Malayalam

Swahili: New Testament

Mark

2

1ചില ദിവസം കഴിഞ്ഞശേഷം അവന്‍ പിന്നെയും കഫര്‍ന്നഹൂമില്‍ ചെന്നു; അവന്‍ വീട്ടില്‍ ഉണ്ടെന്നു ശ്രുതിയായി.
1Baada ya siku kadhaa, Yesu alirudi Kafarnaumu, watu wakapata habari kwamba alikuwa nyumbani.
2ഉടനെ വാതില്‍ക്കല്‍പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന്‍ അവരോടു തിരുവചനം പ്രസ്താവിച്ചു.
2Basi, wakaja watu wengi sana hata nafasi yoyote ikakosekana mlangoni. Yesu alikuwa akiwahubiria ujumbe wake,
3അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
3wakati mtu mmoja aliyepooza alipoletwa kwake akiwa amechukuliwa na watu wanne.
4പുരുഷാരം നിമിത്തം അവനോടു സമീപിച്ചു കൂടായ്കയാല്‍ അവന്‍ ഇരുന്ന സ്ഥലത്തിന്റെ മേല്പുര പൊളിച്ചു തുറന്നു, പക്ഷവാതക്കാരനെ കിടക്കയോടെ ഇറക്കി വെച്ചു.
4Kwa sababu ya huo umati wa watu, hawakuweza kumpeleka karibu na Yesu. Basi, wakatoboa sehemu ya dari iliyokuwa juu ya mahali alipokuwa Yesu. Walipokwisha pata nafasi, wakamteremsha huyo mtu akiwa amelala juu ya mkeka.
5യേശു അവരുടെ വിശ്വാസം കണ്ടിട്ടു പക്ഷവാതക്കാരനോടുമകനേ, നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
5Yesu alipoona imani yao, akamwambia huyo mtu aliyepooza, "Mwanangu, umesamehewa dhambi zako."
6അവിടെ ചില ശാസ്ത്രിമാര്‍ ഇരുന്നുഇവന്‍ ഇങ്ങനെ ദൈവദൂഷണം പറയുന്നതു എന്തു?
6Baadhi ya walimu wa Sheria waliokuwa wameketi hapo wakawaza mioyoni mwao,
7ദൈവം ഒരുവന്‍ അല്ലാതെ പാപങ്ങളെ മോചിപ്പാന്‍ കഴിയുന്നവന്‍ ആര്‍ എന്നു ഹൃദയത്തില്‍ ചിന്തിച്ചുകൊണ്ടിരുന്നു.
7"Anathubutuje kusema hivyo? Anamkufuru Mungu! Hakuna mtu awezaye kusamehe dhambi isipokuwa Mungu peke yake."
8ഇങ്ങനെ അവര്‍ ഉള്ളില്‍ ചിന്തിക്കുന്നതു യേശു ഉടനെ മനസ്സില്‍ ഗ്രഹിച്ചു അവരോടുനിങ്ങള്‍ ഹൃദയത്തില്‍ ഇങ്ങനെ ചിന്തിക്കുന്നതു എന്തു?
8Yesu alitambua mara mawazo yao, akawaambia, "Mbona mnawaza hivyo mioyoni mwenu?
9പക്ഷവാതക്കാരനോടു നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു.
9Ni lipi lililo rahisi zaidi: kumwambia mtu huyu aliyepooza, Umesamehewa dhambi zako, au kumwambia, Inuka! Chukua mkeka wako utembee?
10എന്നാല്‍ ഭൂമിയില്‍ പാപങ്ങളെ മോചിപ്പാന്‍ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങള്‍ അറിയേണ്ടതിന്നു — അവന്‍ പക്ഷവാതക്കാരനോടു
10Basi, nataka mjue kwamba Mwana wa Mtu anayo mamlaka ya kuwasamehe watu dhambi duniani." Hapo akamwambia huyo mtu aliyepooza,
11എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാന്‍ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
11"Nakwambia simama, chukua mkeka wako uende nyumbani!"
12ഉടനെ അവന്‍ എഴുന്നേറ്റു കിടക്ക എടുത്തു എല്ലാവരും കാണ്‍കെ പുറപ്പെട്ടു; അതു കൊണ്ടു എല്ലാവരും വിസ്മയിച്ചുഇങ്ങനെ ഒരു നാളും കണ്ടിട്ടില്ല എന്നു പറഞ്ഞു ദൈവത്തെ മഹത്വപ്പെടുത്തി.
