1സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല.
1Ndugu, hakuna haja ya kuwaandikieni juu ya nyakati na majira yatakapotukia mambo haya.
2കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.
2Maana ninyi wenyewe mwajua kwamba Siku ya Bwana itakuja kama mwizi ajavyo usiku.
3അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.
3Watu watakapokuwa wanasema: "Kila kitu ni shwari na salama" ndipo uharibifu utakapowaangukia ghafla! Mambo hayo yatatukia ghafla kama uchungu wa uzazi unavyomjia mama anayejifungua, wala watu hawataweza kuepukana nayo.
4എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;
4Lakini ninyi ndugu, hamko gizani, na siku hiyo haipaswi kuwajieni ghafla kama vile mwizi.
5നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
5Ninyi nyote ni watu mnaoishi katika mwanga, watu wa mchana. Sisi si watu wa usiku, wala wa giza.
6ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക.
6Basi, tusilale usingizi kama wengine; tunapaswa kukesha na kuwa na kiasi.
7ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.
7Wanaolala hulala usiku, na walevi hulewa usiku.
8നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
8Lakini sisi ni watu wa mchana na tunapaswa kuwa na kiasi. Tunapaswa kuvaa imani na upendo kama vazi la kujikinga kifuani, na tumaini letu la wokovu kama kofia ya chuma.
9ദൈവം നമ്മെ കോപത്തിന്നല്ല,
9Maana Mungu hakututeua ili tuangamizwe na ghadhabu yake, bali tuupate wokovu kwa njia ya Bwana wetu Yesu Kristo,
10നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
10ambaye alikufa kwa ajili yetu, ili tuishi pamoja naye, iwe tu hai au tumekufa.
11ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മിക വര്‍ദ്ധനവരുത്തിയും പോരുവിന്‍ .
11Kwa hiyo farijianeni na kusaidiana ninyi kwa ninyi kama mnavyofanya sasa.
12സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
12Ndugu, tunawaombeni muwastahi wale wanaofanya kazi kati yenu, wale wanaowaongoza na kuwafundisheni kuhusu maisha ya Kikristo.
13ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍ .
13Wapeni heshima kubwa na kuwapenda kwa sababu ya kazi wanayofanya. Muwe na amani kati yenu.
14സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതുക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍ ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍ ; ബലഹീനരെ താങ്ങുവിന്‍ ; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ .
14Ndugu, tunawahimizeni muwaonye watu walio wavivu, muwatie moyo watu wanyonge, muwasaidie watu dhaifu, muwe na subira kwa wote.
15ആരും തിന്മകൂ പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ;
15Angalieni mtu yeyote asimlipe mwingine maovu kwa maovu, ila nia yenu iwe kutendeana mema daima na kuwatendea mema watu wote.
16എപ്പോഴും സന്തോഷിപ്പിന്‍ ;
16Furahini daima,
17ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍
17salini kila wakati
18എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.
18na muwe na shukrani katika kila hali. Hayo ndiyo anayotaka Mungu kwenu katika kuungana kwenu na Kristo Yesu.
19ആത്മാവിനെ കെടുക്കരുതു.
19Msimpinge Roho Mtakatifu;
20പ്രവചനം തുച്ഛീകരിക്കരുതു.
20msidharau unabii.
21സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ .
21Pimeni kila kitu: zingatieni kilicho chema,
22സകലവിധദോഷവും വിട്ടകലുവിന്‍ .
22na epukeni kila aina ya uovu.
23സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
23Mungu anayetupatia amani awafanye ninyi watakatifu kwa kila namna na kuzilinda nafsi zenu--roho, mioyo na miili yenu--mbali na hatia yoyote wakati wa kuja kwake Bwana wetu Yesu Kristo.
24നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും.
24Yeye anayewaita ninyi atafanya hivyo kwani ni mwaminifu.
25സഹോദരന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ .
25Ndugu, tuombeeni na sisi pia.
26സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ .
26Wasalimuni ndugu wote kwa ishara ya upendo.
27കര്‍ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം.
27Nawahimizeni kwa jina la Bwana muwasomee ndugu zetu wote barua hii.
28നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
28Tunawatakieni neema ya Bwana wetu Yesu Kristo.