1അനന്തരം യിസ്ഹാക്‍ യാക്കോബിനെ വിളിച്ചു, അവനെ അനുഗ്രഹിച്ചു, അവനോടു ആജ്ഞാപിച്ചു പറഞ്ഞതുനീ കനാന്യ സ്ത്രീകളില്‍നിന്നു ഭാര്യയെ എടുക്കരുതു.
1Isaac called Jacob, blessed him, and commanded him, “You shall not take a wife of the daughters of Canaan.
2പുറപ്പെട്ടു പദ്ദന്‍ -അരാമില്‍ നിന്റെ അമ്മയുടെ അപ്പനായ ബെഥൂവേലിന്റെ വീട്ടില്‍ ചെന്നു നിന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ പുത്രിമാരില്‍ നിന്നു നിനക്കു ഒരു ഭാര്യയെ എടുക്ക.
2Arise, go to Paddan Aram, to the house of Bethuel your mother’s father. Take a wife from there from the daughters of Laban, your mother’s brother.
3സര്‍വ്വശക്തനായ ദൈവം നിന്നെ അനുഗ്രഹിക്കയും നീ ജനസമൂഹമായി തീരത്തക്കവണ്ണം നിന്നെ സന്താനപുഷ്ടിയുള്ളവനായി പെരുക്കുകയും
3May God Almighty bless you, and make you fruitful, and multiply you, that you may be a company of peoples,
4ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാര്‍ക്കുംന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.
4and give you the blessing of Abraham, to you, and to your seed with you, that you may inherit the land where you travel, which God gave to Abraham.”
5അങ്ങനെ യിസ്ഹാക്‍ യാക്കോബിനെ പറഞ്ഞയച്ചു; അവന്‍ പദ്ദന്‍ -അരാമില്‍ അരാമ്യനായ ബെഥൂവേലിന്റെ മകനും യാക്കോബിന്റെയും ഏശാവിന്റെയും അമ്മയായ റിബെക്കയുടെ സഹോദരനുമായ ലാബാന്റെ അടുക്കല്‍ പോയി.
5Isaac sent Jacob away. He went to Paddan Aram to Laban, son of Bethuel the Syrian, Rebekah’s brother, Jacob’s and Esau’s mother.
6യിസ്ഹാക്‍ യാക്കോബിനെ അനുഗ്രഹിച്ചു പദ്ദന്‍ -അരാമില്‍നിന്നു ഒരു ഭാര്യയെ എടുപ്പാന്‍ അവനെ അവിടെക്കു അയച്ചതും, അവനെ അനുഗ്രഹിക്കുമ്പോള്‍നീ കനാന്യസ്ത്രീകളില്‍നിന്നു ഭാര്യയെ എടുക്കരുതെന്നു അവനോടു കല്പിച്ചതും
6Now Esau saw that Isaac had blessed Jacob and sent him away to Paddan Aram, to take him a wife from there, and that as he blessed him he gave him a command, saying, “You shall not take a wife of the daughters of Canaan,”
7യാക്കോബ് അപ്പനെയും അമ്മയെയും അനുസരിച്ചു പദ്ദന്‍ -അരാമിലേക്കു പോയതും ഏശാവ് അറിഞ്ഞപ്പോള്‍,
7and that Jacob obeyed his father and his mother, and was gone to Paddan Aram.
8കനാന്യസ്ത്രീകള്‍ തന്റെ അപ്പനായ യിസ്ഹാക്കിന്നു ഇഷ്ടമുള്ളവരല്ല എന്നു കണ്ടു
8Esau saw that the daughters of Canaan didn’t please Isaac, his father.
9ഏശാവ് യിശ്മായേലിന്റെ അടുക്കല്‍ ചെന്നു തനിക്കുള്ള ഭാര്യമാരെ കൂടാതെ അബ്രാഹാമിന്റെ മകനായ യിശ്മായേലിന്റെ മകളും നെബായോത്തിന്റെ സഹോദരിയുമായ മഹലത്തിനെയും വിവാഹം കഴിച്ചു.
9Esau went to Ishmael, and took, besides the wives that he had, Mahalath the daughter of Ishmael, Abraham’s son, the sister of Nebaioth, to be his wife.
10എന്നാല്‍ യാക്കോബ് ബേര്‍-ശേബയില്‍ നിന്നു പുറപ്പെട്ടു ഹാരാനിലേക്കു പോയി.
10Jacob went out from Beersheba, and went toward Haran.
11അവന്‍ ഒരു സ്ഥലത്തു എത്തിയപ്പോള്‍ സൂര്യന്‍ അസ്തമിക്കകൊണ്ടു അവിടെ രാപാര്‍ത്തു; അവന്‍ ആ സ്ഥലത്തെ കല്ലുകളില്‍ ഒന്നു എടുത്തു തലയണയായി വെച്ചു അവിടെ കിടന്നുറങ്ങി.
