1ആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ അവന്റെ അടുക്കല്‍ വന്നു അവനോടുനിന്റെ ഗൃഹകാര്യം ക്രമത്തില്‍ ആക്കുക; നീ മരിച്ചുപോകും, ശേഷിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
1In those days was Hezekiah sick to death. Isaiah the prophet the son of Amoz came to him, and said to him, “Thus says Yahweh, ‘Set your house in order; for you shall die, and not live.’”
2അപ്പോള്‍ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാര്‍ത്ഥിച്ചു
2Then he turned his face to the wall, and prayed to Yahweh, saying,
3അയ്യോ യഹോവേ, ഞാന്‍ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പില്‍ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഔര്‍ക്കേണമേ എന്നു പറഞ്ഞു. ഹിസ്കീയാവു ഏറ്റവും കരഞ്ഞു.
3“Remember now, Yahweh, I beg you, how I have walked before you in truth and with a perfect heart, and have done that which is good in your sight.” Hezekiah wept bitterly.
4എന്നാല്‍ യെശയ്യാവു നടുമുറ്റം വിട്ടു പോകുംമുമ്പെ അവന്നു യഹോവയുടെ അരുപ്പാടു ഉണ്ടായതെന്തെന്നാല്‍
4It happened, before Isaiah had gone out into the middle part of the city, that the word of Yahweh came to him, saying,
5നീ മടങ്ങിച്ചെന്നു എന്റെ ജനത്തിന്റെ പ്രഭുവായ ഹിസ്കീയാവോടു പറയേണ്ടതുനിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ കണ്ണുനീര്‍ കണ്ടിരിക്കുന്നു; ഞാന്‍ നിന്നെ സൌഖ്യമാക്കും; മൂന്നാം ദിവസം നീ യഹോവയുടെ ആലയത്തില്‍ പോകും.
5“Turn back, and tell Hezekiah the prince of my people, ‘Thus says Yahweh, the God of David your father, “I have heard your prayer. I have seen your tears. Behold, I will heal you. On the third day, you shall go up to the house of Yahweh.
6ഞാന്‍ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും; ഞാന്‍ നിന്നെയും ഈ നഗരത്തെയും അശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കും. എന്റെ നിമിത്തവും എന്റെ ദാസനായ ദാവീദിന്റെ നിമിത്തവും ഈ നഗരം ഞാന്‍ കാത്തു രക്ഷിക്കും.
6I will add to your days fifteen years. I will deliver you and this city out of the hand of the king of Assyria. I will defend this city for my own sake, and for my servant David’s sake.”’”
7പിന്നെ യെശയ്യാവു ഒരു അത്തിപ്പഴക്കട്ട കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അവര്‍ അതു കൊണ്ടുവന്നു പരുവിന്മേല്‍ ഇട്ടു അവന്നു സൌഖ്യമായി.
7Isaiah said, “Take a cake of figs.” They took and laid it on the boil, and he recovered.
8ഹിസ്കീയാവു യെശയ്യാവോടുയഹോവ എന്നെ സൌഖ്യമാക്കുകയും ഞാന്‍ മൂന്നാം ദിവസം യഹോവയുടെ ആലയത്തില്‍ പോകയും ചെയ്യുമെന്നതിന്നു അടയാളം എന്തു എന്നു ചോദിച്ചു.
8Hezekiah said to Isaiah, “What shall be the sign that Yahweh will heal me, and that I shall go up to the house of Yahweh the third day?”
9അതിന്നു യെശയ്യാവുയഹോവ അരുളിച്ചെയ്ത കാര്യം നിവര്‍ത്തിക്കുമെന്നുള്ളതിന്നു യഹോവയിങ്കല്‍നിന്നു ഇതു നിനക്കു അടയാളം ആകുംനിഴല്‍ പത്തു പടി മുമ്പോട പോകേണമോ? പത്തു പടി പിന്നോക്കം തിരിയേണമോ എന്നു ചോദിച്ചു.
9Isaiah said, “This shall be the sign to you from Yahweh, that Yahweh will do the thing that he has spoken: shall the shadow go forward ten steps, or go back ten steps?”
10അതിന്നു ഹിസ്കീയാവുനിഴല്‍ പത്തു പടി ഇറങ്ങിപ്പോകുന്നതു എളുപ്പം ആകുന്നു; അങ്ങനെയല്ല, നിഴല്‍ പത്തുപടി പിന്നോക്കം തിരിയട്ടെ എന്നു പറഞ്ഞു.
10Hezekiah answered, “It is a light thing for the shadow to go forward ten steps. Nay, but let the shadow return backward ten steps.”
