1ആ കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു
1Wakati huo, mtawala Herode alisikia sifa za Yesu.
2അവന്‍ യോഹന്നാന്‍ സ്നാപകന്‍ ; അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
2Basi, akawaambia watumishi wake, "Mtu huyu ni Yohane mbatizaji, amefufuka kutoka wafu; ndiyo maana nguvu za miujiza zinafanya kazi ndani yake."
3ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവള്‍ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
3Herode ndiye aliyekuwa amemtia Yohane nguvuni, akamfunga minyororo na kumtia gerezani kwa sababu ya Herodia, mke wa Filipo, ndugu yake. Sababu hasa ni
4യോഹന്നാന്‍ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവില്‍ ആക്കിയിരുന്നു.
4kwamba alikuwa amemwambia Herode, "Si halali kwako kuishi na huyo mwanamke!"
5അവനെ കൊല്ലുവാന്‍ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകയാല്‍ അവരെ ഭയപ്പെട്ടു.
5Herode alitaka kumwua Yohane, lakini aliogopa watu kwa sababu kwao Yohane alikuwa nabii.
6എന്നാല്‍ ഹെരോദാവിന്റെ ജനനദിവസം ആയപ്പോള്‍ ഹെരോദ്യയുടെ മകള്‍ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
6Katika sherehe za sikukuu ya kuzaliwa kwake Herode, binti ya Herodia alicheza mbele ya wageni. Herode alifurahiwa,
7അതുകൊണ്ടു എന്തു ചോദിച്ചാലും അവള്‍ക്കു കൊടുക്കും എന്നു അവന്‍ സത്യംചെയ്തു വാക്കുകൊടുത്തു.
7hata akaahidi kwa kiapo kumpa huyo msichana chochote atakachoomba.
8അവള്‍ അമ്മയുടെ ഉപദേശപ്രകാരംയോഹന്നാന്‍ സ്നാപകന്റെ തല ഒരു താലത്തില്‍ തരേണം എന്നു പറഞ്ഞു.
8Naye, huku akichochewa na mama yake, akaomba, "Nipe papahapa katika sinia kichwa cha Yohane mbatizaji."
9രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാന്‍ കല്പിച്ചു;
9Mfalme alihuzunika, lakini kwa sababu ya kile kiapo chake na kwa sababu ya wale wageni karamuni, akaamuru apewe.
10ആളയച്ചു തടവില്‍ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
10Basi, Herode akatuma mtu gerezani amkate kichwa Yohane.
11അവന്റെ തല ഒരു താലത്തില്‍ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവള്‍ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
11Kichwa chake kikaletwa katika sinia, wakampa yule msichana, naye akampelekea mama yake.
12അവന്റെ ശിഷ്യന്മാര്‍ ചെന്നു ഉടല്‍ എടുത്തു കുഴിച്ചിട്ടുപിന്നെ വന്നു യേശുവിനെ അറിയിച്ചു.
12Wanafunzi wa Yohane wakaja, wakauchukua mwili wake, wakauzika. Kisha wakaenda kumpasha habari Yesu.
13അതു കേട്ടിട്ടു യേശു അവിടംവിട്ടു പടകില്‍ കയറി നിര്‍ജ്ജനമായോരു സ്ഥലത്തേക്കു വേറിട്ടു വാങ്ങിപ്പോയി; പുരുഷാരം അതു കേട്ടു പട്ടണങ്ങളില്‍ നിന്നു കാല്‍നടയായി അവന്റെ പിന്നാലെ ചെന്നു.
13Yesu alipopata habari hiyo, aliondoka mahali pale kwa mashua, akaenda mahali pa faragha peke yake. Lakini watu walipata habari, wakamfuata kwa miguu toka mijini.
14അവന്‍ വന്നു വലിയ പുരുഷാരത്തെ കണ്ടു അവരില്‍ മനസ്സലിഞ്ഞു അവരുടെ രോഗികളെ സൌഖ്യമാക്കി.
14Basi, aliposhuka pwani, aliona umati mkubwa wa watu, akawaonea huruma, akawaponya wagonjwa wao.
