Malayalam

Swahili: New Testament

John

1

1ആദിയില്‍ വചനം ഉണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെ ആയിരുന്നു; വചനം ദൈവം ആയിരുന്നു.
1Hapo Mwanzo, Neno alikuwako; naye alikuwa na Mungu, naye alikuwa Mungu.
2അവന്‍ ആദിയില്‍ ദൈവത്തോടു കൂടെ ആയിരുന്നു.
2Tangu mwanzo Neno alikuwa na Mungu.
3സകലവും അവന്‍ മുഖാന്തരം ഉളവായി; ഉളവായത് ഒന്നും അവനെ കൂടാതെ ഉളവായതല്ല.
3Kwa njia yake vitu vyote viliumbwa; hakuna hata kiumbe kimoja kilichoumbwa pasipo yeye.
4അവനില്‍ ജീവന്‍ ഉണ്ടായിരുന്നു; ജീവന്‍ മനുഷ്യരുടെ വെളിച്ചമായിരുന്നു.
4Yeye alikuwa chanzo cha uhai na uhai huo ulikuwa mwanga wa watu.
5വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; ഇരുളോ അതിനെ പിടിച്ചടക്കിയില്ല.
5Na mwanga huo huangaza gizani, nalo giza halikuweza kuushinda.
6ദൈവം അയച്ചിട്ടു ഒരു മനുഷ്യന്‍ വന്നു; അവന്നു യോഹന്നാന്‍ എന്നു പേര്‍.
6Mungu alimtuma mtu mmoja jina lake Yohane,
7അവന്‍ സാക്ഷ്യത്തിന്നായി താന്‍ മുഖാന്തരം എല്ലാവരും വിശ്വസിക്കേണ്ടതിന്നു വെളിച്ചത്തെക്കുറിച്ചു സാക്ഷ്യം പറവാന്‍ തന്നേ വന്നു.
7ambaye alikuja kuwaambia watu juu ya huo mwanga. Alikuja ili kwa ujumbe wake watu wote wapate kuamini.
8അവന്‍ വെളിച്ചം ആയിരുന്നില്ല; വെളിച്ചത്തിന്നു സാക്ഷ്യം പറയേണ്ടുന്നവനത്രേ.
8Yeye hakuwa huo mwanga, ila alikuja tu kuwaambia watu juu ya huo mwanga.
9ഏതു മനുഷ്യനെയും പ്രകാശിപ്പിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരുന്നു.
9Huu ndio mwanga halisi, mwanga unaokuja ulimwenguni, na kuwaangazia watu wote.
10അവന്‍ ലോകത്തില്‍ ഉണ്ടായിരുന്നു; ലോകം അവന്‍ മുഖാന്തരം ഉളവായി; ലോകമോ അവനെ അറിഞ്ഞില്ല.
10Basi, Neno alikuwako ulimwenguni; na kwa njia yake ulimwengu uliumbwa, lakini ulimwengu haukumtambua.
11അവന്‍ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല.
11Alikuja katika nchi yake mwenyewe, nao walio wake hawakumpokea.
12അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.
12Lakini wale wote waliompokea na kumwamini, hao aliwapa uwezo wa kuwa watoto wa Mungu.
13അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.
13Hawa wamekuwa watoto wa Mungu si kwa uwezo wa kibinadamu, wala kwa nguvu za kimwili, wala kwa mapenzi ya mtu, bali Mungu mwenyewe ndiye baba yao.
14വചനം ജഡമായി തീര്‍ന്നു, കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയില്‍ പാര്‍ത്തു. ഞങ്ങള്‍ അവന്റെ തേജസ്സ് പിതാവില്‍ നിന്നു ഏകജാതനായവന്റെ തേജസ്സായി കണ്ടു.
14Naye Neno akawa mwanadamu, akakaa kwetu. Nasi tumeuona utukufu wake, utukufu wake yeye aliye Mwana wa pekee wa Baba; amejaa neema na ukweli.
