1രണ്ടു ദിവസം കഴിഞ്ഞിട്ടു പെസഹയുടെയും പുളിപ്പില്ലാത്ത അപ്പത്തിന്റെയും ഉത്സവം ആയിരുന്നു. അപ്പോള്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ ഉപായത്താല്‍ പിടിച്ചു കൊല്ലേണ്ടതു എങ്ങനെ എന്നു അനേഷിച്ചു
1Ilikuwa siku mbili tu kabla ya sikukuu ya Pasaka na ya Mikate Isiyotiwa Chachu. Makuhani wakuu na walimu wa Sheria walikuwa wakitafuta njia ya kumtia Yesu nguvuni kwa hila wamuue.
2ജനത്തില്‍ കലഹം ഉണ്ടാകാതിരിപ്പാന്‍ ഉത്സവത്തില്‍ അരുതു എന്നു അവര്‍ പറഞ്ഞു.
2Lakini walisema, "Tusimtie nguvuni wakati wa sikukuu, watu wasije wakafanya ghasia."
3അവന്‍ ബേഥാന്യയില്‍ കുഷ്ഠരോഗിയായ ശിമോന്റെ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ ഒരു സ്ത്രീ ഒരു വെണ്‍കല്‍ഭരണി വിലയേറിയ സ്വച്ഛജടാമാംസി തൈലുവുമായി വന്നു ഭരണി പൊട്ടിച്ചു അവന്റെ തലയില്‍ ഒഴിച്ചു.
3Yesu alikuwa Bethania, nyumbani kwa Simoni, Mkoma. Alipokuwa mezani kula chakula, mama mmoja aliyekuwa na chupa ya alabasta yenye marashi ya nardo safi ya thamani kubwa alikuja, akaivunja hiyo chupa, akammiminia Yesu marashi hayo kichwani.
4അവിടെ ചിലര്‍തൈലത്തിന്റെ ഈ വെറും ചെലവു എന്തിന്നു?
4Baadhi ya watu waliokuwa hapo walikasirika wakajisemea, "Kwa nini kupoteza ovyo marashi haya?
5ഇതു മുന്നൂറ്റില്‍ അധികം വെള്ളിക്കാശിന്നു വിറ്റു ദരിദ്രര്‍ക്കും കൊടുപ്പാന്‍ കഴിയുമായിരുന്നുവല്ലോ എന്നിങ്ങനെ ഉള്ളില്‍ നീരസപ്പെട്ടു അവളെ ഭര്‍ത്സിച്ചു.
5Yangaliweza kuuzwa kwa fedha kiasi cha denari mia tatu, wakapewa maskini!" Wakamkemea huyo mama.
6എന്നാല്‍ യേശുഇവളെ വിടുവിന്‍ ; അവളെ അസഹ്യപ്പെടുത്തുന്നതു എന്തു? അവള്‍ എങ്കല്‍ നല്ല പ്രവൃത്തിയല്ലോ ചെയ്തതു.
6Lakini Yesu akawaambia, "Mwacheni; kwa nini mnamsumbua? Amenitendea jambo jema.
7ദരിദ്രര്‍ നിങ്ങള്‍ക്കു എല്ലായ്പോഴും അടുക്കെ ഉണ്ടല്ലോ; ഇച്ഛിക്കുമ്പോള്‍ അവര്‍ക്കും നന്മചെയ്‍വാന്‍ നിങ്ങള്‍ക്കു കഴിയും; ഞാനോ എല്ലായ്പോഴും നിങ്ങളോടുകൂടെ ഇരിക്കയില്ല.
7Maskini mnao daima pamoja nanyi; mnaweza kuwasaidia wakati wowote mnaopenda. Lakini mimi sitakuwapo pamoja nanyi daima.
8അവള്‍ തന്നാല്‍ ആവതു ചെയ്തു; കല്ലറയിലെ അടക്കത്തിന്നായി എന്റെ ദേഹത്തിന്നു മുമ്പുകൂട്ടി തൈലം തേച്ചു.
8Yeye amefanya alivyoweza; ameupaka mwili wangu marashi kuutayarisha kwa maziko.
