Malayalam

World English Bible

Deuteronomy

8

1നിങ്ങള്‍ ജീവിച്ചിരിക്കയും വര്‍ദ്ധിക്കയും യഹോവ നിങ്ങളുടെ പിതാക്കന്മാരോടു സത്യം ചെയ്ത ദേശം ചെന്നു കൈവശമാക്കുകയും ചെയ്യേണ്ടതിന്നു ഞാന്‍ ഇന്നു നിങ്ങളോടു കല്പിക്കുന്ന സകലകല്പനകളും നിങ്ങള്‍ പ്രമാണിച്ചുനടക്കേണം.
1You shall observe to do all the commandment which I command you this day, that you may live, and multiply, and go in and possess the land which Yahweh swore to your fathers.
2നിന്റെ ദൈവമായ യഹോവ നിന്നെ താഴ്ത്തുവാനും തന്റെ കല്പനകള്‍ പ്രമാണിക്കുമോ ഇല്ലയോ എന്നു നിന്നെ പരീക്ഷിച്ചു നിന്റെ ഹൃദയത്തില്‍ ഇരിക്കുന്നതു അറിവാനുമായി നിന്നെ ഈ നാല്പതു സംവത്സരം മരുഭൂമിയില്‍ നടത്തിയ വിധമൊക്കെയും നീ ഔര്‍ക്കേണം.
2You shall remember all the way which Yahweh your God has led you these forty years in the wilderness, that he might humble you, to prove you, to know what was in your heart, whether you would keep his commandments, or not.
4ഈ നാല്പതു സംവത്സരം നീ ധരിച്ചവസ്ത്രം ജീര്‍ണ്ണിച്ചുപോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല.
3He humbled you, and allowed you to be hungry, and fed you with manna, which you didn’t know, neither did your fathers know; that he might make you know that man does not live by bread only, but man lives by everything that proceeds out of the mouth of Yahweh.
5ഒരു മനുഷ്യന്‍ തന്റെ മകനെ ശിക്ഷിച്ചുവളര്‍ത്തുന്നതു പോലെ നിന്റെ ദൈവമായ യഹോവ നിന്നെ ശിക്ഷിച്ചുവളര്‍ത്തുന്നു എന്നു നീ മനസ്സില്‍ ധ്യാനിച്ചുകൊള്ളേണം.
4Your clothing didn’t grow old on you, neither did your foot swell, these forty years.
6ആകയാല്‍ നിന്റെ ദൈവമായ യഹോവയുടെ വഴികളില്‍ നടന്നു അവനെ ഭയപ്പെട്ടു അവന്റെ കല്പനകള്‍ പ്രമാണിക്കേണം.
5You shall consider in your heart that as a man chastens his son, so Yahweh your God chastens you.
7നിന്റെ ദൈവമായ യഹോവ നല്ലോരു ദേശത്തേക്കല്ലോ നിന്നെ കൊണ്ടുപോകുന്നതു; അതു താഴ്വരയില്‍നിന്നും മലയില്‍നിന്നും പുറപ്പെടുന്ന നീരൊഴുക്കുകളും ഉറവുകളും തടാകങ്ങളും ഉള്ള ദേശം;
6You shall keep the commandments of Yahweh your God, to walk in his ways, and to fear him.
8കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;
7For Yahweh your God brings you into a good land, a land of brooks of water, of springs, and underground water flowing into valleys and hills;
9ഒലിവുവൃക്ഷവും തേനും ഉള്ള ദേശം; സുഭിക്ഷമായി ഉപജീവനം കഴിയാകുന്നതും ഒന്നിന്നും കുറവില്ലാത്തതുമായ ദേശം; കല്ലു ഇരിമ്പായിരിക്കുന്നതും മലകളില്‍ നിന്നു താമ്രം വെട്ടി എടുക്കുന്നതുമായ ദേശം.
8a land of wheat and barley, and vines and fig trees and pomegranates; a land of olive trees and honey;
10നീ ഭക്ഷിച്ചു തൃപ്തിപ്രാപിക്കുമ്പോള്‍ നിന്റെ ദൈവമായ യഹോവ നിനക്കു തന്നിരിക്കുന്ന നല്ല ദേശത്തെക്കുറിച്ചു നീ അവന്നു സ്തോത്രം ചെയ്യേണം.
9a land in which you shall eat bread without scarceness, you shall not lack anything in it; a land whose stones are iron, and out of whose hills you may dig copper.
11നിന്റെ ദൈവമായ യഹോവയെ നീ മറക്കാതിരിപ്പാനും, ഞാന്‍ ഇന്നു നിന്നോടു കല്പിക്കുന്ന അവന്റെ കല്പനകളും വിധികളും ചട്ടങ്ങളും അലക്ഷ്യമാക്കാതിരിപ്പാനും,