15വൈകുന്നേരമായപ്പോള്‍ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ ചെന്നുഈ സ്ഥലം മരുഭൂമിയല്ലോ; നേരവും വൈകി; പുരുഷാരം ഗ്രാമങ്ങളില്‍ പോയി ഭക്ഷണസാധനങ്ങള്‍ കൊള്ളേണ്ടതിന്നു അവരെ പറഞ്ഞയക്കേണം എന്നു പറഞ്ഞു.
15Kulipokuwa jioni, wanafunzi wake walimwendea wakamwambia, "Mahali hapa ni nyikani, na saa zimepita. Basi, uwaage watu ili waende vijijini wakajinunulie chakula."
16യേശു അവരോടു“അവര്‍ പോകുവാന്‍ ആവശ്യമില്ല; നിങ്ങള്‍ അവര്‍ക്കും ഭക്ഷിപ്പാന്‍ കൊടുപ്പിന്‍ ” എന്നു പറഞ്ഞു.
16Yesu akawaambia, "Si lazima waende, wapeni ninyi chakula."
17അവര്‍ അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.
17Lakini wao wakamwambia, "Tunayo mikate mitano tu na samaki wawili."
18“അതു ഇങ്ങുകൊണ്ടുവരുവിന്‍ ” എന്നു അവന്‍ പറഞ്ഞു.
18Yesu akawaambia, "Nileteeni hapa."
19പിന്നെ പുരുഷാരം പുല്ലിന്മേല്‍ ഇരിപ്പാന്‍ കല്പിച്ചു; ആ അഞ്ചു അപ്പവും രണ്ടു മീനും എടുത്തു, സ്വര്‍ഗ്ഗത്തേക്കു നോക്കി വാഴ്ത്തി, അപ്പം നുറുക്കി, ശിഷ്യന്മാരുടെ പക്കലും ശിഷ്യന്മാര്‍ പുരുഷാരത്തിന്നും കൊടുത്തു.
19Akawaamuru watu waketi katika nyasi. Kisha akaitwaa ile mikate mitano na wale samaki wawili, akatazama juu mbinguni, akamshukuru Mungu. Halafu akaimega hiyo mikate, akawapa wanafunzi wake, nao wakawapa watu.
20എല്ലാവരും തിന്നു തൃപ്തരായി; ശേഷിച്ച കഷണം പന്ത്രണ്ടു കൊട്ട നിറച്ചെടുത്തു.
20Watu wote wakala, wakashiba. Kisha wanafunzi wakakusanya mabaki, wakajaza vikapu kumi na viwili.
21തിന്നവരോ സ്ത്രീകളെയും പൈതങ്ങളെയും കൂടാതെ ഏകദേശം അയ്യായിരം പുരുഷന്മാര്‍ ആയിരുന്നു.
21Jumla ya waliokula ilikuwa wanaume wapatao elfu tano, bila kuhesabu wanawake na watoto.
22ഉടനെ യേശു താന്‍ പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില്‍ ശിഷ്യന്മാര്‍ പടകില്‍ കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന്‍ അവരെ നിര്‍ബന്ധിച്ചു.
22Mara, Yesu akawaamuru wanafunzi wake wapande mashua, wamtangulie ng'ambo ya ziwa wakati yeye anawaaga watu.
23അവന്‍ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാര്‍ത്ഥിപ്പാന്‍ തനിയെ മലയില്‍ കയറിപ്പോയി; വൈകുന്നേരം ആയപ്പോള്‍ ഏകനായി അവിടെ ഇരുന്നു.
23Baada ya kuwaaga, alipanda mlimani peke yake kusali. Ilipokuwa jioni, yeye alikuwa huko peke yake,
24പടകോ കരവിട്ടു പലനാഴിക ദൂരത്തായി, കാറ്റു പ്രതിക്കുലമാകകൊണ്ടു തിരകളാല്‍ വലഞ്ഞിരുന്നു.
24na wakati huo ile mashua ilikwishafika karibu katikati ya ziwa, lakini ilikuwa inakwenda mrama kwa sababu upepo ulikuwa unaipinga.
25രാത്രിയിലെ നാലാം യാമത്തില്‍ അവന്‍ കടലിന്മേല്‍ നടന്നു അവരുടെ അടുക്കല്‍ വന്നു.