9സുവിശേഷം ലോകത്തില്‍ ഒക്കെയും പ്രസംഗിക്കുന്നേടത്തെല്ലാം അവള്‍ ചെയ്തതും അവളുടെ ഔര്‍മ്മെക്കായി പ്രസ്താവിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
9Nawaambieni kweli, popote ulimwenguni Habari Njema itakapohubiriwa, kitendo hiki alichofanya kitatajwa kwa ajili ya kumkumbuka."
10പിന്നെ പന്തിരുവരില്‍ ഒരുത്തനായി ഈസ്കര്‍യ്യോത്താവായ യൂദാ അവനെ മഹാപുരോഹിതന്മാര്‍ക്കും കാണിച്ചുകൊടുക്കേണ്ടതിന്നു അവരുടെ അടുക്കല്‍ ചെന്നു.
10Kisha Yuda Iskarioti, mmoja wa wale kumi na wawili, alienda kwa makuhani wakuu ili kumsaliti Yesu.
11അവര്‍ അതു കേട്ടു സന്തോഷിച്ചു അവന്നു പണം കൊടുക്കാം എന്നു വാഗ്ദത്തം ചെയ്തു; അവനും അവനെ എങ്ങനെ കാണിച്ചുകൊടുക്കാം എന്നു തക്കം അന്വേഷിച്ചുപോന്നു.
11Makuhani wakuu waliposikia habari hiyo, walifurahi, wakaahidi kumpa fedha. Basi, Yuda akaanza kutafuta nafasi ya kumsaliti Yesu.
12പെസഹകുഞ്ഞാടിനെ അറുക്കുന്നതായ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം നാളില്‍ ശിഷ്യന്മാര്‍ അവനോടുനീ പെസഹ കഴിപ്പാന്‍ ഞങ്ങള്‍ എവിടെ ഒരുക്കേണം എന്നു ചോദിച്ചു.
12Siku ya kwanza ya sikukuu ya Mikate Isiyotiwa Chachu, wakati ambapo mwana kondoo wa Pasaka huchinjwa, wanafunzi wake walimwuliza, "Wataka tukuandalie wapi karamu ya Pasaka?"
13അവന്‍ ശിഷ്യന്‍ മാരില്‍ രണ്ടുപേരെ അയച്ചു; നഗരത്തില്‍ ചെല്ലുവിന്‍ ; അവിടെ ഒരു കുടം വെള്ളം ചുമന്നുകൊണ്ടു ഒരു മനുഷ്യന്‍ നിങ്ങളെ എതിര്‍പെടും.
13Basi Yesu akawatuma wawili wa wanafunzi wake akiwaambia, "Nendeni mjini, nanyi mtakutana na mtu anayebeba mtungi wa maji. Mfuateni
14അവന്റെ പിന്നാലെ ചെന്നു അവന്‍ കടക്കുന്നേടത്തു ആ വിട്ടുടയവനോടുഞാന്‍ എന്റെ ശിഷ്യന്മാരുമായി പെസഹ കഴിപ്പാനുള്ള ശാല എവിടെ എന്നു ഗുരു ചോദിക്കുന്നു എന്നു പറവിന്‍ .
14mpaka katika nyumba atakayoingia, mkamwambie mwenye nyumba, Mwalimu anasema: wapi chumba changu ambamo nitakula Pasaka pamoja na wanafunzi wangu?
15അവന്‍ വിരിച്ചൊരുക്കിയ ഒരു വന്മാളിക കാണിച്ചുതരും; അവിടെ നമുക്കു ഒരുക്കുവിന്‍ എന്നു പറഞ്ഞു.
15Naye atawaonyesha chumba kikubwa ghorofani kilichotayarishwa na kupambwa. Tuandalieni humo."
16ശിഷ്യന്മാര്‍ പുറപ്പെട്ടു നഗരത്തില്‍ ചെന്നു അവന്‍ തങ്ങളോടു പറഞ്ഞതു പോലെ കണ്ടു പെസഹ ഒരുക്കി.
