Malayalam

World English Bible

1 Samuel

3

1ശമൂവേല്‍ബാലന്‍ ഏലിയുടെ മുമ്പാകെ യഹോവേക്കു ശുശ്രൂഷ ചെയ്തുപോന്നു; ആ കാലത്തു യഹോവയുടെ വചനം ദുര്‍ല്ലഭമായിരുന്നു; ദര്‍ശനം ഏറെ ഇല്ലായിരുന്നു.
1The child Samuel ministered to Yahweh before Eli. The word of Yahweh was precious in those days; there was no frequent vision.
2ആ കാലത്തു ഒരിക്കല്‍ ഏലി തന്റെ സ്ഥലത്തു കിടന്നുറങ്ങി; കാണ്മാന്‍ വഹിയാതവണ്ണം അവന്റെ കണ്ണു മങ്ങിത്തുടങ്ങിയിരുന്നു.
2It happened at that time, when Eli was laid down in his place (now his eyes had begun to grow dim, so that he could not see),
3ശമൂവേല്‍ ദൈവത്തിന്റെ പെട്ടകം ഇരിക്കുന്ന യഹോവയുടെ മന്ദിരത്തില്‍ ദൈവത്തിന്റെ വിളകൂ കെടുന്നതിന്നു മുമ്പെ ചെന്നു കിടന്നു.
3and the lamp of God hadn’t yet gone out, and Samuel had laid down in Yahweh’s temple, where the ark of God was;
4യഹോവ ശമൂവേലിനെ വിളിച്ചുഅടിയന്‍ എന്നു അവന്‍ വിളികേട്ടു ഏലിയുടെ അടുക്കല്‍ ഔടിച്ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു.
4that Yahweh called Samuel; and he said, “Here I am.”
5ഞാന്‍ വിളിച്ചില്ല; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു; അവന്‍ പോയി കിടന്നു.
5He ran to Eli, and said, “Here I am; for you called me.” He said, “I didn’t call; lie down again.” He went and lay down.
6യഹോവ പിന്നെയുംശമൂവേലേ എന്നു വിളിച്ചു. ശമൂവേല്‍ എഴന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. ഞാന്‍ വിളിച്ചില്ല, മകനേ; പോയി കിടന്നുകൊള്‍ക എന്നു അവന്‍ പറഞ്ഞു.
6Yahweh called yet again, “Samuel!” Samuel arose and went to Eli, and said, “Here I am; for you called me.” He answered, “I didn’t call, my son; lie down again.”
7ശമൂവേല്‍ അന്നുവരെ യഹോവയെ അറിഞ്ഞില്ല; യഹോവയുടെ വചനം അവന്നു അന്നുവരെ വെളിപ്പെട്ടതുമില്ല.
7Now Samuel didn’t yet know Yahweh, neither was the word of Yahweh yet revealed to him.
8യഹോവ ശമൂവേലിനെ മൂന്നാം പ്രാവശ്യം വിളിച്ചു. അവന്‍ എഴുന്നേറ്റു ഏലിയുടെ അടുക്കല്‍ ചെന്നുഅടിയന്‍ ഇതാ; എന്നെ വിളിച്ചുവല്ലോ എന്നു പറഞ്ഞു. അപ്പോള്‍ യഹോവയായിരുന്നു ബാലനെ വിളിച്ചതു എന്നു ഏലിക്കു മനസ്സിലായി.
8Yahweh called Samuel again the third time. He arose and went to Eli, and said, “Here I am; for you called me.” Eli perceived that Yahweh had called the child.
9ഏലി ശമൂവേലിനോടുപോയി കിടന്നുകൊള്‍ക; ഇനിയും നിന്നെ വിളിച്ചാല്‍യഹോവേ, അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു കൊള്ളേണം എന്നു പറഞ്ഞു. അങ്ങനെ ശമൂവേല്‍ തന്റെ സ്ഥലത്തു ചെന്നുകിടന്നു.
9Therefore Eli said to Samuel, “Go, lie down: and it shall be, if he calls you, that you shall say, ‘Speak, Yahweh; for your servant hears.’” So Samuel went and lay down in his place.
10അപ്പോള്‍ യഹോവ വന്നുനിന്നു മുമ്പിലത്തെപ്പോലെശമൂവേലേ, ശമൂവേലേ, എന്നു വിളിച്ചു. അതിന്നു ശമൂവേല്‍അരുളിച്ചെയ്യേണമേ; അടിയന്‍ കേള്‍ക്കുന്നു എന്നു പറഞ്ഞു.
10Yahweh came, and stood, and called as at other times, “Samuel! Samuel!” Then Samuel said, “Speak; for your servant hears.”
