Malayalam

World English Bible

Genesis

30

1താന്‍ യാക്കോബിന്നു മക്കളെ പ്രസവിക്കുന്നില്ല എന്നു റാഹേല്‍ കണ്ടു തന്റെ സഹോദരിയോടു അസൂയപ്പെട്ടു യാക്കോബിനോടുഎനിക്കു മക്കളെ തരേണം; അല്ലെങ്കില്‍ ഞാന്‍ മരിച്ചുപോകും എന്നു പറഞ്ഞു.
1When Rachel saw that she bore Jacob no children, Rachel envied her sister. She said to Jacob, “Give me children, or else I will die.”
2അപ്പോള്‍ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചുനിനക്കു ഗര്‍ഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാന്‍ എന്നു പറഞ്ഞു.
2Jacob’s anger was kindled against Rachel, and he said, “Am I in God’s place, who has withheld from you the fruit of the womb?”
3അതിന്നു അവള്‍ എന്റെ ദാസി ബില്‍ഹാ ഉണ്ടല്ലോ; അവളുടെ അടുക്കല്‍ ചെല്ലുക; അവള്‍ എന്റെ മടിയില്‍ പ്രസവിക്കട്ടെ; അവളാല്‍ എനിക്കും മക്കള്‍ ഉണ്ടാകും എന്നു പറഞ്ഞു.
3She said, “Behold, my maid Bilhah. Go in to her, that she may bear on my knees, and I also may obtain children by her.”
4അങ്ങനെ അവള്‍ തന്റെ ദാസി ബില്‍ഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കല്‍ ചെന്നു.
4She gave him Bilhah her handmaid as wife, and Jacob went in to her.
5ബില്‍ഹാ ഗര്‍ഭം ധരിച്ചു യാക്കേബിന്നു ഒരു മകനെ പ്രസവിച്ചു.
5Bilhah conceived, and bore Jacob a son.
6അപ്പോള്‍ റാഹേല്‍ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതു കൊണ്ടു അവന്നു ദാന്‍ എന്നു പേരിട്ടു.
6Rachel said, “God has judged me, and has also heard my voice, and has given me a son.” Therefore called she his name Dan.
7റാഹേലിന്റെ ദാസി ബില്‍ഹാ പിന്നെയും ഗര്‍ഭം ധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
7Bilhah, Rachel’s handmaid, conceived again, and bore Jacob a second son.
8ഞാന്‍ എന്റെ സഹോദരിയോടു വലിയോരു പോര്‍ പൊരുതു ജയിച്ചുമിരിക്കുന്നു എന്നു റാഹേല്‍ പറഞ്ഞു അവന്നു നഫ്താലി എന്നു പേരിട്ടു.
8Rachel said, “With mighty wrestlings have I wrestled with my sister, and have prevailed.” She named him Naphtali.
9തനിക്കു പ്രസവം നിന്നുപോയി എന്നു ലേയാ കണ്ടാറെ തന്റെ ദാസി സില്പയെ വിളിച്ചു അവളെ യാക്കോബിന്നു ഭാര്യയായി കൊടുത്തു.
9When Leah saw that she had finished bearing, she took Zilpah, her handmaid, and gave her to Jacob as a wife.
10ലേയയുടെ ദാസി സില്പാ യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
10Zilpah, Leah’s handmaid, bore Jacob a son.
11അപ്പോള്‍ ലേയാഭാഗ്യം എന്നു പറഞ്ഞു അവന്നു ഗാദ് എന്നു പേരിട്ടു.
11Leah said, “How fortunate!” She named him Gad.
12ലേയയുടെ ദാസി സില്പാ യാക്കോബിന്നു രണ്ടാമതു ഒരു മകനെ പ്രസവിച്ചു.
12Zilpah, Leah’s handmaid, bore Jacob a second son.
13ഞാന്‍ ഭാഗ്യവതി; സ്ത്രികള്‍ എന്നെ ഭാഗ്യവതിയെന്നു പറയും എന്നു ലേയാ പറഞ്ഞു അവന്നു ആശേര്‍ എന്നു പേരിട്ടു.
13Leah said, “Happy am I, for the daughters will call me happy.” She named him Asher.
14കോതമ്പുകൊയിത്തുകാലത്തു രൂബേന്‍ പുറപ്പെട്ടു വയലില്‍ ദൂദായിപ്പഴം കണ്ടു തന്റെ അമ്മയായ ലേയയുടെ അടുക്കല്‍ കൊണ്ടുവന്നു. റാഹേല്‍ ലേയയോടുനിന്റെ മകന്റെ ദൂദായിപ്പഴം കുറെ എനിക്കു തരേണം എന്നു പറഞ്ഞു.
