1സഹോദരന്മാരേ, ആത്മികവരങ്ങളെക്കുറിച്ചു നിങ്ങള്‍ക്കു അറിവില്ലാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
1Now concerning spiritual things, brothers, I don’t want you to be ignorant.
2നിങ്ങള്‍ ജാതികള്‍ ആയിരുന്നപ്പോള്‍ നിങ്ങളെ നടത്തിയതുപോലെ ഊമവിഗ്രഹങ്ങളുടെ അടുക്കല്‍ പോക പതിവായിരുന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
2You know that when you were heathen or Gentiles , you were led away to those mute idols, however you might be led.
3ആകയാല്‍ ദൈവാത്മാവില്‍ സംസാരിക്കുന്നവന്‍ ആരും യേശു ശപിക്കപ്പെട്ടവന്‍ എന്നു പറകയില്ല; പരിശുദ്ധാത്മാവില്‍ അല്ലാതെ യേശു കര്‍ത്താവു എന്നു പറവാന്‍ ആര്‍ക്കും കഴികയുമില്ല എന്നു ഞാന്‍ നിങ്ങളെ ഗ്രഹിപ്പിക്കുന്നു.
3Therefore I make known to you that no man speaking by God’s Spirit says, “Jesus is accursed.” No one can say, “Jesus is Lord,” but by the Holy Spirit.
4എന്നാല്‍ കൃപാവരങ്ങളില്‍ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
4Now there are various kinds of gifts, but the same Spirit.
5ശുശ്രൂഷകളില്‍ വ്യത്യാസം ഉണ്ടു; കര്‍ത്താവു ഒരുവന്‍ .
5There are various kinds of service, and the same Lord.
6വീര്‍യ്യപ്രവൃത്തികളില്‍ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവര്‍ത്തിക്കുന്ന ദൈവം ഒരുവന്‍ തന്നേ.
6There are various kinds of workings, but the same God, who works all things in all.
7എന്നാല്‍ ഔരോരുത്തന്നു ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിന്നായി നല്കപ്പെടുന്നു.
7But to each one is given the manifestation of the Spirit for the profit of all.
8ഒരുത്തന്നു ആത്മാവിനാല്‍ ജ്ഞാനത്തിന്റെ വചനവും മറ്റൊരുത്തന്നു അതേ ആത്മാവിനാല്‍ പരിജ്ഞാനത്തിന്റെ വചനവും നല്കപ്പെടുന്നു;
8For to one is given through the Spirit the word of wisdom, and to another the word of knowledge, according to the same Spirit;
9വേറൊരുത്തന്നു അതേ ആത്മാവിനാല്‍ വിശ്വാസം, മറ്റൊരുവന്നു അതേ ആത്മാവിനാല്‍ രോഗശാന്തികളുടെ വരം;
9to another faith, by the same Spirit; and to another gifts of healings, by the same Spirit;
10മറ്റൊരുവന്നു വീര്‍യ്യപ്രവൃത്തികള്‍; മറ്റൊരുവന്നു പ്രവചനം; മറ്റൊരുവന്നു ആത്മാക്കളുടെ വിവേചനം; വേറൊരുവന്നു പലവിധ ഭാഷകള്‍; മറ്റൊരുവന്നു ഭാഷകളുടെ വ്യാഖ്യാനം.
10and to another workings of miracles; and to another prophecy; and to another discerning of spirits; to another different kinds of languages; and to another the interpretation of languages.
11എന്നാല്‍ ഇതു എല്ലാം പ്രവര്‍ത്തിക്കുന്നതു താന്‍ ഇച്ഛിക്കുംപോലെ അവനവന്നു അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവു തന്നേ.
11But the one and the same Spirit works all of these, distributing to each one separately as he desires.
12ശരീരം ഒന്നും, അതിന്നു അവയവം പലതും ശരീരത്തിന്റെ അവയവം പലതായിരിക്കെ എല്ലാം ഒരു ശരീരവും ആയിരിക്കുന്നതുപോലെ ആകുന്നു ക്രിസ്തുവും.
12For as the body is one, and has many members, and all the members of the body, being many, are one body; so also is Christ.
13യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറു ഒരേ ആത്മാവില്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനംചെയ്തുമിരിക്കുന്നു.
13For in one Spirit we were all baptized into one body, whether Jews or Greeks, whether bond or free; and were all given to drink into one Spirit.
14ശരീരം ഒരു അവയവമല്ല പലതത്രേ.
14For the body is not one member, but many.
15ഞാന്‍ കൈ അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു കാല്‍ പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നു വരികയില്ല.
15If the foot would say, “Because I’m not the hand, I’m not part of the body,” it is not therefore not part of the body.
16ഞാന്‍ കണ്ണു അല്ലായ്കകൊണ്ടു ശരീരത്തിലുള്ളതല്ല എന്നു ചെവി പറയുന്നു എങ്കില്‍ അതിനാല്‍ അതു ശരീരത്തിലുള്ളതല്ല എന്നും വരികയില്ല.
