Malayalam

Swahili: New Testament

Luke

11

1അവന്‍ ഒരു സ്ഥലത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു; തീര്‍ന്നശേഷം ശിഷ്യന്മാരില്‍ ഒരുത്തന്‍ അവനോടുകര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിക്കേണമേ എന്നു പറഞ്ഞു.
1Siku moja, Yesu alikuwa mahali fulani akisali. Alipomaliza kusali, mmoja wa wanafunzi wake akamwambia, "Bwana, tunakuomba utufundishe kusali kama Yohane mbatizaji alivyowafundisha wanafunzi wake."
2അവന്‍ അവരോടു പറഞ്ഞതുനിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ചൊല്ലേണ്ടിയതു(സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ) പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; നിന്റെ രാജ്യം വരേണമേ; (നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ;)
2Yesu akawaambia, "Mnaposali, semeni: Baba! Jina lako litukuzwe; Ufalme wako ufike.
3ഞങ്ങള്‍ക്കു ആവശ്യമുള്ള ആഹാരം ദിനംപ്രതി തരേണമേ.
3Utupe daima chakula chetu cha kila siku.
4ഞങ്ങളുടെ പാപങ്ങളെ ഞങ്ങളോടു ക്ഷമിക്കേണമേ; ഞങ്ങള്‍ക്കു കടംപെട്ടിരിക്കുന്ന ഏവനോടും ഞങ്ങളും ക്ഷമിക്കുന്നു; ഞങ്ങളെ പരീക്ഷയില്‍ കടത്തരുതേ(ദുഷ്ടങ്കല്‍നിന്നു ഞങ്ങളെ വിടുവിക്കേണമേ.)
4Utusamehe dhambi zetu, maana sisi tunawasamehe wote waliotukosea; wala usitutie katika majaribu."
5പിന്നെ അവന്‍ അവരോടു പറഞ്ഞതുനിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സ്നേഹതിന്‍ ഉണ്ടു എന്നിരിക്കട്ടെ; അവന്‍ അര്‍ദ്ധരാത്രിക്കു അവന്റെ അടുക്കല്‍ ചെന്നുസ്നേഹിതാ, എനിക്കു മൂന്നപ്പം വായ്പ തരേണം;
5Kisha akawaambia, "Tuseme mmoja wenu anaye rafiki, akaenda kwake usiku wa manane, akamwambia: Rafiki, tafadhali niazime mikate mitatu,
6എന്റെ ഒരു സ്നേഹിതന്‍ വഴിയാത്രയില്‍ എന്റെ അടുക്കല്‍ വന്നു; അവന്നു വിളമ്പിക്കൊടുപ്പാന്‍ എന്റെ പക്കല്‍ ഏതും ഇല്ല എന്നു അവനോടു പറഞ്ഞാല്‍
6kwa kuwa rafiki yangu amepitia kwangu akiwa safarini nami sina cha kumpa.
7എന്നെ പ്രയാസപ്പെടുത്തരുതു; കതകു അടെച്ചിരിക്കുന്നു; പൈതങ്ങളും എന്നോടുകൂടെ കിടക്കുന്നു; എഴുന്നേറ്റു തരുവാന്‍ എനിക്കു കഴികയില്ല എന്നു അകത്തുനിന്നു ഉത്തരം പറഞ്ഞാലും
7Naye, akiwa ndani angemjibu: Usinisumbue! Nimekwisha funga mlango. Mimi na watoto wangu tumelala; siwezi kuamka nikupe!
8അവന്‍ സ്നേഹിതാനാകകൊണ്ടു എഴുന്നേറ്റു അവന്നു കൊടുക്കയില്ലെങ്കിലും അവന്‍ ലജ്ജകൂടാതെ മുട്ടിക്കനിമിത്തം എഴുന്നേറ്റു അവന്നു വേണ്ടുന്നെടത്തോളം കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
8Hakika, ingawa hataamka ampe kwa sababu yeye ni rafiki yake, lakini, kwa sababu ya huyo mtu kuendelea kumwomba, ataamka ampe chochote anachohitaji.
9യാചിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അന്വേഷിപ്പിന്‍ , എന്നാല്‍ നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍ എന്നാല്‍ നിങ്ങള്‍ക്കു തുറക്കും.
9Kwa hiyo, ombeni, nanyi mtapewa, tafuteni, nanyi mtapata, bisheni nanyi mtafunguliwa.
10യാചിക്കുന്നവന്നു ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
10Maana yeyote aombaye hupewa, atafutaye hupata na abishaye hufunguliwa.
11എന്നാല്‍ നിങ്ങളില്‍ ഒരു അപ്പനോടു മകന്‍ അപ്പം ചോദിച്ചാല്‍ അവന്നു കല്ലു കൊടുക്കുമോ? അല്ല, മീന്‍ ചോദിച്ചാല്‍ മീനിന്നു പകരം പാമ്പിനെ കൊടുക്കുമോ?
11Mtoto akimwomba baba yake samaki, je, atampa nyoka badala ya samaki?
12മുട്ട ചോദിച്ചാല്‍ തേളിനെ കൊടുക്കുമോ?
12Na kama akimwomba yai, je, atampa ng'e?
13അങ്ങനെ ദോഷികളായ നിങ്ങള്‍ നിങ്ങളുടെ മക്കള്‍ക്കു നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നു എങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവു തന്നോടു യാചിക്കുന്നവര്‍ക്കും പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും.
13Ninyi, ingawa ni waovu, mnajua kuwapa watoto wenu vitu vizuri. Basi, baba yenu wa mbinguni atafanya zaidi; atawapa Roho Mtakatifu wale wanaomwomba."
14ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
14Siku moja Yesu alikuwa anamfukuza pepo aliyemfanya mtu mmoja kuwa bubu. Basi, huyo pepo alipomtoka, yule mtu akaweza kuongea hata umati wa watu ukashangaa.
15അവരില്‍ ചിലരോഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലെക്കൊണ്ടാകുന്നു അവന്‍ ഭൂതങ്ങളെ പുറത്താക്കുന്നതു എന്നു പറഞ്ഞു.
15Lakini baadhi ya watu hao wakasema, "Anamfukuza pepo kwa uwezo wa Beelzebuli, mkuu wa pepo."
16വേറെ ചിലര്‍ അവനെ പരീക്ഷിച്ചു ആകാശത്തുനിന്നു ഒരടയാളം അവനോടു ചോദിച്ചു.
16Wengine, wakimjaribu, wakamtaka afanye ishara kuonyesha kama alikuwa na idhini kutoka mbinguni.
17അവന്‍ അവരുടെ വിചാരം അറിഞ്ഞു അവരോടു പറഞ്ഞതുതന്നില്‍തന്നേ ഛിദ്രിച്ച രാജ്യം എല്ലാം പാഴായ്പോകും; വീടു ഔരോന്നും വീഴും.
17Lakini yeye, akiwa anayajua mawazo yao, akawaambia, "Ufalme wowote uliofarakana wenyewe, hauwezi kudumu; kadhalika, jamaa yeyote inayofarakana huangamia.
18സാത്താനും തന്നോടു തന്നേ ഛിദ്രിച്ചു എങ്കില്‍, അവന്റെ രാജ്യം എങ്ങനെ നിലനിലക്കും? ബെയെത്സെബൂലെക്കൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നുവല്ലോ.
18Kama Shetani anajipinga mwenyewe, utawala wake utasimamaje? Mnasemaje, basi, kwamba ninawafukuza pepo kwa uwezo wa Beelzebuli?
19ഞാന്‍ ബെയെത്സെബൂലെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ നിങ്ങളുടെ മക്കള്‍ ആരെക്കൊണ്ടു പുറത്താക്കുന്നു; അതുകൊണ്ടു അവര്‍ നിങ്ങള്‍ക്കു ന്യായാധിപതികള്‍ ആകും.
