1രാജാവു അബ്ശാലോമിനെച്ചൊല്ലി ദുഃഖിച്ചുകരഞ്ഞുകൊണ്ടിരിക്കുന്നു എന്നു യോവാബ് കേട്ടു.
1It was told Joab, “Behold, the king weeps and mourns for Absalom.”
2എന്നാല്‍ രാജാവു തന്റെ മകനെക്കുറിച്ചു വ്യസനിച്ചിരിക്കുന്നു എന്നു ആ ദിവസം ജനം കേട്ടതുകൊണ്ടു അന്നത്തേ ജയം ജനത്തിന്നൊക്കെയും ദുഃഖമായ്തീര്‍ന്നു.
2The victory that day was turned into mourning to all the people; for the people heard it said that day, “The king grieves for his son.”
3ആകയാല്‍ യുദ്ധത്തില്‍ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.
3The people sneaked into the city that day, as people who are ashamed steal away when they flee in battle.
4രാജാവു മുഖം മൂടിഎന്റെ മകനേ, അബ്ശാലോമേ, അബ്ശാലോമേ, എന്റെ മകനേ! എന്നു ഉറക്കെ നിലവിളിച്ചുകൊണ്ടിരുന്നു.
4The king covered his face, and the king cried with a loud voice, “My son Absalom, Absalom, my son, my son!”
5അപ്പോള്‍ യോവാബ് അരമനയില്‍ രാജാവിന്റെ അടുക്കല്‍ ചെന്നു പറഞ്ഞതുഇന്നു നിന്റെയും നിന്റെ പുത്രീപുത്രന്മാരുടെയും നിന്റെ ഭാര്യമാരുടെയും വെപ്പാട്ടികളുടെയും ജീവനെ രക്ഷിച്ചിരിക്കുന്ന നിന്റെ സകലഭൃത്യന്മാരെയും നീ ഇന്നു ലജ്ജിപ്പിച്ചിരിക്കുന്നു; നിന്നെ പാകെക്കുന്നവരെ നീ സ്നേഹീക്കുന്നു; നിന്നെ സ്നേഹിക്കുന്നവരെ നീ പകെക്കുന്നു;
5Joab came into the house to the king, and said, “You have shamed this day the faces of all your servants, who this day have saved your life, and the lives of your sons and of your daughters, and the lives of your wives, and the lives of your concubines;
6പ്രഭുക്കന്മാരും ഭൃത്യന്മാരും നിനക്കു ഏതുമില്ല എന്നു നീ ഇന്നു കാണിച്ചിരിക്കുന്നു; അബ്ശാലോം ജീവിച്ചിരിക്കയും ഞങ്ങള്‍ എല്ലാവരും ഇന്നു മരിക്കയും ചെയ്തിരുന്നു എങ്കില്‍ നിനക്കു നല്ല പ്രസാദമാകുമായിരുന്നു എന്നു എനിക്കു ഇന്നു മനസ്സിലായി.
6in that you love those who hate you, and hate those who love you. For you have declared this day, that princes and servants are nothing to you. For today I perceive that if Absalom had lived, and all we had died this day, then it would have pleased you well.
7ആകയാല്‍ ഇപ്പോള്‍ എഴുന്നേറ്റു പുറത്തുവന്നു നിന്റെ ഭൃത്യന്മാരോടു സന്തോഷമായി സംസാരിക്ക; നീ പുറത്തു വരാത്തപക്ഷം യഹോവയാണ, ഈ രാത്രി ആരും നിന്നോടുകൂടെ താമസിക്കയില്ല; അതു നിന്റെ ബാല്യംമുതല്‍ ഇതുവരെ നിനക്കു ഭവിച്ചിട്ടുള്ള സകല അനര്‍ത്ഥത്തെക്കാളും വലിയ അനര്‍ത്ഥമായ്തീരും.
7Now therefore arise, go out, and speak to comfort your servants; for I swear by Yahweh, if you don’t go out, not a man will stay with you this night. That would be worse to you than all the evil that has happened to you from your youth until now.”
8അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്‍ക്കല്‍ ഇരുന്നു. രാജാവു പടിവാതില്‍ക്കല്‍ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പില്‍ വന്നു.
8Then the king arose, and sat in the gate. They told to all the people, saying, “Behold, the king is sitting in the gate.” All the people came before the king. Now Israel had fled every man to his tent.
