Malayalam

World English Bible

Deuteronomy

34

1അനന്തരം മോശെ മോവാബ് സമഭൂമിയില്‍നിന്നു യെരീഹോവിന്നെതിരെയുള്ള നെബോപര്‍വ്വതത്തില്‍ ‌പിസ്ഗാമുകളില്‍ കയറി; യഹോവ ദാന്‍വരെ ഗിലെയാദ് ദേശം ഒക്കെയും
1Moses went up from the plains of Moab to Mount Nebo, to the top of Pisgah, that is over against Jericho. Yahweh showed him all the land of Gilead, to Dan,
2നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടല്‍വരെ യെഹൂദാദേശം ഒക്കെയും
2and all Naphtali, and the land of Ephraim and Manasseh, and all the land of Judah, to the hinder sea,
3തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതല്‌ സോവാര്‍വരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
3and the South, and the Plain of the valley of Jericho the city of palm trees, to Zoar.
4അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുംഞാന്‍ നിന്റെ സന്തതികൂ കൊടുകൂമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാന്‍ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാല്‍ നീ അവിടേകൂ കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
4Yahweh said to him, “This is the land which I swore to Abraham, to Isaac, and to Jacob, saying, ‘I will give it to your seed.’ I have caused you to see it with your eyes, but you shall not go over there.”
5അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
5So Moses the servant of Yahweh died there in the land of Moab, according to the word of Yahweh.
6അവന്‍ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
6He buried him in the valley in the land of Moab over against Beth Peor: but no man knows of his tomb to this day.
7മോശെ മരികൂമ്പോള്‍ അവന്നു നൂറ്റിരുപതു വയസ്സായിരുന്നുന്ന അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
7Moses was one hundred twenty years old when he died: his eye was not dim, nor his natural force abated.
8യിസ്രായേല്‍മക്കള്‍ മോശെയെകൂറിച്ചു മോവാബ് സമഭൂമിയില്‍ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു.
8The children of Israel wept for Moses in the plains of Moab thirty days: so the days of weeping in the mourning for Moses were ended.
9നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‌ ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍ അവനെ അനുസരിച്ചു.
9Joshua the son of Nun was full of the spirit of wisdom; for Moses had laid his hands on him: and the children of Israel listened to him, and did as Yahweh commanded Moses.
10എന്നാല്‍ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടും ചെയ്വാന്‍ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
10There has not arisen a prophet since in Israel like Moses, whom Yahweh knew face to face,
11എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍
11in all the signs and the wonders, which Yahweh sent him to do in the land of Egypt, to Pharaoh, and to all his servants, and to all his land,
12യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല.
12and in all the mighty hand, and in all the great terror, which Moses worked in the sight of all Israel.