Malayalam

World English Bible

Deuteronomy

23

1ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.
1He who is wounded in the stones, or has his privy member cut off, shall not enter into the assembly of Yahweh.
2കൌലടേയന്‍ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.
2A bastard shall not enter into the assembly of Yahweh; even to the tenth generation shall none of his enter into the assembly of Yahweh.
3ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു; അവരുടെ പത്താം തലമുറപോലും ഒരു നാളും യഹോവയുടെ സഭയില്‍ പ്രവേശിക്കരുതു.
3An Ammonite or a Moabite shall not enter into the assembly of Yahweh; even to the tenth generation shall none belonging to them enter into the assembly of Yahweh forever:
4നിങ്ങള്‍ മിസ്രയീമില്‍നിന്നു വരുമ്പോള്‍ അവര്‍ അപ്പവും വെള്ളവുംകൊണ്ടു വഴിയില്‍ നിങ്ങളെ വന്നെതിരേല്‍ക്കായ്കകൊണ്ടും നിന്നെ ശപിപ്പാന്‍ അവര്‍ മെസൊപൊത്താമ്യയിലെ പെഥോരില്‍നിന്നു ബെയോരിന്റെ മകനായ ബിലെയാമിനെ നിനക്കു വിരോധമായി കൂലിക്കു വിളിപ്പിച്ചതുകൊണ്ടും തന്നേ.
4because they didn’t meet you with bread and with water in the way, when you came forth out of Egypt, and because they hired against you Balaam the son of Beor from Pethor of Mesopotamia, to curse you.
5എന്നാല്‍ ബിലെയാമിന്നു ചെവികൊടുപ്പാന്‍ നിന്റെ ദൈവമായ യഹോവേക്കു മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ടു നിന്റെ ദൈവമായ യഹോവ ശാപം നിനക്കു അനുഗ്രഹമാക്കിത്തീര്‍ത്തു.
5Nevertheless Yahweh your God wouldn’t listen to Balaam; but Yahweh your God turned the curse into a blessing to you, because Yahweh your God loved you.
6ആകയാല്‍ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിന്നും ഗുണത്തിന്നും വേണ്ടി ചിന്തിക്കരുതു.
6You shall not seek their peace nor their prosperity all your days forever.
7ഏദോമ്യനെ വെറുക്കരുതു; അവന്‍ നിന്റെ സഹോദരനല്ലോ. മിസ്രയീമ്യനെ വെറുക്കരുതു; നീ അവന്റെ ദേശത്തു പരദേശി ആയിരുന്നുവല്ലോ.
7You shall not abhor an Edomite; for he is your brother: you shall not abhor an Egyptian, because you lived as a foreigner in his land.
8മൂന്നാം തലമുറയായി അവര്‍ക്കും ജനിക്കുന്ന മക്കള്‍ക്കു യഹോവയുടെ സഭയില്‍ പ്രവേശിക്കാം.
8The children of the third generation who are born to them shall enter into the assembly of Yahweh.
9ശത്രുക്കള്‍ക്കു നേരെ പാളയമിറങ്ങുമ്പോള്‍ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിപ്പാന്‍ നീ സൂക്ഷികൊള്ളേണം.
9When you go forth in camp against your enemies, then you shall keep yourselves from every evil thing.
10രാത്രിയില്‍ സംഭവിച്ച കാര്യത്താല്‍ അശുദ്ധനായ്തീര്‍ന്ന ഒരുത്തന്‍ നിങ്ങളില്‍ ഉണ്ടായിരുന്നാല്‍ അവന്‍ പാളയത്തിന്നു പുറത്തുപോകേണം; പാളയത്തിന്നകത്തു വരരുതു.
10If there is among you any man who is not clean by reason of that which happens him by night, then shall he go outside of the camp. He shall not come within the camp:
11സന്ധ്യയാകുമ്പോള്‍ അവന്‍ വെള്ളത്തില്‍ കുളിക്കേണം; സൂര്യന്‍ അസ്തമിച്ചിട്ടു അവന്നു പാളയത്തിന്നകത്തു വരാം.
11but it shall be, when evening comes on, he shall bathe himself in water; and when the sun is down, he shall come within the camp.
12ബാഹ്യത്തിന്നു പോകുവാന്‍ നിനക്കു ഒരു സ്ഥലം പാളയത്തിന്നു പുറത്തു ഉണ്ടായിരിക്കേണം.
12You shall have a place also outside of the camp, where you shall go forth abroad:
13നിന്റെ ആയുധങ്ങളുടെ കൂട്ടത്തില്‍ ഒരു പാരയും ഉണ്ടായിരിക്കേണം; ബാഹ്യത്തിന്നു ഇരിക്കുമ്പോള്‍ അതിനാല്‍ കുഴിച്ചു നിന്റെ വിസര്‍ജ്ജനം മൂടിക്കളയേണം.
13and you shall have a paddle among your weapons; and it shall be, when you sit down abroad, you shall dig therewith, and shall turn back and cover that which comes from you:
14നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിപ്പാനും ശത്രുക്കളെ നിനക്കു ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യേ നടക്കുന്നു; നിങ്കല്‍ വൃത്തികേടു കണ്ടിട്ടു അവന്‍ നിന്നെ വിട്ടകലാതിരിപ്പാന്‍ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കേണം.
14for Yahweh your God walks in the midst of your camp, to deliver you, and to give up your enemies before you; therefore your camp shall be holy, that he may not see an unclean thing in you, and turn away from you.
15യജമാനനെ വിട്ടു നിന്റെ അടുക്കല്‍ ശരണം പ്രാപിപ്പാന്‍ വന്ന ദാസനെ യജമാനന്റെ കയ്യില്‍ ഏല്പിക്കരുതു.
15You shall not deliver to his master a servant who is escaped from his master to you:
16അവന്‍ നിങ്ങളുടെ ഇടയില്‍ നിന്റെ പട്ടണങ്ങളില്‍ ഏതിലെങ്കിലും തനിക്കു ബോധിച്ചേടത്തു നിന്നോടു കൂടെ പാര്‍ക്കട്ടെ; അവനെ ഞെരുക്കം ചെയ്യരുതു.
16he shall dwell with you, in the midst of you, in the place which he shall choose within one of your gates, where it pleases him best: you shall not oppress him.
17യിസ്രായേല്‍പുത്രിമാരില്‍ ഒരു വേശ്യ ഉണ്ടാകരുതു; യിസ്രായേല്‍പുത്രന്മാരില്‍ പുരുഷ മൈഥുനക്കാരനും ഉണ്ടാകരുതു.
17There shall be no prostitute of the daughters of Israel, neither shall there be a sodomite of the sons of Israel.
18വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്കു യാതൊരു നേര്‍ച്ചയായിട്ടും കൊണ്ടുവരരുതു; ഇവ രണ്ടും നിന്റെ ദൈവമായ യഹോവേക്കു അറെപ്പാകുന്നു.
18You shall not bring the hire of a prostitute, or the wages of a dog, into the house of Yahweh your God for any vow: for even both these are an abomination to Yahweh your God.
19പണത്തിന്നോ, ആഹാരത്തിന്നോ, വായിപ്പ കൊടുക്കുന്ന യാതൊരു വസ്തുവിന്നോ സഹോദരനോടു പലിശ വാങ്ങരുതു.
19You shall not lend on interest to your brother; interest of money, interest of food, interest of anything that is lent on interest:
20അന്യനോടു പലിശ വാങ്ങാം; എന്നാല്‍ നീ കൈവശമാക്കുവാന്‍ ചെല്ലുന്ന ദേശത്തു നീ തൊടുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു സഹോദരനോടു പലിശ വാങ്ങരുതു.
20to a foreigner you may lend on interest; but to your brother you shall not lend on interest, that Yahweh your God may bless you in all that you put your hand to, in the land where you go in to possess it.
21നിന്റെ ദൈവമായ യഹോവേക്കു നേര്‍ച്ച നേര്‍ന്നാല്‍ അതു നിവര്‍ത്തിപ്പാന്‍ താമസം വരുത്തരുതു; അങ്ങനെ ചെയ്താല്‍ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കും; അതു നിങ്കല്‍ പാപമായിരിക്കും.
21When you shall vow a vow to Yahweh your God, you shall not be slack to pay it: for Yahweh your God will surely require it of you; and it would be sin in you.
22നേരാതിരിക്കുന്നതു പാപം ആകയില്ല.
22But if you shall forbear to vow, it shall be no sin in you.
23നിന്റെ നാവിന്മേല്‍നിന്നു വീണതു നിവര്‍ത്തിക്കയും വായ് കൊണ്ടു പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവേക്കു നേര്‍ന്നതുപോലെ നിവര്‍ത്തിക്കയും വേണം.
23That which is gone out of your lips you shall observe and do; according as you have vowed to Yahweh your God, a freewill offering, which you have promised with your mouth.
24കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോള്‍ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാംവണ്ണം നിനക്കു തിന്നാം; എങ്കിലും നിന്റെ പാത്രത്തില്‍ ഇടരുതു.
24When you come into your neighbor’s vineyard, then you may eat of grapes your fill at your own pleasure; but you shall not put any in your vessel.
25കൂട്ടുകാരന്റെ വിളഭൂമിയില്‍കൂടി പോകുമ്പോള്‍ നിനക്കു കൈകൊണ്ടു കതിര്‍ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവില്‍ അരിവാള്‍ വെക്കരുതു.
25When you come into your neighbor’s standing grain, then you may pluck the ears with your hand; but you shall not move a sickle to your neighbor’s standing grain.