16Wanafunzi wakaondoka, wakaenda mjini, wakakuta kila kitu sawa kama Yesu alivyokuwa amewaambia. Wakaandaa karamu ya Pasaka.
17സന്ധ്യയായപ്പോള്‍ അവന്‍ പന്തിരുവരോടും കൂടെ വന്നു.
17Ilipokuwa jioni, Yesu alifika pamoja na wanafunzi wake kumi na wawili.
18അവര്‍ ഇരുന്നു ഭക്ഷിക്കുമ്പോള്‍ യേശുനിങ്ങളില്‍ ഒരുവന്‍ എന്നോടുകൂടെ ഭക്ഷിക്കുന്നവന്‍ തന്നേ, എന്നെ കാണിച്ചുകൊടുക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
18Walipokuwa mezani wakila, Yesu alisema, "Kweli nawaambieni, mmoja wenu anayekula pamoja nami, atanisaliti."
19അവന്‍ ദുഃഖിച്ചു, ഔരോരുത്തന്‍ ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
19Hapo wanafunzi wake wakaanza kuhuzunika, wakamwuliza mmojammoja, "Je, ni mimi?"
20അവന്‍ അവരോടുപന്തിരുവരില്‍ ഒരുവന്‍ , എന്നോടുകൂടെ താലത്തില്‍ കൈമുക്കുന്നവന്‍ തന്നേ.
20Yesu akawaambia, "Ni mmoja wenu ninyi kumi na wawili, anayechovya mkate pamoja nami katika bakuli.
21മനുഷ്യപുത്രന്‍ പോകുന്നതു തന്നെക്കുറിച്ചു എഴുതിയിരിക്കുന്നതുപോലെ തന്നേ സത്യം; മനുഷ്യപുത്രനെ കാണിച്ചുകൊടുക്കുന്ന മനുഷ്യന്നോ അയ്യോ കഷ്ടം; ആ മനുഷ്യന്‍ ജനിക്കാതിരുന്നു എങ്കില്‍ അവന്നു കൊള്ളായിരുന്നു എന്നു പറഞ്ഞു.
21Kweli Mwana wa Mtu anakwenda zake kama Maandiko Matakatifu yanavyosema juu yake; lakini, ole wake mtu yule anayemsaliti Mwana wa Mtu! Ingalikuwa afadhali kwa mtu huyo kama hangalizaliwa!"
22അവര്‍ ഭക്ഷിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു വാഴ്ത്തി നുറുക്കി അവര്‍ക്കും കൊടുത്തുവാങ്ങുവിന്‍ ; ഇതു എന്റെ ശരീരം എന്നു പറഞ്ഞു.
22Walipokuwa wanakula, Yesu alitwaa mkate, akashukuru, akaumega na kuwapa wanafunzi wake akisema, "Twaeni; huu ni mwili wangu."
23പിന്നെ പാനപാത്രം എടുത്തു സ്തോത്രംചൊല്ലി അവര്‍ക്കും കൊടുത്തു; എല്ലാവരും അതില്‍നിന്നു കുടിച്ചു;
23Kisha akatwaa kikombe, akamshukuru Mungu, akawapa; nao wote wakanywa katika kikombe hicho.
24ഇതു അനേകര്‍ക്കും വേണ്ടി ചൊരിയുന്നതായി നിയമത്തിന്നുള്ള എന്റെ രക്തം.
24Akawaambia, "Hii ni damu yangu inayothibitisha agano la Mungu, damu inayomwagwa kwa ajili ya watu wengi.
25മുന്തിരിവള്ളിയുടെ അനുഭവം ദൈവരാജ്യത്തില്‍ പുതുതായി അനുഭവിക്കുംനാള്‍വരെ ഞാന്‍ അതു ഇനി അനുഭവിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അവരോടു പറഞ്ഞു.
25Kweli nawaambieni, sitakunywa tena divai ya zabibu mpaka siku ile nitakapoinywa upya katika Ufalme wa Mungu."
26പിന്നെ അവര്‍ സ്തോത്രം പാടിയശേഷം ഒലീവുമലകൂ പോയി.
