Malayalam

Swahili: New Testament

Luke

22

1പെസഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ അടുത്തു.
1Sikukuu ya Mikate Isiyotiwa chachu, iitwayo Pasaka, ilikuwa inakaribia.
2അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാല്‍ അവനെ ഒടുക്കുവാന്‍ ഉപായം അന്വേഷിച്ചു.
2Makuhani wakuu na walimu wa Sheria wakawa wanatafuta njia ya kumwua Yesu, lakini waliwaogopa watu.
3എന്നാല്‍ പന്തിരുവരുടെ കൂട്ടത്തില്‍ ഉള്ള ഈസ്കാര്‍യ്യോത്തായൂദയില്‍ സാത്താന്‍ കടന്നു
3Basi, Shetani akamwingia Yuda aitwae Iskarioti, mmoja wa wale mitume kumi na wawili.
4അവന്‍ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവര്‍ക്കും കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
4Yuda akaenda akajadiliana na makuhani wakuu na walinzi wa Hekalu kuhusu atakavyomsaliti Yesu kwao.
5അവര്‍ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
5Nao wakafurahi na kupatana naye kumlipa fedha.
6അവന്‍ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാന്‍ തക്കം അന്വേഷിച്ചുപോന്നു.
6Yuda akakubali, na akawa anatafuta nafasi nzuri ya kumkabidhi kwao bila umati wa watu kujua.
7പെസഹകുഞ്ഞാടിനെ അറുക്കേണ്ടുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാള്‍ ആയപ്പോള്‍
7Basi, siku ya Mikate Isiyotiwa chachu ikafika. Hiyo ndiyo siku ambayo mwana kondoo wa Pasaka huchinjwa.
8അവന്‍ പത്രൊസിനെയും യോഹന്നാനെയും അയച്ചുനിങ്ങള്‍ പോയി നമുക്കു പെസഹ കഴിപ്പാന്‍ ഒരുക്കുവിന്‍ എന്നു പറഞ്ഞു.
8Hivyo Yesu akawatuma Petro na Yohane, akawaambia, "Nendeni mkatuandalie karamu ili tupate kula Pasaka."
9ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു അവര്‍ ചോദിച്ചതിന്നു
9Nao wakamwuliza, "Unataka tuiandae wapi?"
10നിങ്ങള്‍ പട്ടണത്തില്‍ എത്തുമ്പോള്‍ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങള്‍ക്കു എതിര്‍പെടും; അവന്‍ കടക്കുന്ന വീട്ടിലേക്കു പിന്‍ ചെന്നു വീട്ടുടയവനോടു
10Akawaambia, "Sikilizeni! Mtakapokuwa mnakwenda mjini, mtakutana na mwanamume anayebeba mtungi wa maji. Mfuateni mpaka ndani ya nyumba atakayoingia.
11ഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു നിന്നോടു ചോദിക്കുന്നു എന്നു പറവിന്‍ .
11Mwambieni mwenye nyumba: Mwalimu anakuuliza, kiko wapi kile chumba ambamo nitakula Pasaka pamoja na wanafunzi wangu?
12അവന്‍ വിരിച്ചൊരുക്കിയോരു വന്മാളിക കാണിച്ചുതരും; അവിടെ ഒരുക്കുവിന്‍ എന്നു അവരോടു പറഞ്ഞു.
12Naye atawaonyesheni chumba kikubwa ghorofani ambacho kimepambwa. Andalieni humo."
13അവര്‍ പോയി തങ്ങളോടു പറഞ്ഞതുപോലെ കണ്ടു പെസഹ ഒരുക്കി.
13Basi, wakaenda, wakakuta kila kitu sawa kama Yesu alivyokuwa amewaambia; wakaandaa karamu ya Pasaka.
14സമയം ആയപ്പോള്‍ അവന്‍ അപ്പൊസ്തലന്മാരുമായി ഭക്ഷണത്തിന്നു ഇരുന്നു.
14Saa ilipotimia, Yesu akakaa kula chakula pamoja na mitume wake.
15അവന്‍ അവരോടുഞാന്‍ കഷ്ടം അനുഭവിക്കും മുമ്പെ ഈ പെസഹ നിങ്ങളോടുകൂടെ കഴിപ്പാന്‍ വാഞ്ഛയോടെ ആഗ്രഹിച്ചു.