16If the ear would say, “Because I’m not the eye, I’m not part of the body,” it’s not therefore not part of the body.
17ശരീരം മുഴുവന്‍ കണ്ണായാല്‍ ശ്രവണം എവിടെ? മുഴുവന്‍ ശ്രവണം ആയാല്‍ ഘ്രാണം എവിടെ?
17If the whole body were an eye, where would the hearing be? If the whole were hearing, where would the smelling be?
18ദൈവമോ തന്റെ ഇഷ്ടപ്രകാരം അവയവങ്ങളെ ശരീരത്തില്‍ വെവ്വേറായി വെച്ചിരിക്കുന്നു.
18But now God has set the members, each one of them, in the body, just as he desired.
19സകലവും ഒരു അവയവം എങ്കില്‍ ശരീരം എവിടെ?
19If they were all one member, where would the body be?
20എന്നാല്‍ അവയവങ്ങള്‍ പലതെങ്കിലും ശരീരം ഒന്നു തന്നേ.
20But now they are many members, but one body.
21കണ്ണിന്നു കയ്യോടുനിന്നെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നും, തലെക്കു കാലുകളോടുനിങ്ങളെക്കൊണ്ടു എനിക്കു ആവശ്യമില്ല എന്നുംപറഞ്ഞുകൂടാ.
21The eye can’t tell the hand, “I have no need for you,” or again the head to the feet, “I have no need for you.”
22ശരീരത്തില്‍ ബലം കുറഞ്ഞവ എന്നു തോന്നുന്ന അവയവങ്ങള്‍ തന്നേ ആവശ്യമുള്ളവയാകുന്നു.
22No, much rather, those members of the body which seem to be weaker are necessary.
23ശരീരത്തില്‍ മാനം കുറഞ്ഞവ എന്നു തോന്നുന്നവേക്കു നാം അധികം മാനം അണിയിക്കുന്നു; നമ്മില്‍ അഴകു കുറഞ്ഞവേക്കു അധികം അഴകു വരുത്തുന്നു;
23Those parts of the body which we think to be less honorable, on those we bestow more abundant honor; and our unpresentable parts have more abundant propriety;
24നമ്മില്‍ അഴകുള്ള അവയവങ്ങള്‍ക്കു അതു ആവശ്യമില്ലല്ലോ.
24whereas our presentable parts have no such need. But God composed the body together, giving more abundant honor to the inferior part,
25ശരീരത്തില്‍ ഭിന്നത വരാതെ അവയവങ്ങള്‍ അന്യോന്യം ഒരുപോലെ കരുതേണ്ടതിന്നായി ദൈവം കുറവുള്ളതിന്നു അധികം മാനം കൊടുത്തുകൊണ്ടു ശരീരത്തെ കൂട്ടിച്ചേര്‍ത്തിരിക്കുന്നു.
25that there should be no division in the body, but that the members should have the same care for one another.
26അതിനാല്‍ ഒരുഅവയവം കഷ്ടം അനുഭവിക്കുന്നു എങ്കില്‍ അവയവങ്ങള്‍ ഒക്കെയും കൂടെ കഷ്ടം അനുഭവിക്കുന്നു; ഒരു അവയവത്തിന്നു മാനം വന്നാല്‍ അവയവങ്ങള്‍ ഒക്കെയുംകൂടെ സന്തോഷിക്കുന്നു.
26When one member suffers, all the members suffer with it. Or when one member is honored, all the members rejoice with it.
27എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിന്റെ ശരീരവും ഔരോരുത്തന്‍ വെവ്വേറായി അവയവങ്ങളും ആകുന്നു.
27Now you are the body of Christ, and members individually.
28ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.
28God has set some in the assembly: first apostles, second prophets, third teachers, then miracle workers, then gifts of healings, helps, governments, and various kinds of languages.
29എല്ലാവരും അപ്പൊസ്തലന്മാരോ? എല്ലാവരും പ്രവാചകന്മാരോ? എല്ലാവരും ഉപദേഷ്ടാക്കന്മാരോ? എല്ലാവരും വീര്‍യ്യപ്രവൃത്തികള്‍ ചെയ്യുന്നവരോ?
29Are all apostles? Are all prophets? Are all teachers? Are all miracle workers?
30എല്ലാവര്‍ക്കും രോഗശാന്തിക്കുള്ള വരംഉണ്ടോ? എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നുവോ?
30Do all have gifts of healings? Do all speak with various languages? Do all interpret?
31എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? ശ്രേഷ്ഠവരങ്ങളെ വാഞ്ഛിപ്പിന്‍ ; ഇനി അതിശ്രേഷ്ഠമായോരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതരാം.
31But earnestly desire the best gifts. Moreover, I show a most excellent way to you.