26Kisha wakaimba wimbo, wakaondoka, wakaenda katika mlima wa Mizeituni.
27യേശു അവരോടുനിങ്ങള്‍ എല്ലാവരും ഇടറിപ്പോകും; “ഞാന്‍ ഇടയനെ വെട്ടും, ആടുകള്‍ ചിതറിപ്പോകും” എന്നു എഴുതിയിരിക്കുന്നുവല്ലോ.
27Yesu akawaambia wanafunzi wake, "Ninyi nyote mtakuwa na mashaka nami; maana Maandiko Matakatifu yasema: Nitampiga mchungaji nao kondoo watatawanyika.
28എന്നാല്‍ ഞാന്‍ ഉയിര്‍ത്തെഴുന്നേറ്റശേഷം നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകും എന്നു പറഞ്ഞു.
28Lakini nikisha fufuka, nitawatangulieni kule Galilaya."
29പത്രൊസ് അവനോടുഎല്ലാവരും ഇടറിയാലും ഞാന്‍ ഇടറുകയില്ല എന്നു പറഞ്ഞു.
29Petro akamwambia "Hata kama wote watakuwa na mashaka nawe na kukuacha, mimi sitakukana kamwe!"
30യേശു അവനോടുഇന്നു, ഈ രാത്രിയില്‍ തന്നേ, കോഴി രണ്ടു വട്ടം ക്കുകും മുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു ഞാന്‍ സത്യമായി നിന്നോടു പറയുന്നു എന്നു പറഞ്ഞു.
30Yesu akamwambia, "Kweli nakwambia, usiku huu, kabla jogoo hajawika mara mbili, utanikana mara tatu."
31അവനോനീന്നോടുകൂടെ മരിക്കേണ്ടിവന്നാലും ഞാന്‍ നിന്നെ തള്ളിപ്പറകയില്ല എന്നു അധികമായി പറഞ്ഞു; അങ്ങനെ തന്നേ എല്ലാവരും പറഞ്ഞു.
31Lakini Petro akasisitiza, "Hata kama ni lazima nife pamoja nawe, sitakuacha kamwe." Wanafunzi wote pia wakasema vivyo hivyo.
32അവര്‍ ഗെത്ത്ശേമന എന്നു പേരുള്ള തോട്ടത്തില്‍ വന്നാറെ അവന്‍ ശിഷ്യന്മാരോടുഞാന്‍ പ്രാര്‍ത്ഥിച്ചുതീരുവോളം ഇവിടെ ഇരിപ്പിന്‍ എന്നു പറഞ്ഞു.
32Basi, wakafika katika bustani iitwayo Gethsemane. Yesu akawaambia wanafunzi wake, "Kaeni hapa wakati mimi nasali."
33പിന്നെ അവന്‍ പത്രൊസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടിക്കൊണ്ടു ഭ്രമിപ്പാനും വ്യകുലപ്പെടുവാനും തുടങ്ങി
33Kisha akawachukua Petro, Yakobo na Yohane; akaanza kufadhaika sana na kuhangaika.
34എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ പാര്‍ത്തു ഉണര്‍ന്നിരിപ്പിന്‍ എന്നു അവരോടു പറഞ്ഞു.
34Akawaambia, "Nina huzuni kubwa moyoni hata karibu kufa. Kaeni hapa mkeshe."
35പിന്നെ അല്പം മുമ്പോട്ടു ചെന്നു നിലത്തു വീണു, കഴിയും എങ്കില്‍ ആ നാഴിക നീങ്ങിപ്പോകേണം എന്നു പ്രാര്‍ത്ഥിച്ചു
35Akaenda mbele kidogo, akajitupa chini kifudifudi, akasali kwamba, kama ingewezekana, asiipitie saa hiyo ya mateso.
36അബ്ബാ, പിതാവേ, നിനക്കു എല്ലാം കഴിയും; ഈ പാനപാത്രം എങ്കല്‍ നിന്നു നീക്കേണമേ; എങ്കിലും ഞാന്‍ ഇച്ഛിക്കുന്നതല്ല നീ ഇച്ഛിക്കുന്നതത്രേ ആകട്ടെ എന്നു പറഞ്ഞു.
