1നാണമില്ലാത്ത ജാതിയേ, നിര്‍ണ്ണയം ഫലിക്കുന്നതിന്നു മുമ്പെ--ദിവസം പതിര്‍പോലെ പാറിപ്പോകുന്നു--യഹോവയുടെ ഉഗ്രകോപം നിങ്ങളുടെ മേല്‍ വരുന്നതിന്നു മുമ്പെ,
1အရှက်မရှိသော အမျိုးသားတို့၊ ကိုယ်ကို စစ် ကြောကြလော့။
2യഹോവയുടെ കോപദിവസം നിങ്ങളുടെ മേല്‍ വരുന്നതിന്നു മുമ്പെ, കൂടിവരുവിന്‍ ; അതേ, കൂടിവരുവിന്‍ !
2အမိန့်တော်အတိုင်း မစီရင်၊ သင်တို့ အချိန်သည် ဖွဲကဲ့သို့မလွန်၊ ထာဝရဘုရား၏ပြင်းစွာသော အမျက် တော်သည် သင်တို့အပေါ်သို့မရောက်၊ ထာဝရဘုရား၏ အမျက်တော်နေ့သည် သင်တို့အပေါ်သို့ မရောက်မီ ကိုယ် ကို စစ်ကြောကြလော့။
3യഹോവയുടെ ന്യായം പ്രവര്‍ത്തിക്കുന്നവരായി ഭൂമിയിലെ സകല സൌമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിന്‍ ; നീതി അന്വേഷിപ്പിന്‍ ; സൌമ്യത അന്വേഷിപ്പിന്‍ ; പക്ഷെ നിങ്ങള്‍ക്കു യഹോവയുടെ കോപദിവസത്തില്‍ മറഞ്ഞിരിക്കാം.
3တရားတော်အတိုင်း ကျင့်၍ စိတ်နှိမ့်ချသော ပြည်သူပြည်သားအပေါင်းတို့၊ ထာဝရဘုရားကို ရှာကြ လော့။ ဖြောင့်မတ်ခြင်းနှင့် စိတ်နှိမ့်ချခြင်းကိုလည်း ရှာကြလော့။ ထာဝရဘုရား အမျက်ထွက်တော်မူသောနေ့ ၌ သင်တို့သည် ပုန်းရှောင်ရာကို တွေ့ကောင်းတွေ့ကြ လိမ့်မည်။
4ഗസ്സാ നിര്‍ജ്ജനമാകും; അസ്കലോന്‍ ശൂന്യമായ്തീരും; അസ്തോദിനെ അവര്‍ മദ്ധ്യാഹ്നത്തിങ്കല്‍ നീക്കിക്കളയും; എക്രോന്നു നിര്‍മ്മൂലനാശം വരും.
4အကယ်စင်စစ် ဂါဇမြို့သည် စွန့်ပစ်ရာ၊ အာရှ ကေလုန်မြို့သည် သုတ်သင်ပယ်ရှင်းရာ ဖြစ်လိမ့်မည်။ အာဇုတ်မြို့သားတို့ကို မွန်းတည့်အချိန်၌ နှင်ထုတ်၍၊ ဧကြုန်မြို့ကိုလည်း ဖြိုဖျက်ကြလိမ့်မည်။
5സമുദ്രതീരനിവാസികളായ ക്രേത്യജാതിക്കു അയ്യോ കഷ്ടം! ഫെലിസ്ത്യദേശമായ കനാനേ, യഹോവയുടെ വചനം നിങ്ങള്‍ക്കു വിരോധമായിരിക്കുന്നു; നിനക്കു നിവാസികള്‍ ഇല്ലാതാകുംവണ്ണം ഞാന്‍ നിന്നെ നശിപ്പിക്കും.
5အို ပင်လယ်ကမ်းနားမှာ နေသော ခေရသိ အမျိုးသားတို့၊ သင်တို့ တဘက်၌ ထာဝရဘုရား၏ နှုတ် ကပတ်တော်ရှိ၏။ အို ဖိလိတ္တိလူနေရာ ခါနာန်ပြည်၊ သင်၌ အဘယ်သူမျှ မနေစေခြင်းငှါ ငါသုတ်သင်မည်။
6സമുദ്രതീരം ഇടയന്മാര്‍ക്കും കുടിലുകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉള്ള പുല്പുറങ്ങളായ്തീരും.