15Akawaambia, "Nimetamani sana kula Pasaka hii pamoja nanyi kabla ya kuteswa kwangu.
16അതു ദൈവരാജ്യത്തില്‍ നിവൃത്തിയാകുവോളം ഞാന്‍ ഇനി അതു കഴിക്കയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നുപറഞ്ഞു.
16Maana nawaambieni, sitaila tena hadi hapo itakapokamilika katika Ufalme wa Mungu."
17പിന്നെ പാനപാത്രം എടുത്തു വാഴ്ത്തിഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍ .
17Kisha akatwaa kikombe, akashukuru akasema, "Pokeeni, mgawanye ninyi kwa ninyi.
18ദൈവരാജ്യം വരുവോളം ഞാന്‍ മുന്തിരിവള്ളിയുടെ അനുഭവം ഇന്നു മുതല്‍ കുടിക്കില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
18Kwa maana nawaambieni, sitakunywa tena divai ya zabibu mpaka Ufalme wa Mungu utakapokuja."
19പിന്നെ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തുഇതു നിങ്ങള്‍ക്കു വേണ്ടി നലകുന്ന എന്റെ ശരീരം; എന്റെ ഔര്‍മ്മെക്കായി ഇതു ചെയ്‍വിന്‍ എന്നു പറഞ്ഞു.
19Halafu akatwaa mkate, akashukuru, akaumega, akawapa akisema, "Huu ni mwili wangu, unaotolewa kwa ajili yenu. Fanyeni hivi kwa kunikumbuka."
20അവ്വണ്ണം തന്നേ അത്താഴം കഴിഞ്ഞശേഷം അവന്‍ പാനപാത്രവും കൊടുത്തുഈ പാനപാത്രം നിങ്ങള്‍ക്കു വേണ്ടി ചൊരിയുന്ന എന്റെ രക്തത്തിലെ പുതിയ നിയമം ആകുന്നു.
20Akafanya vivyo hivyo na kikombe, baada ya chakula, akisema, "Kikombe hiki ni agano jipya linalothibitishwa kwa damu yangu inayomwagika kwa ajili yenu.
21എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
21"Lakini, tazameni! Yule atakayenisaliti yuko nami hapa mezani.
22നിര്‍ണ്ണയിച്ചിരിക്കുന്നതുപോലെ മനുഷ്യപുത്രന്‍ പോകുന്നു സത്യം; എങ്കിലും അവനെ കാണിച്ചു കൊടുക്കുന്ന മനുഷ്യന്നു അയ്യോ കഷ്ടം! എന്നു പറഞ്ഞു.
22Kweli Mwana wa Mtu anakwenda kuuawa kama ilivyopangwa, lakini ole wake mtu anayemsaliti."
23ഇതു ചെയ്‍വാന്‍ പോകുന്നവന്‍ തങ്ങളുടെ കൂട്ടത്തില്‍ ആര്‍ ആയിരിക്കും എന്നു അവര്‍ തമ്മില്‍ തമ്മില്‍ ചോദിച്ചു തുടങ്ങി.
23Hapo wakaanza kuulizana wao kwa wao ni nani kati yao atakayefanya jambo hilo.
24തങ്ങളുടെ കൂട്ടത്തില്‍ ആരെ ആകുന്നു വലിയവനായി എണ്ണേണ്ടതു എന്നതിനെച്ചൊല്ലി ഒരു തര്‍ക്കവും അവരുടെ ഇടയില്‍ ഉണ്ടായി.
24Kulitokea ubishi kati ya hao mitume kuhusu nani miongoni mwao anayefikiriwa kuwa mkuu zaidi kuliko wengine.
25അവനോ അവരോടു പറഞ്ഞതുജാതികളുടെ രാജാക്കന്മാര്‍ അവരില്‍ കര്‍ത്തൃത്വം നടത്തുന്നു; അവരുടെ മേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു പറയുന്നു.
25Yesu akawaambia, "Wafalme wa mataifa huwatawala watu wao kwa mabavu, nao huitwa wafadhili wa watu.
26നിങ്ങളോ അങ്ങനെയല്ല; നിങ്ങളില്‍ വലിയവന്‍ ഇളയവനെപ്പോലെയും നായകന്‍ ശുശ്രൂഷിക്കുന്നവനെപ്പോലെയും ആകട്ടെ.