11He came to a certain place, and stayed there all night, because the sun had set. He took one of the stones of the place, and put it under his head, and lay down in that place to sleep.
12അവന്‍ ഒരു സ്വപ്നം കണ്ടുഇതാ, ഭൂമിയില്‍ വെച്ചിരിക്കുന്ന ഒരു കോവണി; അതിന്റെ തല സ്വര്‍ഗ്ഗത്തോളം എത്തിയിരുന്നു; ദൈവത്തിന്റെ ദൂതന്മാര്‍ അതിന്മേല്‍കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു.
12He dreamed. Behold, a stairway set upon the earth, and its top reached to heaven. Behold, the angels of God ascending and descending on it.
13അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതുഞാന്‍ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാന്‍ നിനക്കും നിന്റെ സന്തതിക്കും തരും.
13Behold, Yahweh stood above it, and said, “I am Yahweh, the God of Abraham your father, and the God of Isaac. The land whereon you lie, to you will I give it, and to your seed.
14നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും; നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും; നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
14Your seed will be as the dust of the earth, and you will spread abroad to the west, and to the east, and to the north, and to the south. In you and in your seed will all the families of the earth be blessed.
15ഇതാ, ഞാന്‍ നിന്നോടുകൂടെയുണ്ടു; നീ പോകുന്നേടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേക്കു നിന്നെ മടക്കിവരുത്തും; ഞാന്‍ നിന്നെ കൈവിടാതെ നിന്നോടു അരുളിച്ചെയ്തതു നിവര്‍ത്തിക്കും.
15Behold, I am with you, and will keep you, wherever you go, and will bring you again into this land. For I will not leave you, until I have done that which I have spoken of to you.”
16അപ്പോള്‍ യാക്കോബ് ഉറക്കമുണര്‍ന്നുയഹോവ ഈ സ്ഥലത്തുണ്ടു സത്യം; ഞാനോ അതു അറിഞ്ഞില്ല എന്നു പറഞ്ഞു.
16Jacob awakened out of his sleep, and he said, “Surely Yahweh is in this place, and I didn’t know it.”
17അവന്‍ ഭയപ്പെട്ടുഈ സ്ഥലം എത്ര ഭയങ്കരം! ഇതു ദൈവത്തിന്റെ ആലയമല്ലാതെ മറ്റൊന്നല്ല; ഇതു സ്വര്‍ഗ്ഗത്തിന്റെ വാതില്‍ തന്നേ എന്നു പറഞ്ഞു.
17He was afraid, and said, “How dreadful is this place! This is none other than God’s house, and this is the gate of heaven.”
18യാക്കോബ് അതികാലത്തു എഴുന്നേറ്റു തലയണയായി വെച്ചിരുന്ന കല്ലു എടുത്തു തൂണായി നിര്‍ത്തി, അതിന്മേല്‍ എണ്ണ ഒഴിച്ചു.
18Jacob rose up early in the morning, and took the stone that he had put under his head, and set it up for a pillar, and poured oil on its top.
19അവന്‍ ആ സ്ഥലത്തിന്നു ബേഥേല്‍ എന്നു പേര്‍വിളിച്ചു; ആദ്യം ആ പട്ടണത്തിന്നു ലൂസ് എന്നു പേരായിരുന്നു.
19He called the name of that place Bethel, but the name of the city was Luz at the first.
20യാക്കോബ് ഒരു നേര്‍ച്ചനേര്‍ന്നുദൈവം എന്നോടുകൂടെ ഇരിക്കയും ഞാന്‍ പോകുന്ന ഈ യാത്രയില്‍ എന്നെ കാക്കുകയും ഭക്ഷിപ്പാന്‍ ആഹാരവും ധരിപ്പാന്‍ വസ്ത്രവും എനിക്കു തരികയും
20Jacob vowed a vow, saying, “If God will be with me, and will keep me in this way that I go, and will give me bread to eat, and clothing to put on,
21എന്നെ എന്റെ അപ്പന്റെ വീട്ടിലേക്കു സൌഖ്യത്തോടെ മടക്കി വരുത്തുകയും ചെയ്യുമെങ്കില്‍ യഹോവ എനിക്കു ദൈവമായിരിക്കും.
21so that I come again to my father’s house in peace, and Yahweh will be my God,
22ഞാന്‍ തൂണായി നിര്‍ത്തിയ ഈ കല്ലു ദൈവത്തിന്റെ ആലയവും ആകും. നീ എനിക്കു തരുന്ന സകലത്തിലും ഞാന്‍ നിനക്കു ദശാംശം തരും എന്നു പറഞ്ഞു.
22then this stone, which I have set up for a pillar, will be God’s house. Of all that you will give me I will surely give the tenth to you.”