1യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
1Then Yahweh said to Moses, “Go in to Pharaoh, and tell him, ‘This is what Yahweh, the God of the Hebrews, says: “Let my people go, that they may serve me.
2വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍,
2For if you refuse to let them go, and hold them still,
3യഹോവയുടെ കൈ കുതിര, കഴുത, ഒട്ടകം, കന്നുകാലി, ആടു എന്നിങ്ങനെ വയലില്‍ നിനക്കുള്ള മൃഗങ്ങളിന്മേല്‍ വരും; അതികഠിനമായ വ്യാധിയുണ്ടാകും.
3behold, the hand of Yahweh is on your livestock which are in the field, on the horses, on the donkeys, on the camels, on the herds, and on the flocks with a very grievous pestilence.
4യഹോവ യിസ്രായേല്യരുടെ മൃഗങ്ങള്‍ക്കും മിസ്രയീമ്യരുടെ മൃഗങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം വേക്കും; യിസ്രായേല്‍മക്കള്‍ക്കുള്ള സകലത്തിലും ഒന്നും ചാകയില്ല.
4Yahweh will make a distinction between the livestock of Israel and the livestock of Egypt; and nothing shall die of all that belongs to the children of Israel.”’”
5നാളെ യഹോവ ഈ കാര്യം ദേശത്തു ചെയ്യുമെന്നു കല്പിച്ചു സമയം കുറിച്ചിരിക്കുന്നു.
5Yahweh appointed a set time, saying, “Tomorrow Yahweh shall do this thing in the land.”
6അങ്ങനെ പിറ്റേ ദിവസം യഹോവ ഈ കാര്യം ചെയ്തുമിസ്രയീമ്യരുടെ മൃഗങ്ങള്‍ എല്ലാം ചത്തു; യിസ്രായേല്‍ മക്കളുടെ മൃഗങ്ങളോ ഒന്നുപോലും ചത്തില്ല.
6Yahweh did that thing on the next day; and all the livestock of Egypt died, but of the livestock of the children of Israel, not one died.
7ഫറവോന്‍ ആളയച്ചു; യിസ്രായേല്യരുടെ മൃഗങ്ങള്‍ ഒന്നുപോലും ചത്തില്ല എന്നു കണ്ടു എങ്കിലും ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു അവന്‍ ജനത്തെ വിട്ടയച്ചതുമില്ല.
7Pharaoh sent, and, behold, there was not so much as one of the livestock of the Israelites dead. But the heart of Pharaoh was stubborn, and he didn’t let the people go.
8പിന്നെ യഹോവ മോശെയോടും അഹരോനോടുംഅടുപ്പിലെ വെണ്ണീര്‍ കൈനിറച്ചു വാരുവിന്‍ ; മോശെ അതു ഫറവോന്റെ മുമ്പാകെ ആകാശത്തേക്കു വിതറട്ടെ.
8Yahweh said to Moses and to Aaron, “Take to you handfuls of ashes of the furnace, and let Moses sprinkle it toward the sky in the sight of Pharaoh.
9അതു മിസ്രയീംദേശത്തു എല്ലാടവും ധൂളിയായി പാറി മിസ്രയീംദേശത്തൊക്കെയും മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവാകും എന്നു കല്പിച്ചു.
9It shall become small dust over all the land of Egypt, and shall be a boil breaking out with boils on man and on animal, throughout all the land of Egypt.”
10അങ്ങനെ അവര്‍ അടുപ്പിലെ വെണ്ണീര്‍ വാരി ഫറവോന്റെ മുമ്പാകെ നിന്നു. മോശെ അതു ആകാശത്തേക്കു വിതറിയപ്പോള്‍ അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പുണ്ണായി പൊങ്ങുന്ന പരുവായ്തീര്‍ന്നു.
10They took ashes of the furnace, and stood before Pharaoh; and Moses sprinkled it up toward the sky; and it became a boil breaking out with boils on man and on animal.
11പരുനിമിത്തം മന്ത്രവാദികള്‍ക്കു മോശെയുടെ മുമ്പാകെ നില്പാന്‍ കഴിഞ്ഞില്ല; പരു മന്ത്രവാദികള്‍ക്കും എല്ലാ മിസ്രയീമ്യര്‍ക്കും ഉണ്ടായിരുന്നു.
11The magicians couldn’t stand before Moses because of the boils; for the boils were on the magicians, and on all the Egyptians.
12എന്നാല്‍ യഹോവ മോശെയോടു അരുളിച്ചെയ്തിരുന്നതു പോലെ അവന്‍ ഫറവോന്റെ ഹൃദയത്തെ കഠിനമാക്കി; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.
12Yahweh hardened the heart of Pharaoh, and he didn’t listen to them, as Yahweh had spoken to Moses.
13അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുനീ നന്ന രാവിലെ എഴുന്നേറ്റു, ഫറവോന്റെ മുമ്പാകെ നിന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.
13Yahweh said to Moses, “Rise up early in the morning, and stand before Pharaoh, and tell him, ‘This is what Yahweh, the God of the Hebrews, says: “Let my people go, that they may serve me.
15ഇപ്പോള്‍ തന്നേ ഞാന്‍ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാല്‍ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയില്‍ നിന്നു ഛേദിച്ചുകളയുമായിരുന്നു.
14For this time I will send all my plagues against your heart, against your officials, and against your people; that you may know that there is none like me in all the earth.
16എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സര്‍വ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാന്‍ നിന്നെ നിര്‍ത്തിയിരിക്കുന്നു.
15For now I would have stretched out my hand, and struck you and your people with pestilence, and you would have been cut off from the earth;
17എന്റെ ജനത്തെ അയക്കാതിരിപ്പാന്‍ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിര്‍ത്തുന്നു.
16but indeed for this cause I have made you stand: to show you my power, and that my name may be declared throughout all the earth;
18മിസ്രയീം സ്ഥാപിതമായ നാള്‍മുതല്‍ ഇന്നുവരെ അതില്‍ ഉണ്ടായിട്ടില്ലാത്ത അതികഠിനമായ കല്മഴ ഞാന്‍ നാളെ ഈ നേരത്തു പെയ്യിക്കും.
17as you still exalt yourself against my people, that you won’t let them go.
19അതുകൊണ്ടു ഇപ്പോള്‍ ആളയച്ചു നിന്റെ മൃഗങ്ങളെയും വയലില്‍ നിനക്കുള്ള സകലത്തെയും അകത്തു വരുത്തിക്കൊള്‍ക. വീട്ടില്‍ വരുത്താതെ വയലില്‍ കാണുന്ന സകലമനുഷ്യന്റെയും മൃഗത്തിന്റെയും മേല്‍ കല്മഴ പെയ്യുകയും എല്ലാം ചാകയും ചെയ്യും.
18Behold, tomorrow about this time I will cause it to rain a very grievous hail, such as has not been in Egypt since the day it was founded even until now.
20ഫറവോന്റെ ഭൃത്യന്മാരില്‍ യഹോവയുടെ വചനത്തെ ഭയപ്പെട്ടവര്‍ ദാസന്മാരെയും മൃഗങ്ങളെയും വീടുകളില്‍ വരുത്തി രക്ഷിച്ചു.
19Now therefore command that all of your livestock and all that you have in the field be brought into shelter. Every man and animal that is found in the field, and isn’t brought home, the hail shall come down on them, and they shall die.”’”
21എന്നാല്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതിരുന്നവര്‍ ദാസന്മാരെയും മൃഗങ്ങളെയും വയലില്‍ തന്നേ വിട്ടേച്ചു.
20Those who feared the word of Yahweh among the servants of Pharaoh made their servants and their livestock flee into the houses.
22പിന്നെ യഹോവ മോശെയോടുമിസ്രയീംദേശത്തു എല്ലാടവും മനുഷ്യരുടെയും മൃഗങ്ങളുടെയും മേലും മിസ്രയീം ദേശത്തുള്ള സകല സസ്യത്തിന്മേലും കല്മഴ വരുവാന്‍ നിന്റെ കൈ ആകാശത്തേക്കു നീട്ടുക എന്നു കല്പിച്ചു.
21Whoever didn’t respect the word of Yahweh left his servants and his livestock in the field.
23മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോള്‍ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേല്‍ കല്മഴ പെയ്യിച്ചു.
22Yahweh said to Moses, “Stretch out your hand toward the sky, that there may be hail in all the land of Egypt, on man, and on animal, and on every herb of the field, throughout the land of Egypt.”
24ഇങ്ങനെ കല്മഴയും കല്മഴയോടു കൂടെ വിടാതെ ഇറങ്ങുന്ന തീയും അതികഠിനമായിരുന്നു; മിസ്രയീംദേശത്തു ജനവാസം തുടങ്ങിയതുമുതല്‍ അതിലെങ്ങും ഇതുപോലെ ഉണ്ടായിട്ടില്ല.
23Moses stretched out his rod toward the heavens, and Yahweh sent thunder, hail, and lightning flashed down to the earth. Yahweh rained hail on the land of Egypt.
25മിസ്രയീംദേശത്തു എല്ലാടവും മനുഷ്യരെയും മൃഗങ്ങളെയും വയലില്‍ ഇരുന്ന സകലത്തെയും കല്മഴ സംഹരിച്ചു; കല്മഴ വയലിലുള്ള സകലസസ്യത്തെയും നശിപ്പിച്ചു; പറമ്പിലെ വൃക്ഷത്തെ ഒക്കെയും തകര്‍ത്തുകളഞ്ഞു.