19Kama ninafukuza pepo kwa uwezo wa Beelzebuli, watoto wenu huwafukuza kwa uwezo wa nani? Kwa sababu hiyo, wao ndio watakaowahukumu ninyi.
20എന്നാല്‍ ദൈവത്തിന്റെ ശക്തികൊണ്ടു ഞാന്‍ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കില്‍ ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു സ്പഷ്ടം.
20Lakini ikiwa ninawafukuza pepo kwa uwezo wa Mungu, basi jueni kwamba Ufalme wa Mungu umekwisha fika kwenu.
21ബലവാന്‍ ആയുധം ധരിച്ചു തന്റെ അരമന കാക്കുമ്പോള്‍ അവന്റെ വസ്തുവക ഉറപ്പോടെ ഇരിക്കുന്നു.
21"Mtu mwenye nguvu anapolinda jumba lake kwa silaha, mali yake yote iko salama.
22അവനിലും ബലവാനായവന്‍ വന്നു അവനെ ജയിച്ചു എങ്കിലോ അവന്‍ ആശ്രയിച്ചിരുന്ന സര്‍വ്വായുധവര്‍ഗ്ഗം പിടിച്ചുപറിച്ചു അവന്റെ കൊള്ള പകുതി ചെയ്യുന്നു.
22Lakini akija mwenye nguvu zaidi akamshambulia na kumshinda, huyo huziteka silaha zake alizotegemea na kugawanya nyara.
23എനിക്കു അനുകൂലമല്ലാത്തവന്‍ എനിക്കു പ്രതിക്കുലം ആകുന്നു; എന്നോടുകൂടെ ചേര്‍ക്കാത്തവന്‍ ചിതറിക്കുന്നു.
23Yeyote asiyejiunga nami, ananipinga; na yeyote asiyekusanya pamoja nami, hutawanya.
24അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടുപോയിട്ടു നീരില്ലാത്ത പ്രദേശങ്ങളില്‍ തണുപ്പു തിരഞ്ഞുനടക്കുന്നു. കാണാഞ്ഞിട്ടുഞാന്‍ വിട്ടുപോന്ന വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു പറഞ്ഞു ചെന്നു,
24"Pepo mchafu akifukuzwa kwa mtu fulani, huzururazurura jangwani akitafuta mahali pa kupumzikia. Asipopata, hujisemea: Nitarudi kwenye makao yangu nilikotoka.
25അതു അടിച്ചുവാരിയും അലങ്കരിച്ചും കാണുന്നു.
25Anaporudi, huikuta ile nyumba imefagiwa na kupambwa.
26അപ്പോള്‍ അവന്‍ പോയി തന്നിലും ദുഷ്ടത ഏറിയ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടു വരുന്നു; അവയും അതില്‍ കടന്നു പാര്‍ത്തിട്ടു ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിനേക്കാള്‍ വല്ലാതെയായി ഭവിക്കും.
26Basi, huenda na kuwachukua pepo wengine saba waovu zaidi kuliko yeye; wote huenda na kumwingia mtu yule. Hivyo, basi hali ya mtu huyo sasa huwa mbaya zaidi kuliko pale mwanzo."
27ഇതു പറയുമ്പോള്‍ പുരുഷാരത്തില്‍ ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടുനിന്നെ ചുമന്ന ഉദരവും നീ കുടിച്ച മുലയും ഭാഗ്യമുള്ളവ എന്നു പറഞ്ഞു.
27Alipokuwa akisema hayo, mwanamke mmoja katika lile kundi la watu, akasema kwa sauti kubwa: "Heri tumbo lililokuzaa, na maziwa yaliyokunyonyesha!"
28അതിന്നു അവന്‍ അല്ല, ദൈവത്തിന്റെ വചനം കേട്ടു പ്രമാണിക്കുന്നവര്‍ അത്രേ ഭാഗ്യവാന്മാര്‍ എന്നു പറഞ്ഞു.