36Akasema, "Baba yangu, kwako mambo yote yanawezekana. Uniondolee kikombe hiki; lakini isiwe kama nitakavyo mimi, bali utakavyo wewe."
37പിന്നെ അവന്‍ വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടുശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ?
37Kisha akarudi kwa wanafunzi wale watatu, akawakuta wamelala. Basi, akamwuliza Petro, "Simoni, je umelala? Hukuweza kukesha hata saa moja?"
38പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
38Kisha akawaambia, "Kesheni na kusali ili msije mkaingia katika majaribu. Roho i radhi, lakini mwili ni dhaifu."
39അവന്‍ പിന്നെയും പോയി ആ വചനം തന്നെ ചൊല്ലി പ്രാര്‍ത്ഥിച്ചു.
39Akaenda kusali tena akirudia maneno yaleyale.
40മടങ്ങിവന്നാറെ അവരുടെ കണ്ണുകള്‍ക്കു ഭാരമേറിയിരുന്നതുകൊണ്ടു അവര്‍ ഉറങ്ങുന്നതു കണ്ടു; അവര്‍ അവനോടു എന്തു ഉത്തരം പറയേണം എന്നു അറിഞ്ഞില്ല;
40Kisha akarudi tena, akawakuta wamelala. Macho yao yalikuwa yamebanwa na usingizi. Hawakujua la kumjibu.
41അവന്‍ മൂന്നാമതു വന്നു അവരോടുഇനി ഉറങ്ങി ആശ്വസിച്ചുകൊള്‍വിന്‍ ; മതി, നാഴിക വന്നു; ഇതാ, മനുഷ്യ പുത്രന്‍ പാപികളുടെ കയ്യില്‍ ഏല്പിക്കപ്പെടുന്നു.
41Alipowajia mara ya tatu aliwaambia, "Mnalala bado na kupumzika? Sasa imetosha! Saa imefika! Mwana wa Mtu anakabidhiwa kwa watu waovu.
42എഴുന്നേല്പിന്‍ ; നാം പോക; ഇതാ, എന്നെ കാണിച്ചുകൊടുക്കുന്നവന്‍ അടുത്തിരിക്കുന്നു എന്നു പറഞ്ഞു.
42Amkeni, twendeni zetu. Tazameni, yule atakayenisaliti amekaribia."
43ഉടനെ, അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, പന്തിരുവരില്‍ ഒരുത്തനായ യൂദയും അവനോടുകൂടെ മഹാപുരോഹിതന്മാര്‍, ശാസ്ത്രിമാര്‍, മൂപ്പന്മാര്‍ എന്നവര്‍ അയച്ച ഒരു പുരുഷാരവും വാളും വടിയുമായി വന്നു.
43Yesu alipokuwa bado anasema, Yuda, mmoja wa wale kumi na wawili, akafika pamoja na umati wa watu wenye mapanga na marungu. Watu hao walikuwa wametumwa na makuhani wakuu, walimu wa Sheria na wazee.
44അവനെ കാണിച്ചുകൊടുക്കുന്നവന്‍ ഞാന്‍ ഏവനെ ചുംബിക്കുമോ അവന്‍ തന്നേ ആകുന്നു; അവനെ പിടിച്ചു സൂക്ഷമതയോടെ കൊണ്ടു പോകുവിന്‍ എന്നു അവര്‍ക്കും ഒരു അടയാളം പറഞ്ഞുകൊടുത്തിരുന്നു.
44Msaliti Yuda alikuwa amewapa ishara: "Yule nitakayembusu ndiye; mkamateni, mkampeleke chini ya ulinzi."
45അവന്‍ വന്നു ഉടനെ അടുത്തു ചെന്നുറബ്ബീ, എന്നു പറഞ്ഞു അവനെ ചുംബിച്ചു.
45Yuda alipofika tu, alimwendea Yesu moja kwa moja, akasema, "Mwalimu!" Kisha akambusu.