26Lakini isiwe hivyo kati yenu; bali, yule aliye mkuu kati yenu ni lazima awe mdogo wa wote, na aliye kiongozi lazima awe kama mtumishi.
27ആരാകുന്നു വലിയവന്‍ ? ഭക്ഷണത്തിന്നിരിക്കുന്നവനോ ശുശ്രൂഷിക്കുന്നവനോ? ഭക്ഷണത്തിന്നിരിക്കുന്നവനല്ലയോ? ഞാനോ നിങ്ങളുടെ ഇടയില്‍ ശുശ്രൂഷിക്കുന്നവനെപ്പോലെ ആകുന്നു.
27Kwa maana, ni nani aliye mkuu: yule anayeketi mezani kula chakula, ama yule anayetumikia? Bila shaka ni yule anayeketi mezani kula chakula! Hata hivyo, mimi niko hapa kati yenu kama mtumishi.
28നിങ്ങള്‍ ആകുന്നു എന്റെ പരീക്ഷകളില്‍ എന്നോടുകൂടെ നിലനിന്നവര്‍.
28"Ninyi ndio mliobaki nami wakati wote wa majaribu yangu;
29എന്റെ പിതാവു എനിക്കു രാജ്യം നിയമിച്ചുതന്നതുപോലെ ഞാന്‍ നിങ്ങള്‍ക്കും നിയമിച്ചു തരുന്നു.
29na, kama vile Baba yangu alivyonikabidhi Ufalme, vivyo hivyo nami nitawakabidhi ninyi Ufalme.
30നിങ്ങള്‍ എന്റെ രാജ്യത്തില്‍ എന്റെ മേശയിങ്കല്‍ തിന്നുകുടിക്കയും സിംഹാസനങ്ങളില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
30Mtakula na kunywa mezani pangu katika ufalme wangu, na mtaketi katika viti vya enzi kuyahukumu makabila kumi na mawili ya Israeli.
31ശിമോനേ, ശിമോനെ, സാത്താന്‍ നിങ്ങളെ കോതമ്പു പോലെ പാറ്റേണ്ടതിന്നു കല്പന ചോദിച്ചു.
31"Simoni, Simoni! Sikiliza! Shetani alitaka kuwapepeta ninyi kama mtu anavyopepeta ngano.
32ഞാനോ നിന്റെ വിശ്വാസം പൊയ്പോകാതിരിപ്പാന്‍ നിനക്കു വേണ്ടി അപേകഷിച്ചു; എന്നാല്‍ നീ ഒരു സമയം തിരിഞ്ഞു വന്നശേഷം നിന്റെ സഹോദരന്മാരെ ഉറപ്പിച്ചുകൊള്‍ക.
32Lakini mimi nimekuombea ili imani yako isipungue. Nawe utakaponirudia, watie moyo ndugu zako."
33അവന്‍ അവനോടുകര്‍ത്താവേ, ഞാന്‍ നിന്നോടുകൂടെ തടവിലാകുവാനും മരിപ്പാനും ഒരുങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
33Naye Petro akamjibu, "Bwana, mimi niko tayari kwenda pamoja nawe gerezani, na hata kufa."
34അതിന്നു അവന്‍ പത്രൊസെ, നീ എന്നെ അറിയുന്നില്ല എന്നു മൂന്നുവട്ടം തള്ളിപ്പറയുംമുമ്പെ ഇന്നു കോഴി ക്കുകുകയില്ല എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
34Yesu akamjibu, "Nakwambia wewe Petro, kabla jogoo hajawika leo utakuwa umenikana mara tatu."
35പിന്നെ അവന്‍ അവരോടുഞാന്‍ നിങ്ങളെ മടിശ്ശീലയും പൊക്കണവും ചെരിപ്പും കൂടാതെ അയച്ചപ്പോള്‍ വല്ല കുറവുമുണ്ടായോ എന്നു ചോദിച്ചതിന്നുഒരു കുറവുമുണ്ടായില്ല എന്നു അവര്‍ പറഞ്ഞു.
35Kisha, Yesu akawauliza wanafunzi wake, "Wakati nilipowatuma bila mfuko wa fedha wala mkoba wala viatu, mlitindikiwa chochote?" Wakajibu, "La."