14Reuben went in the days of wheat harvest, and found mandrakes in the field, and brought them to his mother, Leah. Then Rachel said to Leah, “Please give me some of your son’s mandrakes.”
15അവള്‍ അവളോടുനീ എന്റെ ഭര്‍ത്താവിനെ എടുത്തതു പോരയോ? എന്റെ മകന്റെ ദൂദായിപ്പഴവും കൂടെ വേണമോ എന്നു പറഞ്ഞതിന്നു റാഹേല്‍ആകട്ടെ; നിന്റെ മകന്റെ ദൂദായിപ്പഴത്തിന്നു വേണ്ടി ഇന്നു രാത്രി അവന്‍ നിന്നോടുകൂടെ ശയിച്ചുകൊള്ളട്ടേ എന്നു പറഞ്ഞു.
15She said to her, “Is it a small matter that you have taken away my husband? Would you take away my son’s mandrakes, also?” Rachel said, “Therefore he will lie with you tonight for your son’s mandrakes.”
16യാക്കോബ് വൈകുന്നേരം വയലില്‍നിന്നു വരുമ്പോള്‍ ലേയാ അവനെ എതിരേറ്റു ചെന്നുനീ എന്റെ അടുക്കല്‍ വരേണം; എന്റെ മകന്റെ ദൂദായിപ്പഴം കൊണ്ടു ഞാന്‍ നിന്നെ കൂലിക്കു വാങ്ങിയിരിക്കുന്നു എന്നു പറഞ്ഞു; അന്നു രാത്രി അവന്‍ അവളോടുകൂടെ ശയിച്ചു.
16Jacob came from the field in the evening, and Leah went out to meet him, and said, “You must come in to me; for I have surely hired you with my son’s mandrakes.” He lay with her that night.
17ദൈവം ലേയയുടെ അപേക്ഷ കേട്ടു; അവള്‍ ഗര്‍ഭം ധരിച്ചു യാക്കോബിന്നു അഞ്ചാമതു ഒരു മകനെ പ്രസവിച്ചു.
17God listened to Leah, and she conceived, and bore Jacob a fifth son.
18അപ്പോള്‍ ലേയാഞാന്‍ എന്റെ ദാസിയെ എന്റെ ഭര്‍ത്താവിന്നു കൊടുത്തതുകൊണ്ടു ദൈവം എനിക്കു കൂലി തന്നു എന്നു പറഞ്ഞു അവന്നു യിസ്സാഖാര്‍ എന്നു പേരിട്ടു.
18Leah said, “God has given me my hire, because I gave my handmaid to my husband.” She named him Issachar.
19ലേയാ പിന്നെയും ഗര്‍ഭം ധരിച്ചു, യാക്കോബിന്നു ആറാമതു ഒരു മകനെ പ്രസവിച്ചു;
19Leah conceived again, and bore a sixth son to Jacob.
20ദൈവം എനിക്കു ഒരു നല്ലദാനം തന്നിരിക്കുന്നു; ഇപ്പോള്‍ എന്റെ ഭര്‍ത്താവു എന്നോടുകൂടെ വസിക്കും; ഞാന്‍ അവന്നു ആറു മക്കളെ പ്രസവിച്ചുവല്ലോ എന്നു ലേയാ പറഞ്ഞു അവന്നു സെബൂലൂന്‍ എന്നു പേരിട്ടു.
20Leah said, “God has endowed me with a good dowry. Now my husband will live with me, because I have borne him six sons.” She named him Zebulun.
21അതിന്റെ ശേഷം അവള്‍ ഒരു മകളെ പ്രസവിച്ചു അവള്‍ക്കു ദീനാ എന്നു പേരിട്ടു.
21Afterwards, she bore a daughter, and named her Dinah.
22ദൈവം റാഹേലിനെ ഔര്‍ത്തു; ദൈവം അവളുടെ അപേക്ഷ കേട്ടു അവളുടെ ഗര്‍ഭത്തെ തുറന്നു.
22God remembered Rachel, and God listened to her, and opened her womb.
23അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; ദൈവം എന്റെ നിന്ദ നീക്കിക്കളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
23She conceived, bore a son, and said, “God has taken away my reproach.”
24യഹോവ എനിക്കു ഇനിയും ഒരു മകനെ തരുമെന്നും പറഞ്ഞു അവന്നു യോസേഫ് എന്നു പേരിട്ടു.
24She named him Joseph, saying, “May Yahweh add another son to me.”
25റാഹേല്‍ യോസേഫിനെ പ്രസവിച്ചശേഷം യാക്കോബ് ലാബാനോടുഞാന്‍ എന്റെ സ്ഥലത്തേക്കും ദേശത്തേക്കും പോകുവാന്‍ എന്നെ അയക്കേണം.
