Malayalam

Swahili: New Testament

Mark

12

1പിന്നെ അവന്‍ ഉപമകളാല്‍ അവരോടു പറഞ്ഞുതുടങ്ങിയതുഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി ചുറ്റും വേലികെട്ടി ചക്കും കുഴിച്ചുനാട്ടി ഗോപുരവും പണിതു കുടിയാന്മാരെ ഏല്പിച്ചിട്ടു പരദേശത്തു പോയി.
1Yesu alianza kusema nao kwa mifano: "Mtu mmoja alilima shamba la mizabibu. Akalizungushia ukuta, na katikati yake akachimba kisima cha kusindikia divai, akajenga mnara pia. Akalikodisha shamba hilo kwa wakulima, akasafiri hadi nchi ya mbali.
2കാലം ആയപ്പോള്‍ കുടിയാന്മാരോടു തോട്ടത്തിന്റെ അനുഭവം വാങ്ങേണ്ടതിന്നു അവന്‍ ഒരു ദാസനെ കുടിയാന്മാരുടെ അടുക്കല്‍ പറഞ്ഞയച്ചു.
2Wakati wa mavuno, alimtuma mtumishi wake kwa wale wakulima akamletee sehemu ya mazao ya shamba lake.
3അവര്‍ അവനെ പിടിച്ചു തല്ലി വെറുതെ അയച്ചുകളഞ്ഞു.
3Wale wakulima wakamkamata, wakampiga, wakamrudisha mikono mitupu.
4പിന്നെ മറ്റൊരു ദാസനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു; അവനെ അവര്‍ തലയില്‍ മുറിവേല്പിക്കയും അവമാനിക്കയും ചെയ്തു.
4Akatuma tena mtumishi mwingine; huyu wakamuumiza kichwa na kumtendea vibaya.
5അവന്‍ മറ്റൊരുവനെ പറഞ്ഞയച്ചു; അവനെ അവര്‍ കൊന്നു; മറ്റു പലരെയും ചിലരെ അടിക്കയും ചിലരെ കൊല്ലുകയും ചെയ്തു.
5Mwenye shamba akatuma mtumishi mwingine tena, na huyo wakamuua. Wengine wengi waliotumwa, baadhi yao walipigwa, na wengi wakauawa.
6അവന്നു ഇനി ഒരുത്തന്‍ , ഒരു പ്രിയമകന്‍ , ഉണ്ടായിരുന്നു. എന്റെ മകനെ അവര്‍ ശങ്കിക്കും എന്നു പറഞ്ഞു ഒടുക്കം അവനെ അവരുടെ അടുക്കല്‍ പറഞ്ഞയച്ചു.
6Alibakiwa bado na mtu mmoja, yaani mwanawe mpendwa. Mwishowe akamtuma huyo akisema, Watamheshimu mwanangu.
7ആ കുടിയാന്മാരോഇവന്‍ അവകാശി ആകുന്നു; വരുവിന്‍ ; നാം ഇവനെ കൊല്ലുക; എന്നാല്‍ അവകാശം നമുക്കാകും എന്നു തമ്മില്‍ പറഞ്ഞു.
7Lakini hao wakulima wakaambiana, Huyu ndiye mrithi, basi, tumuue ili urithi wake uwe wetu!
8അവര്‍ അവനെ പിടിച്ചു കൊന്നു തോട്ടത്തില്‍ നിന്നു എറിഞ്ഞുകളഞ്ഞു.
8Kwa hiyo wakamkamata, wakamuua na kumtupa nje ya lile shamba la mizabibu.
9എന്നാല്‍ തോട്ടത്തിന്റെ ഉടയവന്‍ എന്തു ചെയ്യും? അവന്‍ വന്നു ആ കുടിയാന്മാരെ നിഗ്രഹിച്ചു തോട്ടം മറ്റുള്ളവരെ ഏല്പിക്കും.
9"Basi, mwenye shamba atafanya nini? Atakuja kuwaangamiza hao wakulima na kulikodisha hilo shamba la mizabibu kwa watu wengine.
10“വീടു പണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായിതീര്‍ന്നിരിക്കുന്നു.”
10Je, hamjasoma Maandiko haya? Jiwe walilokataa waashi sasa limekuwa jiwe kuu la msingi.
11“ഇതു കര്‍ത്താവിനാല്‍ സംഭവിച്ചു. നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്‍യ്യവുമായിരിക്കുന്നു” എന്ന തിരുവെഴുത്തു നിങ്ങള്‍ വായിച്ചിട്ടില്ലയോ?
