Malayalam

Swahili: New Testament

Micah

4

1അന്ത്യകാലത്തു യഹോവയുടെ ആലയം ഉള്ള പര്‍വ്വതം പര്‍വ്വതങ്ങളുടെ ശിഖരത്തില്‍ സ്ഥാപിതവും കുന്നുകള്‍ക്കു മീതെ ഉന്നതവുമായിരിക്കും; ജാതികള്‍ അതിലേക്കു ഒഴുകിച്ചെല്ലും.
2അനേകവംശങ്ങളും ചെന്നുവരുവിന്‍ , നമുക്കു യഹോവയുടെ പര്‍വ്വതത്തിലേക്കും യാക്കോബിന്‍ ദൈവത്തിന്റെ ആലയത്തിലേക്കും കയറിച്ചെല്ലാം; അവന്‍ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളില്‍ നടക്കയും ചെയ്യും എന്നു പറയും. സീയോനില്‍നിന്നു ഉപദേശവും യെരൂശലേമില്‍നിന്നു യഹോവയുടെ വചനവും പുറപ്പെടും.
3അവന്‍ അനേകജാതികളുടെ ഇടയില്‍ ന്യായംവിധിക്കയും ബഹുവംശങ്ങള്‍ക്കു ദൂരത്തോളം വിധി കല്പിക്കയും ചെയ്യും; അവര്‍ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീര്‍ക്കും; ജാതി ജാതിക്കുനേരെ വാള്‍ ഔങ്ങുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കയുമില്ല.
4അവര്‍ ഔരോരുത്തന്‍ താന്താന്റെ മുന്തിരിവള്ളിയുടെ കീഴിലും അത്തിവൃക്ഷത്തിന്റെ കീഴിലും പാര്‍ക്കും; ആരും അവരെ ഭയപ്പെടുത്തുകയില്ല; സൈന്യങ്ങളുടെ യഹോവയുടെ വായ് അതു അരുളിച്ചെയ്തിരിക്കുന്നു.
5സകല ജാതികളും താന്താങ്ങളുടെ ദേവന്മാരുടെ നാമത്തില്‍ നടക്കുന്നുവല്ലോ; നാമും നമ്മുടെ ദൈവമായ യഹോവയുടെ നാമത്തില്‍ എന്നും എന്നെന്നേക്കും നടക്കും.
6അന്നാളില്‍ മുടന്തിനടക്കുന്നതിനെ ഞാന്‍ ചേര്‍ത്തുകൊള്ളുകയും ചിതറിപ്പോയതിനെയും ഞാന്‍ ക്ളേശിപ്പിച്ചതിനെയും ശേഖരിക്കയും
7മുടന്തിനടക്കുന്നതിനെ ശേഷിപ്പിക്കയും അകന്നുപോയതിനെ മഹാജാതിയാക്കുകയും യഹോവ സീയോന്‍ പര്‍വ്വതത്തില്‍ ഇന്നുമുതല്‍ എന്നെന്നേക്കും അവര്‍ക്കും രാജാവായിരിക്കയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
8നീയോ, ഏദെര്‍ ഗോപുരമേ, സീയോന്‍ പുത്രിയുടെ ഗിരിയേ, നിനക്കു വരുംപൂര്‍വ്വാധിപത്യം, യെരൂശലേംപുത്രിയുടെ രാജത്വം തന്നെ, നിനക്കു വരും.
9നീ ഇപ്പോള്‍ ഇത്ര ഉറക്കെ, നിലവിളിക്കുന്നതു എന്തിന്നു? നിന്റെ അകത്തു രാജാവില്ലയോ? നിന്റെ മന്ത്രി നശിച്ചുപോയോ? ഈറ്റുനോവു കിട്ടിയവളെപ്പോലെ നിനക്കു വേദനപിടിപ്പാന്‍ എന്തു?
10സീയോന്‍ പുത്രിയേ, ഈറ്റുനോവു കിട്ടിയവളെപ്പോലെ വേദനപ്പെട്ടു പ്രസവിക്ക; ഇപ്പോള്‍ നീ നഗരം വിട്ടു വയലില്‍ പാര്‍ത്തു ബാബേലിലേക്കു പോകേണ്ടിവരും; അവിടെവെച്ചു നീ വിടുവിക്കപ്പെടും; അവിടെവെച്ചു യഹോവ നിന്നെ ശത്രുക്കളുടെ കയ്യില്‍നിന്നു ഉദ്ധരിക്കും.
11ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
12എന്നാല്‍ അവര്‍ യഹോവയുടെ വിചാരങ്ങള്‍ അറിയുന്നില്ല; അവന്റെ ആലോചന ഗ്രഹിക്കുന്നതുമില്ല; കറ്റകളെപ്പോലെ അവന്‍ അവരെ കളത്തില്‍ കൂട്ടുമല്ലോ.
13സീയോന്‍ പുത്രിയേ, എഴുന്നേറ്റു മെതിക്കുക; ഞാന്‍ നിന്റെ കൊമ്പിനെ ഇരിമ്പും നിന്റെ കുളമ്പുകളെ താമ്രവും ആക്കും; നീ അനേകജാതികളെ തകര്‍ത്തുകളകയും അവരുടെ ലാഭം യഹോവേക്കും അവരുടെ സമ്പത്തു സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്നും നിവേദിക്കയും ചെയ്യും.