Malayalam

World English Bible

1 Chronicles

15

1അവന്‍ തനിക്കു ദാവീദിന്റെ നഗരത്തില്‍ അരമനകളെ ഉണ്ടാക്കി; ദൈവത്തിന്റെ പെട്ടകത്തിന്നായി ഒരു സ്ഥലം ഒരുക്കി, അതിന്നു ഒരു കൂടാരവും അടിച്ചു.
1David made him houses in the city of David; and he prepared a place for the ark of God, and pitched for it a tent.
2അന്നു ദാവീദ്ലേവ്യരല്ലാതെ ആരും ദൈവത്തിന്റെ പെട്ടകം ചുമക്കേണ്ടതല്ല; അവരെയല്ലോ ദൈവത്തിന്റെ പെട്ടകം ചുമപ്പാനും തനിക്കു എന്നും ശുശ്രൂഷചെയ്‍വാനും യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു എന്നു പറഞ്ഞു.
2Then David said, “No one ought to carry the ark of God but the Levites. For Yahweh has chosen them to carry the ark of God, and to minister to him forever.”
3അങ്ങനെ ദാവീദ് യഹോവയുടെ പെട്ടകം താന്‍ അതിന്നു ഒരുക്കിയ സ്ഥലത്തേക്കു കൊണ്ടുവരുവാന്‍ എല്ലായിസ്രായേലിനെയും യെരൂശലേമില്‍ കൂട്ടിവരുത്തി.
3David assembled all Israel at Jerusalem, to bring up the ark of Yahweh to its place, which he had prepared for it.
4ദാവീദ് അഹരോന്റെ പുത്രന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി.
4David gathered together the sons of Aaron, and the Levites:
5കെഹാത്യരില്‍ പ്രധാനിയായ ഊരിയേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിരുപതുപേരെയും
5of the sons of Kohath, Uriel the chief, and his brothers one hundred twenty;
6മെരാര്‍യ്യരില്‍ പ്രധാനിയായ അസായാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറ്റിരുപതുപേരെയും
6of the sons of Merari, Asaiah the chief, and his brothers two hundred twenty;
7ഗേര്‍ശോമ്യരില്‍ പ്രധാനിയായ യോവേലിനെയും അവന്റെ സഹോദരന്മാരായ നൂറ്റിമുപ്പതുപേരെയും
7of the sons of Gershom, Joel the chief, and his brothers one hundred thirty;
8എലീസാഫാന്യരില്‍ പ്രധാനിയായ ശെമയ്യാവെയും അവന്റെ സഹോദരന്മാരായ ഇരുനൂറുപേരെയും
8of the sons of Elizaphan, Shemaiah the chief, and his brothers two hundred;
9ഹെബ്രോന്യരില്‍ പ്രധാനിയായ എലീയേലിനെയും അവന്റെ സഹോദരന്മാരായ എണ്പതു പേരെയും
9of the sons of Hebron, Eliel the chief, and his brothers eighty;
10ഉസ്സീയേല്യരില്‍ പ്രധാനിയായ അമ്മീനാദാബിനെയും അവന്റെ സഹോദരന്മാരായ നൂറ്റിപ്പന്ത്രണ്ടുപേരെയും തന്നെ.
10of the sons of Uzziel, Amminadab the chief, and his brothers one hundred twelve.
11ദാവീദ് പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും ഊരീയേല്‍, അസായാവു, യോവേല്‍, ശെമയ്യാവു, എലീയേല്‍, അമ്മീനാദാബ് എന്നീ ലേവ്യരെയും വിളിപ്പിച്ചു അവരോടു പറഞ്ഞതു
11David called for Zadok and Abiathar the priests, and for the Levites, for Uriel, Asaiah, and Joel, Shemaiah, and Eliel, and Amminadab,
12നിങ്ങള്‍ ലേവ്യരുടെ പിതൃഭവനങ്ങളില്‍ തലവന്മാരല്ലോ; നിങ്ങളും നിങ്ങളുടെ സഹോദരന്മാരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം ഞാന്‍ അതിന്നു ഒരുക്കിയിരിക്കുന്ന സ്ഥലത്തു കൊണ്ടുവരുവാന്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചുകൊള്‍വിന്‍ .
12and said to them, “You are the heads of the fathers’ households of the Levites. Sanctify yourselves, both you and your brothers, that you may bring up the ark of Yahweh, the God of Israel, to the place that I have prepared for it.
