Malayalam

World English Bible

1 Chronicles

7

1യിസ്സാഖാരിന്റെ പുത്രന്മാര്‍തോലാ, പൂവാ, യാശൂബ്, ശിമ്രോന്‍ ഇങ്ങനെ നാലു പേര്‍.
1Of the sons of Issachar: Tola, and Puah, Jashub, and Shimron, four.
2തോലയുടെ പുത്രന്മാര്‍ഉസ്സി, രെഫായാവു, യെരിയേല്‍, യഹ്മായി, യിബ്സാം, ശെമൂവേല്‍ എന്നിവര്‍ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളില്‍ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
2The sons of Tola: Uzzi, and Rephaiah, and Jeriel, and Jahmai, and Ibsam, and Shemuel, heads of their fathers’ houses, of Tola; mighty men of valor in their generations: their number in the days of David was twenty-two thousand six hundred.
3ഉസ്സിയുടെ പുത്രന്മാര്‍യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാര്‍മീഖായേല്‍, ഔബദ്യാവു, യോവേല്‍, യിശ്യാവു ഇങ്ങനെ അഞ്ചുപേര്‍; ഇവര്‍ എല്ലാവരും തലവന്മാരായിരുന്നു.
3The sons of Uzzi: Izrahiah. The sons of Izrahiah: Michael, and Obadiah, and Joel, Isshiah, five; all of them chief men.
4അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവര്‍ക്കും അനേകഭാര്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
4With them, by their generations, after their fathers’ houses, were bands of the army for war, thirty-six thousand; for they had many wives and sons.
5അവരുടെ സഹോദരന്മാരായി യിസ്സാഖാര്‍കുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികള്‍ ആകെ എണ്പത്തേഴായിരംപേര്‍.
5Their brothers among all the families of Issachar, mighty men of valor, reckoned in all by genealogy, were eighty-seven thousand.
6ബെന്യാമീന്യര്‍ബേല, ബേഖെര്‍, യെദിയയേല്‍ ഇങ്ങനെ മൂന്നുപേര്‍.
6The sons of Benjamin: Bela, and Becher, and Jediael, three.
7ബേലയുടെ പുത്രന്മാര്‍എസ്ബോന്‍ , ഉസ്സി, ഉസ്സീയേല്‍, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേര്‍; തങ്ങളുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവര്‍ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേര്‍.
7The sons of Bela: Ezbon, and Uzzi, and Uzziel, and Jerimoth, and Iri, five; heads of fathers’ houses, mighty men of valor; and they were reckoned by genealogy twenty-two thousand thirty-four.
8ബെഖെരിന്റെ പുത്രന്മാര്‍സെമീരാ, യോവാശ്, എലീയേസര്‍, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാര്‍.
8The sons of Becher: Zemirah, and Joash, and Eliezer, and Elioenai, and Omri, and Jeremoth, and Abijah, and Anathoth, and Alemeth. All these were the sons of Becher.
9വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങള്‍ക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികള്‍ ഇരുപതിനായിരത്തിരുനൂറു പേര്‍.
9They were reckoned by genealogy, after their generations, heads of their fathers’ houses, mighty men of valor, twenty thousand two hundred.
10യെദീയയേലിന്റെ പുത്രന്മാര്‍ബില്‍ഹാന്‍ ; ബില്‍ഹാന്റെ പുത്രന്മാര്‍യെവൂശ്, ബെന്യാമീന്‍ , ഏഹൂദ്, കെനയനാ, സേഥാന്‍ , തര്‍ശീശ്, അഹീശാഫര്‍.
10The sons of Jediael: Bilhan. The sons of Bilhan: Jeush, and Benjamin, and Ehud, and Chenaanah, and Zethan, and Tarshish, and Ahishahar.
11ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാര്‍; പിതൃഭവനങ്ങള്‍ക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാന്‍ തക്ക പടച്ചേവകര്‍ പതിനേഴായിരത്തിരുനൂറുപേര്‍.