11Bwana ndiye aliyefanya jambo hili, nalo ni la ajabu sana kwetu."
12ഈ ഉപമ തങ്ങളെക്കുറിച്ചു ആകുന്നു പറഞ്ഞതു എന്നു ഗ്രഹിച്ചിട്ടു അവര്‍ അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരത്തെ ഭയപ്പെട്ടു അവനെ വിട്ടുപോയി.
12Makuhani wakuu, walimu wa Sheria na wazee walifahamu ya kwamba mfano huo ulikuwa unawahusu. Kwa hiyo walijaribu kumtia nguvuni, lakini waliogopa umati wa watu. Basi, wakamwacha wakaenda zao.
13അനന്തരം അവനെ വാക്കില്‍ കുടുക്കുവാന്‍ വേണ്ടി അവര്‍ പരീശന്മാരിലും ഹെരോദ്യരിലും ചിലരെ അവന്റെ അടുക്കല്‍ അയച്ചു.
13Basi, baadhi ya Mafarisayo na wafuasi wa kikundi cha Herode walitumwa ili wamtege Yesu kwa maneno yake.
14അവര്‍ വന്നുഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള്‍ അറിയുന്നു; കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള്‍ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
14Wakamwendea, wakamwambia, "Mwalimu, tunajua kwamba wewe ni mtu mwaminifu unayesema ukweli mtupu, wala humjali mtu yeyote. Wala cheo cha mtu si kitu kwako, lakini wafundisha ukweli kuhusu njia ya Mungu. Je, ni halali kulipa kodi kwa Kaisari, au la? Tulipe au tusilipe?"
15അവന്‍ അവരുടെ കപടം അറിഞ്ഞുനിങ്ങള്‍ എന്നെ പരീക്ഷിക്കുന്നതു എന്തു? ഒരു വെള്ളിക്കാശ് കൊണ്ടുവരുവിന്‍ ; ഞാന്‍ കാണട്ടെ എന്നു പറഞ്ഞു.
15Lakini Yesu alijua unafiki wao, akawaambia, "Mbona mnanijaribu? Nionyesheni sarafu."
16അവര്‍ കൊണ്ടു വന്നു. ഈ സ്വരൂപവും മേലെഴുത്തും ആരുടേതു എന്നു അവരോടു ചോദിച്ചതിന്നുകൈസരുടേതു എന്നു അവര്‍ പറഞ്ഞു.
16Wakamwonyesha. Naye akawauliza, "Sura na chapa hii ni ya nani?" Wakamjibu, "Ni ya Kaisari."
17യേശു അവരോടുകൈസര്‍ക്കുംള്ളതു കൈസര്‍ക്കും ദൈവത്തിനുള്ളതു ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിന്‍ എന്നു പറഞ്ഞു; അവര്‍ അവങ്കല്‍ വളരെ ആശ്ചര്യപ്പെട്ടു.
17Basi, Yesu akawaambia, "Mpeni Kaisari yaliyo yake Kaisari na Mungu yaliyo yake Mungu." Wakashangazwa sana naye.
18പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര്‍ അവന്റെ അടുക്കല്‍ വന്നു ചോദിച്ചതെന്തെന്നാല്‍
18Masadukayo wasemao kwamba hakuna ufufuo walimwendea Yesu, wakamwuliza,
19ഗുരോ, ഒരുത്തന്റെ സഹോദരന്‍ മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല്‍ ആ ഭാര്യയെ അവന്റെ സഹോദരന്‍ പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
19"Mwalimu, Mose alituagiza hivi: Mtu akifa na kuacha mke bila mtoto, ndugu yake lazima amchukue huyo mama mjane amzalie watoto ndugu yake marehemu.
20എന്നാല്‍ ഏഴു സഹോദരന്മാര്‍ ഉണ്ടായിരുന്നു; അവരില്‍ മൂത്തവന്‍ ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
20Basi, kulikuwa na ndugu saba. Wa kwanza alioa, akafa bila kuacha mtoto.
21രണ്ടാമത്തവന്‍ അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
21Ndugu wa pili akamwoa huyo mjane, naye pia akafa bila kuacha mtoto; na ndugu watatu hali kadhalika.
22ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്‍ക്കും ഒടുവില്‍ സ്ത്രീയും മരിച്ചു.
22Wote saba walikufa bila kuacha mtoto. Mwishowe yule mama mjane naye akafa.