15യോഹന്നാന്‍ അവനെക്കുറിച്ചു സാക്ഷീകരിച്ചുഎന്റെ പിന്നാലെ വരുന്നവന്‍ എനിക്കു മുമ്പനായി തീര്‍ന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ എന്നു വിളിച്ചു പറഞ്ഞു.
15Yohane aliwaambia watu habari zake, akasema kwa sauti, "Huyu ndiye niliyemtaja wakati niliposema: Anakuja mtu mmoja baada yangu ambaye ni mkuu kuliko mimi, maana alikuwako kabla mimi sijazaliwa."
16അവന്റെ നിറവില്‍ നിന്നു നമുക്കു എല്ലാവര്‍ക്കും കൃപമേല്‍ കൃപ ലഭിച്ചിരിക്കുന്നു.
16Kutokana na ukamilifu wake sisi tumepokea neema mfululizo.
17ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.
17Maana Mungu alitoa Sheria kwa njia ya Mose, lakini neema na kweli vimekuja kwa njia ya Kristo.
18ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല; പിതാവിന്റെ മടിയില്‍ ഇരിക്കുന്ന ഏകജാതനായ പുത്രന്‍ അവനെ വെളിപ്പെടുത്തിയിരിക്കുന്നു.
18Hakuna mtu aliyemwona Mungu wakati wowote ule. Mwana wa pekee aliye sawa na Mungu ambaye ameungana na Baba, ndiye aliyetujulisha habari za Mungu.
19നീ ആര്‍ എന്നു യോഹന്നാനോടു ചോദിക്കേണ്ടതിന്നു യെഹൂദന്മാര്‍ യെരൂശലേമില്‍ നിന്നു പുരോഹിതന്മാരെയും ലേവ്യരെയും അവന്റെ അടുക്കല്‍ അയച്ചപ്പോള്‍ അവന്റെ സാക്ഷ്യം എന്തെന്നാല്‍അവന്‍ മറുക്കാതെ ഏറ്റുപറഞ്ഞു;
19Huu ndio ushahidi Yohane alioutoa wakati viongozi wa Wayahudi kule Yerusalemu walipowatuma makuhani wa Walawi kwake wamwulize: "Wewe u nani?"
20ഞാന്‍ ക്രിസ്തു അല്ല എന്നു ഏറ്റു പറഞ്ഞു.
20Yohane hakukataa kujibu swali hilo, bali alisema waziwazi, "Mimi siye Kristo."
21പിന്നെ എന്തു? നീ ഏലീയാവോ എന്നു അവനോടു ചോദിച്ചതിന്നുഅല്ല എന്നു പറഞ്ഞു. നീ ആ പ്രവാചകനോ? എന്നതിന്നുഅല്ല എന്നു അവന്‍ ഉത്തരം പറഞ്ഞു.
21Hapo wakamwuliza, "Basi, wewe ni nani? Je, wewe ni Eliya?" Yohane akajibu, "La, mimi siye." Wakamwuliza, "Je, wewe ni yule nabii?" Yohane akawajibu, "La!"
22അവര്‍ അവനോടുനീ ആരാകുന്നു? ഞങ്ങളെ അയച്ചവരോടു ഉത്തരം പറയേണ്ടതിന്നു നീ നിന്നെക്കുറിച്ചു തന്നേ എന്തു പറയുന്നു എന്നു ചോദിച്ചു.
22Nao wakamwuliza, "Basi, wewe ni nani? Wasema nini juu yako mwenyewe? Tuambie, ili tuwapelekee jibu wale waliotutuma."
23അതിന്നു അവന്‍ യെശയ്യാപ്രവാചകന്‍ പറഞ്ഞതുപോലെകര്‍ത്താവിന്റെ വഴി നേരെ ആക്കുവിന്‍ എന്നു മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം ഞാന്‍ ആകുന്നു എന്നു പറഞ്ഞു.
23Yohane akawajibu, "Mimi ndiye yule ambaye nabii Isaya alisema habari zake: Sauti ya mtu imesikika jangwani: Nyoosheni njia ya Bwana."
24അയക്കപ്പെട്ടവര്‍ പരീശന്മാരുടെ കൂട്ടത്തിലുള്ളവര്‍ ആയിരുന്നു.
