Malayalam

World English Bible

1 Chronicles

26

1വാതില്‍ കാവല്‍ക്കാരുടെ ക്കുറുകളോകോരഹ്യര്‍ആസാഫിന്റെ പുത്രന്മാരില്‍ കോരെയുടെ മകനായ മെശേലെമ്യാവു.
1For the divisions of the doorkeepers: of the Korahites, Meshelemiah the son of Kore, of the sons of Asaph.
2മെശേലെമ്യാവിന്റെ പുത്രന്മാര്‍സെഖര്‍യ്യാവു ആദ്യജാതന്‍ ; യെദീയയേല്‍ രണ്ടാമന്‍ ; സെബദ്യാവു മൂന്നാമന്‍ , യത്നീയേല്‍ നാലാമന്‍ ; ഏലാം അഞ്ചാമന്‍ ;
2Meshelemiah had sons: Zechariah the firstborn, Jediael the second, Zebadiah the third, Jathniel the fourth,
3യെഹോഹാനാന്‍ ആറാമന്‍ ; എല്യോഹോവേനായി ഏഴാമന്‍ .
3Elam the fifth, Jehohanan the sixth, Eliehoenai the seventh.
4ഔബേദ്-എദോമിന്റെ പുത്രന്മാര്‍ശെമയ്യാവു ആദ്യജാതന്‍ ; യെഹോശാബാദ് രണ്ടാമന്‍ യോവാഹ് മൂന്നാമന്‍ ; സാഖാര്‍ നാലാമന്‍ ; നെഥനയേല്‍ അഞ്ചാമന്‍ ;
4Obed-Edom had sons: Shemaiah the firstborn, Jehozabad the second, Joah the third, and Sacar the fourth, and Nethanel the fifth,
5അമ്മിയേല്‍ ആറാമന്‍ ; യിസ്സാഖാര്‍ ഏഴാമന്‍ ; പെയൂലെഥായി എട്ടാമന്‍ . ദൈവം അവനെ അനുഗ്രഹിച്ചിരുന്നു.
5Ammiel the sixth, Issachar the seventh, Peullethai the eighth; for God blessed him.
6അവന്റെ മകനായ ശെമയ്യാവിന്നും പുത്രന്മാര്‍ ജനിച്ചിരുന്നു; അവര്‍ പരാക്രമശാലികളായിരുന്നതുകൊണ്ടു തങ്ങളുടെ പിതൃഭവനത്തിന്നു പ്രമാണികള്‍ ആയിരുന്നു.
6Also to Shemaiah his son were sons born, who ruled over the house of their father; for they were mighty men of valor.
7ശെമയ്യാവിന്റെ പുത്രന്മാര്‍ഒത്നി, രെഫായേല്‍, ഔബേദ്, എല്‍സാബാദ്;--അവന്റെ സഹോദരന്മാര്‍ പ്രാപ്തന്മാര്‍ ആയിരുന്നു--എലീഹൂ, സെമഖ്യാവു.
7The sons of Shemaiah: Othni, and Rephael, and Obed, Elzabad, whose brothers were valiant men, Elihu, and Semachiah.
8ഇവര്‍ എല്ലാവരും ഔബേദ്-എദോമിന്റെ പുത്രന്മാരുടെ കൂട്ടത്തിലുള്ളവര്‍; അവരും പുത്രന്മാരും സഹോദരന്മാരും ശുശ്രൂഷെക്കു അതിപ്രാപ്തന്മാരായിരുന്നു. ഇങ്ങനെ ഔബേദ്-എദോമിന്നുള്ളവര്‍ അറുപത്തിരണ്ടുപേര്‍;
8All these were of the sons of Obed-Edom: they and their sons and their brothers, able men in strength for the service; sixty-two of Obed-Edom.
9മെശേലെമ്യാവിന്നു പ്രാപ്തന്മാരായ പുത്രന്മാരും സഹോദരന്മാരും പതിനെട്ടുപേര്‍.
9Meshelemiah had sons and brothers, valiant men, eighteen.
10മെരാരിപുത്രന്മാരില്‍ ഹോസെക്കു പുത്രന്മാര്‍ ഉണ്ടായിരുന്നു; ശിമ്രി തലവന്‍ ; ഇവന്‍ ആദ്യജാതനല്ലെങ്കിലും അവന്റെ അപ്പന്‍ അവനെ തലവനാക്കി;
10Also Hosah, of the children of Merari, had sons: Shimri the chief, (for though he was not the firstborn, yet his father made him chief),
11ഹില്‍ക്കീയാവു രണ്ടാമന്‍ , തെബല്യാവു മൂന്നാമന്‍ , സെഖര്‍യ്യാവു നാലാമന്‍ ; ഹോസയുടെ പുത്രന്മാരും സഹോദരന്മാരും എല്ലാം കൂടി പതിമ്മൂന്നുപേര്‍.
11Hilkiah the second, Tebaliah the third, Zechariah the fourth: all the sons and brothers of Hosah were thirteen.
