Malayalam

Swahili: New Testament

1 Corinthians

10

1സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാര്‍ എല്ലാവരും മേഘത്തിന്‍ കീഴില്‍ ആയിരുന്നു;
1Ndugu, nataka mjue kwamba babu zetu wote walikuwa chini ya ulinzi wa lile wingu, na kwamba wote walivuka salama ile bahari.
2എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
2Wote walibatizwa katika umoja na Mose kwa lile wingu na ile bahari.
3മോശെയോടു ചേര്‍ന്നു എല്ലാവരും
3Wote walikula chakula kilekile cha kiroho,
4ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു--അവരെ അനുഗമിച്ച ആത്മീകപാറയില്‍നിന്നല്ലോ അവര്‍ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു —
4wakanywa pia kinywaji kilekile cha kiroho, maana walikunywa kutoka ule mwamba wa kiroho uliowafuata; mwamba huo ulikuwa Kristo mwenyewe.
5എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയില്‍ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങള്‍ അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
5Hata hivyo, wengi wao hawakumpendeza Mungu, na maiti zao zilisambazwa jangwani.
6ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവര്‍ മോഹിച്ചതുപോലെ നാമും ദുര്‍മ്മോഹികള്‍ ആകാതിരിക്കേണ്ടതിന്നു തന്നേ.
6Sasa, mambo hayo yote ni mfano tu kwetu; yanatuonya sisi tusitamani ubaya kama wao walivyotamani.
7“ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാന്‍ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരില്‍ ചിലരെപ്പോലെ നിങ്ങള്‍ വിഗ്രഹാരാധികള്‍ ആകരുതു.
7Msiwe waabudu sanamu kama baadhi yao walivyokuwa; kama yasemavyo Maandiko: "Watu waliketi kula na kunywa, wakasimama kucheza."
8അവരില്‍ ചിലര്‍ പരസംഗം ചെയ്തു ഒരു ദിവസത്തില്‍ ഇരുപത്തുമൂവായിരംപേര്‍ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
8Wala tusizini kama baadhi yao walivyozini, wakaangamia siku moja watu ishirini na tatu elfu.
9അവരില്‍ ചിലര്‍ പരീക്ഷിച്ചു സര്‍പ്പങ്ങളാല്‍ നശിച്ചുപോയതുപോലെ നാം കര്‍ത്താവിനെ പരീക്ഷിക്കരുതു.
9Tusimjaribu Bwana kama baadhi yao walivyomjaribu, wakauawa na nyoka.
10അവരില്‍ ചിലര്‍ പിറുപിറുത്തു സംഹാരിയാല്‍ നശിച്ചുപോയതുപോലെ നിങ്ങള്‍ പിറുപിറുക്കയുമരുതു.
10Wala msinung'unike kama baadhi yao walivyonung'unika, wakaangamizwa na Mwangamizi!
11ഇതു ദൃഷ്ടാന്തമായിട്ടു അവര്‍ക്കും സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു.
11Basi, mambo hayo yaliyowapata wao ni kielelezo kwa wengine, na yaliandikwa ili kutuonya sisi, ambao mwisho wa nyakati unatukabili.
12ആകയാല്‍ താന്‍ നിലക്കുന്നു എന്നു തോന്നുന്നവന്‍ വീഴാതിരിപ്പാന്‍ നോക്കിക്കൊള്ളട്ടെ.
12Anayedhani amesimama imara ajihadhari asianguke.
13മനുഷ്യര്‍ക്കും നടപ്പല്ലാത്ത പരീക്ഷ നിങ്ങള്‍ക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തന്‍ ; നിങ്ങള്‍ക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാന്‍ സമ്മതിക്കാതെ നിങ്ങള്‍ക്കു സഹിപ്പാന്‍ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവന്‍ പോക്കുവഴിയും ഉണ്ടാക്കും.
13Majaribu mliyokwisha pata ni ya kawaida kwa binadamu. Mungu ni mwaminifu, naye hataruhusu mjaribiwe kupita nguvu zenu, ila pamoja na majaribu, yeye atawapeni pia nguvu ya kustahimili na njia ya kutoka humo salama.
14അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിന്‍ .
14Kwa hiyo, wapenzi wangu, epeni ibada za sanamu.
15നിങ്ങള്‍ വിവേകികള്‍ എന്നുവെച്ചു ഞാന്‍ പറയുന്നു; ഞാന്‍ പറയുന്നതു വിവേചിപ്പിന്‍ .
15Naongea nanyi, watu wenye busara; jiamulieni wenyewe hayo nisemayo.
16നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
16Tunapomshukuru Mungu kwa kikombe kile cha baraka, je, huwa hatushiriki damu ya Kristo? Na tunapoumega mkate, je, huwa hatushiriki mwili wa Kristo?
17അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തില്‍ അംശികള്‍ ആകുന്നുവല്ലോ.
17Kwa kuwa mkate huo ni mmoja, sisi, ingawa ni wengi, tu mwili mmoja; maana sote twashiriki mkate huohuo.
18ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിന്‍ ; യാഗങ്ങള്‍ ഭുജിക്കുന്നവര്‍ യാഗപീഠത്തിന്റെ കൂട്ടാളികള്‍ അല്ലയോ?
18Chukueni, kwa mfano, Wayahudi wenyewe: kwao, wenye kula vilivyotambikiwa madhabahuni waliungana na hiyo madhabahu.
19ഞാന്‍ പറയുന്നതു എന്തു? വിഗ്രഹാര്‍പ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
19Nataka kusema nini, basi? Kwamba chakula kilichotambikiwa sanamu ni kitu zaidi ya chakula? Na hizo sanamu, je, ni kitu kweli zaidi ya sanamu?
20അല്ല, ജാതികള്‍ ബലികഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങള്‍ക്കു കഴിക്കുന്നു എന്നത്രേ; എന്നാല്‍ നിങ്ങള്‍ ഭൂതങ്ങളുടെ കൂട്ടാളികള്‍ ആകുവാന്‍ എനിക്കു മനസ്സില്ല.
20Hata kidogo! Ninachosema ni kwamba tambiko wanazotoa watu wasiomjua Mungu wanawatolea pepo, sio Mungu. Sipendi kamwe ninyi muwe na ushirika na pepo.
21നിങ്ങള്‍ക്കു കര്‍ത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാന്‍ പാടില്ല; നിങ്ങള്‍ക്കു കര്‍ത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികള്‍ ആകുവാനും പാടില്ല.
21Hamwezi kunywa kikombe cha Bwana na kikombe cha pepo; hamwezi kushiriki katika meza ya Bwana na katika meza ya pepo.
22അല്ല, നാം കര്‍ത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാള്‍ നാം ബലവാന്മാരോ?
22Au je, tunataka kumfanya Bwana awe na wivu? Mnadhani tuna nguvu zaidi kuliko yeye?
23സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കര്‍ത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവര്‍ദ്ധന വരുത്തുന്നില്ല.
23Vitu vyote ni halali, lakini si vyote vinafaa. Vitu vyote ni halali lakini si vyote vinajenga.
24ഔരോരുത്തന്‍ സ്വന്ത ഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
24Mtu asitafute faida yake mwenyewe, ila faida ya mwenzake.
25അങ്ങാടിയില്‍ വിലക്കുന്നതു എന്തെങ്കിലും മനസ്സാക്ഷി നിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിന്‍ .
25Kuleni chochote kile kiuzwacho sokoni bila ya kuulizauliza kwa sababu ya dhamiri zenu;
26ഭൂമിയും അതിന്റെ പൂര്‍ണ്ണതയും കര്‍ത്താവിന്നുള്ളതല്ലോ.
26maana Maandiko yasema: "Dunia na vyote vilivyomo ni mali ya Bwana."
27അവിശ്വാസികളില്‍ ഒരുവന്‍ നിങ്ങളെ ക്ഷണിച്ചാല്‍ നിങ്ങള്‍ക്കു പോകുവാന്‍ മനസ്സുണ്ടെങ്കില്‍ നിങ്ങളുടെ മുമ്പില്‍ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിന്‍ .
27Kama mtu ambaye si muumini akiwaalikeni nanyi mkakubali kwenda, basi, kuleni vyote atakavyowaandalieni bila kuulizauliza kwa sababu ya dhamiri zenu.
28എങ്കിലും ഒരുവന്‍ ഇതു വിഗ്രഹാര്‍പ്പിതം എന്നു നിങ്ങളോടു പറഞ്ഞാല്‍ ആ അറിയിച്ചവന്‍ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
28Lakini mtu akiwaambieni: "Chakula hiki kimetambikiwa sanamu," basi, kwa ajili ya huyo aliyewaambieni hivyo na kwa ajili ya dhamiri, msile.
29മനസ്സാക്ഷി എന്നു ഞാന്‍ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാല്‍ വിധിക്കപ്പെടുന്നതു എന്തിന്നു?
29Nasema, "kwa ajili ya dhamiri," si dhamiri yenu, bali dhamiri yake huyo aliyewaambieni. Mtaniuliza: "Kwa nini uhuru wangu utegemee dhamiri ya mtu mwingine?
30നന്ദിയോടെ അനുഭവിച്ചു സ്തോത്രം ചെയ്ത സാധനംനിമിത്തം ഞാന്‍ ദുഷിക്കപ്പെടുന്നതു എന്തിന്നു?
30Ikiwa mimi nashiriki chakula hicho huku namshukuru Mungu, kwa nini nilaumiwe kwa chakula ambacho kwa ajili yake nimemshukuru Mungu?"
31ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിന്‍ .
31Basi, chochote mfanyacho iwe ni kula au kunywa, fanyeni yote kwa ajili ya utukufu wa Mungu.
32യെഹൂദന്മാര്‍ക്കും യവനന്മാര്‍ക്കും ദൈവസഭെക്കും ഇടര്‍ച്ചയല്ലാത്തവരാകുവിന്‍ .
32Msiwe kikwazo kwa Wayahudi au kwa Wagiriki au kwa kanisa la Mungu.
33ഞാനും എന്റെ ഗുണമല്ല, പലര്‍ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
33Muwe kama mimi; najaribu kuwapendeza wote kwa kila njia, bila kutafuta faida yangu mwenyewe ila faida ya wote, wapate kuokolewa.