Malayalam

World English Bible

1 Thessalonians

5

1സഹോദരന്മാരേ, കാലങ്ങളെയും സമയങ്ങളെയും കുറിച്ചു നിങ്ങളെ എഴുതിയറിയിപ്പാന്‍ ആവശ്യമില്ല.
1But concerning the times and the seasons, brothers, you have no need that anything be written to you.
2കള്ളന്‍ രാത്രിയില്‍ വരുമ്പോലെ കര്‍ത്താവിന്റെ നാള്‍ വരുന്നു എന്നു നിങ്ങള്‍ തന്നേ നന്നായി അറിയുന്നുവല്ലോ.
2For you yourselves know well that the day of the Lord comes like a thief in the night.
3അവര്‍ സമാധാനമെന്നും നിര്‍ഭയമെന്നും പറയുമ്പോള്‍ ഗര്‍ഭിണിക്കു പ്രസവ വേദന വരുമ്പോലെ അവര്‍ക്കും പെട്ടെന്നു നാശം വന്നു ഭവിക്കും; അവര്‍ക്കും തെറ്റിയൊഴിയാവതുമല്ല.
3For when they are saying, “Peace and safety,” then sudden destruction will come on them, like birth pains on a pregnant woman; and they will in no way escape.
4എന്നാല്‍ സഹോദരന്മാരേ, ആനാള്‍ കള്ളന്‍ എന്നപോലെ നിങ്ങളെ പിടിപ്പാന്‍ നിങ്ങള്‍ ഇരുട്ടിലുള്ളവരല്ല;
4But you, brothers, aren’t in darkness, that the day should overtake you like a thief.
5നിങ്ങള്‍ എല്ലാവരും വെളിച്ചത്തിന്റെ മക്കളും പകലിന്റെ മക്കളും ആകുന്നു; നാം രാത്രിക്കും ഇരുളിന്നുമുള്ളവരല്ല.
5You are all children of light, and children of the day. We don’t belong to the night, nor to darkness,
6ആകയാല്‍ നാം ശേഷമുള്ളവരെപ്പോലെ ഉറങ്ങാതെ ഉണര്‍ന്നും സുബോധമായുമിരിക്ക.
6so then let’s not sleep, as the rest do, but let’s watch and be sober.
7ഉറങ്ങുന്നവര്‍ രാത്രിയില്‍ ഉറങ്ങുന്നു. മദ്യപിക്കുന്നവര്‍ രാത്രിയില്‍ മദ്യപിക്കുന്നു.
7For those who sleep, sleep in the night, and those who are drunk are drunk in the night.
8നാമോ പകലിന്നുള്ളവരാകയാല്‍ വിശ്വാസവും സ്നേഹവും എന്ന കവചവും ശിരസ്ത്രമായി രക്ഷയുടെ പ്രത്യാശയും ധരിച്ചുകൊണ്ടു സുബോധമായിരിക്ക.
8But let us, since we belong to the day, be sober, putting on the breastplate of faith and love, and, for a helmet, the hope of salvation.
9ദൈവം നമ്മെ കോപത്തിന്നല്ല,
9For God didn’t appoint us to wrath, but to the obtaining of salvation through our Lord Jesus Christ,
10നാം ഉണര്‍ന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു.
10who died for us, that, whether we wake or sleep, we should live together with him.
11ആകയാല്‍ നിങ്ങള്‍ ചെയ്തുവരുന്നതുപോലെ അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മിക വര്‍ദ്ധനവരുത്തിയും പോരുവിന്‍ .
11Therefore exhort one another, and build each other up, even as you also do.
12സഹോദരന്മാരേ, നിങ്ങളുടെ ഇടയില്‍ അദ്ധ്വാനിക്കയും കര്‍ത്താവില്‍ നിങ്ങളെ ഭരിക്കയും പ്രബോധിപ്പിക്കയും ചെയ്യുന്നവരെ അറിഞ്ഞു അവരുടെ വേലനിമിത്തം
12But we beg you, brothers, to know those who labor among you, and are over you in the Lord, and admonish you,
13ഏറ്റവും സ്നേഹത്തോടെ വിചാരിക്കേണം എന്നു നിങ്ങളോടു അപേക്ഷിക്കുന്നു. തമ്മില്‍ സമാധാനമായിരിപ്പിന്‍ .
13and to respect and honor them in love for their work’s sake. Be at peace among yourselves.
14സഹോദരന്മാരേ, ഞങ്ങള്‍ നിങ്ങളെ പ്രബോധിപ്പിക്കുന്നതുക്രമം കെട്ടവരെ ബുദ്ധിയുപദേശിപ്പിന്‍ ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍ ; ബലഹീനരെ താങ്ങുവിന്‍ ; എല്ലാവരോടും ദീര്‍ഘക്ഷമ കാണിപ്പിന്‍ .
14We exhort you, brothers, admonish the disorderly, encourage the fainthearted, support the weak, be patient toward all.
15ആരും തിന്മകൂ പകരം തിന്മ ചെയ്യാതിരിപ്പാന്‍ നോക്കുവിന്‍ ; തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിപ്പിന്‍ ;
15See that no one returns evil for evil to anyone, but always follow after that which is good, for one another, and for all.
16എപ്പോഴും സന്തോഷിപ്പിന്‍ ;
16Rejoice always.
17ഇടവിടാതെ പ്രാര്‍ത്ഥിപ്പിന്‍
17Pray without ceasing.
18എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.
18In everything give thanks, for this is the will of God in Christ Jesus toward you.
19ആത്മാവിനെ കെടുക്കരുതു.
19Don’t quench the Spirit.
20പ്രവചനം തുച്ഛീകരിക്കരുതു.
20Don’t despise prophesies.
21സകലവും ശോധന ചെയ്തു നല്ലതു മുറുകെ പിടിപ്പിന്‍ .
21Test all things, and hold firmly that which is good.
22സകലവിധദോഷവും വിട്ടകലുവിന്‍ .
22Abstain from every form of evil.
23സമാധാനത്തിന്റെ ദൈവം തന്നേ നിങ്ങളെ മുഴുവനും ശുദ്ധീകരിക്കുമാറാകട്ടെ; നിങ്ങളുടെ ആത്മാവും പ്രാണനും ദേഹവും അശേഷം നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ അനിന്ദ്യമായി വെളിപ്പെടുംവണ്ണം കാക്കപ്പെടുമാറാകട്ടെ.
23May the God of peace himself sanctify you completely. May your whole spirit, soul, and body be preserved blameless at the coming of our Lord Jesus Christ.
24നിങ്ങളെ വിളിക്കുന്നവന്‍ വിശ്വസ്തന്‍ ആകുന്നു; അവന്‍ അതു നിവര്‍ത്തിക്കും.
24He who calls you is faithful, who will also do it.
25സഹോദരന്മാരേ, ഞങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിപ്പിന്‍ .
25Brothers, pray for us.
26സകല സഹോദരന്മാരെയും വിശുദ്ധചുംബനത്താല്‍ വന്ദനം ചെയ്‍വിന്‍ .
26Greet all the brothers with a holy kiss.
27കര്‍ത്താവാണ, സഹോദരന്മാരെ ഒക്കെയും ഈ ലേഖനം വായിച്ചു കേള്‍പ്പിക്കേണം.
27I solemnly command you by the Lord that this letter be read to all the holy brothers.
28നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
28The grace of our Lord Jesus Christ be with you. Amen.