12Mara, watu wote wakiwa wanamtazama, huyo mtu akainuka, akauchukua mkeka wake, akaenda zake. Watu wote wakashangaa na kumtukuza Mungu wakisema, "Hatujapata kamwe kuona jambo kama hili."
13അവന്‍ പിന്നെയും കടല്‍ക്കരെ ചെന്നു; പുരുഷാരം ഒക്കെയും അവന്റെ അടുക്കല്‍ വന്നു; അവന്‍ അവരെ ഉപദേശിച്ചു.
13Yesu alikwenda tena kando ya ziwa. Umati wa watu ukamwendea, naye akaanza kuwafundisha.
14പിന്നെ അവന്‍ കടന്നു പോകുമ്പോള്‍ അല്ഫായിയുടെ മകനായ ലേവി ചുങ്കസ്ഥലത്തു ഇരിക്കുന്നതു കണ്ടുഎന്നെ അനുഗമിക്ക എന്നു പറഞ്ഞു; അവന്‍ എഴുന്നേറ്റു അവനെ അനുഗമിച്ചു.
14Alipokuwa akipita, akamwona Lawi mwana wa Alfayo, ameketi katika ofisi ya ushuru. Yesu akamwambia, "Nifuate!" Lawi akasimama, akamfuata.
15അവന്‍ വീട്ടില്‍ പന്തിയില്‍ ഇരിക്കുമ്പോള്‍ പല ചുങ്കക്കാരും പാപികളും യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടി പന്തിയില്‍ ഇരുന്നു; അവനെ അനുഗമിച്ചുവന്നവര്‍ അനേകര്‍ ആയിരുന്നു.
15Baadaye, Yesu alikuwa amekaa mezani, nyumbani kwa Lawi, kula chakula. Watoza ushuru wengi na wenye dhambi walikuwa wamemfuata Yesu na wengi wao wakawa wamekaa mezani pamoja naye na wanafunzi wake.
16അവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകയും കൂടിക്കയും ചെയ്യുന്നതു പരീശന്മാരുടെ കൂട്ടത്തിലുള്ള ശാസ്ത്രിമാര്‍ കണ്ടിട്ടു അവന്റെ ശിഷ്യന്മാരോടുഅവന്‍ ചുങ്കക്കാരോടും പാപികളോടും കൂടെ തിന്നുകുടിക്കുന്നതു എന്തു എന്നു ചോദിച്ചു.
16Basi, baadhi ya walimu wa Sheria ambao walikuwa Mafarisayo walipomwona Yesu akila pamoja na watu wenye dhambi na watoza ushuru, wakawauliza wanafunzi wake, "Kwa nini anakula pamoja na watoza ushuru na wenye dhambi?"
17യേശു അതു കേട്ടു അവരോടുദീനക്കാര്‍ക്കല്ലാതെ സൌഖ്യമുള്ളവര്‍ക്കും വൈദ്യനെക്കൊണ്ടു ആവശ്യമില്ല; ഞാന്‍ നീതിമാന്മാരെ അല്ല, പാപികളെ അത്രേ വിളിപ്പാന്‍ വന്നതു എന്നു പറഞ്ഞു.
17Yesu alipowasikia, akawaambia, "Watu wenye afya hawahitaji daktari; wanaomhitaji ni wale walio wagonjwa. Sikuja kuwaita watu wema, ila wenye dhambi."
18യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്ക പതിവായിരുന്നു; അവര്‍ വന്നു അവനോടുയോഹന്നാന്റെയും പരീശന്മാരുടെയും ശിഷ്യന്മാര്‍ ഉപവസിക്കുന്നു വല്ലോ; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
18Wakati mmoja wanafunzi wa Yohane na wanafunzi wa Mafarisayo walikuwa wanafunga. Basi, watu wakaja, wakamwuliza Yesu, "Kwa nini wanafunzi wa Yohane na wa Mafarisayo wanafunga, lakini wanafunzi wako hawafungi?"
19യേശു അവരോടു പറഞ്ഞതുമണവാളന്‍ കൂടെ ഉള്ളപ്പോള്‍ തോഴ്മക്കാര്‍ക്കും ഉപവസിപ്പാന്‍ കഴിയുമോ? മണവാളന്‍ കൂടെ ഇരിക്കുംകാലത്തോളം അവര്‍ക്കും ഉപവസിപ്പാന്‍ കഴികയില്ല.