25Usiku, karibu na mapambazuko, Yesu aliwaendea wanafunzi akitembea juu ya maji.
26അവന്‍ കടലിന്മേല്‍ നടക്കുന്നതു കണ്ടിട്ടു ശിഷ്യന്മാര്‍ ഭ്രമിച്ചുഅതു ഒരു ഭൂതം എന്നു പറഞ്ഞു പേടിച്ചു നിലവിളിച്ചു.
26Wanafunzi wake walipomwona akitembea juu ya maji waliingiwa na hofu, wakasema, "Ni mzimu!" Wakapiga kelele kwa hofu.
27ഉടനെ യേശു അവരോടു“ധൈര്യപ്പെടുവിന്‍ ; ഞാന്‍ ആകുന്നു; പേടിക്കേണ്ടാ” എന്നു പറഞ്ഞു.
27Mara, Yesu akasema nao, "Tulieni, ni mimi. Msiogope!"
28അതിന്നു പത്രൊസ്കര്‍ത്താവേ, നീ ആകുന്നു എങ്കില്‍ ഞാന്‍ വെള്ളത്തിന്മേല്‍ നിന്റെ അടുക്കെ വരേണ്ടതിന്നു കല്പിക്കേണം എന്നു പറഞ്ഞു.
28Petro akamwambia, "Bwana, ikiwa ni wewe kweli, amuru nitembee juu ya maji nije kwako."
29“വരിക” എന്നു അവന്‍ പറഞ്ഞു. പത്രൊസ് പടകില്‍ നിന്നു ഇറങ്ങി, യേശുവിന്റെ അടുക്കല്‍ ചെല്ലുവാന്‍ വെള്ളത്തിന്മേല്‍ നടന്നു.
29Yesu akasema, "Haya, njoo." Basi, Petro akashuka kutoka ile mashua, akatembea juu ya maji, akamwendea Yesu.
30എന്നാല്‍ അവന്‍ കാറ്റു കണ്ടു പേടിച്ചു മുങ്ങിത്തുടങ്ങുകയാല്‍കര്‍ത്താവേ, എന്നെ രക്ഷിക്കേണമേ എന്നു നിലവിളിച്ചു.
30Lakini alipouona ule upepo, aliogopa, akaanza kuzama; akalia kwa sauti, "Bwana, niokoe!"
31യേശു ഉടനെ കൈ നീട്ടി അവനെ പിടിച്ചു“അല്പവിശ്വാസിയേ, നീ എന്തിന്നു സംശയിച്ചു” എന്നു പറഞ്ഞു.
31Hapo, Yesu akaunyosha mkono wake, akamshika na kumwambia, "Ewe mwenye imani haba! Kwa nini uliona shaka?"
32അവര്‍ പടകില്‍ കയറിയപ്പോള്‍ കാറ്റു അമര്‍ന്നു.
32Basi, wakapanda mashuani, na upepo ukatulia.
33പടകിലുള്ളവര്‍നീ ദൈവപുത്രന്‍ സത്യം എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
33Wote waliokuwa ndani ya mashua walimsujudia, wakasema, "Hakika wewe ni Mwana wa Mungu."
34അവര്‍ അക്കരയെത്തി, ഗെന്നേസരെത്തു ദേശത്തു ചെന്നു.
34Walivuka ziwa, wakafika nchi ya Genesareti.
35അവിടത്തെ ജനങ്ങള്‍ അവന്‍ ആരെന്നു അറിഞ്ഞു ചുറ്റുമുള്ള നാട്ടില്‍ എല്ലാം ആളയച്ചു ദീനക്കാരെ ഒക്കെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
35Watu wa huko walipomtambua, wakaeneza habari pote katika sehemu hizo. Basi, wakamletea Yesu wagonjwa wote,
36അവന്റെ വസ്ത്രത്തിന്റെ തൊങ്ങല്‍ മാത്രം തൊടുവാന്‍ അനുവാദം ചോദിച്ചു. തൊട്ടവര്‍ക്കും ഒക്കെയും സൌഖ്യം വന്നു.
36wakamwomba awaruhusu waguse tu pindo la vazi lake; wote waliomgusa walipona.