9യിസ്രായേല്യര്‍ താന്താങ്ങളുടെ വീടുകളിലേക്കു ഔടിപ്പോയിരുന്നു. എല്ലായിസ്രായേല്‍ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മില്‍ തര്‍ക്കിച്ചുരാജാവു നമ്മെ ശത്രുക്കളുടെ കയ്യില്‍ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യില്‍ നിന്നു നമ്മെ വിടുവിച്ചതും അവന്‍ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവന്‍ നാടുവിട്ടു ഔടിപ്പോയിരിക്കുന്നു.
9All the people were at strife throughout all the tribes of Israel, saying, “The king delivered us out of the hand of our enemies, and he saved us out of the hand of the Philistines; and now he has fled out of the land from Absalom.
10നമുക്കു രാജാവായി നാം അഭിഷേകം ചെയ്തിരുന്ന അബ്ശാലോമോ പടയില്‍ പട്ടുപോയി. ആകയാല്‍ രാജാവിനെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ അനങ്ങാതിരിക്കുന്നതു എന്തു എന്നു പറഞ്ഞു.
10Absalom, whom we anointed over us, is dead in battle. Now therefore why don’t you speak a word of bringing the king back?”
11അനന്തരം ദാവീദ്‍രാജാവു പുരോഹിതന്മാരായ സാദോക്കിന്റെയും അബ്യാഥാരിന്റെയും അടുക്കല്‍ ആളയച്ചു പറയിച്ചതെന്തെന്നാല്‍നിങ്ങള്‍ യെഹൂദാമൂപ്പന്മാരോടു പറയേണ്ടതുരാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പന്മാരായി നിലക്കുന്നതു എന്തു? രാജാവിനെ അരമനയിലേക്കു തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ എല്ലായിസ്രായേലിന്റെയും സംസാരം അവന്റെ അടുക്കല്‍ എത്തിയിരിക്കുന്നു.
11King David sent to Zadok and to Abiathar the priests, saying, “Speak to the elders of Judah, saying, ‘Why are you the last to bring the king back to his house? Since the speech of all Israel has come to the king, to return him to his house.
12നിങ്ങള്‍ എന്റെ സഹോദരന്മാര്‍; എന്റെ അസ്ഥിയും മാംസവും അല്ലോ. രാജാവിനെ മടക്കി വരുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ പിമ്പരായി നിലക്കുന്നതു എന്തു?
12You are my brothers, you are my bone and my flesh. Why then are you the last to bring back the king?’
13നിങ്ങള്‍ അമാസയോടുനീ എന്റെ അസ്ഥിയും മാംസവും അല്ലോ? നീ യോവാബിന്നു പകരം എപ്പോഴും എന്റെ മുമ്പില്‍ സേനാപതിയായിരിക്കുന്നില്ല എങ്കില്‍ ദൈവം തക്കവണ്ണവും അധികവും എന്നോടു ചെയ്യട്ടെ എന്നു പറവിന്‍ .
13Say to Amasa, ‘Aren’t you my bone and my flesh? God do so to me, and more also, if you aren’t captain of the army before me continually in the room of Joab.’”
14ഇങ്ങനെ അവന്‍ സകല യെഹൂദാപുരുഷന്മാരുടെയും ഹൃദയം ഒന്നുപോലെ ആകര്‍ഷിച്ചു. ആകയാല്‍ അവര്‍നീയും നിന്റെ സകലഭൃത്യന്മാരും മടങ്ങിവരുവിന്‍ എന്നു രാജാവിന്റെ അടുക്കല്‍ പറഞ്ഞയച്ചു.
14He bowed the heart of all the men of Judah, even as one man; so that they sent to the king, saying, “Return, you and all your servants.”
15അങ്ങനെ രാജാവു മടങ്ങി യോര്‍ദ്ദാങ്കല്‍ എത്തി. രാജാവിനെ എതിരേറ്റു യോര്‍ദ്ദാന്‍ കടത്തിക്കൊണ്ടുപോരേണ്ടതിന്നു യെഹൂദാപുരുഷന്മാര്‍ ഗില്ഗാലില്‍ ചെന്നു.
15So the king returned, and came to the Jordan. Judah came to Gilgal, to go to meet the king, to bring the king over the Jordan.
16ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകന്‍ ശിമെയിയും യെഹൂദാപുരുഷന്മാരോടുകൂടെ ദാവീദ് രാജാവിനെ എതിരേല്പാന്‍ ബദ്ധപ്പെട്ടു ചെന്നു.
16Shimei the son of Gera, the Benjamite, who was of Bahurim, hurried and came down with the men of Judah to meet king David.
17അവനോടുകൂടെ ആയിരം ബെന്യാമീന്യരും ശൌലിന്റെ ഗൃഹവിചാരകനായ സീബയും അവന്റെ പതിനഞ്ചു പുത്രന്മാരും ഇരുപതു ഭൃത്യന്മാരും ഉണ്ടായിരുന്നു; അവര്‍ രാജാവു കാണ്‍കെ യോര്‍ദ്ദാന്‍ കടന്നു ചെന്നു.
17There were a thousand men of Benjamin with him, and Ziba the servant of the house of Saul, and his fifteen sons and his twenty servants with him; and they went through the Jordan in the presence of the king.
18രാജാവിന്റെ കുടുംബത്തെ ഇക്കരെ കടത്തേണ്ടതിന്നും അവന്റെ ഇഷ്ടംപോലെ ചെയ്യേണ്ടതിന്നും ചങ്ങാടം അക്കരെ ചെന്നിരുന്നു. അപ്പോള്‍ ഗേരയുടെ മകനായ ശിമെയി യോര്‍ദ്ദാന്‍ കടപ്പാന്‍ പോകുന്ന രാജാവിന്റെ മുമ്പില്‍ വീണു രാജാവിനോടു
18A ferry boat went to bring over the king’s household, and to do what he thought good. Shimei the son of Gera fell down before the king, when he had come over the Jordan.
19എന്റെ യജമാനന്‍ എന്റെ കുറ്റം എനിക്കു കണക്കിടരുതേ; യജമാനനായ രാജാവു യെരൂശലേമില്‍നിന്നു പുറപ്പെട്ട ദിവസം അടിയന്‍ ചെയ്ത ദോഷം രാജാവു മനസ്സില്‍ വെക്കയും ഔര്‍ക്കയും അരുതേ.
19He said to the king, “Don’t let my lord impute iniquity to me, nor remember that which your servant did perversely the day that my lord the king went out of Jerusalem, that the king should take it to his heart.
20അടിയന്‍ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതു കൊണ്ടു ഇതാ, യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടതിന്നു ഇറങ്ങി വരുവാന്‍ യോസേഫിന്റെ സകലഗൃഹത്തിലുംവെച്ചു അടിയന്‍ ഇന്നു മുമ്പനായി വന്നിരിക്കുന്നു എന്നു പറഞ്ഞു.
20For your servant knows that I have sinned. Therefore behold, I have come this day the first of all the house of Joseph to go down to meet my lord the king.”
21എന്നാറെ സെരൂയയുടെ മകനായ അബീശായിയഹോവയുടെ അഭിഷിക്തനെ ശപിച്ചിരിക്കുന്ന ശിമെയി അതുനിമിത്തം മരണശിക്ഷ അനുഭവിക്കേണ്ടയോ എന്നു ചോദിച്ചു.
21But Abishai the son of Zeruiah answered, “Shall Shimei not be put to death for this, because he cursed Yahweh’s anointed?”
22അതിന്നു ദാവീദ്സെരൂയയുടെ പുത്രന്മാരേ, ഇന്നു നിങ്ങള്‍ എനിക്കു എതിരികളാകേണ്ടതിന്നു എനിക്കും നിങ്ങള്‍ക്കും തമ്മില്‍ എന്തു? ഇന്നു യിസ്രായേലില്‍ ഒരുത്തനെ കൊല്ലാമോ? ഇന്നു ഞാന്‍ യിസ്രായേലിന്നു രാജാവെന്നു ഞാന്‍ അറിയുന്നില്ലയോ എന്നു പറഞ്ഞു.
22David said, “What have I to do with you, you sons of Zeruiah, that you should this day be adversaries to me? Shall there any man be put to death this day in Israel? For don’t I know that I am this day king over Israel?”