36അവന്‍ അവരോടുഎന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതു എടുക്കട്ടെ; അവ്വണ്ണം തന്നേ പൊക്കണമുള്ളവനും; ഇല്ലാത്തവനോ തന്റെ വസ്ത്രം വിറ്റു വാള്‍ കൊള്ളട്ടെ.
36Naye akawaambia, "Lakini sasa, yule aliye na mfuko wa fedha auchukue; na aliye na mkoba, hali kadhalika. Na yeyote asiye na upanga, auze koti lake anunue mmoja.
37അവനെ അധര്‍മ്മികളുടെ കൂട്ടത്തില്‍ എണ്ണി എന്നു എഴുതിയിരിക്കുന്നതിന്നു ഇനി എന്നില്‍ നിവൃത്തിവരേണം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതിന്നു നിവൃത്തി വരുന്നു എന്നു പറഞ്ഞു.
37Maana nawaambieni, haya maneno ya Maandiko Matakatifu: Aliwekwa kundi moja na wahalifu, ni lazima yatimie. Naam, yale yanayonihusu yanafikia ukamilifu wake."
38കര്‍ത്താവേ, ഇവിടെ രണ്ടു വാള്‍ ഉണ്ടു എന്നു അവര്‍ പറഞ്ഞതിന്നുമതി എന്നു അവന്‍ അവരോടു പറഞ്ഞു.
38Nao wakasema, "Bwana, tazama; hapa kuna panga mbili." Naye akasema, "Basi!"
39പിന്നെ അവന്‍ പതിവുപോലെ ഒലീവ് മലെക്കു പുറപ്പെട്ടുപോയി; ശിഷ്യന്മാരും അവനെ അനുഗമിച്ചു.
39Yesu akatoka, na kama ilivyokuwa desturi yake, akaenda katika mlima wa Mizeituni; wanafunzi wake wakamfuata.
40ആ സ്ഥലത്തു എത്തിയപ്പോള്‍ അവന്‍ അവരോടുനിങ്ങള്‍ പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
40Alipofika huko akawaambia, "Salini, msije mkaingia katika kishawishi."
41താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;
41Kisha akawaacha, akaenda umbali wa mtu kuweza kutupa jiwe, akapiga magoti, akasali:
42പിതാവേ, നിനക്കു മനസ്സുണ്ടെങ്കില്‍ ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെയാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു.
42"Baba, kama wapenda, ukiondoe kwangu kikombe hiki; hata hivyo, mapenzi yako yatimizwe, wala siyo yangu."
43അവനെ ശക്തിപ്പെടുത്തുവാന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ദൂതന്‍ അവന്നു പ്രത്യക്ഷനായി.
43Hapo, malaika kutoka mbinguni, akamtokea ili kumtia moyo.
44പിന്നെ അവന്‍ പ്രാണവേദനയിലായി അതിശ്രദ്ധയോടെ പ്രാര്‍ത്ഥിച്ചു; അവന്റെ വിയര്‍പ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി.
44Akiwa katika uchungu mkubwa, alisali kwa bidii zaidi; na jasho likamtoka, kama matone ya damu, likatiririka mpaka chini.
45അവന്‍ പ്രാര്‍തഥന കഴിഞ്ഞു എഴുന്നേറ്റു ശിഷ്യന്മാരുടെ അടുക്കല്‍ ചെന്നു, അവര്‍ വിഷാദത്താല്‍ ഉറങ്ങുന്നതു കണ്ടു അവരോടു
45Baada ya kusali, aliwarudia wanafunzi wake, akawakuta wamelala, kwani walikuwa na huzuni.
46നിങ്ങള്‍ ഉറങ്ങുന്നതു എന്തു? പരീക്ഷയില്‍ അകപ്പെടാതിരപ്പാന്‍ എഴുന്നേറ്റു പ്രാര്‍ത്ഥിപ്പിന്‍ എന്നു പറഞ്ഞു.
46Akawaambia, "Mbona mnalala? Amkeni msali, msije mkaingia katika kishawishi."
47അവന്‍ സംസാരിക്കുമ്പോള്‍ തന്നേ ഇതാ, ഒരു പുരുഷാരം; പന്തിരുവരില്‍ ഒരുവനായ യൂദാ അവര്‍ക്കും മുന്നടന്നു യേശുവിനെ ചുംബിപ്പാന്‍ അടുത്തുവന്നു.