25It happened, when Rachel had borne Joseph, that Jacob said to Laban, “Send me away, that I may go to my own place, and to my country.
26ഞാന്‍ നിന്നെ സേവിച്ചതിന്റെ പ്രതിഫലമായ എന്റെ ഭാര്യമാരേയും മക്കളെയും എനിക്കു തരേണം; ഞാന്‍ പോകട്ടെ; ഞാന്‍ നിന്നെ സേവിച്ച സേവ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
26Give me my wives and my children for whom I have served you, and let me go; for you know my service with which I have served you.”
27ലാബാന്‍ അവനോടുനിനക്കു എന്നോടു ദയ ഉണ്ടെങ്കില്‍ പോകരുതേ; നിന്റെ നിമിത്തം യഹോവ എന്നെ അനുഗ്രഹിച്ചു എന്നു എനിക്കു ബോദ്ധ്യമായിരിക്കുന്നു.
27Laban said to him, “If now I have found favor in your eyes, stay here, for I have divined that Yahweh has blessed me for your sake.”
28നിനക്കു എന്തു പ്രതിഫലം വേണം എന്നു പറക; ഞാന്‍ തരാം എന്നു പറഞ്ഞു.
28He said, “Appoint me your wages, and I will give it.”
29അവന്‍ അവനോടുഞാന്‍ നിന്നെ എങ്ങനെ സേവിച്ചു എന്നും നിന്റെ ആട്ടിന്‍ കൂട്ടം എന്റെ പക്കല്‍ എങ്ങനെ ഇരുന്നു എന്നും നീ അറിയുന്നു.
29He said to him, “You know how I have served you, and how your livestock have fared with me.
30ഞാന്‍ വരുംമുമ്പെ നിനക്കു അല്പമേ ഉണ്ടായിരുന്നുള്ളു; ഇപ്പോള്‍ അതു അത്യന്തം വര്‍ദ്ധിച്ചിരിക്കുന്നു; ഞാന്‍ കാല്‍ വെച്ചേടത്തൊക്കെയും യഹോവ നിന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഇനി എന്റെ സ്വന്തഭവനത്തിന്നു വേണ്ടി ഞാന്‍ എപ്പോള്‍ കരുതും എന്നും പറഞ്ഞു.
30For it was little which you had before I came, and it has increased to a multitude. Yahweh has blessed you wherever I turned. Now when will I provide for my own house also?”
31ഞാന്‍ നിനക്കു എന്തു തരേണം എന്നു അവന്‍ ചോദിച്ചതിന്നു യാക്കോബ് പറഞ്ഞതുനീ ഒന്നും തരേണ്ടാ; ഈ കാര്യം നീ ചെയ്തുതന്നാല്‍ ഞാന്‍ നിന്റെ ആട്ടിന്‍ കൂട്ടത്തെ ഇനിയും മേയിച്ചു പാലിക്കാം.
31He said, “What shall I give you?” Jacob said, “You shall not give me anything. If you will do this thing for me, I will again feed your flock and keep it.
32ഞാന്‍ ഇന്നു നിന്റെ എല്ലാ കൂട്ടങ്ങളിലും കൂടി കടന്നു, അവയില്‍നിന്നു പുള്ളിയും മറുവുമുള്ള ആടുകളെ ഒക്കെയും ചെമ്മരിയാടുകളില്‍ കറുത്തതിനെയൊക്കെയും കോലാടുകളില്‍ പുള്ളിയും മറുവുമുള്ളതിനെയും വേര്‍തിരിക്കാം; അതു എന്റെ പ്രതിഫലമായിരിക്കട്ടെ.
32I will pass through all your flock today, removing from there every speckled and spotted one, and every black one among the sheep, and the spotted and speckled among the goats. This will be my hire.
33നാളെ ഒരിക്കല്‍ എന്റെ പ്രതിഫലം സംബന്ധിച്ചു നീ നോക്കുവാന്‍ വരുമ്പോള്‍ എന്റെ നീതി തെളിവായിരിക്കും; കോലാടുകളില്‍ പുള്ളിയും മറുവുമില്ലാത്തതും ചെമ്മരിയാടുകളില്‍ കറുത്തനിറമില്ലാത്തതും എല്ലാം മോഷ്ടിച്ചതായി എണ്ണാം.
33So my righteousness will answer for me hereafter, when you come concerning my hire that is before you. Every one that is not speckled and spotted among the goats, and black among the sheep, that might be with me, will be counted stolen.”
34അതിന്നു ലാബാന്‍ നീ പറഞ്ഞതുപോലെ ആകട്ടെ എന്നു പറഞ്ഞു.
34Laban said, “Behold, let it be according to your word.”