28Lakini Yesu akasema, "Lakini heri zaidi wale wanaolisikia neno la Mungu na kulishika."
29പുരുഷാരം തിങ്ങിക്കൂടിയപ്പോള്‍ അവന്‍ പറഞ്ഞുതുടങ്ങിയതുഈ തലമുറ ദോഷമുള്ള തലമുറയാകുന്നു; അതു അടയാളം അന്വേഷിക്കുന്നു; യോനയുടെ അടയാളമല്ലാതെ അതിന്നു ഒരു അടയാളവും കൊടുക്കയില്ല.
29Umati wa watu ulipozidi kuongezeka, Yesu akawaambia, "Kizazi hiki ni kizazi kiovu. Kinataka ishara, lakini hakitapewa ishara yoyote isipokuwa ile ya Yona.
30യോനാ നീനെവേക്കാര്‍ക്കും അടയാളം ആയതു പോലെ മനുഷ്യപുത്രന്‍ ഈ തലമുറെക്കും ആകും.
30Jinsi Yona alivyokuwa ishara kwa watu wa Ninewi, ndivyo pia Mwana wa Mtu atakavyokuwa ishara kwa kizazi hiki.
31തെക്കെ രാജ്ഞി ന്യായവിധിയില്‍ ഈ തലമുറയിലെ ആളുകളോടു ഒന്നിച്ചു ഉയിര്‍ത്തെഴുന്നേറ്റു അവരെ കുറ്റം വിധിക്കും; അവള്‍ ശലോമോന്റെ ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയുടെ അറുതികളില്‍നിന്നു വന്നുവല്ലോ. ഇവിടെ ഇതാ, ശലോമോനിലും വലിയവന്‍ .
31Malkia wa kusini atatokea wakati kizazi hiki kitakapohukumiwa, naye atashuhudia kwamba kina hatia. Yeye alisafiri kutoka mbali, akaja kusikiliza maneno ya hekima ya Solomoni; kumbe hapa pana mkuu zaidi kuliko Solomoni.
32നീനെവേക്കാര്‍ ന്യായവിധിയില്‍ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവര്‍ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ. ഇവിടെ ഇതാ, യോനയിലും വലിയവന്‍ .
32Watu wa Ninewi watatokea wakati kizazi hiki kitakapohukumiwa, na watashuhudia kwamba kizazi hiki kina hatia. Hao watu wa Ninewi walitubu kwa sababu ya mahubiri ya Yona; na hapa pana mkuu zaidi kuliko Yona!
33വിളകൂ കൊളുത്തീട്ടു ആരും നിലവറയിലോ പറയിന്‍ കീഴിലോ വെക്കാതെ അകത്തു വരുന്നവര്‍ വെളിച്ചം കാണേണ്ടതിന്നു തണ്ടിന്മേല്‍ അത്രേ വെക്കുന്നതു.
33"Hakuna mtu anayewasha taa na kuifunika kwa pishi, bali huiweka juu ya kinara ili watu wanaoingia ndani wapate kuona mwanga.
34ശരീരത്തിന്റെ വിളകൂ കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കില്‍ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ.
34Jicho lako ni kama taa ya mwili wako; likiwa zima, mwili wako wote utakuwa katika mwanga. Jicho lako likiwa bovu, na mwili wako pia utakuwa katika giza.
35ആകയാല്‍ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാന്‍ നോക്കുക.
35Uwe mwangalifu basi mwanga ulio ndani yako usije ukawa giza.
36നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാല്‍ വിളകൂ തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും.
36Basi, kama mwili wako wote una mwanga, bila kuwa na sehemu yoyote yenye giza, mwili huo utang'aa kikamilifu kama vile taa inavyokuangazia kwa mwanga wake."
37അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഒരു പരീശന്‍ തന്നോടുകൂടെ മുത്താഴം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവനും അകത്തു കടന്നു ഭക്ഷണത്തിന്നിരുന്നു.