6ပင်လယ်ကမ်းနား အရပ်သည် ကျက်စားရာ၊ သိုးထိန်းမှီခိုရာ၊ သိုးခြံလုပ်စရာဘို့ ဖြစ်လိမ့်မည်။
7തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവര്‍ അവിടെ മേയക്കും; അസ്കലോന്‍ വീടുകളില്‍ അവര്‍ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദര്‍ശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.
7ပင်လယ်ကမ်းသည်လည်း ကျန်ကြွင်းသော ယုဒ အမျိုးသားတို့အဘို့ဖြစ်၍၊ သူတို့သည် ထိုအရပ်၌ ကျက်စားကြလိမ့်မည်။ ညအချိန်၌လည်း အာရှကေလုန် မြို့ရာအိမ်တို့၌ အိပ်ကြလိမ့်မည်။ သူတို့၏ ဘုရားသခင် ထာဝရဘုရားသည် သူတို့ကို အကြည့်အရှုကြွလာ၍၊ သိမ်း သွားခြင်းဘေးကို ပယ်ရှင်းတော်မူလိမ့်မည်။
8മോവാബിന്റെ ധിക്കാരവും അമ്മോന്യര്‍ എന്റെ ജനത്തെ നിന്ദിച്ചു അവരുടെ ദേശത്തിന്നു വിരോധമായി വമ്പു പറഞ്ഞ ശകാരങ്ങളും ഞാന്‍ കേട്ടിരിക്കുന്നു.
8မောဘအမျိုးသားနှင့် အမ္မုန်အမျိုးသားတို့သည် ငါ၏လူမျိုးကို ကဲ့ရဲ့အပြစ်တင်၍၊ ငါ၏လူနေရာတဘက်၌ ဝါကြွားသော စကားကို ငါကြားပြီ။
9അതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടാവിതുഎന്നാണ, മോവാബ് സൊദോമെപ്പോലെയും അമ്മോന്യര്‍ ഗൊമോറയെപ്പോലെയും തൂവക്കാടും ഉപ്പുപടനയും ശാശ്വതശൂന്യവും ആയിത്തിരും; എന്റെ ജനത്തില്‍ ശേഷിപ്പുള്ളവര്‍ അവരെ കവര്‍ച്ച ചെയ്യും; എന്റെ ജാതിയില്‍ ശേഷിച്ചിരിക്കുന്നവര്‍ അവരുടെ ദേശത്തെ അവകാശമായി പ്രാപിക്കും.
9သို့ဖြစ်၍၊ ဣသရေလအမျိုး၏ ဘုရားသခင်၊ ကောင်းကင်ဗိုလ်ခြေ အရှင်ထာဝရဘုရားမိန့်တော်မူသည် ကား၊ မောဘပြည်နှင့် အမ္မုန်ပြည်သည်၊ သောဒုံမြို့နှင့် ဂေါမောရမြို့ကဲ့သို့ ဆူးပင်ပေါက်သောအရပ်၊ ဆားချက်ဘို့ မြေတူးရာအရပ်၊ အစဉ်အမြဲပျက်စီးရာ အရပ်ဖြစ်၍၊ ကျန်ကြွင်းသော ငါ၏လူ၊ ငါ၏အမျိုးသားတို့သည် လုယူ သိမ်းစားကြလိမ့်မည်။
10ഇതു അവരുടെ അഹങ്കാരംനിമിത്തം അവര്‍ക്കും ഭവിക്കും; അവര്‍ സൈന്യങ്ങളുടെ യഹോവയുടെ ജനത്തോടു നിന്ദയും വമ്പും കാട്ടിയിരിക്കുന്നുവല്ലോ.