23പിന്നെ ശിമെയിയോടുനീ മരിക്കയില്ല എന്നു പറഞ്ഞു, രാജാവു അവനോടു സത്യവും ചെയ്തു.
23The king said to Shimei, “You shall not die.” The king swore to him.
24ശൌലിന്റെ മകനായ മെഫീബോശെത്തും രാജാവിനെ എതിരേല്പാന്‍ വന്നു; രാജാവു പോയ ദിവസം മുതല്‍ സമാധാനത്തോടെ മടങ്ങിവന്ന ദിവസംവരെ അവന്‍ തന്റെ കാലിന്നു രക്ഷചെയ്കയോ താടി ഒതുക്കുകയോ വസ്ത്രം അലക്കിക്കയോ ചെയ്തിരുന്നില്ല.
24Mephibosheth the son of Saul came down to meet the king; and he had neither groomed his feet, nor trimmed his beard, nor washed his clothes, from the day the king departed until the day he came home in peace.
25എന്നാല്‍ അവന്‍ രാജാവിനെ എതിരേല്പാന്‍ യെരൂശലേമില്‍ നിന്നു വന്നപ്പോള്‍ രാജാവു അവനോടുമെഫീബോശെത്തേ, നീ എന്നോടുകൂടെ വരാതെയിരുന്നതു എന്തു എന്നു ചോദിച്ചു.
25It happened, when he had come to Jerusalem to meet the king, that the king said to him, “Why didn’t you go with me, Mephibosheth?”
26അതിന്നു അവന്‍ ഉത്തരം പറഞ്ഞതുയജമാനനായ രാജാവേ, എന്റെ ഭൃത്യന്‍ എന്നെ ചതിച്ചു; കഴുതപ്പുറത്തു കയറി, രാജാവിനോടുകൂടെ പോകേണ്ടതിന്നു കോപ്പിടേണമെന്നു അടിയന്‍ പറഞ്ഞു; അടിയന്‍ മുടന്തനല്ലോ.
26He answered, “My lord, O king, my servant deceived me. For your servant said, I will saddle me a donkey, that I may ride thereon, and go with the king; because your servant is lame.
27അവന്‍ യജമാനനായ രാജാവിനോടു അടിയനെക്കൊണ്ടു നുണയും പറഞ്ഞു; എങ്കിലും യജമാനനായ രാജാവു ദൈവദൂതന്നു തുല്യന്‍ ആകുന്നു; തിരുമനസ്സിലെ ഇഷ്ടംപോലെ ചെയ്തുകൊള്‍ക.
27He has slandered your servant to my lord the king; but my lord the king is as an angel of God. Do therefore what is good in your eyes.
28യജമാനനായ രാജാവിന്റെ മുമ്പാകെ അടിയന്റെ പിതൃഭവനമൊക്കെയും മരണയോഗ്യര്‍ ആയിരുന്നു; എങ്കിലും അടിയനെ അവിടത്തെ മേശയിങ്കല്‍ ഭക്ഷിക്കുന്നവരുടെ കൂട്ടത്തില്‍ ആക്കി; രാജാവിനോടു ആവലാധി പറവാന്‍ അടിയന്നു ഇനി എന്തു അവകാശമുള്ളു?
28For all my father’s house were but dead men before my lord the king; yet you set your servant among those who ate at your own table. What right therefore have I yet that I should cry any more to the king?”
29രാജാവു അവനോടുനീ നിന്റെ കാര്യം ഇനി അധികം പറയുന്നതു എന്തിന്നു? നീയും സീബയും നിലം പകുത്തെടുത്തുകൊള്‍വിന്‍ എന്നു ഞാന്‍ കല്പിക്കുന്നു എന്നു പറഞ്ഞു.
29The king said to him, “Why do you speak any more of your matters? I say, you and Ziba divide the land.”
30മെഫീബോശെത്ത് രാജാവിനോടുഅല്ല, അവന്‍ തന്നേ മുഴുവനും എടുത്തുകൊള്ളട്ടെ; യജമാനനായ രാജാവു സമാധാനത്തോടെ അരമനയില്‍ എത്തിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
30Mephibosheth said to the king, “Yes, let him take all, because my lord the king has come in peace to his own house.”