13ആദിയില്‍ നിങ്ങള്‍ തന്നേ അതു ചെയ്യായ്കകൊണ്ടു നമ്മുടെ ദൈവമായ യഹോവ നമുക്കു ഛേദം ഉണ്ടാക്കി; നാം അവനെ നിയമപ്രകാരമല്ലല്ലോ അന്വേഷിച്ചതു.
13For because you didn’t carry it at first, Yahweh our God made broke out against us, because we didn’t seek him according to the ordinance.”
14അങ്ങനെ പുരോഹിതന്മാരും ലേവ്യരും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ പെട്ടകം കൊണ്ടുവരുവാന്‍ തങ്ങളെ തന്നേ ശുദ്ധീകരിച്ചു.
14So the priests and the Levites sanctified themselves to bring up the ark of Yahweh, the God of Israel.
15ലേവ്യരുടെ പുത്രന്മാര്‍ യഹോവയുടെ വചനപ്രകാരം മോശെ കല്പിച്ചതുപോലെ ദൈവത്തിന്റെ പെട്ടകത്തെ അതിന്റെ തണ്ടുകള്‍ തങ്ങളുടെ ചുമലില്‍ കൊണ്ടു ചുമന്നു.
15The children of the Levites bore the ark of God on their shoulders with the poles thereon, as Moses commanded according to the word of Yahweh.
16പിന്നെ ദാവീദ് ലേവ്യരിലെ പ്രധാനന്മാരോടു വീണ, കിന്നരം, കൈത്താളം എന്നീ വാദ്യങ്ങളാല്‍ സന്തോഷനാദം ഉച്ചത്തില്‍ ധ്വനിപ്പിക്കേണ്ടതിന്നു സംഗീതക്കാരായ തങ്ങളുടെ സഹോദരന്മാരെ നിറുത്തുവാന്‍ കല്പിച്ചു.
16David spoke to the chief of the Levites to appoint their brothers the singers, with instruments of music, stringed instruments and harps and cymbals, sounding aloud and lifting up the voice with joy.
17അങ്ങനെ ലേവ്യര്‍ യോവേലിന്റെ മകനായ ഹേമാനെയും അവന്റെ സഹോദരന്മാരില്‍ ബേരെഖ്യാവിന്റെ മകനായ ആസാഫിനെയും അവരുടെ സഹോദരന്മാരായ മെരാര്‍യ്യരില്‍ കൂശായാവിന്റെ മകനായ ഏഥാനെയും
17So the Levites appointed Heman the son of Joel; and of his brothers, Asaph the son of Berechiah; and of the sons of Merari their brothers, Ethan the son of Kushaiah;
18അവരോടുകൂടെ രണ്ടാം തരത്തിലെ തങ്ങളുടെ സഹോദരന്മാരായ സെഖര്‍യ്യാവു, ബേന്‍ , യാസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, ബെനായാവു, മയസേയാവു, മത്ഥിഥ്യാവു, എലീഫെലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍ എന്നിവരെ വാതില്‍ കാവല്‍ക്കാരായും നിയമിച്ചു.
18and with them their brothers of the second degree, Zechariah, Ben, and Jaaziel, and Shemiramoth, and Jehiel, and Unni, Eliab, and Benaiah, and Maaseiah, and Mattithiah, and Eliphelehu, and Mikneiah, and Obed-Edom, and Jeiel, the doorkeepers.
19സംഗീതക്കാരായ ഹേമാനും ആസാഫും ഏഥാനും താമ്രംകൊണ്ടുള്ള കൈത്താളങ്ങളെയും
19So the singers, Heman, Asaph, and Ethan, were given cymbals of brass to sound aloud;
20സെഖര്‍യ്യാവു, അസീയേല്‍, ശെമീരാമോത്ത്, യെഹീയേല്‍, ഉന്നി, എലീയാബ്, മയസേയാവു, ബെനായാവു എന്നിവര്‍ അലാമോത്ത് രാഗത്തില്‍ വീണകളെയും ധ്വനിപ്പിപ്പാനും
20and Zechariah, and Aziel, and Shemiramoth, and Jehiel, and Unni, and Eliab, and Maaseiah, and Benaiah, with stringed instruments set to Alamoth;
21മത്ഥിഥ്യവു, എലീഫേലേഹൂ, മിക്നേയാവു, ഔബേദ്-എദോം, യെയീയേല്‍, അസസ്യാവു എന്നിവര്‍ ശെമീനീത്ത് രാഗത്തില്‍ കിന്നരം വായിപ്പാനും നിയമിക്കപ്പെട്ടിരുന്നു.