10ထိုသူတို့သည် မာနကြီးသော သူဖြစ်၍၊ ကဲ့ရဲ့ လျက်၊ ကောင်းကင်ဗိုလ်ခြေအရှင်ထာဝရဘုရား၏ လူမျိုး တဘက်၌ ဝါကြွားသောကြောင့် ထိုသို့သော အပြစ်ကို ခံရကြလိမ့်မည်။
11യഹോവ അവരോടു ഭയങ്കരനായിരിക്കും; അവന്‍ ഭൂമിയിലെ സകലദേവന്മാരെയും ക്ഷയിപ്പിക്കും; ജാതികളുടെ സകല ദ്വീപുകളും അതതു സ്ഥലത്തുനിന്നു അവനെ നമസ്കരിക്കും;
11ထာဝရဘုရားသည် သူတို့တဘက်၌ ကြောက် မက်ဘွယ်ဖြစ်၍၊ လောကီဘုရားရှိသမျှတို့ကို အငတ်ထား တော်မူလိမ့်မည်။ တပါးအမျိုးသားနေရာ ကျွန်းရှိသမျှတို့ သည် အသီးအသီး မိမိတို့အရပ်၌ ရှိခိုးကြလိမ့်မည်။
12നിങ്ങളോ കൂശ്യരേ, എന്റെ വാളിനാല്‍ നിഹതന്മാര്‍!
12အို ကုရှပြည်သားတို့၊ သင်တို့သည်လည်း ငါ့ထား ဖြင့် အသေခံရကြလိမ့်မည်။
13അവന്‍ വടക്കോട്ടു കൈ നീട്ടി അശ്ശൂരിനെ നശിപ്പിക്കും; നീനെവേയെ ശൂന്യവും മരുഭൂമിയിലെ വരണ്ട നിലവും ആക്കും.
13မြောက်မျက်နှာကိုလည်း တိုက်၍ အာရှုရိပြည် ကို ဖျက်ဆီးတော်မူမည်။ နိနေဝေမြို့ကို လူဆိတ်ညံရာ အရပ်၊ လွင်ပြင်ကဲ့သို့ သွေ့ခြောက်သော အရပ်ဖြစ်စေ တော်မူမည်။
14അതിന്റെ നടുവില്‍ ആട്ടിന്‍ കൂട്ടങ്ങളും നാനാജാതി മൃഗങ്ങളും കിടക്കും; അതിന്റെ പോതികകളുടെ ഇടയില്‍ വേഴാമ്പലും മുള്ളനും രാപാര്‍ക്കും; കിളിവാതില്‍ക്കല്‍ പാട്ടു പാടുന്നതു കേട്ടോ! ദേവദാരുപ്പണി പറിച്ചുകളഞ്ഞിരിക്കയാല്‍ ഉമ്മരപ്പടിക്കല്‍ ശൂന്യതയുണ്ടു.
14မြို့အလယ်၌ သိုးစုများနှင့် တပါးအမျိုးသားရဲ အပေါင်းတို့သည် အိပ်ကြလိမ့်မည်။ ဝံပိုနှင့်ဖြူတို့သည် တံခါးထုပ်၌ နေရာကျ၍ ပြတင်းပေါက်၌ မြည်ကြလိမ့် မည်။ တံခါးခုံတို့သည် လူဆိတ်ညံလျက်၊ အာရဇ်သစ်သား ၌ အပြော်ပယ်ရှင်းလျက် ရှိလိမ့်မည်။
15ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തില്‍ പറഞ്ഞു നിര്‍ഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; ഇതു ശൂന്യവും മൃഗങ്ങള്‍ക്കു കിടപ്പിടവുമായ്തീര്‍ന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകത്തി കൈ കുലുക്കും.
15ထိုမြို့က၊ ငါရှိ၏။ ငါမှတပါး အဘယ်သူမျှ မရှိ ဟု ဆိုလျက် သောကနှင့် ကင်းလွတ်၍ ဝမ်းမြောက်လျက် နေဘူးသော မြို့ဖြစ်ပါသည်တကား။ ယခုမှာ သုတ်သင် ပယ်ရှင်းရာ၊ သားရဲအိပ်ရာ သူအပေါင်းတို့သည် ကဲ့ရဲ့သံ ကို ပြု၍ လက်ဖျားခါကြလိမ့်မည်။