31ഗിലെയാദ്യനായ ബര്‍സില്ലായിയും രോഗെലീമില്‍നിന്നു വന്നു, രാജാവിനെ യോര്‍ദ്ദാന്നക്കരെ കടത്തി യാത്ര അയപ്പാന്‍ അവനോടുകൂടെ യോര്‍ദ്ദാന്‍ കടന്നു.
31Barzillai the Gileadite came down from Rogelim; and he went over the Jordan with the king, to conduct him over the Jordan.
32ബര്‍സില്ലായിയോ എണ്പതു വയസ്സുള്ളോരു വയോധികനായിരുന്നു; രാജാവു മഹനയീമില്‍ പാര്‍ത്തിരുന്ന കാലത്തു അവന്‍ ഭക്ഷണസാധനങ്ങള്‍ അയച്ചുകൊടുത്തു; അവന്‍ മഹാധനികന്‍ ആയിരുന്നു.
32Now Barzillai was a very aged man, even eighty years old: and he had provided the king with sustenance while he lay at Mahanaim; for he was a very great man.
33രാജാവു ബര്‍സില്ലായിയോടുഎന്നോടുകൂടെ പോരിക; ഞാന്‍ നിന്നെ യെരൂശലേമില്‍ എന്റെ അടുക്കല്‍ പാര്‍പ്പിച്ചു രക്ഷിക്കും എന്നു പറഞ്ഞു.
33The king said to Barzillai, “Come over with me, and I will sustain you with me in Jerusalem.”
34ബര്‍സില്ലായി രാജാവിനോടു പറഞ്ഞതെന്തെന്നാല്‍ഞാന്‍ രാജാവിനോടുകൂടെ യെരൂശലേമില്‍ വരുന്നതെന്തിന്നു? ഞാന്‍ ഇനി എത്ര നാള്‍ ജീവിച്ചിരിക്കും?
34Barzillai said to the king, “How many are the days of the years of my life, that I should go up with the king to Jerusalem?
35എനിക്കു ഇന്നു എണ്പതു വയസ്സായിരിക്കുന്നു; നല്ലതും ആകാത്തതും എനിക്കു തിരിച്ചറിയാമോ? ഭക്ഷണപാനങ്ങളുടെ സ്വാദു അടിയന്നു അറിയാമോ? സംഗീതക്കാരുടെയും സംഗീതക്കാരത്തികളുടെയും സ്വരം എനിക്കു ഇനി കേട്ടു രസിക്കാമോ? അടിയന്‍ യജമാനനായ രാജാവിന്നു ഭാരമായ്തീരുന്നതു എന്തിന്നു?
35I am this day eighty years old. Can I discern between good and bad? Can your servant taste what I eat or what I drink? Can I hear any more the voice of singing men and singing women? Why then should your servant be yet a burden to my lord the king?
36അടിയന്‍ രാജാവിനോടുകൂടെ യോര്‍ദ്ദാന്‍ കടപ്പാനേ വിചാരിച്ചുള്ളൂ; രാജാവു ഇതിന്നായി എനിക്കു ഈ വിധം പ്രത്യുപകാരം ചെയ്യുന്നതു എന്തിനു?
36Your servant would but just go over the Jordan with the king. Why should the king repay me with such a reward?
37എന്റെ പട്ടണത്തില്‍ എന്റെ അപ്പന്റെയും അമ്മയുടെയും കല്ലറയുടെ അടുക്കല്‍വെച്ചു മരിക്കേണ്ടതിന്നു അടിയന്‍ വിടകൊള്ളട്ടെ; എന്നാല്‍ നിന്റെ ദാസനായ കിംഹാം ഇതാ; അവന്‍ യജമാനനായ രാജാവിനോടുകൂടെ പോരട്ടെ; നിനക്കു പ്രസാദമായതു അവന്നു ചെയ്തു കൊടുത്താലും.
37Please let your servant turn back again, that I may die in my own city, by the grave of my father and my mother. But behold, your servant Chimham; let him go over with my lord the king; and do to him what shall seem good to you.”
38അതിന്നു രാജാവുകിംഹാം എന്നോടുകൂടെ പോരട്ടെ; നിന്റെ ഇഷ്ടപ്രകാരം ഞാന്‍ അവന്നു ചെയ്തുകൊടുക്കാം; നീ എന്നോടു ആവശ്യപ്പെടുന്നതൊക്കെയും ഞാന്‍ നിനക്കായി ചെയ്യും എന്നു പറഞ്ഞു.