24Hao watu walikuwa wametumwa na Mafarisayo.
25എന്നാല്‍ നീ ക്രിസ്തുവല്ല, ഏലീയാവല്ല, ആ പ്രവാചകനും അല്ല എന്നു വരികില്‍ നീ സ്നാനം കഴിപ്പിക്കുന്നതു എന്തു എന്നു അവര്‍ ചോദിച്ചു.
25Basi, wakamwuliza Yohane, "Kama wewe si Kristo, wala Eliya, wala yule nabii, mbona wabatiza?"
26അതിന്നു യോഹന്നാന്‍ ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിക്കുന്നു; എന്നാല്‍ നിങ്ങള്‍ അറിയാത്ത ഒരുത്തന്‍ നിങ്ങളുടെ ഇടയില്‍ നിലക്കുന്നുണ്ടു;
26Yohane akawajibu, "Mimi nabatiza kwa maji, lakini yuko mmoja kati yenu, msiyemjua bado.
27എന്റെ പിന്നാലെ വരുന്നവന്‍ തന്നേ; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാന്‍ ഞാന്‍ യോഗ്യന്‍ അല്ല എന്നു ഉത്തരം പറഞ്ഞു.
27Huyo anakuja baada yangu, lakini mimi sistahili hata kumfungua kamba za viatu vyake."
28ഇതു യോര്‍ദ്ദന്നക്കാരെ യോഹന്നാന്‍ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന ബേഥാന്യയില്‍ സംഭവിച്ചു.
28Mambo haya yalifanyika huko Bethania, ng'ambo ya mto Yordani ambako Yohane alikuwa anabatiza.
29പിറ്റെന്നാള്‍ യേശു തന്റെ അടുക്കല്‍ വരുന്നതു അവന്‍ കണ്ടിട്ടുഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
29Kesho yake, Yohane alimwona Yesu akimjia, akasema, "Huyu ndiye Mwana-kondoo wa Mungu aondoaye dhambi ya ulimwengu!
30എന്റെ പിന്നാലെ ഒരു പുരുഷന്‍ വരുന്നു; അവന്‍ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീര്‍ന്നു എന്നു ഞാന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
30Huyu ndiye niliyesema juu yake: Baada yangu anakuja mtu mmoja aliye mkuu zaidi kuliko mimi, maana alikuwako kabla mimi sijazaliwa!
31ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും അവന്‍ യിസ്രായേലിന്നു വെളിപ്പെടേണ്ടതിന്നു ഞാന്‍ വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.
31Mimi mwenyewe sikumfahamu, lakini nimekuja kubatiza kwa maji ili watu wa Israeli wapate kumjua."
32യോഹന്നാന്‍ പിന്നെയും സാക്ഷ്യം പറഞ്ഞതുആത്മാവു ഒരു പ്രാവുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു ഇറങ്ങിവരുന്നതു ഞാന്‍ കണ്ടു; അതു അവന്റെ മേല്‍ വസിച്ചു.
32Huu ndio ushahidi Yohane alioutoa: "Nilimwona Roho akishuka kama njiwa kutoka mbinguni na kutua juu yake.
33ഞാനോ അവനെ അറിഞ്ഞില്ല; എങ്കിലും വെള്ളത്തില്‍ സ്നാനം കഴിപ്പിപ്പാന്‍ എന്നെ അയച്ചവന്‍ എന്നോടുആരുടെമേല്‍ ആത്മാവു ഇറങ്ങുന്നതും വസിക്കുന്നതും നീ കാണുമോ അവന്‍ പരിശുദ്ധാത്മാവില്‍ സ്നാനം കഴിപ്പിക്കുന്നവന്‍ ആകുന്നു എന്നു പറഞ്ഞു.
33Mimi sikumjua, lakini yule aliyenituma nikabatize watu kwa maji alikuwa ameniambia: Mtu yule utakayemwona Roho akimshukia kutoka mbinguni na kukaa juu yake, huyo ndiye anayebatiza kwa Roho Mtakatifu.
34അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
34Mimi nimeona na ninawaambieni kwamba huyu ndiye Mwana wa Mungu."