12വാതില്‍കാവല്‍ക്കാരുടെ ഈ ക്കുറുകള്‍ക്കു, അവരുടെ തലവന്മാര്‍ക്കും തന്നേ, യഹോവയുടെ ആലയത്തില്‍ ശുശ്രൂഷ ചെയ്‍വാന്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും എന്നപോലെ ഉദ്യോഗങ്ങള്‍ ഉണ്ടായിരുന്നു.
12Of these were the divisions of the doorkeepers, even of the chief men, having offices like their brothers, to minister in the house of Yahweh.
13അവര്‍ ചെറിയവനും വലിയവനും ഒരുപോലെ പിതൃഭവനം പിതൃഭവനമായി അതതു വാതിലിന്നു ചീട്ടിട്ടു.
13They cast lots, the small as well as the great, according to their fathers’ houses, for every gate.
14കിഴക്കെ വാതിലിന്റെ ചീട്ടു ശേലെമ്യാവിന്നു വന്നു; പിന്നെ അവര്‍ അവന്റെ മകനായി വിവേകമുള്ള ആലോചനക്കാരനായ സെഖര്‍യ്യാവിന്നു വേണ്ടി ചീട്ടിട്ടു; അവന്റെ ചീട്ടു വടക്കെ വാതിലിന്നു വന്നു.
14The lot eastward fell to Shelemiah. Then for Zechariah his son, a wise counselor, they cast lots; and his lot came out northward.
15തെക്കെ വാതിലിന്റെതു ഔബേദ്-എദോമിന്നും പാണ്ടിശാലയുടേതു അവന്റെ പുത്രന്മാര്‍ക്കും
15To Obed-Edom southward; and to his sons the storehouse.
16കയറ്റമുള്ള പെരുവഴിക്കല്‍ ശല്ലേഖെത്ത് പടിവാതിലിന്നരികെ പടിഞ്ഞാറെ വാതിലിന്റേതു ശുപ്പീമിന്നും ഹോസെക്കും വന്നു. ഇങ്ങനെ കാവലിന്നരികെ കാവലുണ്ടായിരുന്നു.
16To Shuppim and Hosah westward, by the gate of Shallecheth, at the causeway that goes up, watch against watch.
17കിഴക്കെ വാതില്‍ക്കല്‍ ആറു ലേവ്യരും വടക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും തെക്കെ വാതില്‍ക്കല്‍ നാളൊന്നിന്നു നാലുപേരും പാണ്ടിശാലെക്കല്‍ ഈരണ്ടുപേരും ഉണ്ടായിരുന്നു.
17Eastward were six Levites, northward four a day, southward four a day, and for the storehouse two and two.
18പര്‍ബാരിന്നു പടിഞ്ഞാറു പെരുവഴിയില്‍ നാലുപേരും പര്‍ബാരില്‍ തന്നേ രണ്ടുപേരും ഉണ്ടായിരുന്നു.
18For Parbar westward, four at the causeway, and two at Parbar.
19കോരഹ്യരിലും മെരാര്‍യ്യരിലും ഉള്ള വാതില്‍കാവല്‍ക്കാരുടെ ക്കുറുകള്‍ ഇവ തന്നേ.
19These were the divisions of the doorkeepers; of the sons of the Korahites, and of the sons of Merari.
20അവരുടെ സഹോദരന്മാരായ ലേവ്യര്‍ ദൈവലായത്തിലെ ഭണ്ഡാരത്തിന്നും വിശുദ്ധവസ്തുക്കളുടെ ഭണ്ഡാരത്തിന്നും മേല്‍വിചാരകരായിരുന്നു.
20Of the Levites, Ahijah was over the treasures of God’s house, and over the treasures of the dedicated things.
21ലയെദാന്റെ പുത്രന്മാര്‍ലയെദാന്റെ കുടുംബത്തിലുള്ള ഗേര്‍ശോന്യരുടെ പുത്രന്മാര്‍ഗേര്‍ശോന്യനായ ലയെദാന്റെ പിതൃഭവനത്തലവന്മാര്‍ യെഹീയേല്യര്‍ ആയിരുന്നു.
21The sons of Ladan, the sons of the Gershonites belonging to Ladan, the heads of the fathers’ households belonging to Ladan the Gershonite: Jehieli.
22യെഹിയേലിന്റെ പുത്രന്മാര്‍സേഥാം; അവന്റെ സഹോദരന്‍ യോവേല്‍; ഇവര്‍ യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിന്നു മേല്‍വിചാരകരായിരുന്നു.
22The sons of Jehieli: Zetham, and Joel his brother, over the treasures of the house of Yahweh.
23അമ്രാമ്യര്‍, യിസ്ഹാര്‍യ്യര്‍, ഹെബ്രോന്യര്‍, ഉസ്സീയേല്യര്‍ എന്നവരോ
23Of the Amramites, of the Izharites, of the Hebronites, of the Uzzielites:
24മോശെയുടെ മകനായ ഗേര്‍ശോമിന്റെ മകന്‍ ശെബൂവേല്‍ ഭണ്ഡാരത്തിന്നു മേല്വിചാരകനായിരുന്നു.