35അന്നു തന്നേ അവന്‍ വരയും മറുവുമുള്ള മുട്ടാടുകളെയും പുള്ളിയും മറുവുമുള്ള പെണ്‍കോലാടുകളെ ഒക്കെയും വെണ്മയുള്ളതിനെ ഒക്കെയും ചെമ്മരിയാടുകളില്‍ കറുത്തനിറമുള്ളതിനെ ഒക്കെയും വേര്‍തിരിച്ചു അവന്റെ പുത്രന്മാരുടെ കയ്യില്‍ ഏല്പിച്ചു.
35That day, he removed the male goats that were streaked and spotted, and all the female goats that were speckled and spotted, every one that had white in it, and all the black ones among the sheep, and gave them into the hand of his sons.
36അവന്‍ തനിക്കും യാക്കോബിന്നും ഇടയില്‍ മൂന്നു ദിവസത്തെ വഴിയകലം വെച്ചു; ലാബാന്റെ ശേഷമുള്ള ആട്ടിന്‍ കൂട്ടങ്ങളെ യാക്കോബ് മേയിച്ചു.
36He set three days’ journey between himself and Jacob, and Jacob fed the rest of Laban’s flocks.
37എന്നാല്‍ യാക്കോബ് പുന്നവൃക്ഷത്തിന്റെയും ബദാംവൃക്ഷത്തിന്റെയും അരിഞ്ഞില്‍വൃക്ഷത്തിന്റെയും പച്ചക്കൊമ്പുകളെ എടുത്തു അവയില്‍ വെള്ള കാണത്തക്കവണ്ണം വെള്ളവരയായി തോലുരിച്ചു.
37Jacob took to himself rods of fresh poplar, almond, plane tree, peeled white streaks in them, and made the white appear which was in the rods.
38ആടുകള്‍ കുടിപ്പാന്‍ വന്നപ്പോള്‍ അവന്‍ , താന്‍ തോലുരിച്ച കൊമ്പുകളെ പാത്തികളിലും വെള്ളം പകരുന്ന തൊട്ടികളിലും ആടുകളുടെ മുമ്പില്‍ വെച്ചു; അവ വെള്ളം കുടിപ്പാന്‍ വന്നപ്പോള്‍ ചനയേറ്റു.
38He set the rods which he had peeled opposite the flocks in the gutters in the watering-troughs where the flocks came to drink. They conceived when they came to drink.
39ആടുകള്‍ കൊമ്പുകളെ കണ്ടുകൊണ്ടു ചനയേറ്റു വരയും പുള്ളിയും മറുവുമുള്ള കുട്ടികളെ പെറ്റു.
39The flocks conceived before the rods, and the flocks produced streaked, speckled, and spotted.
40ആ ആട്ടിന്‍ കുട്ടികളെ യാക്കോബ് വേര്‍തിരിച്ചു ആടുകളെ ലാബാന്റെ ആടുകളില്‍ വരയും മറുവുമുള്ള എല്ലാറ്റിന്നും അഭിമുഖമായി നിര്‍ത്തി; തന്റെ സ്വന്തകൂട്ടങ്ങളെ ലാബാന്റെ ആടുകളോടു ചേര്‍ക്കാതെ വേറെയാക്കി.
40Jacob separated the lambs, and set the faces of the flocks toward the streaked and all the black in the flock of Laban: and he put his own droves apart, and didn’t put them into Laban’s flock.
41ബലമുള്ള ആടുകള്‍ ചനയേലക്കുമ്പോഴൊക്കെയും കൊമ്പുകളെ കണ്ടുകൊണ്ടു ചനയേല്‍ക്കേണ്ടതിന്നു യാക്കോബ് ആ കൊമ്പുകളെ പാത്തികളില്‍ ആടുകളുടെ കണ്ണിന്നു മുമ്പില്‍ വെച്ചു.
41It happened, whenever the stronger of the flock conceived, that Jacob laid the rods before the eyes of the flock in the gutters, that they might conceive among the rods;
42ബലമില്ലാത്ത ആടുകള്‍ ചനയേലക്കുമ്പോള്‍ അവയെ വെച്ചില്ല; അങ്ങനെ ബലമില്ലാത്തവ ലാബാന്നും ബലമുള്ളവ യാക്കോബിന്നും ആയിത്തീര്‍ന്നു.
42but when the flock were feeble, he didn’t put them in. So the feebler were Laban’s, and the stronger Jacob’s.
43അവന്‍ മഹാസമ്പന്നനായി അവന്നു വളരെ ആടുകളും ദാസീദാസന്മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടാകയും ചെയ്തു.
43The man increased exceedingly, and had large flocks, female servants and male servants, and camels and donkeys.