35പിറ്റെന്നാള്‍ യോഹന്നാന്‍ പിന്നെയും തന്റെ ശിഷ്യന്മാരില്‍ രണ്ടുപേരുമായി അവിടെ നിലക്കുമ്പോള്‍
35Kesho yake, Yohane alikuwa tena mahali hapo pamoja na wanafunzi wake wawili.
36കടന്നുപോകുന്ന യേശുവിനെ നോക്കീട്ടുഇതാ, ദൈവത്തിന്റെ കുഞ്ഞാടു എന്നു പറഞ്ഞു.
36Alipomwona Yesu akipita akasema, "Tazameni! Huyu ndiye Mwana-kondoo wa Mungu."
37അവന്‍ പറഞ്ഞതു ആ രണ്ടു ശിഷ്യന്മാര്‍ കേട്ടു യേശുവിനെ അനുഗമിച്ചു.
37Hao wanafunzi walimsikia Yohane akisema maneno hayo, wakamfuata Yesu.
38യേശു തിരിഞ്ഞു അവര്‍ പിന്നാലെ വരുന്നതു കണ്ടു അവരോടുനിങ്ങള്‍ എന്തു അന്വേഷിക്കുന്നു എന്നു ചോദിച്ചു. അവര്‍റബ്ബീ, എന്നു വെച്ചാല്‍ ഗുരോ, നീ എവിടെ പാര്‍ക്കുംന്നു എന്നു ചോദിച്ചു.
38Basi, Yesu aligeuka, na alipowaona hao wanafunzi wanamfuata, akawauliza, "Mnatafuta nini?" Nao wakamjibu, "Rabi (yaani Mwalimu), unakaa wapi?"
39അവന്‍ അവരോടുവന്നു കാണ്മിന്‍ എന്നു പറഞ്ഞു. അങ്ങനെ അവന്‍ വസിക്കുന്ന ഇടം അവര്‍ കണ്ടു അന്നു അവനോടുകൂടെ പാര്‍ത്തു; അപ്പോള്‍ ഏകദേശം പത്താംമണി നേരം ആയിരുന്നു.
39Yesu akawaambia, "Njoni, nanyi mtaona." Hao wanafunzi wakamfuata, wakaona mahali alipokuwa anakaa, wakashinda naye siku hiyo. Ilikuwa yapata saa kumi jioni.
40യോഹന്നാന്‍ പറഞ്ഞതു കേട്ടു അവനെ അനുഗമിച്ച രണ്ടുപേരില്‍ ഒരുത്തന്‍ ശിമോന്‍ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് ആയിരുന്നു.
40Andrea, nduguye Simoni Petro, alikuwa mmoja wa hao wawili waliokuwa wamemsikia Yohane akisema hivyo, wakamfuata Yesu.
41അവന്‍ തന്റെ സഹോദരനായ ശിമോനെ ആദ്യം കണ്ടു അവനോടുഞങ്ങള്‍ മശീഹയെ എന്നുവെച്ചാല്‍ ക്രിസ്തുവെ കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു.
41Andrea alimkuta kwanza Simoni, ndugu yake, akamwambia, "Tumemwona Masiha" (maana yake Kristo).
42അവനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു; യേശു അവനെ നോക്കിനീ യോഹന്നാന്റെ പുത്രനായ ശിമോന്‍ ആകുന്നു; നിനക്കു കേഫാ എന്നു പേരാകും എന്നു പറഞ്ഞു; അതു പത്രൊസ് എന്നാകുന്നു.
42Kisha akampeleka Simoni kwa Yesu. Naye Yesu akamtazama Simoni akasema, "Wewe ni Simoni mwana wa Yohane. Sasa utaitwa Kefa." (maana yake ni Petro, yaani, "Mwamba.")
43പിറ്റെന്നാള്‍ യേശു ഗലീലെക്കു പുറപ്പെടുവാന്‍ ഭാവിച്ചപ്പോള്‍ ഫിലിപ്പോസിനെ കണ്ടുഎന്നെ അനുഗമിക്ക എന്നു അവനോടു പറഞ്ഞു.