21and Mattithiah, and Eliphelehu, and Mikneiah, and Obed-Edom, and Jeiel, and Azaziah, with harps tuned to the eight-stringed lyre, to lead.
22വാഹകന്മാരായ ലേവ്യരില്‍ പ്രധാനിയായ കെനന്യാവു പെട്ടകം വഹിക്കുന്നതിന്നു മേല്‍വിചാരകനായിരുന്നു; അവന്‍ അതില്‍ സമര്‍ത്ഥനായിരുന്നു.
22Chenaniah, chief of the Levites, was over the song: he instructed about the song, because he was skillful.
23ബേരെഖ്യാവും എല്‍ക്കാനയും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
23Berechiah and Elkanah were doorkeepers for the ark.
24ശെബന്യാവു, യോശാഫാത്ത്, നെഥനയേല്‍, അമാസായി, സെഖര്‍യ്യാവു, ബെനായാവു, എലെയാസാര്‍ എന്നീ പുരോഹിതന്മാര്‍ ദൈവത്തിന്റെ പെട്ടകത്തിന്മുമ്പില്‍ കാഹളം ഊതി; ഔബേദ്-എദോമും യെഹീയാവും പെട്ടകത്തിന്നു വാതില്‍കാവല്‍ക്കാര്‍ ആയിരുന്നു.
24Shebaniah, and Joshaphat, and Nethanel, and Amasai, and Zechariah, and Benaiah, and Eliezer, the priests, blew the trumpets before the ark of God: and Obed-Edom and Jehiah were doorkeepers for the ark.
25ഇങ്ങനെ ദാവീദും യിസ്രായേല്‍മൂപ്പന്മാരും സഹസ്രാധിപന്മാരും യഹോവയുടെ നിയമപെട്ടകം ഔബേദ്-എദോമിന്റെ വീട്ടില്‍നിന്നു സന്തോഷത്തോടെ കൊണ്ടുവരുവാന്‍ പോയി.
25So David, and the elders of Israel, and the captains over thousands, went to bring up the ark of the covenant of Yahweh out of the house of Obed-Edom with joy.
26യഹോവയുടെ നിയമപെട്ടകത്തിന്റെ വാഹകന്മാരായ ലേവ്യര്‍ക്കും ദൈവം സഹായിച്ചതുകൊണ്ടു അവര്‍ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും യാഗംകഴിച്ചു.
26It happened, when God helped the Levites who bore the ark of the covenant of Yahweh, that they sacrificed seven bulls and seven rams.
27ദാവീദ് പെട്ടകവാഹകന്മാരായ ലേവ്യര്‍ ഒക്കെയും സംഗീതക്കാരും സംഗീതക്കാരോടുകൂടെ വാഹകപ്രമാണിയായ കെനന്യാവും ശണപടം കൊണ്ടുള്ള അങ്കി ധരിച്ചു; ദാവീദ് ശണം കൊണ്ടുള്ള എഫോദ് ധരിച്ചു.
27David was clothed with a robe of fine linen, and all the Levites who bore the ark, and the singers, and Chenaniah the master of the song with the singers: and David had on him an ephod of linen.
28അങ്ങനെ യിസ്രായേലൊക്കയും ആര്‍പ്പോടും കാഹളനാദത്തോടും തൂര്‍യ്യങ്ങളുടെയും കൈത്താളങ്ങളുടെയും ധ്വനിയോടുംകൂടി കിന്നരവും വീണയും വായിച്ചുകൊണ്ടു യഹോവയുടെ നിയമപെട്ടകം കൊണ്ടുവന്നു.
28Thus all Israel brought up the ark of the covenant of Yahweh with shouting, and with sound of the cornet, and with trumpets, and with cymbals, sounding aloud with stringed instruments and harps.
29എന്നാല്‍ യഹോവയുടെ നിയമപെട്ടകം ദാവീദിന്റെ നഗരത്തില്‍ എത്തിയപ്പോള്‍ ശൌലിന്റെ മകളായ മീഖള്‍ കിളിവാതിലില്‍കൂടി നോക്കി, ദാവീദ് രാജാവു നൃത്തം ചെയ്യുന്നതും പാടുന്നതും കണ്ടു ഹൃദയത്തില്‍ അവനെ നിന്ദിച്ചു
29It happened, as the ark of the covenant of Yahweh came to the city of David, that Michal the daughter of Saul looked out at the window, and saw king David dancing and playing; and she despised him in her heart.