11All these were sons of Jediael, according to the heads of their fathers’ households, mighty men of valor, seventeen thousand and two hundred, who were able to go forth in the army for war.
12ഈരിന്റെ പുത്രന്മാര്‍ശുപ്പീം, ഹുപ്പീം;
12Shuppim also, and Huppim, the sons of Ir, Hushim, the sons of Aher.
13അഹേരിന്റെ പുത്രന്മാര്‍ഹുശീം; നഫ്താലിയുടെ പുത്രന്മാര്‍യഹ്സീയേല്‍, ഗൂനി, യേസെര്‍, ശല്ലൂം; ബില്‍ഹയുടെ പുത്രന്മാര്‍.
13The sons of Naphtali: Jahziel, and Guni, and Jezer, and Shallum, the sons of Bilhah.
14മനശ്ശെയുടെ പുത്രന്മാര്‍അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേല്‍; അവള്‍ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
14The sons of Manasseh: Asriel, whom his concubine the Aramitess bore: she bore Machir the father of Gilead:
15എന്നാല്‍ മാഖീര്‍ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാര്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേര്‍ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേര്‍ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാര്‍ ഉണ്ടായിരുന്നു.
15and Machir took a wife of Huppim and Shuppim, whose sister’s name was Maacah; and the name of the second was Zelophehad: and Zelophehad had daughters.
16മാഖീരിന്റെ ഭാര്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേര്‍ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേര്‍; അവന്റെ പുത്രന്മാര്‍ ഊലാമും രേക്കെമും ആയിരുന്നു.
16Maacah the wife of Machir bore a son, and she named him Peresh; and the name of his brother was Sheresh; and his sons were Ulam and Rakem.
17ഊലാമിന്റെ പുത്രന്മാര്‍ബെദാന്‍ . ഇവര്‍ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാര്‍ ആയിരുന്നു.
17The sons of Ulam: Bedan. These were the sons of Gilead the son of Machir, the son of Manasseh.
18അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെര്‍, മഹ്ളാ എന്നിവരെ പ്രസവിച്ചു.
18His sister Hammolecheth bore Ishhod, and Abiezer, and Mahlah.
19ശെമീദയുടെ പുത്രന്മാര്‍അഹ്യാന്‍ , ശേഖെം, ലിക്കെഹി, അനീയാം.
19The sons of Shemida were Ahian, and Shechem, and Likhi, and Aniam.
20എഫ്രയീമിന്റെ പുത്രന്മാര്‍ശൂഥേലഹ്; അവന്റെ മകന്‍ ബേരെദ്; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ എലാദാ; അവന്റെ മകന്‍ തഹത്ത്; അവന്റെ മകന്‍ സബാദ്;
20The sons of Ephraim: Shuthelah, and Bered his son, and Tahath his son, and Eleadah his son, and Tahath his son,
21അവന്റെ മകന്‍ ശൂഥേലഹ്, ഏസെര്‍, എലാദാ; ഇവര്‍ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാന്‍ ചെന്നതുകൊണ്ടു അവര്‍ അവരെ കൊന്നുകളഞ്ഞു.
21and Zabad his son, and Shuthelah his son, and Ezer, and Elead, whom the men of Gath who were born in the land killed, because they came down to take away their livestock.
22അവരുടെ പിതാവായ എഫ്രയീം ഏറീയ നാള്‍ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാര്‍ അവനെ ആശ്വസിപ്പിപ്പാന്‍ വന്നു.
22Ephraim their father mourned many days, and his brothers came to comfort him.
23പിന്നെ അവന്‍ തന്റെ ഭാര്യയുടെ അടുക്കല്‍ ചെന്നു, അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനര്‍ത്ഥം ഭവിച്ചതുകൊണ്ടു അവന്‍ അവന്നു ബെരീയാവു എന്നു പേര്‍ വിളിച്ചു.
23He went in to his wife, and she conceived, and bore a son, and he named him Beriah, because it went evil with his house.