24and Shebuel the son of Gershom, the son of Moses, was ruler over the treasures.
25എലീയേസെരില്‍നിന്നുത്ഭവിച്ച അവന്റെ സഹോദരന്മാരോഅവന്റെ മകന്‍ രെഹബ്യാവു; അവന്റെ മകന്‍ യെശയ്യാവു; അവന്റെ മകന്‍ യോരാം; അവന്റെ മകന്‍ സിക്രി; അവന്റെ മകന്‍ ശെലോമീത്ത്.
25His brothers: of Eliezer, Rehabiah his son, and Jeshaiah his son, and Joram his son, and Zichri his son, and Shelomoth his son.
26ദാവീദ്‍രാജാവും പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സേനാപതിമാരും നിവേദിച്ച വിശുദ്ധവസ്തുക്കളുടെ സകലഭണ്ഡാരത്തിന്നും ശെലോമീത്തും അവന്റെ സഹോദരന്മാരും മേല്‍വിചാരകരായിരുന്നു.
26This Shelomoth and his brothers were over all the treasures of the dedicated things, which David the king, and the heads of the fathers’ households, the captains over thousands and hundreds, and the captains of the army, had dedicated.
27യുദ്ധത്തില്‍ കിട്ടിയ കൊള്ളയില്‍ നിന്നു യഹോവയുടെ ആലയം കേടുപോക്കുവാന്‍ അവര്‍ അവയെ നിവേദിച്ചിരുന്നു.
27They dedicated some of the spoil won in battles to repair the house of Yahweh.
28ദര്‍ശകനായ ശമൂവേലും കീശിന്റെ മകന്‍ ശൌലും നേരിന്റെ മകന്‍ അബ്നേരും സെരൂയയുടെ മകന്‍ യോവാബും നിവേദിച്ച സകലനിവേദിതവസ്തുക്കളും ശെലോമീത്തിന്റെയും അവന്റെ സഹോദരന്മാരുടെയും വിചാരണയില്‍ വന്നു.
28All that Samuel the seer, and Saul the son of Kish, and Abner the son of Ner, and Joab the son of Zeruiah, had dedicated, whoever had dedicated anything, it was under the hand of Shelomoth, and of his brothers.
29യിസ്ഹാര്‍യ്യരില്‍ കെനന്യാവും അവന്റെ പുത്രന്മാരും പുറമെയുള്ള പ്രവൃത്തിക്കു യിസ്രായേലില്‍ പ്രമാണികളും ന്യായാധിപന്മാരും ആയിരുന്നു.
29Of the Izharites, Chenaniah and his sons were for the outward business over Israel, for officers and judges.
30ഹെബ്രോന്യരില്‍ ഹശബ്യാവും അവന്റെ സഹോദരന്മാരുമായി ആയിരത്തെഴുനൂറു പ്രാപ്തന്മാര്‍ യോര്‍ദ്ദാന്നിക്കരെ പടിഞ്ഞാറു യഹോവയുടെ സകലകാര്യത്തിന്നും രാജാവിന്റെ ശുശ്രൂഷെക്കും യിസ്രായേലില്‍ മേല്‍വിചാരകരായിരുന്നു.
30Of the Hebronites, Hashabiah and his brothers, men of valor, one thousand seven hundred, had the oversight of Israel beyond the Jordan westward, for all the business of Yahweh, and for the service of the king.
31ഹെബ്രോന്യരില്‍ കുലംകുലമായും കുടുംബംകുടുംബമായുമുള്ള ഹെബ്രോന്യര്‍ക്കും യെരീയാവു തലവനായിരുന്നു; ദാവീദിന്റെ വാഴ്ചയുടെ നാല്പതാം ആണ്ടില്‍ അവരുടെ വസ്തുത അനേഷിച്ചപ്പോള്‍ അവരുടെ ഇടയില്‍ ഗിലെയാദിലെ യാസേരില്‍ പ്രാപ്തന്മാരെ കണ്ടു.
31Of the Hebronites was Jerijah the chief, even of the Hebronites, according to their generations by fathers’ households. In the fortieth year of the reign of David they were sought for, and there were found among them mighty men of valor at Jazer of Gilead.
32അവന്റെ സഹോദരന്മാരായി പ്രാപ്തന്മാരും പിതൃഭവനത്തലവന്മാരുമായി രണ്ടായിരത്തെഴുനൂറു പേരുണ്ടായിരുന്നു; അവരെ ദാവീദ്‍രാജാവു ദൈവത്തിന്റെ സകലകാര്യത്തിന്നും രാജാവിന്റെ കാര്യാദികള്‍ക്കും രൂബേന്യര്‍ ഗാദ്യര്‍, മനശ്ശെയുടെ പാതിഗോത്രം എന്നിവര്‍ക്കും മേല്‍വിചാരകരാക്കിവച്ചു.
32His brothers, men of valor, were two thousand seven hundred, heads of fathers’ households, whom king David made overseers over the Reubenites, and the Gadites, and the half-tribe of the Manassites, for every matter pertaining to God, and for the affairs of the king.