11യഹോവ ശമൂവേലിനോടു അരുളിച്ചെയ്തതുഇതാ, ഞാന്‍ യിസ്രായേലില്‍ ഒരു കാര്യം ചെയ്യും; അതു കേള്‍ക്കുന്നവന്റെ ചെവി രണ്ടും മുഴങ്ങും.
11Yahweh said to Samuel, “Behold, I will do a thing in Israel, at which both the ears of everyone who hears it shall tingle.
12ഞാന്‍ ഏലിയുടെ ഭവനത്തെക്കുറിച്ചു അരുളിച്ചെയ്തതൊക്കെയും ഞാന്‍ അന്നു അവന്റെമേല്‍ ആദ്യന്തം നിവര്‍ത്തിക്കും.
12In that day I will perform against Eli all that I have spoken concerning his house, from the beginning even to the end.
13അവന്റെ പുത്രന്മാര്‍ ദൈവദൂഷണം പറയുന്ന അകൃത്യം അവന്‍ അറിഞ്ഞിട്ടും അവരെ ശാസിച്ചമര്‍ത്തായ്കകൊണ്ടു ഞാന്‍ അവന്റെ ഭവനത്തിന്നു എന്നേക്കും ശിക്ഷവിധിക്കും എന്നു ഞാന്‍ അവനോടു കല്പിച്ചിരിക്കുന്നു.
13For I have told him that I will judge his house forever, for the iniquity which he knew, because his sons brought a curse on themselves, and he didn’t restrain them.
14ഏലിയുടെ ഭവനത്തിന്റെ അകൃത്യത്തിന്നു യാഗത്താലും വഴിപാടിനാലും ഒരു നാളും പരിഹാരം വരികയില്ല എന്നു ഞാന്‍ ഏലിയുടെ ഭവനത്തോടു സത്യംചെയ്തിരിക്കുന്നു.
14Therefore I have sworn to the house of Eli, that the iniquity of Eli’s house shall not be removed with sacrifice nor offering forever.”
15പിന്നെ ശമൂവേല്‍ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാല്‍ ഈ ദര്‍ശനം ഏലിയെ അറിയിപ്പാന്‍ ശമൂവേല്‍ ശങ്കിച്ചു.
15Samuel lay until the morning, and opened the doors of the house of Yahweh. Samuel feared to show Eli the vision.
16ഏലി ശമൂവേലിനെ വിളിച്ചുശമൂവേലേ, മകനേ, എന്നു പറഞ്ഞു. അടിയന്‍ ഇതാ എന്നു അവന്‍ പറഞ്ഞു.
16Then Eli called Samuel, and said, “Samuel, my son!” He said, “Here I am.”
17അപ്പോള്‍ അവന്‍ നിനക്കുണ്ടായ അരുളപ്പാടു എന്തു? എന്നെ ഒന്നും മറെക്കരുതേ; നിന്നോടു അരുളിച്ചെയ്ത സകലത്തിലും ഒരു വാക്കെങ്കിലും മറെച്ചാല്‍ ദൈവം നിന്നോടു തക്കവണ്ണവും അധികവും ചെയ്യട്ടേ എന്നു പറഞ്ഞു.
17He said, “What is the thing that he has spoken to you? Please don’t hide it from me. God do so to you, and more also, if you hide anything from me of all the things that he spoke to you.”
18അങ്ങനെ ശമൂവേല്‍ സകലവും അവനെ അറിയിച്ചു; ഒന്നും മറെച്ചില്ല. എന്നാറെ അവന്‍ യഹോവയല്ലോ; തന്റെ ഇഷ്ടംപോലെ ചെയ്യട്ടേ എന്നു പറഞ്ഞു.
18Samuel told him every bit, and hid nothing from him. He said, “It is Yahweh. Let him do what seems good to him.”
19എന്നാല്‍ ശമൂവേല്‍ വളര്‍ന്നു, യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു; അവന്റെ വചനങ്ങളില്‍ ഒന്നും നിഷ്ഫലമാകുവാന്‍ ഇടവരുത്തിയില്ല.
19Samuel grew, and Yahweh was with him, and let none of his words fall to the ground.
20ദാന്‍ മുതല്‍ ബേര്‍-ശേബാവരെ ഉള്ള യിസ്രായേലൊക്കെയും ശമൂവേല്‍ യഹോവയുടെ വിശ്വസ്തപ്രവാചകന്‍ എന്നു ഗ്രഹിച്ചു.
20All Israel from Dan even to Beersheba knew that Samuel was established to be a prophet of Yahweh.
21ഇങ്ങനെ യഹോവ ശീലോവില്‍ വെച്ചു ശമൂവേലിന്നു യഹോവയുടെ വചനത്താല്‍ വെളിപ്പെട്ടശേഷം യഹോവ വീണ്ടും വീണ്ടും ശീലോവില്‍വെച്ചു പ്രത്യക്ഷനായി.
21Yahweh appeared again in Shiloh; for Yahweh revealed himself to Samuel in Shiloh by the word of Yahweh.