23പുനരുത്ഥാനത്തില്‍ അവള്‍ അവരില്‍ ഏവന്നു ഭാര്യയാകും? ഏഴുവര്‍ക്കും ഭാര്യ ആയിരുന്നുവല്ലോ.
23Basi, siku watu watakapofufuka, mama huyo atakuwa mke wa nani? Maana wote saba walikuwa wamemwoa."
24യേശു അവരോടു പറഞ്ഞതുനിങ്ങള്‍ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
24Yesu akawaambia, "Ninyi mmekosea sana, kwa sababu hamjui Maandiko Matakatifu wala nguvu ya Mungu.
25മരിച്ചവരില്‍ നിന്നു ഉയിര്‍ത്തെഴുന്നേലക്കുമ്പോള്‍ വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വര്‍ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
25Maana wafu watakapofufuka, hawataoa wala kuolewa; watakuwa kama malaika wa mbinguni.
26എന്നാല്‍ മരിച്ചവര്‍ ഉയിര്‍ത്തെഴു ന്നേലക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില്‍ മുള്‍പടര്‍പ്പുഭാഗത്തു ദൈവം അവനോടുഞാന്‍ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
26Lakini kuhusu kufufuliwa kwa wafu, je, hamjasoma kitabu cha Mose katika sehemu inayohusu kile kichaka kilichokuwa kinawaka moto? Mungu alimwambia Mose, Mimi ni Mungu wa Abrahamu, Mungu wa Isaka, na Mungu wa Yakobo.
27അവന്‍ മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള്‍ വളരെ തെറ്റിപ്പോകുന്നു.
27Basi, yeye si Mungu wa wafu, bali ni Mungu wa walio hai. Ninyi mmekosea sana!"
28ശാസ്ത്രിമാരില്‍ ഒരുവന്‍ അടുത്തുവന്നു അവര്‍ തമ്മില്‍ തര്‍ക്കിക്കുന്നതു കേട്ടു അവന്‍ അവരോടു നല്ലവണ്ണം ഉത്തരം പറഞ്ഞപ്രകാരം ബോധിച്ചിട്ടുഎല്ലാറ്റിലും മുഖ്യകല്പന ഏതു എന്നു അവനോടു ചോദിച്ചു. അതിന്നു യേശു
28Mmojawapo wa walimu wa Sheria alifika, akasikia mabishano yao. Alipoona kwamba Yesu aliwajibu vyema, akajitokeza akamwuliza, "Katika amri zote ni ipi iliyo ya kwanza?"
29എല്ലാറ്റിലും മുഖ്യകല്പനയോ“യിസ്രായേലേ, കേള്‍ക്ക; നമ്മുടെ ദൈവമായ കര്‍ത്താവു ഏക കര്‍ത്താവു.
29Yesu akamjibu, "Ya kwanza ndiyo hii: Sikiliza, Israeli! Bwana Mungu wetu ndiye peke yake Bwana.
30നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും പൂര്‍ണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം, എന്നു ആകുന്നു.
30Mpende Bwana Mungu wako kwa moyo wako wote, kwa roho yako yote, kwa akili yako yote na kwa nguvu zako zote.
31രണ്ടാമത്തേതോ“കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നത്രേ; ഇവയില്‍ വലുതായിട്ടു മറ്റൊരു കല്പനയും എല്ല എന്നു ഉത്തരം പറഞ്ഞു.
31Na ya pili ndiyo hii: Mpende jirani yako kama unavyojipenda mwenyewe. Hakuna amri nyingine iliyo kuu kuliko hizi."
32ശാസ്ത്രി അവനോടുനന്നു, ഗുരോ, നീ പറഞ്ഞതു സത്യ തന്നേ; ഏകനേയുള്ളൂ; അവനല്ലാതെ മറ്റൊരുത്തനുമില്ല.
32Basi, yule mwalimu wa Sheria akamwambia, "Vyema Mwalimu! Umesema kweli kwamba Mungu ni mmoja tu wala hakuna mwingine ila yeye.
33അവനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും പൂര്‍ണ്ണശക്തിയോടുംകൂടെ സ്നേഹിക്കുന്നതും തന്നെപ്പോലെ കൂട്ടുകാരനെ സ്നേഹിക്കുന്നതും സകല സര്‍വ്വാംഗഹോമങ്ങളെക്കാളും യാഗങ്ങളെക്കാളും സാരമേറിയതു തന്നേ എന്നു പറഞ്ഞു.