46അവര്‍ അവന്റെമേല്‍ കൈവച്ചു അവനെ പിടിച്ചു.
46Basi, hao watu wakamkamata Yesu, wakamtia nguvuni.
47അരികെ നിലക്കുന്നവരില്‍ ഒരുവന്‍ വാള്‍ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി കാതു അറുത്തു.
47Mmoja wa wale waliokuwa wamesimama hapo pamoja na Yesu akauchomoa upanga wake, akampiga mtumishi wa Kuhani Mkuu, akamkata sikio.
48യേശു അവരോടുഒരു കള്ളന്റെ നേരെ എന്നപോലെ നിങ്ങള്‍ എന്നെ പിടിപ്പാന്‍ വാളും വടിയുമായി പുറപ്പെട്ടു വന്നുവോ?
48Yesu akawaambia, "Je, mmekuja na mapanga na marungu kunikamata kana kwamba mimi ni mnyang'anyi?
49ഞാന്‍ ദിവസേന ദൈവലായലയത്തില്‍ ഉപദേശിച്ചുകൊണ്ടു നിങ്ങളോടുകൂടെ ഇരുന്നു; നിങ്ങള്‍ എന്നെ പിടിച്ചില്ല; എങ്കിലും തിരുവെഴുതത്തുകള്‍ക്കു നിവൃത്തി വരേണ്ടിതിന്നു ഇങ്ങനെ സംഭവിക്കുന്നു എന്നു പറഞ്ഞു.
49Kila siku nilikuwa pamoja nanyi nikifundisha Hekaluni, wala hamkunikamata. Lakini sasa lazima Maandiko Matakatifu yatimie."
50ശിഷ്യന്മാര്‍ എല്ലാവരും അവനെ വിട്ടു ഔടിപ്പോയി.
50Hapo wanafunzi wote wakamwacha, wakakimbia.
51ഒരു ബാല്യക്കാരന്‍ വെറും ശരീരത്തിന്മേല്‍ പുതപ്പു പുതെച്ചും കൊണ്ടു അവനെ അനുഗമിച്ചു; അവര്‍ അവനെ പിടിച്ചു.
51Kulikuwa na kijana mmoja aliyekuwa anamfuata Yesu akiwa amevaa shuka. Nao wakajaribu kumkamata.
52അവനോ പുതപ്പു വിട്ടു നഗ്നനായി ഔടിപ്പോയി.
52Lakini yeye akaponyoka, akaiachilia ile shuka, akakimbia uchi.
53അവര്‍ യേശുവിനെ മഹാപുരോഹിതന്റെ അടുക്കല്‍ കൊണ്ടുപോയി. അവന്റെ അടുക്കല്‍ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
53Basi, wakampeleka Yesu kwa Kuhani Mkuu ambapo makuhani wakuu wote, wazee na walimu wa Sheria walikuwa wamekutanika.
54പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേര്‍ന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
54Petro alimfuata Yesu kwa mbali, akaingia ndani ya ya wa Kuhani Mkuu, akaketi pamoja na walinzi akiota moto.
55മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
55Makuhani wakuu na Baraza lote wakatafuta ushahidi wa kumshtaki Yesu wapate kumwua, lakini hawakupata.
56അനേകര്‍ അവന്റെ നേരെ കള്ളസ്സാക്ഷ്യം പറഞ്ഞിട്ടും സ്സാക്ഷ്യം ഒത്തുവന്നില്ല.
56Watu wengi walitoa ushahidi wa uongo juu ya Yesu, lakini ushahidi wao haukupatana.
57ചിലര്‍ എഴുന്നേറ്റു അവന്റെ നേരെ
57Kisha wengine walisimama, wakatoa ushahidi wa uongo wakisema:
58ഞാന്‍ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവന്‍ പറഞ്ഞതു ഞങ്ങള്‍ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
58"Tulimsikia mtu huyu akisema, Nitaliharibu Hekalu hili lililojengwa kwa mikono, na kwa siku tatu nitajenga lingine lisilojengwa kwa mikono."
59എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
59Lakini hata hivyo, ushahidi wao haukupatana.
60മഹാപുരോഹിതന്‍ നടുവില്‍ നിന്നുകൊണ്ടു യേശുവിനോടുനീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവര്‍ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
60Basi, Kuhani Mkuu akasimama katikati yao, akamwuliza Yesu, "Je, hujibu neno? Watu hawa wanashuhudia nini dhidi yako?"
61അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതന്‍ പിന്നെയും അവനോടുനീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
61Lakini yeye akakaa kimya; hakusema hata neno moja. Kuhani Mkuu akamwuliza tena, "Je, wewe ndiwe Kristo, Mwana wa Mungu Mtukufu?"
62ഞാന്‍ ആകുന്നു; മുനഷ്യപുത്രന്‍ സര്‍വ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.
62Yesu akajibu, "Naam, mimi ndiye. Tena, mtamwona Mwana wa Mtu amekaa upande wa kulia wa Mwenyezi, akija katika mawingu ya mbinguni."
63അപ്പോള്‍ മഹാപുരോഹിതന്‍ വസ്ത്രം കീറി
63Hapo Kuhani Mkuu akararua joho lake, akasema, "Tuna haja gani tena ya mashahidi?
64ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങള്‍ കേട്ടുവല്ലോ; നിങ്ങള്‍ക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവന്‍ മരണയോഗ്യന്‍ എന്നു എല്ലാവരും വിധിച്ചു.
64Mmesikia kufuru yake! Ninyi mwaonaje?" Wote wakaamua kwamba anastahili kuuawa.
65ചിലര്‍ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
65Basi, baadhi yao wakaanza kumtemea mate, wakamfunika uso, wakampiga na kumwambia, "Bashiri ni nani aliyekupiga!" Hata watumishi wakamchukua, wakampiga makofi.
66പത്രൊസ് താഴെ നടുമുറ്റത്തു ഇരിക്കുമ്പോള്‍ മഹാപുരോഹിതന്റെ ബാല്യക്കാരത്തികളില്‍ ഒരുത്തി വന്നു,
66Petro alipokuwa bado chini ukumbini, mmoja wa wajakazi wa kuhani Mkuu alikuja.
67പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കിനീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
67Alipomwona Petro akiota moto, alimtazama, akamwambia, "Hata wewe ulikuwa pamoja na Yesu Mnazareti."
68നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള്‍ കോഴി ക്കുകി.
68Lakini Petro akakana, "Sijui, wala sielewi unayosema!" Kisha Petro akaondoka, akaenda nje uani. Hapo jogoo akawika.
69ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടുഇവന്‍ ആ കൂട്ടരില്‍ ഉള്ളവന്‍ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവന്‍ പിന്നെയും തള്ളിപ്പറഞ്ഞു.
69Yule mjakazi alipomwona tena Petro, akaanza tena kuwaambia watu waliokuwa wamesimama hapo, "Mtu huyu ni mmoja wao."
70കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടുനീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
70Petro akakana tena. Baadaye kidogo, watu waliokuwa wamesimama hapo wakamwambia Petro, "Hakika wewe ni mmoja wao, maana wewe ni Mgalilaya."
71നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
71Lakini Petro akaanza kulaani na kuapa akisema, "Mimi simjui mtu huyu mnayesema habari zake."
72ഉടനെ കോഴി രണ്ടാമതും ക്കുകി; കോഴി രണ്ടുവട്ടം ക്കുകുംമുമ്പെ നീ മൂന്നു വട്ടം എന്നെ തള്ളിപ്പറയും എന്നു യേശു തന്നോടു പറഞ്ഞ വാക്കു പത്രൊസ് ഔര്‍ത്തു അതിനെക്കുറിച്ചു വിചാരിച്ചു കരഞ്ഞു.
72Hapo jogoo akawika mara ya pili. Basi, Petro akakumbuka jinsi Yesu alivyokuwa amemwambia: "Kabla jogoo hajawika mara mbili, utanikana mara tatu." Petro akabubujika machozi.