37Yesu alipokuwa akiongea, Mfarisayo mmoja alimkaribisha chakula nyumbani kwake, naye akaenda, akaketi kula chakula.
38മുത്താഴത്തിന്നു മുമ്പേ കുളിച്ചില്ല എന്നു കണ്ടിട്ടു പരീശന്‍ ആശ്ചര്യപ്പെട്ടു.
38Huyo Mfarisayo alistaajabu kuona kwamba alikula chakula bila kunawa.
39കര്‍ത്താവു അവനോടുപരീശന്മാരായ നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; നിങ്ങളുടെ ഉള്ളിലോ കവര്‍ച്ചയും ദുഷ്ടതയും നിറഞ്ഞിരിക്കുന്നു.
39Bwana akamwambia, "Ninyi Mafarisayo huosha kikombe na sahani kwa nje, lakini ndani mmejaa udhalimu na uovu.
40മൂഢന്മാരേ, പുറം ഉണ്ടാക്കിയവന്‍ അല്ലയോ അകവും ഉണ്ടാക്കിയതു?
40Wapumbavu ninyi! Je, aliyetengeneza nje si ndiye aliyetengeneza ndani pia?
41അകത്തുള്ളതു ഭിക്ഷയായി കൊടുപ്പിന്‍ ; എന്നാല്‍ സകലവും നിങ്ങള്‍ക്കു ശുദ്ധം ആകും എന്നു പറഞ്ഞു.
41Toeni kwa maskini vile vitu vilivyomo ndani, na vingine vyote vitakuwa halali kwenu.
42പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ തുളസിയിലും അരൂതയിലും എല്ലാ ചീരയിലും പതാരം കൊടുക്കയും ന്യായവും ദൈവസ്നേഹവും വിട്ടുകളകയും ചെയ്യുന്നു; ഇതു ചെയ്കയും അതു ത്യജിക്കാതിരിക്കയും വേണം.
42"Lakini ole wenu Mafarisayo, kwa sababu mnatoza watu zaka hata juu ya majani ya kukolezea chakula, mchicha na majani mengine, na huku hamjali juu ya haki na upendo kwa Mungu. Mambo haya iliwapasa muwe mmeyazingatia bila kuyasahau yale mengine.
43പരീശന്മാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ക്കു പള്ളിയില്‍ മുഖ്യാസനവും അങ്ങാടിയില്‍ വന്ദനവും പ്രിയമാകുന്നു. നിങ്ങള്‍ക്കു അയ്യോ കഷ്ടം;
43"Ole wenu ninyi Mafarisayo, kwa sababu mnapenda kuketi mbele mahali pa heshima katika masunagogi, na kusalimiwa kwa heshima hadharani.
44നിങ്ങള്‍ കാണ്മാന്‍ കഴിയാത്ത കല്ലറകളെപ്പോലെ ആകുന്നു; അവയുടെ മീതെ നടക്കുന്ന മനുഷ്യര്‍ അറിയുന്നില്ല.
44Ole wenu, kwa sababu mko kama makaburi yaliyofichika; watu hutembea juu yake bila kufahamu."
45ന്യായശാസ്ത്രിമാരില്‍ ഒരുത്തന്‍ അവനോടുഗുരോ, ഇങ്ങനെ പറയുന്നതിനാല്‍ നീ ഞങ്ങളെയും അപമാനിക്കുന്നു എന്നു പറഞ്ഞു.
45Mmoja wa walimu wa Sheria akamwambia, "Mwalimu, maneno yako yanatukashifu na sisi pia."
46അതിന്നു അവന്‍ പറഞ്ഞതുന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കും അയ്യോ കഷ്ടം; എടുപ്പാന്‍ പ്രയാസമുള്ള ചുമടുകളെ നിങ്ങള്‍ മനുഷ്യരെക്കൊണ്ടു ചുമപ്പിക്കുന്നു; നിങ്ങള്‍ ഒരു വിരല്‍ കൊണ്ടുപോലും ആ ചുമടുകളെ തൊടുന്നില്ല.