11അപ്പോള്‍ യെശയ്യാപ്രവാചകന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു; അവന്‍ ആഹാസിന്റെ സൂര്യഘടികാരത്തില്‍ ഇറങ്ങിപ്പോയിരുന്ന നിഴലിനെ പത്തു പടി പിന്നോക്കം തിരിയുമാറാക്കി.
11Isaiah the prophet cried to Yahweh; and he brought the shadow ten steps backward, by which it had gone down on the dial of Ahaz.
12ആ കാലത്തു ബലദാന്റെ മകനായ ബെരോദാക്-ബലദാന്‍ എന്ന ബാബേല്‍രാജാവു ഹിസ്കീയാവു ദീനമായ്ക്കിടന്നിരുന്നു എന്നു കേട്ടിട്ടു ഹിസ്കീയാവിന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.
12At that time Berodach Baladan the son of Baladan, king of Babylon, sent letters and a present to Hezekiah; for he had heard that Hezekiah had been sick.
13ഹിസ്കീയാവു അവരുടെ വാക്കു കേട്ടു തന്റെ ഭണ്ഡാരഗൃഹം മുഴുവനും പൊന്നും വെള്ളിയും സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും തന്റെ ആയുധശാലയും തന്റെ ഭണ്ഡാരങ്ങളില്‍ ഉള്ളതൊക്കെയും അവരെ കാണിച്ചു. രാജധാനിയിലും തന്റെ ആധിപത്യത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.
13Hezekiah listened to them, and showed them all the house of his precious things, the silver, and the gold, and the spices, and the precious oil, and the house of his armor, and all that was found in his treasures: there was nothing in his house, nor in all his dominion, that Hezekiah didn’t show them.
14എന്നാല്‍ യെശയ്യാപ്രവാചകന്‍ ഹിസ്കീയാരാജാവിന്റെ അടുക്കല്‍ വന്നു അവനോടുഈ പുരുഷന്മാര്‍ എന്തു പറഞ്ഞു? അവര്‍ എവിടെ നിന്നു നിന്റെ അടുക്കല്‍ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുഅവര്‍ ദൂരദേശത്തുനിന്നു, ബാബേലില്‍നിന്നു വന്നു എന്നു പറഞ്ഞു.
14Then Isaiah the prophet came to king Hezekiah, and said to him, “What did these men say? From where did they come to you?” Hezekiah said, “They have come from a far country, even from Babylon.”
15അവര്‍ രാജധാനയില്‍ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവുരാജധാനിയിലുള്ളതൊക്കെയും അവര്‍ കണ്ടു; എന്റെ ഭണ്ഡാരത്തില്‍ ഞാന്‍ അവര്‍ക്കും കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നു പറഞ്ഞു.
15He said, “What have they seen in your house?” Hezekiah answered, “They have seen all that is in my house. There is nothing among my treasures that I have not shown them.”
16യെശയ്യാവു ഹിസ്കീയാവോടു പറഞ്ഞതുയഹോവയുടെ വചനം കേള്‍ക്ക
16Isaiah said to Hezekiah, “Hear the word of Yahweh.
17രാജധാനിയിലുള്ളതൊക്കെയും നിന്റെ പിതാക്കന്മാര്‍ ഇന്നുവരെ ശേഖരിച്ചുവെച്ചതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തുകൊണ്ടു പോകുന്ന കാലം വരുന്നു.
17‘Behold, the days come, that all that is in your house, and that which your fathers have laid up in store to this day, shall be carried to Babylon. Nothing shall be left,’ says Yahweh.
18നീ ജനിപ്പിച്ചവരായി നിന്നില്‍നിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവര്‍ കൊണ്ടുപോകും; അവര്‍ ബാബേല്‍രാജാവിന്റെ അരമനയില്‍ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
18‘Of your sons who shall issue from you, whom you shall father, shall they take away; and they shall be eunuchs in the palace of the king of Babylon.’”
19അതിന്നു ഹിസ്കീയാവു യെശയ്യാവോടുനീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവന്‍ പറഞ്ഞു.
19Then Hezekiah said to Isaiah, “The word of Yahweh which you have spoken is good.” He said moreover, “Isn’t it so, if peace and truth shall be in my days?”
20ഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകല പരാക്രമപ്രവൃത്തികളും അവന്‍ ഒരു കുളവും കല്പാത്തിയും ഉണ്ടാക്കി വെള്ളം നഗരത്തിന്നകത്തു വരുത്തിയതും യെഹൂദാരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
20Now the rest of the acts of Hezekiah, and all his might, and how he made the pool, and the conduit, and brought water into the city, aren’t they written in the book of the chronicles of the kings of Judah?
21ഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.
21Hezekiah slept with his fathers; and Manasseh his son reigned in his place.