെങ്കില്‍ അതു സംഭവിക്കും.
15ဝေးသော သူတို့သည်လည်းလာ၍ ထာဝရဘုရား၏ ဗိမာန်တော်၌ တည်ဆာက်ကြလိမ့်မည်။ ကောင်းကင်ဗိုလ်ခြေ အရှင် ထာဝရဘုရားသည် ငါ့ကို သင်တို့ရှိရာသို့ စေလွှတ် တော်မူသည်ကို သင်တို့ သိရကြလိမ့်မည်။ သင်တို့သည် သင်တို့၏ဘုရားသခင်ထာဝရဘုရား၏အမိန့်တော်ကို စေ့စေ့နားထောင်လျှင်၊ ဤသို့ ဖြစ်ရလိမ့်မည်ဟု မိန့်တော် မူ၏။