38The king answered, “Chimham shall go over with me, and I will do to him that which shall seem good to you. Whatever you require of me, that I will do for you.”
39പിന്നെ സകലജനവും യോര്‍ദ്ദാന്‍ കടന്നു. രാജാവു യോര്‍ദ്ദാന്‍ കടന്നശേഷം ബര്‍സില്ലായിയെ ചുംബനംചെയ്തു അനുഗ്രഹിച്ചു; അവന്‍ സ്വദേശത്തേക്കു മടങ്ങിപ്പോയി.
39All the people went over the Jordan, and the king went over. Then the king kissed Barzillai, and blessed him; and he returned to his own place.
40രാജാവു ഗില്ഗാലില്‍ ചെന്നു; കീംഹാമും അവനോടുകൂടെ പോയി; യെഹൂദാജനമൊക്കെയും യിസ്രായേല്‍ജനം പാതിയും കൂടി രാജാവിനെ ഇക്കരെകൊണ്ടുവന്നു.
40So the king went over to Gilgal, and Chimham went over with him. All the people of Judah brought the king over, and also half the people of Israel.
41അപ്പോള്‍ യിസ്രായേല്‍പുരുഷന്മാര്‍ ഒക്കെയും രാജാവിന്റെ അടുക്കല്‍ വന്നു രാജാവിനോടുഞങ്ങളുടെ സഹോദരന്മാരായ യെഹൂദാപുരുഷന്മാര്‍ രാജാവിനെയും അവന്റെ കുടുംബത്തെയും ദാവീദിന്റെ സകലപരിചാരകന്മാരെയും മോഷ്ടിച്ചു കൊണ്ടുവന്നു യോര്‍ദ്ദാന്‍ കടത്തിയതു എന്തു എന്നു പറഞ്ഞു.
41Behold, all the men of Israel came to the king, and said to the king, “Why have our brothers the men of Judah stolen you away, and brought the king, and his household, over the Jordan, and all David’s men with him?”
42അതിന്നു യെഹൂദാപുരുഷന്മാര്‍ ഒക്കെയും യിസ്രായേല്‍ പുരുഷന്മാരോടുരാജാവു ഞങ്ങള്‍ക്കു അടുത്ത ചാര്‍ച്ചക്കാരന്‍ ആകകൊണ്ടു തന്നേ; അതിന്നു നിങ്ങള്‍ കോപിക്കുന്നതു എന്തിന്നു? ഞങ്ങള്‍ രാജാവിന്റെ വക വല്ലതും തിന്നുവോ? അവന്‍ ഞങ്ങള്‍ക്കു വല്ല സമ്മാനവും തന്നുവോ എന്നു ഉത്തരം പറഞ്ഞു.
42All the men of Judah answered the men of Israel, “Because the king is a close relative to us. Why then are you angry about this matter? Have we eaten at all at the king’s cost? Or has he given us any gift?”
43യിസ്രായേല്‍പുരുഷന്മാര്‍ യെഹൂദാപുരുഷന്മാരോടുരാജാവിങ്കല്‍ ഞങ്ങള്‍ക്കു പത്തു ഔഹരി ഉണ്ടു; ദാവീദിങ്കല്‍ ഞങ്ങള്‍ക്കു നിങ്ങളെക്കാള്‍ അധികം അവകാശവും ഉണ്ടു; നിങ്ങള്‍ ഞങ്ങളെ ധിക്കരിച്ചതു എന്തു? ഞങ്ങളുടെ രാജാവിനെ തിരികെ കൊണ്ടുവരേണ്ടതിന്നു ഞങ്ങളല്ലയോ അദ്യം പറഞ്ഞതു എന്നു ഉത്തരം പറഞ്ഞു. എന്നാല്‍ യെഹൂദാപുരുഷന്മാരുടെ വാക്കു യിസ്രായേല്‍ പുരുഷന്മാരുടെ വാക്കിനെക്കാള്‍ അധികം കഠിനമായിരുന്നു.
43The men of Israel answered the men of Judah, and said, “We have ten parts in the king, and we have also more claim to David than you. Why then did you despise us, that our advice should not be first had in bringing back our king?” The words of the men of Judah were fiercer than the words of the men of Israel.