24അവന്റെ മകള്‍ ശെയെരാ; അവള്‍ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേന്‍ -ശെയരയും പണിതു.
24His daughter was Sheerah, who built Beth Horon the lower and the upper, and Uzzen Sheerah.
25അവന്റെ മകന്‍ രേഫഹും, രേശെഫും; അവന്റെ മകന്‍ തേലഹ്; അവന്റെ മകന്‍ തഹന്‍ ; അവന്റെ മകന്‍ ലദാന്‍ ; അവന്റെ മകന്‍ അമ്മീഹൂദ്;
25Rephah was his son, and Resheph, and Telah his son, and Tahan his son,
26അവന്റെ മകന്‍ എലീശാമാ; അവന്റെ മകന്‍ നൂന്‍ ;
26Ladan his son, Ammihud his son, Elishama his son,
27അവന്റെ മകന്‍ യെഹോശൂവാ.
27Nun his son, Joshua his son.
28അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാല്‍ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും വരെയുള്ള ശെഖേമും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും,
28Their possessions and habitations were Bethel and its towns, and eastward Naaran, and westward Gezer, with its towns; Shechem also and its towns, to Azzah and its towns;
29മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയില്‍ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാര്‍ പാര്‍ത്തു.
29and by the borders of the children of Manasseh, Beth Shean and its towns, Taanach and its towns, Megiddo and its towns, Dor and its towns. In these lived the children of Joseph the son of Israel.
30ആശേരിന്റെ പുത്രന്മാര്‍യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
30The sons of Asher: Imnah, and Ishvah, and Ishvi, and Beriah, and Serah their sister.
31ബെരീയാവിന്റെ പുത്രന്മാര്‍ഹേബെര്‍, ബിര്‍സയീത്തിന്റെ അപ്പനായ മല്‍ക്കീയേല്‍.
31The sons of Beriah: Heber, and Malchiel, who was the father of Birzaith.
32ഹേബെര്‍ യഫ്ളേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
32Heber became the father of Japhlet, and Shomer, and Hotham, and Shua their sister.
33യഫ്ളേത്തിന്റെ പുത്രന്മാര്‍പാസാക്, ബിംഹാല്‍, അശ്വാത്ത്; ഇവര്‍ യഫ്ളേത്തിന്റെ പുത്രന്മാര്‍.
33The sons of Japhlet: Pasach, and Bimhal, and Ashvath. These are the children of Japhlet.
34ശേമേരിന്റെ പുത്രന്മാര്‍അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
34The sons of Shemer: Ahi, and Rohgah, Jehubbah, and Aram.
35അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാര്‍സോഫഹ്, യിമ്നാ, ശേലെശ്, ആമാല്‍.
35The sons of Helem his brother: Zophah, and Imna, and Shelesh, and Amal.
36സോഫഹിന്റെ പുത്രന്മാര്‍സൂഹ, ഹര്‍ന്നേഫെര്‍, ശൂവാല്‍, ബേരി, യിമ്രാ,
36The sons of Zophah: Suah, and Harnepher, and Shual, and Beri, and Imrah,
37ബേസെര്‍, ഹോദ്, ശമ്മാ, ശില്‍ശാ, യിഥ്രാന്‍ , ബെയേരാ.
37Bezer, and Hod, and Shamma, and Shilshah, and Ithran, and Beera.
38യേഥെരിന്റെ പുത്രന്മാര്‍യെഫുന്നെ, പിസ്പാ, അരാ.
38The sons of Jether: Jephunneh, and Pispa, and Ara.
39ഉല്ലയുടെ പുത്രന്മാര്‍ആരഹ്, ഹന്നീയേല്‍, രിസ്യാ.
39The sons of Ulla: Arah, and Hanniel, and Rizia.
40ഇവര്‍ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങള്‍ക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരില്‍ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവേക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.
40All these were the children of Asher, heads of the fathers’ houses, choice and mighty men of valor, chief of the princes. The number of them reckoned by genealogy for service in war was twenty-six thousand men.