47Alipokuwa bado anaongea, kundi la watu likaja likiongozwa na yule aliyeitwa Yuda, mmoja wa wale mitume kumi na wawili. Yuda akaenda kumsalimu Yesu kwa kumbusu.
48യേശു അവനോടുയൂദയേ, മനുഷ്യപുത്രനെ ചുംബനംകൊണ്ടോ കാണിച്ചുകൊടുക്കുന്നതു എന്നു പറഞ്ഞു.
48Lakini Yesu akamwambia, "Yuda! Je, unamsaliti Mwana wa Mtu kwa kumbusu?"
49സംഭവിപ്പാന്‍ പോകുന്നതു അവന്റെ കൂടെയുള്ളവര്‍ കണ്ടുകര്‍ത്താവേ, ഞങ്ങള്‍ വാള്‍കൊണ്ടു വെട്ടേണമോ എന്നു ചോദിച്ചു.
49Wale wanafunzi wake walipoona hayo wakasema, "Bwana, tutumie panga zetu?"
50അവരില്‍ ഒരുത്തന്‍ മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തെ കാതു അറുത്തു.
50Na mmoja wao akampiga upanga mtumishi wa Kuhani Mkuu, akamkata sikio lake la kulia.
51അപ്പോള്‍ യേശു; ഇത്രെക്കു വിടുവിന്‍ എന്നു പറഞ്ഞു അവന്റെ കാതു തൊട്ടു സൌഖ്യമാക്കി.
51Hapo, Yesu akasema, "Acha! Hii inatosha." Akaligusa sikio la mtu huyo akaliponya.
52യേശു തന്റെ നേരെ വന്ന മഹാപുരോഹിതന്മാരോടും ദൈവാലയത്തിലെ പടനായകന്മാരോടും മൂപ്പന്മാരോടുംഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ വാളും വടിയുമായി പുറപ്പെട്ടുവന്നുവോ?
52Kisha Yesu akawaambia makuhani wakuu, wakubwa wa walinzi wa Hekalu na wazee waliokuja kumkamata: "Je, mmekuja na mapanga na marungu kunikamata kana kwamba mimi ni mnyang'anyi?
53ഞാന്‍ ദിവസേന ദൈവാലയത്തില്‍ നിങ്ങളോടുകൂടെ ഇരുന്നിട്ടും എന്റെ നേരെ കൈ ഔങ്ങിയില്ല; എന്നാല്‍ ഇതു നിങ്ങളുടെ നാഴികയും ഇരുളിന്റെ അധികാരവും ആകുന്നു എന്നു പറഞ്ഞു.
53Nilipokuwa pamoja nanyi kila siku Hekaluni hamkunitia nguvuni. Lakini, huu ndio wakati wenu hasa, ndio wakati wa utawala wa giza."
54അവര്‍ അവനെ പിടിച്ചു മഹാപുരോഹിതന്റെ വീട്ടില്‍ കൊണ്ടുപോയി; പത്രൊസും അകലം വിട്ടു പിന്‍ ചെന്നു.
54Basi, wakamkamata, wakamchukua na kwenda naye nyumbani kwa Kuhani Mkuu. Petro akawa anamfuata nyuma kwa mbali.
55അവര്‍ നടുമുറ്റത്തിന്റെ മദ്ധ്യേ തീ കത്തിച്ചു ഒന്നിച്ചിരുന്നപ്പോള്‍ പത്രൊസും അവരുടെ ഇടയില്‍ ഇരുന്നു.
55Moto ulikuwa umewashwa katikati ya ua, nao wakawa wameketi pamoja Petro akiwa miongoni mwao.
56അവന്‍ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കിഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
56Mjakazi mmoja alipomwona Petro ameketi karibu na moto, akamkodolea macho, akasema, "Mtu huyu alikuwa pia pamoja na Yesu."
57അവനോ; സ്ത്രിയേ, ഞാന്‍ അവനെ അറിയുന്നില്ല എന്നു തള്ളിപ്പറഞ്ഞു.
57Lakini Petro akakana akisema, "Wee! simjui mimi."
58കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടുനീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോമനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു.