43Kesho yake Yesu aliamua kwenda Galilaya. Basi, akamkuta Filipo, akamwambia, "Nifuate."
44ഫിലിപ്പോസോ അന്ത്രെയാസിന്റെയും പത്രൊസിന്റെയും പട്ടണമായ ബേത്ത് സയിദയില്‍നിന്നുള്ളവന്‍ ആയിരുന്നു.
44Filipo alikuwa mwenyeji wa Bethsaida, mji wa akina Andrea na Petro.
45ഫിലിപ്പോസ് നഥനയേലിനെ കണ്ടു അവനോടുന്യായപ്രമാണത്തില്‍ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവനെ കണ്ടെത്തിയിരിക്കുന്നു; അവന്‍ യോസേഫിന്റെ പുത്രനായ യേശു എന്ന നസറെത്തുകാരന്‍ തന്നേ എന്നു പറഞ്ഞു.
45Naye Filipo akamkuta Nathanieli, akamwambia, "Tumemwona yule ambaye Mose aliandika juu yake katika kitabu cha Sheria, na ambaye manabii waliandika habari zake, yaani Yesu Mwana wa Yosefu, kutoka Nazareti."
46നഥനയേല്‍ അവനോടുനസറെത്തില്‍നിന്നു വല്ല നന്മയും വരുമോ എന്നു പറഞ്ഞു. ഫിലിപ്പോസ് അവനോടുവന്നു കാണ്‍ക എന്നു പറഞ്ഞു.
46Naye Nathanieli akamwuliza Filipo, "Je, kitu chema chaweza kutoka Nazareti?" Filipo akamwambia, "Njoo uone."
47നഥനയേല്‍ തന്റെ അടുക്കല്‍ വരുന്നതു യേശു കണ്ടുഇതാ, സാക്ഷാല്‍ യിസ്രായേല്യന്‍ ; ഇവനില്‍ കപടം ഇല്ല എന്നു അവനെക്കുറിച്ചു പറഞ്ഞു.
47Yesu alipomwona Nathanieli akimjia alisema juu yake, "Tazameni! Huyo ni Mwisraeli halisi: hamna hila ndani yake."
48നഥനയേല്‍ അവനോടുഎന്നെ എവിടെവെച്ചു അറിയും എന്നു ചോദിച്ചതിന്നുഫിലിപ്പോസ് നിന്നെ വിളിക്കുംമുമ്പെ നീ അത്തിയുടെ കീഴില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെ കണ്ടു എന്നു യേശു ഉത്തരം പറഞ്ഞു.
48Naye Nathanieli akamwuliza, "Umepataje kunijua?" Yesu akamwambia, "Ulipokuwa chini ya mtini hata kabla Filipo hajakuita, nilikuona."
49നഥനയേല്‍ അവനോടുറബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
49Hapo Nathanieli akamwambia, "Mwalimu, wewe ni Mwana wa Mungu. Wewe ni Mfalme wa Israeli!"
50യേശു അവനോടുഞാന്‍ നിന്നെ അത്തിയുടെ കീഴില്‍ കണ്ടു എന്നു നിന്നോടു പറകകൊണ്ടു നീ വിശ്വസിക്കുന്നുവോ? നീ ഇതിനെക്കാള്‍ വലിയതു കാണും എന്നു ഉത്തരം പറഞ്ഞു.
50Yesu akamwambia, "Je, umeamini kwa kuwa nimekwambia kwamba nilikuona chini ya mtini? Utaona makubwa zaidi kuliko haya."
51ആമേന്‍ ആമേന്‍ ഞാന്‍ നിങ്ങളോടു പറയുന്നുസ്വര്‍ഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രന്റെ അടുക്കല്‍ ദൈവദൂതന്മാര്‍ കയറുകയും ഇറങ്ങുകയും ചെയ്യുന്നതും നിങ്ങള്‍ കാണും എന്നും അവനോടു പറഞ്ഞു.
51Yesu akaendelea kusema, "Nawaambieni kweli, mtaona mbingu zinafunguka na malaika wa Mungu wakipanda na kushuka juu ya Mwana wa Mtu."