24So there was very severe hail, and lightning mixed with the hail, such as had not been in all the land of Egypt since it became a nation.
26യിസ്രായേല്‍മക്കള്‍ പാര്‍ത്ത ഗോശെന്‍ ദേശത്തു മാത്രം കല്മഴ ഉണ്ടായില്ല.
25The hail struck throughout all the land of Egypt all that was in the field, both man and animal; and the hail struck every herb of the field, and broke every tree of the field.
27അപ്പോള്‍ ഫറവോന്‍ ആളയച്ചു മോശെയെയും അഹരോനെയും വിളിപ്പിച്ചു അവരോടുഈ പ്രാവശ്യം ഞാന്‍ പാപംചെയ്തു; യഹോവ നീതിയുള്ളവന്‍ ; ഞാനും എന്റെ ജനവും ദുഷ്ടന്മാര്‍.
26Only in the land of Goshen, where the children of Israel were, there was no hail.
28യഹോവയോടു പ്രാര്‍ത്ഥിപ്പിന്‍ ; ഈ ഭയങ്കരമായ ഇടിയും കല്മഴയും മതി. ഞാന്‍ നിങ്ങളെ വിട്ടയക്കാം; ഇനി താമസിപ്പിക്കയില്ല എന്നു പറഞ്ഞു.
27Pharaoh sent, and called for Moses and Aaron, and said to them, “I have sinned this time. Yahweh is righteous, and I and my people are wicked.
29മോശെ അവനോടുഞാന്‍ പട്ടണത്തില്‍നിന്നു പുറപ്പെടുമ്പോള്‍ യഹോവയിങ്കലേക്കു കൈ മലര്‍ത്തും; ഭൂമി യഹോവേക്കുള്ളതു എന്നു നീ അറിയേണ്ടതിന്നു ഇടിമുഴക്കം നിന്നുപോകും; കല്മഴയും പിന്നെ ഉണ്ടാകയില്ല.
28Pray to Yahweh; for there has been enough of mighty thunderings and hail. I will let you go, and you shall stay no longer.”
30എന്നാല്‍ നീയും നിന്റെ ഭൃത്യന്മാരും യഹോവയായ ദൈവത്തെ ഭയപ്പെടുകയില്ല എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
29Moses said to him, “As soon as I have gone out of the city, I will spread abroad my hands to Yahweh. The thunders shall cease, neither shall there be any more hail; that you may know that the earth is Yahweh’s.
31അങ്ങനെ ചണവും യവവും നശിച്ചുപോയി; യവം കതിരായും ചണം പൂത്തും ഇരുന്നു.
30But as for you and your servants, I know that you don’t yet fear Yahweh God.”
32എന്നാല്‍ കോതമ്പും ചോളവും വളര്‍ന്നിട്ടില്ലാഞ്ഞതുകൊണ്ടു നശിച്ചില്ല.
31The flax and the barley were struck, for the barley was in the ear, and the flax was in bloom.
33മോശെ ഫറവോനെ വിട്ടു പട്ടണത്തില്‍നിന്നു പുറപ്പെട്ടു യഹോവയിങ്കലേക്കു കൈ മലര്‍ത്തിയപ്പോള്‍ ഇടിമുഴക്കവും കല്മഴയും നിന്നു മഴ ഭൂമിയില്‍ ചൊരിഞ്ഞതുമില്ല.
32But the wheat and the spelt were not struck, for they had not grown up.
34എന്നാല്‍ മഴയും കല്മഴയും ഇടിമുഴക്കവും നിന്നുപോയി എന്നു ഫറവോന്‍ കണ്ടപ്പോള്‍ അവന്‍ പിന്നെയും പാപം ചെയ്തു; അവനും ഭൃത്യന്മാരും ഹൃദയം കഠിനമാക്കി.
33Moses went out of the city from Pharaoh, and spread abroad his hands to Yahweh; and the thunders and hail ceased, and the rain was not poured on the earth.
35യഹോവ മോശെമുഖാന്തരം അരുളിച്ചെയ്തിരുന്നതുപോലെ ഫറവോന്റെ ഹൃദയം കഠിനപ്പെട്ടു, അവന്‍ യിസ്രായേല്‍മക്കളെ വിട്ടയച്ചതുമില്ല.
34When Pharaoh saw that the rain and the hail and the thunders were ceased, he sinned yet more, and hardened his heart, he and his servants.
35The heart of Pharaoh was hardened, and he didn’t let the children of Israel go, just as Yahweh had spoken through Moses.