46Yesu akamjibu, "Na ninyi walimu wa Sheria, ole wenu; maana mnawatwika watu mizigo isiyochukulika, huku ninyi wenyewe hamnyoshi hata kidole kuwasaidia.
47നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പ്രവാചകന്മാരുടെ കല്ലറകളെ പണിയുന്നു; നിങ്ങളുടെ പിതാക്കന്മാര്‍ അവരെ കൊന്നു.
47Ole wenu, kwa kuwa mnajenga makaburi ya manabii wale ambao wazee wenu waliwaua.
48അതിനാല്‍ നിങ്ങളുടെ പിതാക്കന്മാരുടെ പ്രവൃത്തികള്‍ക്കു നിങ്ങള്‍ സാക്ഷികളായിരിക്കയും സമ്മതിക്കയും ചെയ്യുന്നു; അവര്‍ അവരെ കൊന്നു; നിങ്ങള്‍ അവരുടെ കല്ലറകളെ പണിയുന്നു.
48Kwa hiyo mnashuhudia na kukubaliana na matendo ya wazee wenu; maana wao waliwaua hao manabii, nanyi mnajenga makaburi yao.
49അതുകൊണ്ടു ദൈവത്തിന്റെ ജ്ഞാനവും പറയുന്നതുഞാന്‍ പ്രവാചകന്മാരെയും അപ്പൊസ്തലന്മാരെയും അവരുടെ അടുക്കല്‍ അയക്കുന്നു; അവരില്‍ ചിലരെ അവര്‍ കൊല്ലുകയും ഉപദ്രവിക്കയും ചെയ്യും.
49Kwa hiyo, Hekima ya Mungu ilisema hivi: Nitawapelekea manabii na mitume, lakini watawaua baadhi yao, na kuwatesa wengine.
50ഹാബേലിന്റെ രക്തം തുടങ്ങി യാഗപീഠത്തിന്നും ആലയത്തിന്നും നടുവില്‍വെച്ചു പട്ടുപോയ സെഖര്യാവിന്റെ രക്തം വരെ
50Matokeo yake ni kwamba kizazi hiki kitaadhibiwa kwa sababu ya damu ya manabii wote iliyomwagika tangu mwanzo wa ulimwengu;
51ലോക സ്ഥാപനം മുതല്‍ ചൊരിഞ്ഞിരിക്കുന്ന സകല പ്രവാചകന്മാരുടെയും രക്തം ഈ തലമുറയോടു ചോദിപ്പാന്‍ ഇടവരേണ്ടതിന്നു തന്നേ. അതേ, ഈ തലമുറയോടു അതു ചോദിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
51tangu kumwagwa damu ya Abeli mpaka kifo cha Zakariya ambaye walimuua kati ya madhabahu na mahali patakatifu. Naam, hakika kizazi hiki kitaadhibiwa kwa matendo haya.
52ന്യായശാസ്ത്രിമാരായ നിങ്ങള്‍ക്കു അയ്യോ കഷ്ടം; നിങ്ങള്‍ പരിജ്ഞാനത്തിന്റെ താക്കോല്‍ എടുത്തുകളഞ്ഞു; നിങ്ങള്‍ തന്നേ കടന്നില്ല; കടക്കുന്നവരെ തടുത്തുംകളഞ്ഞു.
52"Ole wenu ninyi walimu wa Sheria, kwa sababu mmeuficha ule ufunguo wa mlango wa elimu; ninyi wenyewe hamkuingia na mmewazuia waliokuwa wanaingia wasiingie."
53അവന്‍ അവിടംവിട്ടുപോകുമ്പോള്‍ ശാസ്ത്രിമാരും പരീശന്മാരും
53Alipokuwa akitoka pale, wale Mafarisayo na walimu wa Sheria wakaanza kumshambulia vikali na kumsonga kwa maswali mengi
54അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുകൂചോദ്യം ചോദിപ്പാനും തുടങ്ങി.
54ili wapate kumnasa kwa maneno yake.