58Baadaye kidogo, mtu mwingine akamwona Petro, akasema, "Wewe ni mmoja wao." Lakini Petro akajibu "Bwana we; si mimi!"
59ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍ ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
59Kama saa moja baadaye, mtu mwingine akasisitiza, "Hakika huyu alikuwa pamoja naye; ametoka Galilaya ati."
60മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി ക്കുകി.
60Lakini Petro akasema, "Bwana wee; sijui hata unachosema!" Na papo hapo, akiwa bado anaongea, jogoo akawika.
61അപ്പോള്‍ കര്‍ത്താവു തിരിഞ്ഞു പത്രൊസിനെ ഒന്നു നോക്കിഇന്നു കോഴി ക്കുകുംമുമ്പെ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും എന്നു കര്‍ത്താവു തന്നോടു പറഞ്ഞ വാക്കു പത്രൊസു ഔര്‍ത്തു
61Bwana akageuka na kumtazama Petro, naye Petro akakumbuka yale aliyokuwa ameambiwa na Bwana: "Leo kabla jogoo hajawika, utanikana mara tatu."
62പുറത്തിറങ്ങി അതിദുഃഖത്തോട കരഞ്ഞു.
62Hapo akatoka nje, akalia sana.
63യേശുവിനെ പിടിച്ചവര്‍ അവനെ പരിഹസിച്ചു കണ്ണുകെട്ടി തല്ലി
63Wale watu waliokuwa wanamchunga Yesu, walimpiga na kumdhihaki.
64പ്രവചിക്ക; നിന്നെ അടിച്ചവന്‍ ആര്‍ എന്നു ചോദിച്ചു
64Walimfunga kitambaa usoni, wakawa wanamwuliza, "Ni nani aliyekupiga? Hebu bashiri tuone!"
65മറ്റു പലതും അവനെ ദുഷിച്ചു പറഞ്ഞു.
65Wakamtolea maneno mengi ya matusi.
66നേരം വെളുത്തപ്പോള്‍ ജനത്തിന്റെ മൂപ്പന്മാരായ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും വന്നുകൂടി അവനെ ന്യായാധിപസംഘത്തില്‍ വരുത്തിനീ ക്രിസ്തു എങ്കില്‍ ഞങ്ങളോടു പറക എന്നു പറഞ്ഞു.
66Kulipokucha, kikao cha wazee wa watu kilifanyika, ambacho kilihudhuriwa na makuhani wakuu na walimu wa Sheria. Yesu akaletwa mbele ya Baraza hilo.
67അവന്‍ അവരോടുഞാന്‍ നിങ്ങളോടു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കയില്ല;
67Nao wakamwambia, "Twambie! Je, wewe ndiwe Kristo?" Lakini Yesu akawaambia, "Hata kama nikiwaambieni, hamtasadiki;
68ഞാന്‍ ചോദിച്ചാല്‍ ഉത്തരം പറയുകയുമില്ല.
68na hata kama nikiwaulizeni swali, hamtanijibu.
69എന്നാല്‍ ഇന്നുമുതല്‍ മനുഷ്യ പുത്രന്‍ ദൈവശക്തിയുടെ വലത്തുഭാഗത്തു ഇരിക്കും എന്നു പറഞ്ഞു.
69Lakini tangu sasa, Mwana wa Mtu atakuwa ameketi upande wa kulia wa Mungu Mwenyezi."
70എന്നാല്‍ നീ ദൈവപുത്രന്‍ തന്നെയോ എന്നു എല്ലാവരും ചോദിച്ചതിന്നുനിങ്ങള്‍ പറയുന്നതു ശരി; ഞാന്‍ ആകുന്നു എന്നു അവന്‍ പറഞ്ഞു.
70Hapo wote wakasema, "Ndiyo kusema wewe ni Mwana wa Mungu?" Naye akasema, "Ninyi mnasema kwamba mimi ndiye."
71അപ്പോള്‍ അവര്‍ ഇനി സാക്ഷ്യംകൊണ്ടു നമുക്കു എന്തു ആവശ്യം? നാം തന്നേ അവന്റെ വാമൊഴി കേട്ടുവല്ലോ എന്നു പറഞ്ഞു.
71Nao wakasema, "Je, tunahitaji ushahidi mwingine? Sisi wenyewe tumesikia akisema kwa mdomo wake mwenyewe."