19Yesu akajibu, "Walioalikwa harusini wanawezaje kufunga kama bwana harusi yupo pamoja nao? Wakati wote wawapo pamoja na bwana harusi hawawezi kufunga.
20എന്നാല്‍ മണവാളന്‍ അവരെ വിട്ടുപിരിയേണ്ടുന്ന കാലം വരും; അന്നു, ആ കാലത്തു അവര്‍ ഉപവസിക്കും.
20Lakini wakati utafika ambapo bwana harusi ataondolewa kati yao; wakati huo ndipo watakapofunga.
21പഴയ വസ്ത്രത്തില്‍ കോടിത്തുണിക്കണ്ടം ആരും ചേര്‍ത്തു തുന്നുമാറില്ല; തുന്നിയാല്‍ ചേര്‍ത്ത പുതുക്കണ്ടം പഴയതില്‍ നിന്നു വലിഞ്ഞിട്ടു ചീന്തല്‍ ഏറ്റവും വല്ലാതെ ആകും.
21"Hakuna mtu anayekata kiraka kutoka katika nguo mpya na kukishonea katika nguo kuukuu. Kama akifanya hivyo, hicho kiraka kipya kitararuka kutoka hilo vazi kuukuu, nalo litaharibika zaidi.
22ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയില്‍ പകര്‍ന്നു വെക്കുമാറില്ല; വെച്ചാല്‍ പുതുവീഞ്ഞു തുരുത്തിയെ പൊളിക്കും; വീഞ്ഞു ഒഴുകിപ്പോകും; തുരുത്തി നശിച്ചുപോകും; പുതിയ വീഞ്ഞു പുതിയ തുരുത്തിയിലത്രേ പകര്‍ന്നു വെക്കേണ്ടതു.
22Wala hakuna mtu atiaye divai mpya katika viriba vikuukuu. Kama akifanya hivyo, divai itavipasua hivyo viriba, nayo divai pamoja na hivyo viriba vitaharibika. Divai mpya hutiwa katika viriba vipya!"
23അവന്‍ ശബ്ബത്തില്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശീഷ്യന്മാര്‍ വഴിനടക്കയില്‍ കതിര്‍ പറിങ്ങുതുടങ്ങി.
23Siku moja ya Sabato, Yesu alikuwa anapita katika mashamba ya ngano. Walipokuwa wanatembea, wanafunzi wake wakaanza kukwanyua masuke ya ngano.
24പരീശന്മാര്‍ അവനോടുനോകൂ, ഇവര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
24Mafarisayo wakawaambia, "Tazama! Kwa nini wanafanya jambo ambalo si halali kufanya wakati wa Sabato?"
25അവന്‍ അവരോടുദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും മുട്ടുണ്ടായി വിശന്നപ്പോള്‍ ചെയ്തതു എന്തു?
25Yesu akawajibu, "Je, hamjapata kusoma juu ya kile alichofanya Daudi wakati alipohitaji chakula? Yeye pamoja na wenzake waliona njaa,
26അവ അബ്യാഥാര്‍മഹാപുരോഹിതന്റെ കാലത്തു ദൈവാലയത്തില്‍ ചെന്നു, പുരോഹിതന്മാര്‍ക്കല്ലാതെ ആര്‍ക്കും തിന്മാന്‍ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു കൂടെയുള്ളവര്‍ക്കും കൊടുത്തു എന്നു നിങ്ങള്‍ ഒരിക്കലും വായിച്ചിട്ടില്ലയോ എന്നു ചോദിച്ചു.
26naye akaingia ndani ya Nyumba ya Mungu, akala ile mikate iliyowekwa mbele ya Mungu. Jambo hili lilifanyika wakati Abiathari alikuwa Kuhani Mkuu. Na ni makuhani tu peke yao waliokuwa wameruhusiwa kula mikate hiyo. Lakini Daudi aliila, tena akawapa na wenzake."
27പിന്നെ അവന്‍ അവരോടുമനുഷ്യന്‍ ശബ്ബത്ത് നിമിത്തമല്ല; ശബ്ബത്ത് മനുഷ്യന്‍ നിമിത്തമത്രേ ഉണ്ടായതു;
27Basi, Yesu akawaambia, "Sabato iliwekwa kwa ajili ya binadamu na si binadamu kwa ajili ya Sabato!
28അങ്ങനെ മനുഷ്യപുത്രന്‍ ശബ്ബത്തിന്നും കര്‍ത്താവു ആകുന്നു എന്നു പറഞ്ഞു.
28Kwa hiyo, Mwana wa Mtu ni Bwana hata wa Sabato."