10You shall eat and be full, and you shall bless Yahweh your God for the good land which he has given you.
12നീ ഭക്ഷിച്ചു തൃപ്തിപ്രാപിച്ചു നല്ല വീടുകള്‍ പണിതു അവയില്‍ പാര്‍ക്കുംമ്പോഴും
11Beware lest you forget Yahweh your God, in not keeping his commandments, and his ordinances, and his statutes, which I command you this day:
13നിന്റെ ആടുമാടുകള്‍ പെരുകി നിനക്കു വെള്ളിയും പൊന്നും ഏറി നിനക്കുള്ളതു ഒക്കെയും വദ്ധിക്കുമ്പോഴും നിന്റെ ഹൃദയം നിഗളിക്കാതാരിപ്പാനും,
12lest, when you have eaten and are full, and have built goodly houses, and lived therein;
14നിന്നെ അടിമവീടായ മിസ്രയീമില്‍നിന്നു പുറപ്പെടുവിക്കയും
13and when your herds and your flocks multiply, and your silver and your gold is multiplied, and all that you have is multiplied;
15അഗ്നിസര്‍പ്പവും തേളും വെള്ളമില്ലാതെ വരള്‍ച്ചയും ഉള്ള വലിയതും ഭയങ്കരവുമായ മരുഭൂമിയില്‍ കൂടി നിന്നെ കൊണ്ടുവരികയും തീക്കല്പാറയില്‍നിന്നു നിനക്കു വെള്ളം പുറപ്പെടുവിക്കയും
14then your heart be lifted up, and you forget Yahweh your God, who brought you forth out of the land of Egypt, out of the house of bondage;
16നിന്നെ താഴ്ത്തി പരീക്ഷിച്ചു പിന്‍ കാലത്തു നിനക്കു നന്മ ചെയ്യേണ്ടതിന്നു മരുഭൂമിയില്‍ നിന്നെ നിന്റെ പിതാക്കന്മാര്‍ അറിയാത്ത മന്നകൊണ്ടു പോഷിപ്പിക്കയും ചെയ്ത നിന്റെ ദൈവമായ യഹോവയെ നീ മറന്നു
15who led you through the great and terrible wilderness, with fiery serpents and scorpions, and thirsty ground where there was no water; who brought you forth water out of the rock of flint;
17എന്റെ ശക്തിയും എന്റെ കയ്യുടെ ബലവും ഈ സമ്പത്തുണ്ടാക്കി എന്നു നിന്റെ ഹൃദയത്തില്‍ പറയാതിരിപ്പാനും സൂക്ഷിച്ചുകൊള്ളേണം.
16who fed you in the wilderness with manna, which your fathers didn’t know; that he might humble you, and that he might prove you, to do you good at your latter end:
18നിന്റെ ദൈവമായ യഹോവയെ നീ ഔര്‍ക്കേണം; നിന്റെ പിതാക്കന്മാരോടു സത്യം ചെയ്ത തന്റെ നിയമം ഇന്നുള്ളതുപോലെ ഉറപ്പിക്കേണ്ടതിന്നു അവനല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തിതരുന്നതു.
17and lest you say in your heart, “My power and the might of my hand has gotten me this wealth.”
19നിന്റെ ദൈവമായ യഹോവയെ നീ മറക്കയും അന്യദൈവങ്ങളെ പിന്‍ തുടര്‍ന്നു അവയെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍ നിങ്ങള്‍ നശിച്ചുപോകും എന്നു ഞാന്‍ ഇന്നു നിങ്ങളോടു സാക്ഷീകരിക്കുന്നു.
18But you shall remember Yahweh your God, for it is he who gives you power to get wealth; that he may establish his covenant which he swore to your fathers, as at this day.
20നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു നിങ്ങള്‍ കേള്‍ക്കാതിരുന്നതുകൊണ്ടു യഹോവ നിങ്ങളുടെ മുമ്പില്‍ നിന്നു നശിപ്പിക്കുന്ന ജാതികളെപ്പോലെ തന്നേ നിങ്ങളും നശിച്ചുപോകും.
19It shall be, if you shall forget Yahweh your God, and walk after other gods, and serve them, and worship them, I testify against you this day that you shall surely perish.
20As the nations that Yahweh makes to perish before you, so you shall perish; because you wouldn’t listen to the voice of Yahweh your God.