33Na ni lazima mtu kumpenda Mungu kwa moyo wote, kwa akili yote, na kwa nguvu zote, na kumpenda jirani yake kama anavyojipenda mwenyewe. Jambo hili ni muhimu zaidi kuliko dhabihu na sadaka zote za kuteketezwa."
34അവന്‍ ബുദ്ധിയോടെ ഉത്തരം പറഞ്ഞു എന്നു യേശു കണ്ടിട്ടുനീ ദൈവരാജ്യത്തോടു അകന്നവനല്ല എന്നു പറഞ്ഞു. അതിന്റെ ശേഷം അവനോടു ആരും ഒന്നും ചോദിപ്പാന്‍ തുനിഞ്ഞില്ല.
34Yesu alipoona kwamba huyu mtu alimjibu kwa ujasiri, akamwambia, "Wewe huko mbali na Ufalme wa Mungu." Baada ya hayo, hakuna mtu aliyethubutu tena kumwuliza kitu.
35യേശു ദൈവാലയത്തില്‍ ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതുക്രിസ്തു ദാവീദിന്റെ പുത്രന്‍ എന്നു ശാസ്ത്രിമാര്‍ പറയുന്നതു എങ്ങനെ?
35Wakati Yesu alipokuwa akifundisha Hekaluni, aliuliza, "Mbona walimu wa Sheria wanasema ya kwamba Kristo ni mwana wa Daudi?
37ദാവീദ് തന്നേ അവനെ കര്‍ത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ? എന്നാല്‍ വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
36Daudi mwenyewe akiongozwa na Roho Mtakatifu alisema: Bwana alimwambia Bwana wangu: Keti upande wangu wa kulia, Mpaka nitakapowaweka adui zako chini ya miguu yako."
38അവന്‍ തന്റെ ഉപദേശത്തില്‍ അവരോടുഅങ്കികളോടെ നടക്കുന്നതും അങ്ങാടിയില്‍
37"Daudi mwenyewe anamwita Kristo Bwana. Basi, Kristo atakuwaje mwanae?" Umati wa watu ulikuwa ukimsikiliza kwa furaha.
39വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തില്‍ പ്രധാനസ്ഥലവും ഇച്ഛിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്‍വിന്‍ .
38Katika mafundisho yake, Yesu alisema, "Jihadharini na walimu wa Sheria ambao hupenda kupitapita wamejivalia kanzu ndefu na kusalimiwa na watu kwa heshima sokoni; hupenda kuketi mahali pa heshima katika masunagogi,
40അവര്‍ വിധവമാരുടെ വീടുകളെ വിഴുങ്ങുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ത്ഥന കഴിക്കയും ചെയ്യുന്നു; അവര്‍ക്കും ഏറ്റവും വലിയ ശിക്ഷാവിധി വരും എന്നു പറഞ്ഞു.
39na kuchukua nafasi za heshima katika karamu.
41പിന്നെ യേശു ശ്രീഭണ്ഡാരത്തിന്നു നേരെ ഇരിക്കുമ്പോള്‍ പുരുഷാരം ഭണ്ഡാരത്തില്‍ പണം ഇടുന്നതു നോക്കിക്കൊണ്ടിരുന്നു; ധനവാന്മാര്‍ പലരും വളരെ ഇട്ടു.
40Huwanyonya wajane huku wakijisingizia kusali sala ndefu. Siku ya hukumu watapata adhabu kali!"
42ദരിദ്രയായ ഒരു വിധവ വന്നു ഒരു പൈസകൂ ശരിയായ രണ്ടു കാശ് ഇട്ടു.
41Yesu alikuwa ameketi karibu na sanduku la hazina. Akawa anatazama jinsi watu wengi walivyokuwa wakitoa fedha na kuzitia katika hazina ya Hekalu. Matajiri wengi walitoa fedha nyingi.
43അപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുക്കല്‍ വിളിച്ചുഭണ്ഡാരത്തില്‍ ഇട്ട എല്ലാവരെക്കാളും ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
42Hapo akaja mama mmoja mjane maskini, akatoa sarafu mbili ndogo za fedha.
44എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നു ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍ നിന്നു തനിക്കുള്ളതു ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു എന്നു അവരോടു പറഞ്ഞു.
43Yesu akawaita wanafunzi wake, akawaambia, "Kweli nawaambieni, huyu mama mjane maskini ametoa zaidi kuliko wengine wote waliotia fedha katika sanduku la hazina.
44Maana wote walitoa kutokana na ziada ya mali zao, lakini huyu mama, ingawa ni maskini, ametoa yote aliyokuwa nayo, ametoa kila kitu alichohitaji kwa kuishi."